ധനസഹായം 13/10/2016

1. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പാലക്കാട്, കിണാശ്ശേരി, ആക്കരക്കുളമ്പ് വീട്ടില്‍ ദീപികയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

2. മലപ്പുറം, എടപ്പാള്‍, തുയ്യം, കുന്നത്തേല്‍ വീട്ടില്‍ സുരേഷ്കുമാറിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

3. വാഹനാപകടത്തെത്തുടര്‍ന്ന് രണ്ട് കണ്ണിന്‍റെയും കാഴ്ച നഷ്ടപ്പെട്ട് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, ഇരിട്ടി, പായം, ഉച്ചംമ്പളളി, സ്വദേശിനി ഷീനയ്ക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചു.

4. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, തുരുത്തി, കാടങ്കോട്, ഒന്നരയില്‍ വീട്ടില്‍ അമ്പാടിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

5. ഗര്‍ഭാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, നീലേശ്വരം, തൈക്കടപ്പുറം, രോഹിണിയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ അനുവദിച്ചു.

6. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, നീലേശ്വരം, കോട്ടപ്പുറം, സാറാ മന്‍സിലില്‍ ഹാഫിസ് മുഹമ്മദിന്‍റെ (മൂന്നര വയസ്സ്) ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

7. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, സൗത്ത് തൃക്കരിപ്പൂര്‍, എളമ്പച്ചി ജ്യോതിസില്‍ ഗിരീഷിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

8. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, പാരിപ്പളളി, ബിസ്മിയില്‍ ഫരീദയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ അനുവദിച്ചു.

9. സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, ചെറിയമുണ്ടം, കല്ലിടുമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷിബിലിന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ അനുവദിച്ചു.

10. തലയ്ക്ക് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, പുതിയ്ക്കല്‍ കമലമ്മ രാജുവിന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ അനുവദിച്ചു.

11. പത്തനംതിട്ട, കുളനട, കൊച്ചയ്യത്ത്, രാജേഷ് ഭവനില്‍ രാജേഷ്കുമാറിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

12. പത്തനംതിട്ട, ഇലന്തൂര്‍, മണപ്പാടത്ത്, അടിമുറിയില്‍ വീട്ടില്‍ സോമകുമാറിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

13. രണ്ട് കാലും തളര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കടവന്ത്ര, ഹരിജന്‍ കോളനിയില്‍, ചിറയത്ര വീട്ടില്‍ മിനിയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ അനുവദിച്ചു.

14. കോഴിക്കോട്, ഉണ്ണിക്കുളം, ഇയ്യാട്, മാങ്കൂട്ടത്തില്‍ വീട്ടില്‍ എ. അനീസിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

15. തൈറോയ്ഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍, പുത്തൂര്‍, പൊന്നൂക്കര, പളളത്തുവീട്ടില്‍ സിസിലിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

16. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍, മരോട്ടിച്ചാല്‍, വായ്ക്കാട്ടില്‍ വീട്ടില്‍ വിജയന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

17. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, വെളളിപ്പറമ്പ്, അരയറ്റ് വീട്ടില്‍ ഉണ്ണികൃഷ്ണന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ അനുവദിച്ചു.

18. കോണ്‍ക്രീറ്റ് സ്ലാബ് കാലില്‍ വീണ് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, ഇരിങ്ങല്ലൂര്‍, മുണ്ടേലി വീട്ടില്‍ രാജന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ അനുവദിച്ചു.

19. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, പനയമുട്ടം, ഉണ്ടപ്പാറ, തടത്തരികത്തുവീട്ടില്‍ സുബിന ഫാത്തിമയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

20. എറണാകുളം, പറവൂര്‍, മന്നം, തേവുരുത്തില്‍ വീട്ടില്‍ ശിവരാജിന്‍റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചു.

21. തലച്ചോറില്‍ രക്തം കട്ടപിടിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, വെണ്ണല, മംഗലത്തുവീട്ടില്‍ നക്സലിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

22. എറണാകുളം, എളങ്കുളം, കലൂര്‍, പ്ലാമൂട്ടില്‍ വീട്ടില്‍ ജോര്‍ജ്ജിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

23. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കലൂര്‍, പാലാതുരുത്തി, വെളൈളപറമ്പില്‍ വീട്ടില്‍ വി.ടി. സേവ്യറിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

24. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ഏലംകുളം, തൈത്തറ മാലിയില്‍ വീട്ടില്‍ മാഗി ഗ്രേസിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ അനുവദിച്ചു.

25. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കാക്കനാട്, വാഴക്കാല, കൈപ്രംപാടന്‍ വീട്ടില്‍ കെ.കെ. ജോസഫിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ അനുവദിച്ചു.

26. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍, അഞ്ഞൂര്‍, മക്കാട്ടില്‍ വീട്ടില്‍ അമൃതയുടെ (6 വയസ്സ്) ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

27. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍, വടക്കാഞ്ചേരി, എങ്കക്കാട്, കുന്നത്തുവീട്ടില്‍ കാര്‍ത്ത്യായനിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

28. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍, പുഴക്കല്‍, അമലാ നഗറില്‍ അമ്പലശ്ശേരി വീട്ടില്‍ സുനിലിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

29. കണ്ണൂര്‍, തലശ്ശേരി, ചിറ്റാരിപ്പറമ്പ്, ഐശ്വര്യ നിവാസില്‍ അശോകന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

30. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോട്ടയം, വെളിയന്നൂര്‍, പൊതുവേലി, തേക്കിടയില്‍ സുനിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

31. കോട്ടയം, വാഴൂര്‍, തത്തംപളളില്‍ വീട്ടില്‍ ജയകൃഷ്ണന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചു.

32. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, പായം, അമ്പാട്ടുതറയില്‍ മണിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

33. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, പടിയൂര്‍, പൊയ്യക്കര വീട്ടില്‍ സരോജിനി അമ്മയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ അനുവദിച്ചു.

34. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, നിലമ്പൂര്‍, ചോക്കോട് കൂവപ്പുറത്ത് രമ്യയുടെ മകളുടെ(10 മാസം)ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ അനുവദിച്ചു.

35. നട്ടെല്ലിന് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, എടക്കാട്, ആറ്റടപ്പ, പുതിയ പറമ്പത്തുവീട്ടില്‍ പ്രകാശന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

36. ഹൃദയവാല്‍വിന് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, ചേര്‍ത്തല, അരൂക്കുറ്റി, പട്ടാണിച്ചിറയില്‍ സോമന്‍റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചു.