മാതൃഭാഷാദിനം 2017

ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാദിനമായി ആചരിക്കുകയാണ്. ലോകത്തിനൊപ്പം നമ്മളും ഈ ദിനം ഈ വിധത്തില്‍ സമുചിതമായി ആചരിക്കുന്നു.

സാര്‍വ്വദേശീയ തലത്തില്‍ ഒരു ദിനാചരണമുണ്ടായത് 1952 ഫെബ്രുവരി 1ന് കിഴക്കന്‍ ബംഗാളിലുണ്ടായ ഒരു സംഭവത്തില്‍നിന്നാണ് എന്ന ത് ഇന്ന് എത്രപേര്‍ക്കറിയാമെു വ്യക്തമല്ല. കിഴക്കന്‍ ബംഗാളില്‍ ഉര്‍ദു ഭരണഭാഷയാക്കിയതിനെതുടർന്ന് ധാക്കാ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം തുടങ്ങി. ഫെബ്രുവരി 21ന് പോലീസ് വെടിവെച്ചു. നാലു കുട്ടികള്‍ മരിച്ചു. ഈ സംഭവം വളരെ മുമ്പാണുണ്ടായതെങ്കിലും ഇതു മുന്‍നിര്‍ത്തിതന്നെയാണ് 1999 നവംബര്‍ 13ന് യുനസ്കോ അന്താരാഷ്ട്ര മാതൃഭാഷാദിനം ഫെബ്രുവരി 21 ന് ആചരിക്കണമെന്ന് നിശ്ചയിച്ചത്.

ഏതു രാജ്യത്തെ ഏതു പൗരനും അയാള്‍ ഏര്‍പ്പെടുന്ന ഏതു രംഗത്തും മാതൃഭാഷ ഉപയോഗിക്കാന്‍ മൗലികമായ അവകാശമുണ്ടെന്ന് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ അവകാശം എത്രയും കുറച്ചു മാത്രം പാലിക്കുകയും നടപ്പാക്കുകയും ചെയ്യു പ്രദേശം ഒരു പക്ഷെ, നമ്മുടെ കേരളമായിരിക്കും. ഒരു ജനതയ്ക്ക് സ്വന്തം ഭാഷയെക്കുറിച്ച് അഭിമാനമുണ്ടെങ്കിലേ ആ നാടിന് പുരോഗതിയു ണ്ടാവൂ. ഈ അഭിമാനബോധം താരതമ്യേന വളരെ കുറഞ്ഞതോതില്‍ മാത്രം പ്രകടിപ്പിക്കു വിഭാഗമായി മലയാളിസമൂഹം മാറുുവോ എന്ന് ആശങ്കപ്പെടണം. ഭാഷ എന്ത് അധിക്ഷേപം സഹിച്ചാലും നമുക്കൊന്നുമില്ല എന്ന നിലയിലേക്കു നാം മാറുുവോ എന്നു ചിന്തിക്കണം.

മാതൃഭാഷയില്‍ സംസാരിച്ചു എന്ന കുറ്റം ചെയ്തവനാണു ഞാന്‍ എന്ന് കുട്ടികളുടെ പുറത്തു സ്റ്റിക്കര്‍ ഒട്ടിച്ചു വിടുന്നുണ്ടോ വേറെ എവിടെയെങ്കിലുമുള്ള സ്കൂളുകളില്‍? I will not speak in my mother tongue എന്ന് കുട്ടികളെക്കൊണ്ട് അന്‍പതു തവണ ഇംപൊസിഷനെഴുതിക്കുന്ന ഏര്‍പ്പാട് ഈ നാട്ടിലല്ലാതെ മറ്റെവിടെയെങ്കിലും നടക്കുമോ? മാതൃഭാഷയോട് കൂറും സ്നേഹവും ഇല്ലാത്തവരായി മാറുകയാണോ ഈ സമൂഹം? എന്തിനെയും സ്നേഹിക്കുതിന്‍റെ ഉരകല്ല്, നമുക്ക് അതുകൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യമാവുന്നു. മലയാളത്തെ സ്നേഹിക്കുതുകൊണ്ടുള്ളതിനേക്കാള്‍ ഗുണം ഫ്രിനെ സ്നേഹിച്ചാലാണുണ്ടാവുതെങ്കില്‍ മലയാളത്തെ ഉപേക്ഷിച്ചു ഫ്രിനു പിാലെ പോകാമെ രീതിയിലാവുു കാര്യങ്ങള്‍. ഇങ്ങനെ ഭൗതികമായ നേട്ടങ്ങള്‍ മാത്രം ലാക്കാക്കി പോവുതുകൊണ്ടാണ് പ്രായമായ അച്ഛനമ്മമാരെ നോക്കിയതുകൊണ്ട് എന്തു പ്രയോജനം എു ചോദിച്ച് ചിലര്‍ അവരെ വൃദ്ധസദനങ്ങളിലടയ്ക്കുന്നത്. എതായാലും മലയാളത്തെക്കൂടി വൃദ്ധസദനത്തിലാക്കേണ്ട.

ഇംഗ്ലീഷ് ഭാഷ വേണ്ട എന്നല്ല. തീര്‍ച്ചയായും ഇംഗ്ലീഷ് പഠിക്കണം. എക്കാലതു മാതൃഭാഷയെ, മലയാളത്തെ കൈയൊഴിഞ്ഞുകൊണ്ടായിക്കൂട. മാതൃഭാഷ നന്നായി ഉറച്ചാല്‍ മറ്റു ഭാഷകള്‍ പഠിക്കാം. മാതൃഭാഷയിലെ ബലം ഇതര ഭാഷകള്‍ പഠിക്കാന്‍ വേണ്ട സഹായം ചെയ്യുകയും ചെയ്യും.

മലയാളം ഭരണഭാഷയാക്കാന്‍ എത്ര ശ്രമിച്ചിട്ടും പൂര്‍ണമായി നടക്കാതിരിക്കുന്നു എന്നതു ദുഃഖകരമാണ്. ഭരണത്തിന് ഇംഗ്ലീഷേ വഴങ്ങൂ എന്നാണ് ചിലര്‍ പറയുന്നത്. ഇംഗ്ലണ്ടുകാര്‍ ഇവിടെ വരുതിനു മുമ്പ് ഇവിടെ ഭരണമൊന്നുമില്ലായിരുന്നോ? ഇംഗ്ലീഷ് ഇല്ലാത്തതു കൊണ്ട് ചൈനയിലും റഷ്യയിലുമൊന്നും ഭരണമില്ലേ?

മലയാളം ഭരണ ഭാഷയാക്കാന്‍ നിയമമുണ്ട്, ഉത്തരവുകളുണ്ട്. ഐ.എം.ജി.യില്‍ പരിശീലനമുണ്ട്, പുരസ്കാരമുണ്ട്, എല്ലാമുണ്ട്. എന്നിട്ടും കുറിപ്പുകള്‍ ഇംഗ്ലീഷിലാവുന്നു. നിയമവും നിര്‍ദ്ദേശവും ഉത്തരവുമൊക്കെ ഇക്കാര്യത്തില്‍ പാലിക്കപ്പെടുന്നു എന്നു ഉറപ്പുവരുത്താന്‍ സംവിധാനമുണ്ടാവണം.ഔദ്യോഗിക ഭാഷ സംബന്ധിച്ച നിയമസഭാ സമിതിയുണ്ട്. അതിന്‍റെ ഉപസമിതിയെ വെച്ചോ ഉദ്യോഗസ്ഥ സംഘത്തെവെച്ചോ പ്രായോഗിക തെളിവെടുപ്പു നടത്തണം. മനഃപൂര്‍വ്വം ഭരണ ഭാഷ മലയാളമാക്കാത്തിടങ്ങളില്‍ നടപടിയുണ്ടാവണം. ഉത്തരവുകള്‍ കൃത്യമായി നടപ്പാക്കുന്നുവോ എന്നു പരിശോധനവേണം.

2011 ല്‍ നമ്മള്‍ മലയാളത്തെ ഒന്നാം ഭാഷയായി അംഗീകരിച്ചു. എന്നാല്‍ ഇന്നും മലയാളഭാഷയ്ക്ക് പ്രവേശനമില്ലാത്ത സ്കൂളുകളുണ്ട്. മലയാളം പറഞ്ഞു എന്നതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥി ശിക്ഷിക്കപ്പെടുന്ന അവസ്ഥ അനുവദിക്കാനാവില്ല. കുഞ്ഞിന്‍റെ മനസ്സിന്‍റെ ഭാഷയാണ് മലയാളം. കത്തുകളുടെ അറിവും ഭാവനയും സങ്കല്‍പ്പശേഷിയും ഒക്കെ വികസിക്കേണ്ടത് മലയാളത്തിലൂടെയാണ്. അതിനുള്ള സാധ്യത അടച്ചുകളഞ്ഞാല്‍ അവരുടെ വ്യക്തിത്വത്തെ തന്നെ ഞെരിച്ചുകൊല്ലലാവും അത്. അവരുടെ ആത്മവിശ്വാസം തകര്‍ക്കലാവും അത്. അതു കേരളത്തില്‍ അനുവദിച്ചുകൂടാ. 80 കളില്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ കമ്മീഷന്‍ കോടതി ഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച് 8 നിര്‍ദ്ദേശങ്ങള്‍ നല്‍കി. സിവില്‍ ക്രിമിനല്‍ കീഴ്കോടതികളില്‍ മലയാളം ഉപയോഗിക്കാവു അവസ്ഥ 1973ല്‍ ഉണ്ടായി. എന്നാലും സാര്‍വ്വത്രികമായി അതു പാലിക്കപ്പെടുന്നില്ല. 80 കളില്‍ കമ്മിഷന്‍ നിര്‍ദ്ദേശങ്ങള്‍ വന്ന്നു. അതും നടപ്പാകുന്നില്ല. ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്ത നങ്ങള്‍ ഉണ്ടായാലേ കാര്യങ്ങള്‍ നടക്കൂ. തീരുമാനമുണ്ടായതുകൊണ്ടായില്ല. അതു നടപ്പാക്കാന്‍ മനസ്സുവേണം. ആ മനസ്സുണ്ടാവണമെങ്കില്‍ മാതൃഭാഷയോട് സ്നേഹം വേണം. സ്വന്തം ഭാഷയെ സ്നേഹിക്കാത്തവരുടെ ഇതരഭാഷാ സ്നേഹം ആത്മാര്‍ത്ഥതയുള്ളതാകുമോ എന്ന് എനിക്ക് നിശ്ചയമില്ല.

രണ്ടു വര്‍ഷം കൊണ്ട് കോടതിഭാഷ പൂര്‍ണ്ണമായും മലയാളത്തിലാക്കാനുള്ള ഒരു പ്രായോഗിക പദ്ധതി നരേന്ദ്രന്‍ കമ്മീഷന്‍ മുമ്പോട്ടുവച്ചിരുന്നു. അതു പ്രാവര്‍ത്തികമാക്കണം. സെക്രട്ടറിയേറ്റില്‍ നിയമവകുപ്പുമായി ബന്ധപ്പെട്ട് ഇതിനായി ഒരു സെല്‍ ഉണ്ടാക്കിയിരുന്നു. ആ സെല്ലിന്‍റെ പ്രവര്‍ത്തനം എന്തായി എന്ന് പരിശോധിക്കേണ്ടതുണ്ട്. കുറച്ചുപേര്‍ക്ക് തസ്തിക കിട്ടിയെതുമാത്രമാണോ ആ സെല്‍കൊണ്ടുണ്ടായ പ്രയോജനം എന്നത് ആലോചിക്കണം.

കേരള പബ്ലിക് സര്‍വ്വീസ് കമ്മീന്‍ പരീക്ഷയ്ക്ക് മലയാളം നിഷിദ്ധമായിക്കൂട. സിവില്‍സര്‍വ്വീസ് പരീക്ഷ മലയാളത്തില്‍ എഴുതാം. കേരള പി.എസ്.സി.യുടെ ക്ലാര്‍ക്ക് പരീക്ഷയ്ക്ക് മലയാളം നിഷിദ്ധം. ഈ അവസ്ഥ ഉണ്ടായിക്കൂട. നീറ്റ് പരീക്ഷയുടെയും പടിക്കുപുറത്താണ് മലയാളം. ഇതവനസാനിപ്പിക്കാന്‍ വേണ്ടയിടപെടല്‍ സര്‍ക്കാര്‍ നടത്തും എറിയിക്കട്ടെ.

സ്വന്തം ഭാഷയെക്കുറിച്ച് അഭിമാനമില്ലാത്തവര്‍ക്ക് സ്വന്തം നാടിനെക്കുറിച്ചും അഭിമാനമുണ്ടാവില്ല. സ്വന്തം നാടിനെയും നാട്ടുകാരെയും സ്നേഹിക്കാത്ത, സ്വന്തം അച്ഛനമ്മമാരെ സ്നേഹിക്കാത്ത വേരുകളറ്റ ഒരു സമൂഹമുണ്ടായാല്‍ ക്രിമിനലുകളാവും ആ സമൂഹത്തില്‍ വളര്‍ുവരിക. അത് ഒഴിവാക്കാന്‍ മാതൃഭാഷയെ നിലനിര്‍ത്തിയേപ്പറ്റു, ശക്തിപ്പെടുത്തിയേപ്പറ്റു.

“മര്‍ത്യു പെറ്റമ്മ തന്‍ ഭാഷ താന്‍” എന്ന് മഹാകവി വള്ളത്തോള്‍ പാടിയിട്ടുണ്ട്. അമ്മയുടെ മുലപ്പാല്‍ കുടിച്ചാലേ കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണ്ണ വളര്‍ച്ചയുണ്ടാവൂ. അതേപോലെ മാതൃഭാഷ പഠിച്ചാലെ വ്യക്തിത്വവികസനം സാധ്യമാകൂ. വള്ളത്തോളിനെപ്പോലുള്ളവര്‍ ഇക്കാര്യം കവിത യില്‍ വരെ പറഞ്ഞുവെച്ചുവെങ്കിലും നമുക്ക് ഇതിന്‍റെ പ്രാധാന്യം വേണ്ടുവോളം മനസ്സിലാകുില്ല. ശ്രേഷ്ഠഭാഷാപദവി ലഭിച്ചുവെന്നുപറഞ്ഞ് അഭിമാനിച്ചിരുാല്‍ മാത്രം പോരാ. ഭാഷയെ നമ്മള്‍തന്നെ മനസ്സിന്‍റെ പടിയിറക്കിവിട്ടാല്‍ ശ്രേഷ്ഠഭാഷ പദവികൊണ്ടെന്തുകാര്യം? ലഭിച്ച ശ്രേഷ്ഠ ഭാഷാപദവി സംബന്ധിച്ച ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍പോലും തുടർന്ന് വേണ്ടപോലുള്ള ശ്രമങ്ങളുണ്ടായില്ല. ഈ അവസ്ഥ മാറ്റിയെടുക്കാനും ശ്രേഷ്ഠഭാഷാ പദവിക്കനുസൃതമായ ആനുകൂല്യങ്ങള്‍ ഭാഷയ്ക്കായി നേടിയെടുക്കാനും എല്ലാ ശ്രമവും സര്‍ക്കാര്‍ നടത്തും.

ലോകത്തിന്‍റെ പല ഭാഗത്തും പല ഭാഷകളും മരിക്കുന്നുണ്ട്. ആ ആപത്ത് ഇവിടെയുണ്ടാവരുത്. മാതൃഭാഷയുടെ ശാക്തീകരണത്തിനായി പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളുണ്ടാവണം. ആധുനിക ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വൈജ്ഞാനിക ഭാഷയായി മലയാളം മാറണം. പുതിയ അറിവുകള്‍ ഉള്‍ക്കൊള്ളുന്ന വാക്കുകള്‍ മലയാളത്തിലുണ്ടാവണം. അങ്ങനെ വൈജ്ഞാനിക ഭാഷ പുതുക്കണം. എങ്കിലേ ഭാഷയ്ക്ക് വളരാനാകൂ. അതിന് ഭാഷാ ഇന്‍സ്റ്റ്റ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം.

ഭാഷയെ നവീകരിച്ച് ശക്തിപ്പെടുത്താന്‍ പുനരര്‍പ്പണം ചെയ്തുകൊണ്ടാവട്ടെ ഈ ദിനാചരണം എന്നു പറഞ്ഞുകൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു .