മുഖ്യമന്ത്രിയുടെ ജനസാന്ത്വന നിധി

മുഖ്യമന്ത്രിയുടെ ജനസാന്ത്വന നിധിയില്‍ നിന്നും സഹായം നല്‍കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള സമയ പരിധി മാര്‍ച്ച് 31 ന് അവസാനിക്കും എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാര്‍ ഇതുവരെയും കാലപരിധി നിശ്ചയിച്ചിട്ടില്ലെന്നും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

ജനസാന്ത്വന നിധിയിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതു ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വ്യക്തമാക്കി ഏപ്രില്‍ നാലിന് സ.ഉ (സാധാ) നം.1/2017/ധന ഉത്തരവ് പ്രകാരം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ പദ്ധതി മെയ് മാസത്തോടുകൂടി മാത്രമേ സംസ്ഥാനത്ത് പൂര്‍ണതോതില്‍ നടപ്പിലാക്കുവാന്‍ കഴിയുകയുളളു. ഇതുമായി ബന്ധപ്പെട്ടിട്ടുളള ധനസഹായത്തിന്റെ തോത്, പദ്ധതിയുടെ വ്യാപ്തി ഉള്‍പ്പെടെയുളള ചട്ടങ്ങള്‍ പുന:ക്രമീകരിക്കുന്നതിനും ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ സംവിധാനം തയ്യാറാക്കുന്നതിനുമുളള നടപടികള്‍ ധനകാര്യ വകുപ്പ് പൂര്‍ത്തീകരിച്ചു വരുന്നതേ ഉള്ളു.

അര്‍ഹരായിട്ടുളള എല്ലാ അപേക്ഷകര്‍ക്കും സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ധനസഹായം ലഭിക്കുമെന്നും അഡീ. ചീഫ് സെക്രട്ടറി അറിയിച്ചു.