മുഖ്യമന്ത്രി അനുശോചിച്ചു

മാതൃകാ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനങ്ങളുടെ അംഗീകാരം നേടിയ കാസര്‍കോഡ് പടന്ന ടി.പി. മുഹമ്മദലി ഹാജിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളില്‍ നേതൃശേഷിയോടെ ഇടപെട്ട മുഹമ്മദലി ഹാജി ആ മേഖലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് നല്‍കിയത്. അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധമുണ്ടായിരുന്നു. കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.