മന്ത്രിസഭാ തീരുമാനങ്ങള്‍ 08/06/2017

1. കേരളാ പൗള്‍ട്രി വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

2. കേരളാ ലളിതകലാ അക്കാദമി ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കും.

3. ഫിഷറീസ് വകുപ്പിനു കീഴിലുളള അഡാക്ക് ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കും

4. സംസ്ഥാന ലൈഫ് മിഷന് സാങ്കേതിക സഹായം നല്‍കുന്നതിനുളള ഏജന്‍സികളായി കോഴിക്കോട് എന്‍.ഐ.ടി-യെയും തിരുവനന്തപുരം സി.ഇ.ടി-യെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

5. തൊഴില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് എക്സൈസ് വകുപ്പിന്‍റെ അധിക ചുമതല നല്‍കി.

6. ഇപ്പോള്‍ ഫിഷറീസ് വകുപ്പിന്‍റെ ചുമതലയുളള ജെയിംസ് വര്‍ഗ്ഗീസിനെ വനം-വന്യജീവി വകുപ്പിന്‍റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു.

7. സെക്രട്ടേറിയറ്റില്‍ പ്രൊജക്ട് മാനേജ്മെന്‍റ് യൂണിറ്റ് ഡയറക്ടറായ സുഹാസിനെ വയനാട് കളക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.