പരിസ്ഥിതി ദിന സന്ദേശം

കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിതാഭയും കാര്‍ഷിക സംസ്‌കൃതിയും തിരിച്ചുപിടിക്കാന്‍ പരിസ്ഥിതി ദിനാഘോഷം തുടക്കമാവട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഒരു കോടി വൃക്ഷതൈകള്‍ നട്ടു കൊണ്ട് ബൃഹത്തായ വൃക്ഷവത്കരണ പരിപാടിയാണ് സംസ്ഥാനം തുടക്കമിടുന്നത്. അഗോള താപനം, കാലാവസ്ഥാ വ്യതിയാനം, മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവ ഭൂമിയില്‍ ഉണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉപകരിക്കും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം കേവലം പരിസ്ഥിതി ദിനത്തില്‍ മാത്രം ഒതുക്കാതെ അതൊരു ജീവിതചര്യയാക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.