മന്ത്രിസഭാ തീരുമാനങ്ങൾ (31/08/2016)

  1. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായധനം അനുവദിക്കുന്നതിനുള്ള അധികാര പരിധി ഉയർത്താൻ തീരുമാനിച്ചു. കളക്റ്ററുടെ പരിധി 2000 രൂപയിൽ നിന്ന് 10000 രൂപയായും, റവന്യു മന്ത്രിയുടെ പരിധി 5000 രൂപയിൽ നിന്ന് 25000 രൂപയായും മുഖ്യമന്ത്രിയുടെ പരിധി 100000 രൂപയിൽ നിന്ന് 300000 രൂപയായും ഉയർത്താനാണ് തീരുമാനം.
  2. പത്താം ശമ്പള കമ്മീഷന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കേരളാ വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കാൻ തീരുമാനിച്ചു.
  3. 2015-16-ൽ മൊത്ത ശമ്പളം 22,000 രൂപ 2016 മാർച്ച് മാസം വാങ്ങുന്ന ജീവനക്കാർക്ക് (9% ക്ഷാമ ബത്ത ഉൾപ്പെടെ) 3,500 രൂപ നിരക്കിൽ ബോണസ് നൽകാൻ തീരുമാനിച്ചു.
  4. KIIFB (Kerala Infrastructure Investment Fund Board)യിൽ ഡോ. ഡി. ബാബുപോൾ, പ്രൊഫ. സി. പി. ചന്ദ്രശേഖർ, പ്രൊഫ. സുശീൽ ഖന്ന, ശ്രീ. സലിം ഗംഗാധരൻ, ശ്രീ. ജെ. എൻ. ഗുപ്ത എന്നിവരെ സ്വതന്ത്ര അംഗങ്ങളായി നിയമിക്കാൻ തീരുമാനിച്ചു.
  5. ഗുലാത്തി ഇൻസ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് റ്റാക്സേഷൻ (GIFT) ഡയറക്ടർ ആയി പ്രൊഫ. ഡി. നാരായണനെ നിയമിക്കാൻ തീരുമാനിച്ചു.
  6. 47 ഗവണ്മെന്റ് പ്ലീഡർമാരെ പുതിയതായി നിയമിക്കാൻ തീരുമാനിച്ചു.
  7. ഓണ വാരാഘോഷമായി ബന്ധപ്പെട്ട് സെപ്തംബർ 12 മുതൽ 18 വരെ കവടിയാർ മുതൽ കിഴക്കേക്കോട്ട വരെയുള്ള പ്രദേശത്തെ ഉത്സവ മേഖലയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു.
  8. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് 2015 അനുസരിച്ച് സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു തുടർനടപടി സ്വീകരിക്കുന്നതിനായി സെക്രട്ടറിയേറ്റിലെ സാമൂഹ്യ നീതി വകുപ്പിൽ എട്ട് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
  9. റോഡ് യാത്ര സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന ഹൈവേകളും പ്രധാന ജില്ലാ റോഡുകളും State Highway Protection Act, 1999 പ്രകാരം ഹൈവേ ആയി പ്രഖ്യാപിച്ചു സംരക്ഷിക്കാനായി ഉത്തരവിറക്കും.