പാലിയേറ്റീവ് കെയര്‍ ചികിത്സാ ഇനിയും മെച്ചപ്പെടാനുണ്ട്

കേരളത്തില്‍ പാലിയേറ്റീവ് കെയര്‍ ചികിത്സാ സംവിധാനം ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ ചുറ്റുപാടുമുള്ള മുഴുവന്‍ രോഗബാധിതര്‍ക്കും ആശ്വാസമെത്തിക്കാന്‍ കഴിയുന്നുണ്ടോ എന്ന് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ സ്വയംവിമര്‍ശനപരമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറ്റിങ്ങല്‍ എം.പി ഡോ. എ. സമ്പത്തിന്റെ പ്രാദേശിക വികസനഫണ്ടില്‍ നിന്നുള്ള പാലിയേറ്റീവ് കെയര്‍ ആംബുലന്‍സുകളുടെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.എ.സമ്പത്ത് എം.പി അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, എം.എല്‍.എ മാരായ ബി.സത്യന്‍, കെ.എസ്.ശബരീനാഥന്‍, ഡി.കെ.മുരളി, വി.ജോയ്, മേയര്‍ വി.കെ.പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.മധു തുടങ്ങിയവര്‍ സംബന്ധിച്ചു. ആര്യനാട്, വീരണകാവ്, കുറ്റിച്ചല്‍, പുതുക്കുളങ്ങര, മാണിക്കല്‍, പുല്ലമ്പാറ, പെരിങ്ങമ്മല, കല്ലറ, കിഴുവിലം, ചെറുന്നിയൂര്‍, ചെമ്മരുതി, മംഗലപുരം, മലയിന്‍കീഴ് തുടങ്ങി 13 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കു വേണ്ടി അതത് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ആംബുലന്‍സുകളുടെ താക്കോല്‍ ഏറ്റുവാങ്ങി.