നിപ വൈറസ്: അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങള്‍ നടത്തരുത്

നിപ വൈറസിനെക്കുറിച്ച് ഭീതിയുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടത്തുന്നത് കേരളത്തിന്റെ പൊതുതാല്പര്യത്തിന് ഹാനികരമാണെന്നും ഇത്തരം ഭീതിയുളവാക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

നിപ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണമെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. പരിഭ്രാന്തി പരത്തുന്ന പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലരും നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേരളത്തിന് പുറത്തുനിന്ന് അടിസ്ഥാനമില്ലാത്ത ധാരാളം പോസ്റ്റുകള്‍ വരുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.