മന്ത്രിസഭാ തീരുമാനങ്ങള്‍  30/08/2017

 • ചീഫ് സെക്രട്ടറിയായി ഡോ.കെ.എം. അബ്രഹാമിനെ നിയമിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അബ്രഹാം. അദ്ദേഹത്തിന് 2017 ഡിസംബര്‍ 31 വരെ കാലാവധിയുണ്ട്. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലാണ് അബ്രഹാമിന്റെ നിയമനം.
 • നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു.
 • കോട്ടയം കലക്റ്ററായി ബി.എസ്. തിരുമേനിയെ നിയമിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഗ്രാമവികസന കമ്മീഷണറാണ് തിരുമേനി.
 • പരീക്ഷാ കമ്മീഷണറുടെ ചുമതല എം.എസ് ജയയ്ക്ക് നല്‍കാന്‍ തീരുമാനിച്ചു.

 • ജലവിഭവ വകുപ്പില്‍നിന്നും ചീഫ് എഞ്ചിനീയറായി വിരമിച്ച എസ്. രമയെ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്റ്റ്രക്‍ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററായി നിയമിക്കാന്‍ തീരുമാനിച്ചു.
 • ഇന്‍ഫര്‍മേഷന്‍ കേരളാമിഷന്റെ പുനരുദ്ധാരണവും ശമ്പളപരിഷ്കരണവും സംബന്ധിച്ച ശുപാര്‍ശകള്‍ ധനവകുപ്പിന്റെ നിബന്ധനകള്‍ക്കു വിധേയമായി നടപ്പാക്കാന്‍ തീരുമാനിച്ചു.
 • നഗരസഭ-മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ടിജന്റ് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
 • കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസ് നടത്തുന്നതിന് സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി എ. രാജേഷിനെ (കളമശ്ശേരി) നിയമിക്കാന്‍ തീരുമാനിച്ചു.
 • സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പബ്ലിക്‍ ഹെല്‍ത്ത് ലാബ് സജ്ജമാക്കുന്നതിന് 10 തസ്തികകള്‍ സൃഷിക്കാന്‍ തീരുമാനിച്ചു.
 • ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പന ശാലകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഹെല്പര്‍-സെയില്‍സ്മാന്‍ തസ്തികയില്‍ 300 പേരെ എംപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാന്‍ തീരുമാനിച്ചു.
 • രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്ക് പ്രതിമാസം നല്‍കുന്ന സാമ്പത്തിക സഹായം 4000 രൂപയില്‍നിന്ന് 6000 രൂപയായും യുദ്ധസേനാനികളുടെ വിധവകള്‍ക്കുളള പ്രതിമാസ സഹായം 2500 രൂപയില്‍ നിന്ന് 6000 രൂപയായും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.