നാഷണല്‍ റര്‍ബന്‍ മിഷന്‍

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ നാഗരിക സ്വഭാവത്തേക്കാള്‍ ഗ്രാമീണ കാര്‍ഷിക സ്വഭാവങ്ങള്‍ പുലര്‍ത്തിയിരുന്ന നാടായിരുന്നു എക്കാലവും ഇന്ത്യ എന്നു കാണാം. അങ്ങിങ്ങായി നാഗരികത; മിക്കേടത്തും ഗ്രാമീണത. ഇതായിരുന്നു ഇന്ത്യയുടെ സ്വഭാവം. അതുകൊണ്ടാവണം ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് സ്ഥിതിചെയ്യുന്നത് എന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തന്നെ ഒരു ഘട്ടത്തില്‍ പറഞ്ഞത്. ഗ്രാമങ്ങള്‍ക്കായിരുന്നു എന്നും ഊന്നല്‍.

എന്നാലിന്ന് ആ സ്ഥിതി മാറുകയാണ്. പല പഠനങ്ങളും സൂചിപ്പിക്കുന്നത് വൈകാതെ തന്നെ ഇന്ത്യന്‍ ജനതയുടെ അമ്പതു ശതമാനവും നഗരങ്ങളില്‍ പാര്‍ക്കുന്നവരായിരിക്കും എന്നാണ്. കേരളത്തെക്കുറിച്ച് ലഭിക്കുന്ന സൂചന നഗര, ഗ്രാമ പ്രദേശങ്ങള്‍ തമ്മില്‍ കാര്യമായ വ്യത്യാസമില്ലാത്ത സംസ്ഥാനമായി മാറുകയാണു കേരളം എന്നാണ്.
ഇങ്ങനെയൊരു സാഹചര്യത്തില്‍ നോക്കുമ്പോള്‍ റൂറല്‍ അര്‍ബന്‍ എന്നിവ സംയോജിപ്പിച്ചുണ്ടായ റര്‍ബന്‍ എന്ന പുതിയ കാഴ്ചപ്പാട് ഏറെ ചേരുക കേരളത്തിനാണ് എന്നു കാണാം. അതുകൊണ്ടുതന്നെ നാഷണല്‍ റര്‍ബന്‍ മിഷന്‍റെ പ്രയോജനം ഏറ്റവും കൂടുതല്‍ നേടിയെടുക്കാന്‍ കഴിയേണ്ടത് നമുക്കാണ്.

നാഷണല്‍ റര്‍ബന്‍ മിഷനിലൂടെ ഇരുപത്തയ്യായിരം മുതല്‍ അമ്പതിനായിരം വരെ ജനസംഖ്യയുള്ള
തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളെ സംയോജിപ്പിച്ച് ഒരു വികസന ക്ലസ്റ്ററായി രൂപപ്പെടുത്തുകയാണ്. സാമ്പത്തിക ഉന്നമനത്തിനും നൈപുണ്യ വികസനത്തിനും സംരംഭകത്വ വികസനത്തിനും പശ്ചാത്തല വികസനത്തിനും ഊന്നല്‍ നല്‍കുന്ന പ്രോജക്ടുകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് അവയെ സ്മാര്‍ട്ട് വില്ലേജ് ആക്കുവാനാണ് ഉദ്ദേശിക്കുന്നത്.

ജനസംഖ്യയുടെ ഒരു പതിറ്റാണ്ടുകാലത്തെ വര്‍ധന, കാര്‍ഷികേതര മേഖലയിലെ തൊഴിലാളികളുടെ പതിറ്റാണ്ടുകാലത്തെ വര്‍ധന, ഹയര്‍ സെക്കന്‍ററി തലത്തിലെ പെണ്‍കുട്ടികളുടെ അംഗസംഖ്യ, ഭരണനിര്‍വഹണത്തിലെ പുതിയ മാതൃകകള്‍ എന്നിങ്ങനെ ചില മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ക്ലസ്റ്ററുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. അതുപ്രകാരം 2017-18 വര്‍ഷത്തില്‍ സംസ്ഥാനത്ത് 4 ക്ലസ്റ്ററുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.

അതിലൊന്നാണ് ചെമ്പിലോട് പേരളശ്ശേരി ക്ലസ്റ്റര്‍. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടു എന്നതില്‍ നിങ്ങളെ അഭിനന്ദിക്കട്ടെ.
ഇങ്ങനെ തെരഞ്ഞെടുത്ത ക്ലസ്റ്ററുകളുടെ സമഗ്ര വികസനത്തിനായി ഒരു ഇന്‍റഗ്രേറ്റഡ് ക്ലസ്റ്റര്‍ ആക്ഷന്‍ പ്ലാന്‍ (കഇഅജ) തയ്യാറാക്കേണ്ടതാണ്. ക്ലസ്റ്ററുകളുടെ ഇത്തരത്തിലുള്ള പദ്ധതി തയ്യാറാക്കാക്കാന്‍ കിലയുടെ സെന്‍റര്‍ ഫോര്‍ ഹ്യൂമണ്‍ റിസോര്‍സ് ഡെവലപ്മെന്‍റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ കഇഅജ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്.

അതിന്‍റെ ഭാഗമായി ജനപ്രതിനിധികളുമാകേരളം ലോകത്തെമ്പാടും ചര്‍ച്ചചെയ്യപ്പെട്ടത് തനതായ വികസനമാതൃക ‘കേരള മോഡലി’ലൂടെ
കാഴ്ചവെച്ചതുകൊണ്ടാണ്. എന്താണ് കേരള മോഡലിന്‍റെ യഥാര്‍ത്ഥ പ്രത്യേകത? സാമൂഹികക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലാണത്. അധികാരവികേന്ദ്രീകരണവും ജനകീയ ഇടപെടലോടെയുള്ള ആസൂത്രണവും അതിന് ആക്കം നല്‍കി. പിന്നീട് പഞ്ചായത്തീരാജ് ആക്ടിന്‍റെ ഏറ്റവും ഫലവത്തായ നടപ്പാക്കലിലൂടെ ഉണ്ടായ നേട്ടം ജനാധിപത്യ വികേന്ദ്രീകരണത്തിന്‍റെ ഭാഗമായി വികസനപരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ കഴിഞ്ഞു എന്നതാണ്. യി സംസാരിക്കേണ്ടതും പദ്ധതിയെക്കുറിച്ച് അവബോധം വളര്‍ത്തേണ്ടതും അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങളാണ്. അതുകൊണ്ടാണ് ഇത്തരമൊരു പരിപാടി ഇവിടെ സംഘടിപ്പിച്ചിട്ടുള്ളത്. കഇഅജ നടപ്പിലാക്കാന്‍ 30 കോടി രൂപയുടെ സഹായം ഈ ക്ലസ്റ്ററിനു ലഭിക്കും. ഇത്ര വലിയ ഒരു വികസനപരിപാടി നമ്മുടെ നാട്ടില്‍ എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാനാകുമെന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ആശയങ്ങള്‍ പങ്കുവെക്കണമെന്ന് ഇവിടെ കൂടിയിരിക്കുന്ന ജനപ്രതിനിധികളെ ഈ അവസരത്തില്‍ ഓര്‍മപ്പെടുത്തുകയാണ്.

ആസൂത്രണത്തിലും നടപ്പാക്കലിലും ജനങ്ങളുടെ ആഗ്രഹങ്ങളും താല്‍പര്യങ്ങളും പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞു. ജനാധിപത്യപ്രക്രിയയില്‍ എല്ലാ ജനങ്ങള്‍ക്കും പങ്കുവഹിക്കാനാവും എന്നും ആ പങ്ക് എല്ലാവരും വഹിക്കണം എന്നും അന്നു കേരളം ലോകത്തോടു പറഞ്ഞു.
അത് ജനാധിപത്യത്തില്‍ സാധാരണ പൗരനുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു.

അതിന്‍റെ തുടര്‍ച്ചയായി വേണം ഇന്നിവിടെ നടക്കുന്ന പരിപാടിയെ കാണാന്‍. അതുകൊണ്ടുതന്നെ അര്‍ഹിക്കുന്ന ഗൗരവം ഇതിനു നല്‍കുകയും വേണം. ഒരു ക്ലസ്റ്ററിന്‍റെ കാലാവധി രണ്ടുവര്‍ഷമാണ് എന്നത് മറക്കരുത്. അനുവദിക്കപ്പെടുന്ന തുക പൂര്‍ണമായും കാലാവധിക്കുള്ളില്‍ തന്നെ പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.പദ്ധതിയുടെ രൂപീകരണത്തിനും നടത്തിപ്പിനും
എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങള്‍ക്കെന്‍റെ അഭിവാദനങ്ങള്‍.