Bahrain Returnees and Residents Association

The chief guest His Excellency Shaikh Khalifa bin Daij Al Khalifa, President of Bahrain Returnees and Residents Association Sri. Krishnamoorthy, General Secretary Sri.Sivaprasad, Hon.Minister of Forests Sri.K.Raju, Sri.Shashi Tharoor MP, Sri.K.E.Ismayil, Swami Gururetnam Jnana Thapaswi, Dr.Vargheses Kurien, Padmasree Dr.Ravi Pillai, Sri.Rajasekharan Pillai, members of Bahrain Returnees and Residents Association and other invitees

I have great pleasure to address you this evening. I understand that this is a very special gathering of people who worked hard in Bahrain for a sizeable period of their life and returned to Kerala to settle down. Normally when people return to their home land, their relation with the host country goes down to oblivion. But here is a group of people who continue nurturing the relationship with Bahrain for twenty five years and go to the extent of organizing a friendship summit on a platform like this. I congratulate all the members of of Bahrain Returnees and Residents Association for their outstanding contribution in developing a very warm relation with our neighboring country – Bahrain.
It is a matter of pride that His Excellency Shaikh Khalifa bin Daij Al Khalifa is the chief guest of this evening. It is a classic example of good will and friendship that exist between Bahrain and Kerala. I understand that His Excellency Shaikh Khalifa was keen to meet Bahrain Returnees when he visited Kerala last time. Such gestures of goodwill shall further strengthen the strong bond between Bahrain and Kerala. I welcome His Excellency to Kerala and wish him a pleasant stay here. As a country which offers good working environment to Kerala’s Professionals and Skilled workers we respect Kingdom of Bahrain.

I had opportunities to visit Bahrain. It is a beautiful Island developed with all modern facilities. In the year 1971 Bahrain got freedom from British rule. Shaikh Isa bin Salman Al khalifa became the first Ruler of Bahrain. Under his leadership Bahrain did go through a fast track of development. Currency of the country was Indian Rupee for quite some time. Later it became Bahrain Dinar. It is a land of peace, freedom and prosperity.

I request His Excellency to convey my regards to His Majesty King Hamad Bin Isa Al khalifa that we, Keralites hold him in high esteem. I wish good health and prosperity to the people of Kingdom of Bahrain. With the permission of His Excellency now I would switch over to Malayalam.

ദീര്‍ഘകാലം ഗള്‍ഫ് നാടുകളില്‍ ജീവിച്ചവരില്‍ കണ്ടിട്ടുള്ള ഒരു പ്രത്യേകത അവര്‍ക്ക് ജന്മനാടിനോട് ഇവിടെയുള്ളവരേക്കാള്‍ സ്നേഹം കൂടുതലായിരിക്കും എന്നതാണ്. കുടുംബാംഗങ്ങളെയും ഉറ്റ സുഹൃത്തുക്കളെയുമൊക്കെ പിരിഞ്ഞ് ദീര്‍ഘനാള്‍ കഴിയേണ്ടിവരുന്നതു കൊണ്ടായിരിക്കും ഇത് എന്നാണ് കരുതുന്നത്.മലയാളിയുടെ കലാ-സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളൊക്കെ മികച്ച രീതിയില്‍ വര്‍ഷങ്ങളായി നടക്കുന്ന ഗള്‍ഫിലെ ഒരു കേന്ദ്രമാണ് ബഹ്റൈന്‍. ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പുതന്നെ, 1947ല്‍ത്തന്നെ അവിടെ ബഹ്റൈന്‍ കേരളീയ സമാജം എന്ന സാംസ്കാരികകേന്ദ്രം സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ചവരാണ് ബഹ്റൈന്‍ മലയാളികള്‍.

ഇന്ന് ഇന്ത്യയ്ക്കു പുറത്തുള്ള മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായി ബഹ്റൈനിലെ കേരളീയ സമാജം മാറിയിട്ടുണ്ട് എന്നത് നമുക്ക് അഭിമാനാര്‍ഹമാണ്.ബഹ്റൈനിലെ മനാമയില്‍ 200 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രം അവിടുത്തെ ഭരണാധികാരികളുടെ സമഭാവനയുടെയും സഹിഷ്ണുതയുടെയും ഉത്തമമായ പ്രതീകമാണ്. ക്ഷേത്രങ്ങള്‍ മാത്രമല്ല, വിവിധ മതങ്ങള്‍ക്കുള്ള എല്ലാ ആരാധനാ സ്വാതന്ത്ര്യവും ബഹ്റൈന്‍ അവിടെ താമസിക്കുന്ന മറ്റു രാജ്യക്കാരായ ജനതയ്ക്ക് നല്‍കിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കുമൊക്കെ പ്രവര്‍ത്തിക്കാനാവശ്യമായ സ്ഥലം അനുവദിക്കുന്നതിലും മറ്റും അവിടുത്തെ രാജകുടുംബത്തിന്‍റെ സഹായം ഉണ്ടായിട്ടുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

1940കളിലും 50കളിലുമൊക്കെ തൊഴിലിനായി ബഹ്റൈനിലെത്തിയവരില്‍ തിരുവനന്തപുരത്തുകാരുമുണ്ടായിരുന്നു. അന്ന് അവിടെ ആരംഭിച്ചിരുന്ന ബഹ്റൈന്‍ പെട്രോളിയം കമ്പനിയായ ‘ബാപ്കോ’യിലേക്കാണ് അക്കാലത്ത് ആളുകള്‍ പോയിരുന്നത്. മലയാളിയുടെ ആദ്യകാല കുടിയേറ്റക്കാരില്‍പ്പെട്ട ഇവര്‍ പ്രവാസജീവിതം മതിയാക്കി തിരികെ വന്ന് രൂപം നല്‍കിയതാണ് ഇന്ന് 25 വര്‍ഷത്തിലെത്തി നില്‍ക്കുന്ന ഈ സംഘടന.ഇന്ന് കേരളത്തിന്‍റെ സാമൂഹ്യഘടനയില്‍ നിര്‍ണായക ഘടകമായി മാറിയിട്ടുണ്ട് പ്രവാസി സംഘടനകള്‍. ഗള്‍ഫ് മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ് ഇന്ന് കേരളത്തിന്‍റെ
ഏറ്റവും വലിയ വരുമാനസ്രോതസ്. ഒരുലക്ഷം കോടിയിലേറെ രൂപയാണ് പ്രവാസി മലയാളികള്‍ കഴിഞ്ഞവര്‍ഷം നാട്ടിലേക്ക് അയച്ചത്.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലൊക്കെ കേരളത്തിലെ മികച്ച സ്ഥാപനങ്ങളില്‍ പലതിന്‍റെയും പിന്നില്‍ വിദേശ മലയാളികളാണ്. വിദേശ മലയാളികള്‍ പുതിയ പല മേഖലകളിലും പണം മുടക്കി സംരംഭങ്ങള്‍ ആരംഭിക്കാന്‍ തയ്യാറാകുന്നുണ്ട്. ഇതു സര്‍ക്കാര്‍ പരമാവധി പ്രോത്സാഹിപ്പിക്കും.
അവര്‍ അയക്കുന്ന പണം വെറുതെ ചിതറിപ്പോകാതെ എങ്ങനെ പ്രത്യുല്‍പാദനപരമായ കാര്യങ്ങള്‍ക്കായി വിനിയോഗിക്കാമെന്ന് ആലോചിക്കും. അതിനായി ഒരു പദ്ധതി തയ്യാറാക്കാന്‍ ഉദ്ദേശമുണ്ട്. കേന്ദ്രത്തിന്‍റെയും കേരളത്തിന്‍റെയും പ്രവാസിസമൂഹത്തിന്‍റെയും പങ്കാളിത്തമുള്ള ഒരു പദ്ധതിയാണ് ആലോചനയിലുള്ളത്. കേന്ദ്രവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.

ഗള്‍ഫില്‍നിന്നും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവരും ദീര്‍ഘകാലത്തെ കഠിനാധ്വാനത്തിനുശേഷം കാര്യമായ ഒരു സമ്പാദ്യവുമില്ലാതെ മടങ്ങേണ്ടിവരുന്ന സാധാരണക്കാരായ തൊഴിലാളികളുമാണ് ഈ വിഭാഗത്തില്‍ പ്രത്യേകം സഹായം അര്‍ഹിക്കുന്നവര്‍. ഗള്‍ഫിലെ മലയാളി വ്യവസായികള്‍ കൂടുതലായി കേരളത്തില്‍ നിക്ഷേപം നടത്തണമെന്നും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നുമാണ് സര്‍ക്കാരിന്‍റെ താല്‍പര്യം. മടങ്ങിയെത്തുന്ന തൊഴിലാളികളുടെ വൈദഗ്ധ്യം ഇത്തരം സംരംഭങ്ങളിലൊക്കെ പ്രയോജനപ്പെടുത്താനുതകുന്ന അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ആലോചന.

ഗള്‍ഫിലെ ഭരണാധികാരികള്‍, വിശിഷ്യാ ബഹ്റൈന്‍ രാജകുടുംബം കേരളവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്നവരാണ്. മലയാളികള്‍ ആ നാടുകളില്‍ നേടിയിട്ടുള്ള വിവിധ രംഗങ്ങളിലെ പ്രാവീണ്യവും അതിനു കാരണമാണ്. തൊഴില്‍രംഗത്തെ വിശ്വാസ്യതയും കാര്യക്ഷമതയുമാണ് മലയാളികളെ
വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അനിവാര്യ ഘടകമാക്കി മാറ്റിയത്. പുതുതായി അവിടെ ചെല്ലുന്ന മലയാളികള്‍ക്ക് ആ പഴയ സ്വീകാര്യത നിലനിര്‍ത്താന്‍ കഴിയേണ്ടതുണ്ട്. മുമ്പ് അവിടെ ഉണ്ടായിരുന്ന നിങ്ങള്‍ക്ക് ഇതുസംബന്ധിച്ച ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയും. അതിനു കാതോര്‍ക്കാന്‍ പുതിയ
തലമുറ സന്നദ്ധമാവുമെന്നു ഞാന്‍ കരുതുന്നു. ഇത്തരം കൂട്ടായ്മകള്‍ ഇതിനു പ്രയോജനപ്പെടട്ടെ എന്ന് ആശംസിക്കുന്നു.

29/09/2016