സൈബര്‍ സുരക്ഷ വികസനത്തില്‍ നിര്‍ണായകം

രാജ്യത്തിന്റെ വികസനത്തില്‍ സൈബര്‍ സുരക്ഷ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് പൊതു-സ്വകാര്യ മേഖലകളും രാജ്യാന്തര വിദഗ്ധരും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി ദിനത്തോടനുബന്ധിച്ച് കേരള പോലീസ് കൊല്ലം ഹോട്ടല്‍ റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനത്തില്‍ സമാപന പ്രഭാഷണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

സൈബര്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവം ദിനംപ്രതി സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് വിവരസാങ്കേതിക വ്യവസായ മേഖലയുമായുള്ള സഹകരണം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളാ പോലീസ് പ്രാധാന്യം നല്‍കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറെ ദോഷകരമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഉയര്‍ന്ന സാക്ഷരതയും വിപുലമായ ഇന്റര്‍നെറ്റ് കണക്ഷനും ഉള്‍പ്പെയുള്ള സാഹചര്യങ്ങള്‍ ദുരപയോഗിക്കപ്പെടുന്നത് നിര്‍ഭാഗ്യകമാരണ്. ഇത് നേരിടുന്നതിന് സാധാരണ പോലീസ് സംവിധാനം അപര്യാപ്തമാണ് രാജ്യാന്തര കുറ്റവാളികള്‍ ഉള്‍പ്പെട്ട എ ടി എം മോഷണസില്‍ കേസ് സൈബര്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയും ബാങ്കിംഗ്, വിവരസാങ്കേതിക മേഖലകളുടെ സഹകരണത്തോടെയും 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കണ്ടെത്താന്‍ കേരളാ പോലീസിന് കഴിഞ്ഞു. കേരളാ പോലീസിനെ രാജ്യത്തെ ഏറ്റവും നൂതനമായ പോലീസ് സേനായാക്കി മാറ്റുന്നതിനായി കൊക്കൂണ്‍ പോലെയുള്ള പരിപാടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും-മുഖ്യമന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. ശശി തരൂര്‍ എം പി മുഖ്യപ്രഭാഷണം നടത്തി. എം മുകേഷ് എം എല്‍ എ, മേയര്‍ വി രാജേന്ദ്രബാബു, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, കാനഡയിലെ സൊസൈറ്റി ഫോര്‍ പോലീസിംഗ് ഓഫ് സൈബര്‍ സ്‌പേസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബെസി പാംഗ്, ലോക്‌നാഥ് ബഹ്‌റ, തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.