സൗമ്യ നാടിന്റെയാകെ മകള്‍

സൗമ്യയ്ക്കു നീതി ലഭിക്കാന്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൗമ്യ നാടിന്‍റെയാകെ മകളാണ്. സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ തന്നെ കാണാനെത്തിയ സൗമ്യയുടെ അമ്മ സുമതിയെ ആശ്വസിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. സൗമ്യയുടെ അമ്മയുടെ ദുഃഖവും ആശങ്കയും കേരളമാകെ പങ്കിടുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചുകൂട. അതിനായി കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ബാലന്‍, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.ടി. ജലീല്‍, കെ. രാജു, പി.കെ. ശശി. എം.എല്‍.എ., ഡി.ജി.പി. ലോക്നാഥ് ബെഹ്റ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

20.09.2016