IEDC Summit 2016

സംസ്ഥാനത്ത്‌ മികച്ച യുവസംരംഭകരെ വാർത്തെടുക്കുക എന്നതാണ്‌ കേരള സ്റ്റാർട്ടഅപ്പ് മിഷന് സർക്കാർ നല്കിയിട്ടുള്ള ദൗത്യം. അതിനായി വിവിധ പരിപാടികളും പദ്ധതികളും സർക്കാർ ആവിഷ്‌കരിച്ച്‌ കേരള സ്റ്റാർട്ടഅപ്പ് മിഷനിലൂടെ നടപ്പാക്കി വരുന്നുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമെന്നു കരുതുന്നു. സ്ക്കൂൾതലത്തിൽ തന്നെ മികവും അഭിരുചിയുമുള്ളവരെ കണ്ടെത്തുന്നു. അവർക്ക് വിവിധ തലത്തിലുള്ള അവസരങ്ങൾ നൽകുന്നു. അങ്ങനെ സംരംഭകരാകാൻ പൂർണ പിന്തുണ നൽകുന്നു. യുവസംരംഭകത്വ വികസന പരിപാടിയിൽ കോളേജ്‌ തലത്തിലെ പദ്ധതിയാണ്‌ ബ്യൂട്ട്‌ ക്യാമ്പ്‌. കോളേജുകളിൽ സംരംഭകത്വ വികസന സെല്ലുകൾ രൂപീകരിക്കുക വഴി നിലനില്ക്കുൂന്ന ഒരു സംരംഭകത്വ ആവാസവ്യവസ്ഥ ഒരുക്കാൻ വിദ്യാര്ഥിര സമൂഹം നേരിട്ട്‌ ഇടപെടുക. ഇതാണ്‌ ബ്യൂട്ട്‌ ക്യാമ്പ്‌ പദ്ധതിയുടെ ലക്ഷ്യം.

കേരളത്തിലങ്ങോളമിങ്ങോളമുള്ള യുവാക്കളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും ഇന്നവേഷൻ എൻട്രപ്രണർഷിപ്പ്, ഡെവലപ്പ്മെന്റ് സെന്റർ ഇന്ക്യുടബേറ്ററുകൾ കേരളത്തിൽ ഉടനീളം 147 കോളേജുകളിൽ സ്ഥാപിക്കാനും കേരള സ്‌റ്റാര്ട്ടകപ്പ്‌ മിഷനു സാധിച്ചു. ഇത്തരം ബ്യൂട്ട്‌ ക്യാമ്പുകൾ കേരളത്തിലെ എല്ലാ കോളേജുകളിലും സ്ഥാപിക്കുന്നതിനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ സംരംഭകത്വ വികസന പരിപാടികളുടെ ഒരു സംഗ്രഹമാണ്‌ IEDC Summit 2016. ഈ summit എല്ലാ വർഷവും നടത്തുമെന്നറിയിക്കാൻ എനിക്കു സന്തോഷമുണ്ട്‌.

ഓരോ IEDCക്കും അതിന്റെ പ്രവര്ത്തtനങ്ങൾ മുമ്പോട്ടു കൊണ്ടുപോകാനും നേട്ടങ്ങൾ വിലയിരുത്താനും ഒരു നോഡൽ ഓഫീസറുണ്ട്‌ എന്ന്‌ അറിയുവാൻ സാധിച്ചതിൽ സന്തോഷമുണ്ട്‌. നോഡൽ ഓഫീസർമാരായ അധ്യാപകരുടെ കരങ്ങളിലാണ്‌ നമ്മുടെ യുവാക്കളുടെ സ്വപ്‌നങ്ങൾ ആദ്യമായി പൂവണിയുന്നത്‌. ഒരു വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ പഠനത്തോടൊപ്പം ഒരു സംരംഭകനാകാനും കേരളത്തിലെ വിദ്യാർഥി സമൂഹത്തിന് അവസരം ലഭിക്കുന്നുണ്ട്‌. കേരള ടെക്‌നോളജി യൂണിവേഴ്‌സിറ്റിയുടെ സ്‌റ്റുഡന്റ്‌ എൻട്രപ്രണർഷിപ്പ് പോളിസിയും ഇതിനു മുതൽക്കൂട്ടാവുന്നു.

കേരള സർക്കാർ ബജറ്റിൽ നൂറുകോടി രൂപ സ്റ്റാർട്ട്അപ്പുകളുടെ ഉന്നമനത്തിനായി വകയിരുത്തിയിട്ടുണ്ട്‌. യുവസംരംഭകരെ സൃഷ്ടിക്കുന്നതിനും വളർത്തിയെടുക്കുന്നതിനുമുള്ള സർക്കാരിന്റെ അനുകൂല സമീപനം വകയിരുത്തിയിട്ടുള്ള ഉയർന്ന തുകയിൽ നിന്നുതന്നെ കാണാവുന്നതാണ്‌. പ്രത്യക്ഷമായി അനുവദിക്കുന്നതു കൂടാതെ പരോക്ഷമായ വിവിധ സഹായങ്ങൾ തുടക്കക്കാരായ സ്റ്റാർട്ട്അപ്പുകൾക്ക് സർക്കാർ നൽകി വരുന്നുണ്ട്.
പഠനത്തോടൊപ്പം സ്റ്റാർട്ട്അപ്പ് എന്ന ആശയം വികസിപ്പിക്കുന്നതു വഴി ടെക്‌നോളജി വികാസമുള്ള ഒരു യുവതലമുറയെ സൃഷ്ടിക്കാൻ സർക്കാരിനു സാധിക്കുന്നു. കേരള സർക്കാരിന്റെ സംരംഭകത്വ വികസന പദ്ധതികളായ റാസ്‌ബറി പൈ പ്രാഗ്രാം, സ്റ്റാർട്ട്അഊ ബോക്‌സ്‌ പ്രോഗ്രാം, ഇന്റർനാഷണൽ എക്സ്ചേഞ്ച് പ്രോഗ്രാം എന്നിവ വിദ്യാർഥി സംരംഭകരെ ലക്ഷ്യമാക്കി ആവിഷ്‌കരിച്ചിട്ടുള്ളതാണ്‌. കേരളത്തിലുടനീളം പതിനഞ്ചോളം ഇന്ക്യുവബേറ്ററുകൾ നിലവിലുണ്ട്‌. സ്റ്റാർട്ട്അപ്പ് ബോക്‌സുകൾ ഇൻക്യുബറേറ്റുകൾക്ക് നൽകുന്നതു വഴി സ്റ്റാർട്ട്അപ്പുകൾക്ക് ‌ അത്‌ ഉപയോഗപ്പെടുത്താവുന്നതാകുന്നു.

വിദ്യാർഥി സമൂഹം യുവസംരംഭകർ ആകുമ്പോൾ കേരളം നേരിടുന്ന തൊഴിൽപ്രശ്നം ഒരു പരിധിവരെ കുറയും. കേരളത്തിലെ 14 ജില്ലകളിലായുള്ള 147 കോളേജുകളിൽ നിന്നായി 1500 യുവാക്കൾ പങ്കെടുത്തു ഇതിൽ എന്നു കാണുന്നതിൽ സന്തോഷമുണ്ട്‌.

ചരിത്രത്തിലാദ്യമായി കേരളത്തിലെ നാലു വിദ്യാർഥികൾ ചേർന്നു തുടങ്ങിയ ഒരു സ്റ്റാർട്ട്അപ്പ് കമ്പനിയെ വൻ തുകയ്‌ക്ക്‌ ഈയിടെ ഒരു അമേരിക്കൻ കമ്പനി ഏറ്റെടുത്തു എന്നു കാണുന്നതും സന്തോഷകരമാണ്‌. കേരളത്തിൽ തന്നെ നിലയുറപ്പിച്ച്‌ വളർന്ന ഐടി കമ്പനിക്ക്‌ കിട്ടുന്ന ആദ്യ രാജ്യാന്തര അംഗീകാരമാണിത്‌. വല്ലപ്പോഴും വർഷങ്ങളെടുത്ത് മാത്രം സംഭവിക്കുന്ന കാര്യമായതിനാൽ ഈ ഏറ്റെടുക്കൽ ഏറെപ്പേർക്ക് പ്രചോദനം നല്കും.
Profoundis എന്ന കേരള കമ്പനിയെയാണ്‌ Full Contact എന്ന യുഎസ്‌ കമ്പനി കോടികൾക്ക് ഏറ്റെടുത്തത്‌. ഒരു വ്യക്തിയെക്കുറിച്ചോ കമ്പനിയെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ ഇന്റർനെറ്റിൽ നിന്ന് കമ്പനികൾക്ക് ‌ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമാണ്‌ Profoundis വികസിപ്പിച്ചത്‌. ഇതു ചെയ്‌ത ചെറുപ്പക്കാർ ഇന്ന്‌ സ്റ്റാർട്ട്അപ്പുകൾക്ക് റോൾമോഡലാണ്. ഇത്തരം സംരംഭങ്ങൾക്ക് ‌ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ കഴിയും. ഇവർ കേരളത്തിന്റെയാകെ അഭിനന്ദനം അർഹിക്കുന്നു. ഇവരെ അനുമോദിക്കാൻ ഞാൻ ഈ സന്ദർഭം ഉപയോഗിക്കട്ടെ. അഭിമാനകരമായ നേട്ടമുണ്ടാക്കിയ ഈ ചെറുപ്പക്കാർ ഈ സദസ്സിലുണ്ടെങ്കിൽ അവർ എന്റെ പ്രസംഗാനന്തരം വേദിയിലേക്കു വരണമെന്ന്‌ ക്ഷണിക്കുകയാണ്‌. ഈ സദസ്സിന്റെയാകെ അനുമോദനം അവർക്കു ലഭിക്കേണ്ടതുണ്ട്‌.

ഈ കമ്പനിയുടെ സ്ഥാപകരായ ഈ നാലു ചെറുപ്പക്കാർ,പഠനസമയത്തും കമ്പനി തുടങ്ങുമ്പോഴും വെറും സാധാരണക്കാരായിരുന്നു. നാലുപേരും ചെങ്ങന്നൂർ എൻജിനീയറിംഗ് കോളേജിൽ പഠിച്ചവർ. ഇവരുടെ ജീവിതകഥ ആർക്കും പ്രചോദനകരമാകും. കമ്പനി സ്ഥാപിച്ച ഒരാളുടെ അച്ഛൻ പെട്രാൾ പമ്പിൽ പെട്രാൾ നിറയ്‌ക്കാൻ നിന്നയാളാണ്‌ 3000 രൂപ മാസവരുമാനത്തിൽ വളർന്നയാൾ അമ്മയുടെ മാല പണയം വെച്ചാണത്രെ കമ്പനിയ്‌ക്കായി ആദ്യഫണ്ട്‌ അയാൾ കണ്ടെത്തിയത്‌. എല്ലാ foundersനും ഇതേപോലെ പറയാൻ ഓരോ കഥയുണ്ട്‌. യഥാർഥ ജീവിതകഥ.

വിജയത്തിലെത്താൻ ഇവർ ചവിട്ടിയ മുള്ളുകൾക്ക് കണക്കില്ല. മുപ്പതിനായിരം രൂപയുടെ ജോലി കളഞ്ഞ്‌ രണ്ടു വർഷം മൂവായിരം എന്ന സ്വയം നിശ്‌ചയിച്ച ശമ്പളത്തിൽ ജോലി ചെയ്‌തു. എന്നാൽ, ആദ്യസംരംഭം വിജയമായില്ല. കമ്പനി നിർമിച്ച മൂന്ന്‌ ഐടി പ്രോഡക്ടുകൾ പരാജയമായി. പക്ഷെ, ഇവർ മനസ്സുമടുത്ത്‌ പിന്മാറിയില്ല, ഉറച്ചുനിന്നു ശ്രമം തുടർന്നു. ഇങ്ങനെയാണ്‌ വിജയിക്കുന്ന പ്രോഡക്ട്‌ ഇവർ കണ്ടെത്തിയത്‌.
കമ്പനിയിൽ ഇപ്പോൾ പണം നിക്ഷേപിച്ചിരിക്കുന്നവർ മലയാളികളാണ്‌. അമേരിക്കൻ കമ്പനി ഏറ്റെടുക്കുന്നതോടെ ഇവരുടെ ലാഭം അഞ്ച്‌ ഇരട്ടിയോളമാകുമത്രെ. ഇവരാരും വലിയ നിക്ഷേപകരല്ല. നാലുപേരിൽ തുടങ്ങിയ കമ്പനിക്ക്‌ ഇപ്പോൾ 72 ജീവനക്കാരാണുള്ളത്‌. ഏറ്റെടുക്കൽ പൂർണമാകുന്നതോടെ 1500 പേരെ പുതുതായി നിയമിക്കും. ഇതിനുള്ള ഒരുക്കം തുടങ്ങിയതായാണറിയുന്നത്‌. ഈ സാഹചര്യത്തിലാണ്‌ ഇവരെ ഈ സമ്മേളനവേദിയിൽ ആദരിക്കേണ്ടതുണ്ടെന്ന്‌ ഞാൻ ചിന്തിക്കുന്നത്‌.

കമ്പനി കേരളത്തിൽ തന്നെ നിലനിർത്താൻ ശ്രമിച്ചു എന്നതും വലിയ കാര്യമാണ്‌. കൊച്ചി സ്റ്റാർട്ട്അപ്പ് വില്ലേജിലെ നാലുസീറ്റിൽ തുടങ്ങിയ കമ്പനി ഇപ്പോൾ സ്റ്റാർട്ട്അപ്പ് വില്ലേജിലെ രണ്ടുനിലകളിൽ പ്രവർത്തിക്കുന്നു. ഐടി സംരംഭകർക്ക് കേരളത്തിൽ വിജയിക്കാൻ വേണ്ട സാമൂഹ്യസാഹചര്യമുണ്ട്‌ എന്നതിനു തെളിവാണിത്‌.

കേരളത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജിലും ഒരു ടെലിപ്രസൻസ് നെറ്റ്‌വർക്ക് സ്ഥാപിക്കും എന്നറിയിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കട്ടെ. ടെലിപ്രസൻസ് നെറ്റ്‌വർക്കിനായി 150 കോടി രൂപയുടെ പദ്ധതിയാണ്‌ തയ്യാറാക്കുന്നത്‌. ഐടി മേഖലയിലെ ഉദ്യോഗാർഥികളുടെ തൊഴിൽക്ഷമത ഉറപ്പുവരുത്താനുദ്ദേശിച്ചുള്ളതാണിത്‌. ഐടി വ്യവസായങ്ങൾക്കാവശ്യമായ വിധത്തിലുള്ള സിലബസ്‌ പ്രകാരമായിരിക്കും ഈ പഠനപദ്ധതി മുമ്പോട്ടുകൊണ്ടുപോവുക. അന്താരാഷ്‌ട്ര നിലവാരമുള്ള പഠനകോഴ്‌സുകൾ ഇതുവഴി ലഭ്യമാക്കാൻ കൂടിയാണ്‌ സർക്കാർ ഉദ്ദേശിക്കുന്നതും. സംരംഭകത്വ വികസനപദ്ധതിക്ക്‌ ഇത്‌ ഒരു വലിയ മുതൽക്കൂട്ടാകും.

കേരളസർക്കാരിന്റെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായ IEDC summit വേൻ വിജയമാക്കിയ എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.

നന്ദി. നമസ്‌കാരം