കലാ-സാംസ്‌കാരിക പാര്‍ക്ക് അനുവദിച്ചു

മലയിന്‍കീഴിലെ വിവിധതരം സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സമുച്ചയത്തില്‍ കലാ-സാംസ്‌കാരിക പാര്‍ക്ക് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. മാധവകവി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബോയ്‌സ് സ്‌കൂള്‍, ഐ.ടി.െഎ തുടങ്ങി ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടം പ്രത്യേക വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിക്കണമെന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്വാഗത പ്രസംഗത്തില്‍ ഐ.ബി. സതീഷ് എം.എല്‍.എ അഭ്യര്‍ഥിച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇത്തരത്തിലൊരു കുന്ന് കേരളത്തില്‍ അത്യപൂര്‍വമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി കലാ-സാംസ്‌കാരിക പാര്‍ക്ക് അനുവദിച്ചത്. ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാര്‍ഥികളുടെ സമഗ്ര വികസനത്തിന് പാര്‍ക്ക് ഉപകരിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.