നിയമസഭാ സാമാജികര്‍ക്കായി മൊബൈല്‍ ആപ്പ്

നിയമസഭാ സാമാജികര്‍ക്കായി ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്ലിക്ലേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

‘കേരള നിയമസഭ’ എന്ന ആപ്പില്‍ സാമാജികര്‍ക്കായി സ്പീക്കറുടെ സന്ദേശം, അറിയിപ്പുകള്‍, ബില്ലുകള്‍, കമ്മിറ്റികള്‍, ഡയറക്ടറികള്‍, ബിസിനസ്, ചോദ്യോത്തരങ്ങള്‍, ഇ-ബുക്കുകള്‍,അപേക്ഷാഫോറങ്ങള്‍, ബജറ്റ്, ബുള്ളറ്റിന്‍, അന്വേഷണം, നിയമസഭാ വെബ്സൈറ്റ്, നിയമസഭാ ലൈബ്രറി തുടങ്ങിയവ ഈ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നിയമസഭാ സാമാജികര്‍ക്കോ, സാമാജികര്‍ രേഖാമൂലം നിര്‍ദേശിക്കുന്ന പേഴ്സണല്‍ സ്റ്റാഫിനോ മാത്രമേ ഈ ആപ്പ് ഉപയോഗിക്കാനാവൂ. മൊബൈല്‍ നമ്പറിന്‍െറ അടിസ്ഥാനത്തിലാണ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള അനുമതി നിശ്ചയിക്കുന്നത്. മൊബൈല്‍ ആപ്പ് സംബന്ധിച്ച സംശയനിവാരണത്തിന് സാമാജികര്‍ക്കായി ഹെല്‍പ്പ് ഡെസ്ക്കും നിയമസഭയില്‍ ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, കെ.സി.ജോസഫ് എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിച്ചു.