ശാസ്ത്രയാന്‍; കുസാറ്റ്

സമൂഹത്തിന്‍റെ സര്‍വ്വതോډുഖമായ പുരോഗമനത്തിനുവേണ്ടി നിലകൊള്ളുന്ന സര്‍വ്വകലാശാലകള്‍ അറിവിന്‍റെ ഉല്‍പാദനത്തിനും വികസനത്തിനുമുള്ള കേന്ദ്രങ്ങളാണ്. പൊതുസമൂഹം അതിന്‍റെ അദ്ധ്വാനഫലമായുണ്ടാക്കുന്ന പണത്തിന്‍റെ ഒരംശമാണ് പഠനഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വ്വകലാശാലകള്‍ക്കു ലഭിക്കുന്നത്. അപ്പോള്‍ സര്‍വകലാശാലയില്‍ ആര്‍ജ്ജിക്കുന്ന അറിവുകളും, വികസിപ്പിക്കുന്ന സാങ്കേതിക വിദ്യകളും, ഗവേഷണഫലങ്ങളും സമൂഹവുമായി പങ്കുവയ്ക്കുവാനുള്ള കടമയും ഉത്തരവാദിത്വവും സര്‍വ്വകലാശാലകള്‍ക്കുണ്ട് എന്നുവരുന്നു.

ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ സര്‍വ്വകലാശാലകള്‍ നിരന്തരം വ്യാപൃതമായിരിക്കണമെന്നത് പല വികസിത രാജ്യങ്ങളിലും നിര്‍ബന്ധമാണ്. എന്നാല്‍, ഇന്ത്യയിലെ സ്ഥിതി പലപ്പോഴും ഇങ്ങനെയല്ല. ഗവേഷണഫലങ്ങള്‍ പ്രയോജനകരമായ ഉല്‍പ്പന്നമായോ, സാങ്കേതിക വിദ്യയായോ, മറ്റേതെങ്കിലും രൂപത്തിലോ തിരിച്ച് സമൂഹത്തിലെത്തുമ്പോഴാണ് അതിന് പൂര്‍ണ്ണത കൈവരുന്നത്. ഇങ്ങനെയുള്ള പൂര്‍ണതയിലേക്കാണ് സര്‍വ്വകലാശാലകള്‍ എത്തേണ്ടത്.

അക്കാദമിക മികവുകള്‍ കാണിക്കുകയും, അക്കാദമിക ബിരുദങ്ങള്‍ കൊടുക്കുകയും ചെയ്തതുകൊണ്ടു മാത്രം ഒരു സര്‍വ്വകലാശാലയുടേയും പ്രവര്‍ത്തനം പൂര്‍ണ്ണമാകുന്നില്ല. പ്രത്യേകിച്ച് അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മാ പ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സര്‍വ്വകലാശാലകളില്‍ നടന്നുവരുന്ന പ്രാഥമിക ഗവേഷണങ്ങളെ സമൂഹനډയ്ക്കുള്ള ഉല്‍പന്നങ്ങളാക്കി മാറ്റുവാന്‍ ഓരോ സര്‍വ്വകലാശാലയും ശ്രമിക്കേണ്ടതുണ്ട്. എന്തുകൊണ്ടോ കേരളത്തിന്‍റെ ഗവേഷണ സമൂഹത്തില്‍ പൊതുവേ ഈ ഒരു കാഴ്ചപ്പാട് കാണാനില്ല. ഈ പോരായ്മ നീങ്ങണം.

ഈ ശ്രമത്തിന്‍റെ ആദ്യപടിയായിട്ടാണ് ‘ശാസ്ത്രയാന്‍-കുസാറ്റ് ജനങ്ങളിലേക്ക്’ എന്ന പരിപാടി, ഒരുപക്ഷെ ഇന്ത്യയില്‍ത്തന്നെ ഇത്തരത്തിലുള്ള ആദ്യപരിപാടി, കൊച്ചി സര്‍വ്വകലാശാല നടത്തുന്നത് എന്നു ഞാന്‍ മനസ്സിലാക്കുന്നു. പ്രധാനമായും ഈ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഈ സര്‍വ്വകലാശാലയില്‍ നടക്കുന്ന ജനോപകാരപ്രദങ്ങളായ
ഗവേഷണങ്ങളെ നേരിട്ടറിയുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. കൊച്ചി സര്‍വ്വകലാശാലയിലെ നിരന്തരമായ ഗവേഷണപ്രവര്‍ത്തനങ്ങളുടേയും അതിലൂടെആര്‍ജിച്ച നേട്ടങ്ങളുടേയും ഒരു നേര്‍ക്കാഴ്ച ഇവിടെ പൊതുസമൂഹത്തിനു മുന്‍പില്‍ ഒരുക്കുകയാണ്. ശാസ്ത്ര ഗവേഷണമെന്നത് കേവലം ഒരു ബൗദ്ധിക പ്രക്രിയ മാത്രമല്ല. അത് സാധാരണക്കാരന്‍റെ ജീവിതവുമായി എത്ര കണ്ട് ഇഴചേര്‍ന്നു നില്‍ക്കേണ്ട ഒന്നാണ്. ഇതു തിരിച്ചറിയാന്‍ പൊതുസമൂഹത്തിന് ലഭിക്കുന്ന അവസരമായി ഞാന്‍ ഇതിനെ കാണുന്നു.

ആഴക്കടലിന്‍റെ അടിത്തട്ടു മുതല്‍ ആകാശനീലിമയ്ക്കപ്പുറം ആധുനിക മനുഷ്യന്‍റെ സര്‍വ്വകലാമണ്ഡലങ്ങളിലും ശാസ്ത്രഗവേഷണം സമഗ്രാധിപത്യം നേടിയിട്ടുണ്ട്. ഇങ്ങനെയുള്ള ശാസ്ത്രഗവേഷണങ്ങളുടെ ഒരു കേന്ദ്രമാണ് കൊച്ചി സര്‍വ്വകലാശാല എന്നെനിക്കുറപ്പുണ്ട്. ഇവിടെയുള്ള വിവിധ പഠന വകുപ്പുകള്‍ അവരുടേതായ ഗവേഷണ മണ്ഡലങ്ങളില്‍ കഴിഞ്ഞകാലത്തെല്ലാം മുന്നേറ്റം നേടിയിട്ടുണ്ട്.

ആധുനിക മരുന്നുകളുടെ കണ്ടുപിടിത്തത്തിലും, ഇലക്ട്രോണിക് സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിലും ഇവിടെ ഗവേഷണങ്ങള്‍ നടക്കുന്നു. സമുദ്രഗവേഷണ രംഗത്ത് വിഭവങ്ങളുടെ വിവേകപൂര്‍ണ്ണവും കാര്യക്ഷമവുമായ ഉപയോഗത്തിനും വിതരണത്തിനും സഹായകരമാവുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നു. ശാസ്ത്രത്തിന്‍റെ ഒട്ടുമിക്ക മേഖലകളിലും ഈ സര്‍വ്വകലാശാലയില്‍ വൈവിദ്ധ്യമാര്‍ന്ന ഗവേഷണങ്ങള്‍ നടക്കുമ്പോള്‍, ഇത്തരം ഗവേഷണപദ്ധതികള്‍ക്ക് കേന്ദ്രസംസ്ഥാന സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായവും ലഭ്യമാകുന്നു. ശാസ്ത്രസാങ്കേതിക രംഗത്തെന്നപോലെ മാനവീയവിഷയങ്ങളിലും ഇവിടെ ഗവേഷണം നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നാളിതുവരെയും ഒരു ബൗദ്ധിക
സ്വത്തുമാത്രമെന്ന് സാധാരണക്കാരന്‍ കരുതിയിരുന്ന ഈ ഗവേഷണഫലങ്ങള്‍ സാമാന്യ ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുവാന്‍ കൊച്ചി സര്‍വ്വകലാശാല തയ്യാറായതുപോലെ കേരളത്തിലെ മറ്റു സര്‍വ്വകലാശാലകളും മുന്നോട്ടു വരേണ്ടതാണ്.

ഈ പരിപാടിയുടെ അടുത്തഘട്ടമായി വ്യവസായികളേയും വ്യവസായതല്‍പരരേയും ഇവിടേക്ക് ആകര്‍ഷിക്കുകയും
ഇവിടെ വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യകള്‍ വ്യാവസായികോല്‍പന്നങ്ങളുടെ ഉല്‍പാദനത്തിനു വഴിതുറക്കുകയും വേണം. മാറുകയും വേണം. സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ ടമേൃേ ൗു പദ്ധതികള്‍ക്ക് ആക്കം കൂട്ടുവാനും അഭ്യസ്ത വിദ്യര്‍ക്ക് സ്വയം തൊഴില്‍ നേടുവാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള ഒരു ചുവടുവയ്പാകണം ഈ പരിപാടി.