ഫേസ്ബുക്ക് വര്‍ക്ക്ഷോപ്പ്

നവമാധ്യമം എന്നതിനെക്കാളുപരി ലോകത്തെ ഏറ്റവും വലിയ സാമൂഹിക ജനാധിപത്യ ഇടമായി മാറിയിരിക്കുകയാണ ഇന്റ്ര്നെ്റ്റും സമൂഹമാധ്യമങ്ങളും. ആശയങ്ങളും അഭിപ്രായങ്ങളും പരസ്പരം പങ്കുവയ്ക്കുവാനും പരിപോഷിപ്പിക്കാനും കഴിയുന്ന സ്വതന്ത്രമായ ഒരിടം. അതുകൊണ്ടുതന്നെ അതില്‍ ഇടപെടുന്നവര്ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളുമുണ്ട്.

ഉള്ളടക്കം കൊണ്ടുമാത്രമല്ല സമൂഹമാധ്യമങ്ങള് നമ്മളെ അമ്പരിപ്പിക്കുന്നത്. ഉള്ളടക്കത്തിന്റെ അവതരണത്തിലെ വൈവിധ്യം കൊണ്ടുകൂടിയുമാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഒരുക്കുന്ന സാധ്യതകളാണിത്. ടെക്സ്റ്റ്, ചിത്രം, വീഡിയോ, ശബ്ദം എന്നിങ്ങനെ വിവിധ മാധ്യമങ്ങളെ ഏകോപിക്കാനുള്ള ശേഷിയെ നവമാധ്യമങ്ങള്‍ വിനിയോഗിക്കുന്നുണ്ട്. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതോടൊപ്പം അവയോടു വിയോജിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും സാമൂഹികമാധ്യമങ്ങള്‍ നല്കുരന്നു. ജനാധിപത്യമൂല്യങ്ങള്‍ ഉയര്ത്തി പ്പിടിക്കലാണത്. ആ സ്വാതന്ത്ര്യത്തെ അപക്വമായി സമീപിക്കുന്നവരും ഉണ്ട്.

നമ്മുടെ ഭരണസംവിധാനങ്ങള്‍ സമൂഹമാധ്യമങ്ങളെ ക്രിയാത്മകമായി വിനിയോഗിക്കുന്നില്ല. നവമാധ്യമങ്ങളെ എല്ലാ വകുപ്പുകളും വിനിയോഗിക്കണമെന്ന് നിര്ദ്ദേ ശമുണ്ട്. എന്നാല്, പ്രായോഗികതലത്തില് മിക്ക വകുപ്പുകളും അത് നടപ്പിലാക്കിയിട്ടില്ല. നടപ്പിലാക്കിയ വകുപ്പുകള്‍ ആശയപ്രചാരണത്തിനാണ് ഉപയോഗിക്കുന്നത്. അഭിപ്രായസമന്വയത്തിനും നയ ങ്ങളിന്മേല്‍ ജനാഭിപ്രായം ആരായുന്നതിനും സമൂഹമാധ്യമങ്ങളെ വിനിയോഗിക്കാന്‍ കഴിയണം. അത് ഭരണത്തിന് സുതാര്യതയും ഉത്തരവാദിത്വവും വര്ധിിപ്പിക്കും. ഭരണസംവിധാനങ്ങള്‍ ജനങ്ങളുമായി സംവദിക്കുന്നുണ്ട് എന്നുറപ്പു വരുത്തുകയും ചെയ്യും.

ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ളവരില്‍ ഭൂരിപക്ഷവും നഗരപ്രദേശത്തുള്ളവരാണ്. ഗ്രാമവാസികള്‍ വിവിധ കാരണങ്ങളാല് ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ പിന്നിലാണ്. അതില്‍ പ്രധാന കാരണമായ ഡിജിറ്റല്‍ അസമത്വം ജനാധിപത്യ ഭരണസംവിധാനത്തില്‍ ഉണ്ടാവാന് പാടില്ലാത്തതാണ്. ഈ അസമത്വം പരിഹരിക്കാനുള്ള കര്മ‍പദ്ധതിക്ക് സര്ക്കാധര്‍ രൂപം നല്കി്യിട്ടുണ്ട്. എല്ലാവര്ക്കും ഇന്റഡര്നെകറ്റ് സൗകര്യം ഉറപ്പാക്കാന്‍, ഇന്റടര്നെ റ്റ് ലഭ്യത അവകാശമാണെന്ന തത്വം (Right to Internet) ഉള്ക്കൊള്ളുന്ന നയം ഇന്ത്യയിലാദ്യമായി നടപ്പാക്കിയത് കേരളത്തില് ഇന്നുള്ള സര്ക്കാരാണെന്ന് ഇവിടെ കൂടിയിരിക്കുന്നവരെ ഞാന് ഓര്മപ്പെടുത്തേണ്ടതില്ലല്ലൊ.

സമൂഹമാധ്യമങ്ങള്‍ വിശേഷിച്ച് ഫേസ്ബുക്കും ബ്ലോഗും മലയാള ഉള്ളടക്കങ്ങള്‍ ഇന്റ ര്നെ്റ്റില് ലഭ്യമാക്കുന്നതിന് വളരെയേറെ സഹായിച്ചിട്ടുണ്ട്. സര്ഗാിത്മക രചനകള്‍ സൃഷ്ടിക്കുന്ന നിരവധി മലയാളികള്‍ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ രചനകള്‍ പ്രകാശിപ്പിക്കുന്നുണ്ട്. പരമ്പരാഗത മാധ്യമങ്ങളെക്കാളും ഫ്രീലാന്ഡ്പ മാധ്യമങ്ങളേക്കാളും ജനാധിപത്യപരമായി പൗരന്മാര്ക്ക് ഇടപെടാന് കഴിയുന്ന ഒന്നാണ് സമൂഹമാധ്യമങ്ങള്.

വാര്ത്തനകള്‍ കുത്തകമാധ്യമങ്ങള്ക്ക് തമസ്കരിക്കാനോ വളച്ചൊടിക്കാനോ കഴിയും. പരമ്പരാഗത മാധ്യമങ്ങളിലെ തെറ്റുകള്‍ തിരുത്താന്‍ സമൂഹ മാധ്യമങ്ങളിലെ സ്വതന്ത്രവും ജനാധിപത്യപരവുമായ ഇടപെടലുകള്‍ പലപ്പോഴും സമ്മര്ദംു ചെലുത്തിയിട്ടുണ്ട്. എന്നിരുന്നാലും സമൂഹമാധ്യമങ്ങള്‍ വികസിപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ സാമൂഹിക മൂലധനത്തെ നമ്മള് ഇതുവരെയും ഗൗരവമായി സമീപിച്ചിട്ടില്ല എന്നതാണ് വസ്തുത. ബാഹ്യശക്തികളുടെ ഇടപെടലില്ലാതെ ഓരോ പൗരനും ക്രിയാത്മകമായി വാര്ത്തഹകളും അഭിപ്രായങ്ങളും പരസ്പര ബഹുമാനത്തോടെ കൈമാറുകയും സൗഹൃദക്കൂട്ടായ്മകള്‍ വളര്ത്തു കയും അതിലൂടെ സമൂഹത്തിന്റെള പുരോഗമനപരമായ മുന്നേറ്റത്തിന് വഴിയൊരുക്കുകയുമാണ് യഥാര്ത്ഥിത്തില്‍ സോഷ്യല്‍ മീഡിയ പ്രവര്ത്ത കര്‍ ചെയ്യേണ്ടത്.

സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന സ്വാതന്ത്ര്യത്തെ അപക്വമായി സമീപിക്കുന്നവരുണ്ട് എന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. വിദ്വേഷം പടര്ത്തു ന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും അപവാദം പ്രചരിപ്പിക്കുന്നതിനും ചിലര്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നത് നാം മറക്കരുത്. മതദ്വേഷം വളര്ത്തു ക, സ്ത്രീകളെയും കുട്ടികളെയും ചൂഷണത്തിനിരയാക്കുക എന്നിങ്ങനെയുള്ള അനാരോഗ്യകരമായ പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. ഇവ കുറ്റകരമാണെന്ന തിരിച്ചറിവ് വളര്ത്തളണം. സൈബര്‍ കുറ്റകൃത്യങ്ങളെ വളരെ ഗൗരവമായി കാണുന്ന കാലമാണിത്.

അസത്യങ്ങളെക്കാള് അപകടകരമാണ് അര്ദ്ധുസത്യങ്ങള്‍. വ്യക്തിയുടെ സ്വകാര്യതയും അവകാശങ്ങളും മാനിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടെന്ന് മാധ്യമങ്ങള്‍ പൊതുവെയും സമൂഹ മാധ്യമങ്ങള്‍ പ്രത്യേകിച്ചും ഉറപ്പുവരുത്തണം. ഇത്തരത്തിലുള്ള അനാരോഗ്യപ്രവണതകളെ നിരീക്ഷിക്കാനും തടയാനും ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട് എന്നാണ് മനസിലാക്കുന്നത്.

എന്നാല്‍, ‘കമ്യൂണിറ്റി സ്റ്റാന്ഡേുര്സിരന്റെു’ മറവില്‍ ചില താല്പലര്യങ്ങളെയും വ്യക്തികളെയും ആശയങ്ങളെയും സംരക്ഷിക്കുകയും മറ്റു പലതിനെ ശിക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്നു നാം തിരിച്ചറിയണം. അത്തരത്തിലുള്ള പ്രശ്നങ്ങള് നിലനില്ക്കുകന്നതുകൊണ്ടുതന്നെ സ്വതന്ത്രമായി അഭിപ്രായം പറയാന്‍ എല്ലാവര്ക്കു മുള്ള തുല്യ അവകാശത്തെ പൂര്ണതമായും സംരക്ഷിച്ചുകൊണ്ടുവേണം ‘കമ്യൂണിറ്റി സ്റ്റാന്ഡേകര്ഡ്സ് ‘ പോലെയുള്ള നയങ്ങള്‍ നടപ്പിലാക്കാന്.

അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ‘നെറ്റ് ന്യൂട്രാലിറ്റി’ ഉറപ്പാക്കുക എന്നത്. എല്ലാവര്ക്കും ഇന്ററര്നെ്റ്റില്‍ ലഭ്യമായതെന്തും വിവേചനങ്ങളില്ലാതെ പ്രാപ്യമാണ് എന്നുറപ്പുവരുത്താനുള്ള ചുമതല കൂടി നമുക്കുണ്ട്. കഴിഞ്ഞ വര്ഷുങ്ങളില്‍ ‘നെറ്റ് ന്യൂട്രാലിറ്റി’ ക്കെതിരായുണ്ടായ നീക്കങ്ങളെ സമൂഹമാധ്യമങ്ങളിലെ തന്നെ ഇടപെടലുകള്‍ കൊണ്ട് ചെറുക്കാന്‍ സാധിച്ചത് വലിയ കാര്യമാണ്. സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ എന്ന നിലയ്ക്ക് നിങ്ങള്ക്കങതിന്റെൊ വിശദാംശങ്ങള്‍ അറിയാമെന്നതിനാല്‍ ഞാന്‍ അതിലേക്കു കടക്കുന്നില്ല.

ചരിത്രത്തില്‍ എക്കാലവും സാങ്കേതിക-ശാസ്ത്ര പുരോഗതികളെ മൂലധനശക്തികളുടെ ചൊല്പ്പ്ടിക്ക് കൊണ്ടുവന്നിട്ടുണ്ട്. വിവരസാങ്കേതികവിദ്യയും ആ വഴിക്കു തന്നെയാണ് നീങ്ങുന്നത് എന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനെതിരെ നാം ജാഗ്രത പുലര്ത്തവണം.

സ്വാതന്ത്ര്യം ഉറപ്പുവരുത്തി കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ആധികാരികതയും ഉത്തരവാദിത്തവും ഉറപ്പാക്കാനും ദുരുപയോഗങ്ങള്‍ തടയാനുമുള്ള മാര്ഗവങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. അങ്ങനെയായാലേ ജനാധിപത്യത്തിന്റെമ സ്വതന്ത്ര വിളനിലം എന്ന നിലയ്ക്കുള്ള ഇന്റിര്നെെറ്റിന്റെ്യും സമൂഹ മാധ്യമങ്ങളുടെയും ഇടം സാര്ത്ഥകകമാകൂ.

അത്തരത്തിലുള്ള ബോധവല്ക്ക രണത്തിനും ഭരണവും സര്ക്കാുരും ജനങ്ങള്ക്കുള കൂടുതല്‍ പ്രയോജനപ്പെടുന്നു എന്നുറപ്പുവരുത്തുന്നതിനും ജനങ്ങളുമായി നയപരവും ഭരണപരവുമായ കാര്യങ്ങള് കൂടുതല്‍ സംവദിക്കുന്നതിനും ഈ വര്ക്ക്ഷോ പ്പ് നിങ്ങള്ക്കെുല്ലാവര്ക്കും ഉപകാരപ്രദമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ വര്ക്ക്ഷോ പ്പിന്റെക ഉദ്ഘാടനം നിര്വടഹിച്ചുകൊള്ളുന്നു.