മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം അനുവദിച്ചു.

1. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍, പറപ്പൂക്കര, മൂത്രത്തിക്കര സേലിയന്‍ പാലയത്തില്‍ എസ്. ശ്രീജിത്തിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

2. മലപ്പുറം, പൊന്നാനി, വെളിയംകോട്, തലക്കാട്ടുവീട്ടില്‍ പ്രഭുവിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

3. മലപ്പുറം, അങ്ങാടിപ്പുറം, പരിയപുറം, കോവേലില്‍ ചാക്കോ വര്‍ഗീസിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

4. തലച്ചോറില്‍ നീര്‍ക്കെട്ട് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, പൊന്നാനിനഗരം പുത്തന്‍വീട്ടില്‍ റഫീനയുടെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചു.

5. മലപ്പുറം, പൊന്നാനി ആലങ്കോട്, ഒതളൂര്‍, മുളളന്‍കുന്നത്ത് വളപ്പില്‍ മൊയ്തുണ്ണിയുടെ വന്‍കുടല്‍ ശസ്ത്രക്രിയക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചു.

6. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, ചേളന്നൂര്‍, പാലത്ത്, പാലത്തുകുറ്റിയില്‍ വീട്ടില്‍, മുസമ്മിലിന്‍റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചു.

7. എറണാകുളം, മേക്കടമ്പ് വരപ്പുറത്ത്, വി.എസ്. ശ്രുതിയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

8. കാസര്‍ഗോഡ്, ജീരകപ്പാറ, ചെന്നടുക്കം, വാകശ്ശേരില്‍ വി.ടി. ജോസഫിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

9. വാഹനാപകടത്തില്‍ മരിച്ച പാലക്കാട്, എലവഞ്ചേരി, കിഴക്കുംമുറി, രമ്യാനിവാസില്‍ അഭയിന്‍റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ അനുവദിച്ചു. (അഭയിന്‍റെ അവയവങ്ങള്‍ ആറു പേര്‍ക്ക് ദാനം ചെയ്തിരുന്നു)

10. തലച്ചോറില്‍ രക്തം കട്ടപിടിച്ച് ചികിത്സയില്‍ കഴിയുന്ന കോതമംഗലം, വടാട്ടുപാറ, വാറ്റുവിള, മുനീര്‍ ഷാജഹാന്‍റെ ചികിത്സാചെലവിലേക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചു.

11. മലപ്പുറം, എളങ്കൂര്‍, ചെറാംകുത്ത്, കെണിയന്‍വയല്‍ ഹൗസില്‍, നിമ്നയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചു.

12. മലപ്പുറം, നറുകര, കരുവമ്പ്രം, വെണ്ണിയംപറമ്പില്‍ വീട്ടില്‍, വി.എം.ലിയാക്കത്തലിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

13. തൃശ്ശൂര്‍, തലപ്പിളളി, കൊച്ചന്നൂര്‍, വടക്കൂട്ട് വീട്ടില്‍ വി.എം.ഹംസയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

14. നട്ടെല്ലിനു പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കൂത്താട്ടുകുളം, കരുവേലില്‍ വീട്ടില്‍ രാജേന്ദ്രന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

15. പാലക്കാട്, മണ്ണാര്‍ക്കാട്, അഗളി, തുണ്ടത്തില്‍ വീട്ടില്‍ സൂരജ് ശങ്കറിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

16. അന്തരിച്ച പ്രമുഖ നാടകകൃത്തും സംവിധായകനുമായിരുന്ന സതീഷ് പാങ്ങോടിന്‍റെ കുടുംബത്തിന് അമ്പതിനായിരം രൂപ അനുവദിച്ചു.

17. തിരുവനന്തപുരം, കുടപ്പനക്കുന്ന്, മുക്കോല, ശ്രീദേവി നിവാസില്‍, കുമാരി പ്രഭയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചു.

07/10/2016