സ്നേഹവീട് താക്കോല്‍ ദാനം

തലചായ്ക്കാനൊരിടം എന്നത് ഏതൊരു മനുഷ്യന്‍റെയും സ്വപ്നമാണ്. ജീവിത പ്രാരാബ്ധങ്ങളില്‍പ്പെട്ടുഴലുന്ന ഒരു കുടുംബത്തിന് സാന്ത്വനമായി വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്തിറങ്ങുന്ന അപൂര്‍വ്വതയാണ് ഇവിടെ നമുക്ക് കാണാനാവുക. നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയ ‘സ്നേഹവീട്ടി’ല്‍ ഇനി ആയിഷയ്ക്കും മൂന്നു മക്കള്‍ക്കും ധൈര്യപൂര്‍വ്വം തലചായ്ക്കാം.

സ്വന്തമായി വീടില്ലാത്തതിനാല്‍ പ്രതിമാസം വലിയ തുക വാടക നല്‍കിക്കൊണ്ട് ഒരു മകളും രണ്ട് ആണ്‍ മക്കളുമായി ജീവിക്കുന്ന നിര്‍ധനയും വിധവയുമായ വീട്ടമ്മയാണ് ആഷിയ. അതില്‍ത്തന്നെ ഒരു മകളും മകനും ജډനാ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിയുളളവരാണ്. മുഹമ്മദ് അജ്മലും ആബിദയും. മൂത്തമകന്‍ മുഹമ്മദ് ജൂനൈദ് കൂലിപ്പണി എടുത്താണ് ഈ കുടുംബം പുലര്‍ത്തുന്നത്. അജ്മല്‍ ആകട്ടെ 2015ല്‍ അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ നടന്ന സ്പെഷ്യല്‍ ഒളിമ്പിക്സില്‍ ഹാന്‍റ് ബോള്‍ വിഭാഗത്തില്‍ വെളളി മെഡല്‍ നേടി രാജ്യത്തിനു തന്നെ അഭിമാനമായ താരമാണ്. വീടെടുത്തു കൊടുക്കാമെന്ന നിരവധി സംഘടനകളുടെ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല.

മുഹമ്മദ് അജ്മലിനും കുടുബത്തിനും വീടില്ലെന്ന വാര്‍ത്ത ദേശാഭിമാനിപത്രം വഴിയാണ് ലോകം അറിഞ്ഞത്. ഈ സന്ദര്‍ഭത്തിലാണ് വേങ്ങാട് ഇ.കെ. നായനാര്‍ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് അജ്മലിനു വേണ്ടി ‘സ്നേഹവീട്’ നിര്‍മിക്കാനുളള പ്രവര്‍ത്തനം തുടങ്ങുന്നത്. വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ സംഘാടകസമിതി രൂപീകരിച്ചാണ് വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

സ്നേഹവീടിന്‍റെ നിര്‍മ്മാണം 2016 ജൂലൈ 23നാണ് തുടങ്ങിയത്. ആറുമാസംകൊണ്ട് പണിപൂര്‍ത്തിയാക്കാന്‍ സാധിച്ചത് എന്‍.എസ്.എസ്. വോളണ്ടിയര്‍മാരുടെയും നാട്ടുകാരുടെയും അക്ഷീണ ശ്രമഫലമായാണ്. ആധുനിക സൗകര്യങ്ങളൊക്കെയും ഉള്‍പ്പെടുന്ന പ്രസ്തുത വീട് ഈ ചുരുങ്ങിയ സയമത്തിനുളളില്‍ പൂര്‍ത്തീകരിച്ചത് സന്തോഷകരമാണ്.

എന്‍.എസ്.എസ്. വോളണ്ടിയര്‍മാരുടെ കായിക-കര്‍മ്മ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് സ്നേഹവീട് ഇത്രയും വേഗം പൂര്‍ത്തിയായത്. വീട് നിര്‍മ്മാണത്തിനാവശ്യമായി പണം പിരിച്ചെടുത്തത് എന്‍.എസ്.എസ്. വോളണ്ടിയര്‍മാരും മറ്റു വിദ്യാര്‍ത്ഥികളുമാണ്. നിര്‍മ്മാണത്തിനാവശ്യമായ മറ്റു വിഭവങ്ങള്‍ ഇവിടത്തെ സുമനസ്സുകള്‍ സംഭാവനയായി നല്‍കി. 12 ലക്ഷത്തോളം രൂപ മതിപ്പ് ചെലവ് കണക്കാക്കുന്ന പദ്ധതിയായി ‘സ്നേഹവീടെന്ന’ ഈ സ്വപ്നം സഫലമായതിന് പിന്നിലെ കഥയിതാണ്. ഇത് കഥയല്ല- ജീവിതമാണ്. ആയിഷയ്ക്കും മക്കള്‍ക്കും വേണ്ടി ഒരു നാട് ഒന്നടങ്കം ഒന്നിച്ചണിചേര്‍ന്ന നിമിഷങ്ങള്‍. വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തോടൊപ്പം തന്നെ സമൂഹ നډയ്ക്കു വേണ്ടിയും നിലകൊളളുന്ന കാഴ്ചയാണിത്. ഇത് നിലനിര്‍ത്താന്‍ നിങ്ങള്‍ക്കാവണം. നമ്മുടെ നാടിന്‍റെ പുരോഗതിക്കും നډയ്ക്കും ഇത്തരം കൂട്ടായ്മ ഉണ്ടായേ തീരൂ. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍ക്കും നാട്ടുകാര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു.