Author: CM Kerala

മന്ത്രിസഭാ തീരുമാനങ്ങള്‍ 12-02-2019

തെരുവോര കച്ചവടക്കാരുടെ സംരക്ഷണത്തിന് പദ്ധതി
സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലെ തെരുവോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുന്നതിനും തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിനും തയ്യാറാക്കിയ പദ്ധതി വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചു. തെരുവോര കച്ചവടക്കാരുടെ (ജീവനോപാധി സംരക്ഷണവും കച്ചവട നിയന്ത്രണവും) നിയമം 2014-ലെ 38-ാം വകുപ്പ് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

(more…)

വൈറൽ വ്യാധികളെ പ്രതിരോധിക്കാൻ ലോകോത്തര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം അഭിമാനിക്കുമ്പോഴും നമ്മുടെ കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി വിവിധ തരത്തിലുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. വൃത്തിയും വെടിപ്പും പരിസര ശുചിത്വവുമൊക്കെ  മറ്റാരേക്കാളുംനിത്യജീവിതത്തിൽ പുലർത്തുന്ന ഒരു ജനതയാണ് നാം.എന്നിട്ടും  ഇത്തരത്തിൽ പകർച്ചവ്യാധികൾ നമ്മുടെ നാടിനെ രോഗാതുരമാക്കിയത് എങ്ങനെയെന്നും  അവയെ എങ്ങനെ നിർമ്മാർജ്ജനം ചെയ്യാമെന്നുമുള്ള ആലോചനയിലാണ്  ലോകോത്തര നിലവാരമുള്ള ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആശയം ഉദിച്ചത്.  മുൻകാലങ്ങളിൽ പൂർണ്ണമായും തുടച്ചു നീക്കപെട്ടുവെന്ന് നാം വിശ്വസിച്ച പകർച്ച വ്യാധികളും,മറ്റു ചില പുതിയ രോഗങ്ങളും, പ്രായമുള്ളവർ നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഈ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ അഭിമുഖീകരിച്ചിരുന്നു. അതിനെ പ്രതിരോധിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടുകയും സ്വീകരിച്ച നടപടികൾക്ക് പ്രയോജനം ഉണ്ടാവുകയും ചെയ്തു. അപ്പോഴും ചികുൻ ഗുനിയ,ഡെങ്കിപ്പനി,എച്ച് വൺ എൻ വൺ എന്നീ രോഗങ്ങൾ ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ അവശേഷിച്ചു.ഈ പശ്ചാത്തലത്തിലാണ് പകർച്ചവ്യാധികളെയും പുതിയ രോഗങ്ങളെയും കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കാനുള്ള വഴികൾ ആലോചിച്ചത്. രോഗനിർണ്ണയവും ഗവേഷണവും പ്രതിവിധികളിൽ പ്രധാനം എന്ന വിദഗ്ദഭിപ്രായമാണ്  തിരുവനന്തപുരം തോന്നയ്ക്കൽ ബയോലൈഫ് സയൻസ് പാർക്കിൽ ആരംഭിച്ച  അന്താരാഷ്ട നിലവാരമുള്ള വൈറോളജി ഇൻസ്റ്റിട്യൂട്ട്  യാഥാർഥ്യമാക്കിയത്.
                    ആദ്യ ഘട്ടമെന്ന നിലയിൽ പകർച്ച വ്യാധികൾ ഫലപ്രദമായി നേരിടുന്നതിൽ ഏറ്റവും വിദഗ്ദരായ ആഗോള പ്രശസ്തരായ ശാസ്ത്രജ്ഞരുമായി  ഒരു കൂടിക്കാഴ്ച നടത്തി. കേരളത്തിൽ ഒരു വൈറോളജി ഇൻസ്റ്റിട്യൂട്ട് സ്ഥാപിക്കുന്നതിന്റെ ആവശ്യകത അവരിൽ നിന്നും മനസിലാക്കി.  തുടർന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ (KSCSTE) പദ്ധതി സമയബന്ധിതമായി സ്ഥാപിക്കുവാൻ വേണ്ട നടപടികൾ ഏറ്റെടുത്ത് നടപ്പിലാക്കുവാൻ കഴിഞ്ഞ വർഷം ചുമതലപ്പെടുത്തുകയുണ്ടായി. അവർ വളരെ ചിട്ടയോടും ഗൗരവത്തോടും കൂടി പല ശ്രേണിയിലുള്ള വൈറോളജി വിദഗ്ധരുമായി ഈകാര്യം കൂടിയാലോചന നടത്തി. ഇതിന്റെ ഭാഗമായി തന്നെ 2017 ഡിസംബറിൽ ഒരു അന്താരാഷ്ട്ര വൈറോളജി സംഗമവും നടത്തുകയുണ്ടായി.അതിൽ പങ്കെടുത്ത ലോക പ്രശസ്ത വൈറോളജി ശാസ്ത്രജ്ഞരുടെ നിർദ്ദേശങ്ങൾ ഏകോപിപ്പിച്ച്  ഒരു രൂപരേഖ തയ്യാറാക്കുകയും ചെയ്തു. അത് സർക്കാർ അംഗീകരിക്കുകയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി 202 കോടി രൂപയുടെ പദ്ധതി വിഹിതം അനുവദിക്കുകയും 15 കോടി രൂപ ബജറ്റിൽ  ഉൾപ്പെടുത്തുകയും ചെയ്തു.പിന്നീട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിലേക്കായി ആലോചനകൾ. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനുമായി (KSIDC) ചർച്ച നടത്തുകയും തിരുവനന്തപുരം തോന്നയ്ക്കലുള്ള ലൈഫ് സയൻസ് പാർക്കിൽ  25 ഏക്കർ സ്ഥലം നൽകാമെന്ന് അവർ സമ്മതിക്കുകയും ചെയ്തു.അങ്ങനെ സ്ഥലം കണ്ടെത്തുക എന്ന അടിസ്ഥാന ആവശ്യത്തിനും  വേഗത്തിൽ പരിഹാരമായി. നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നടപടി ആരംഭിക്കുകയും ചെയ്തു.
                       ഈ ഘട്ടത്തിലാണ് നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. നിപയെ നാം ഫലപ്രദമായി തുരത്തി ഓടിച്ചു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദ്ദേശം ഈ ഘട്ടത്തിൽ നൽകി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  അഡ്വാൻസ്ഡ്  വൈറോളജി രണ്ടു ഘട്ടങ്ങളിലായി നിർമ്മിക്കാനായിരുന്നു തീരുമാനം. ആദ്യഘട്ടത്തിൽ  2.07 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന  പ്രീ ഫാബ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന് നൽകി..ഇതിനായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ 2.07 ഏക്കർ സ്ഥലം ഒരു പ്രത്യേക ധാരണാപത്രത്തിലൂടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കൈമാറുകയും ചെയ്തു.വിദഗ്ധരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി ഈ കെട്ടിടത്തിന്റെ രൂപരേഖയ്ക്ക്  അംഗീകാരം നൽകി .തുടർന്ന് മെയ് 30 നു സ്ഥാപനത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു.പ്രീ ഫാബ് കെട്ടിടത്തിന്റെ സിവിൽ സ്‌ട്രക്‌ചറിന്റെ നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തീകരിച്ച്  2019 ഫെബ്രുവരി 9 നു ഉത്ഘാടനം നടത്തണമെന്നും നിർദേശിച്ചു.ആ നിർദേശങ്ങൾ എല്ലാം പാലിച്ചുകൊണ്ട് സമയബന്ധിതമായി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച്  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആദ്യ ഘട്ടം ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്.
 80,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ  അന്താരാഷ്ട്ര നിലവാരവും മാനദണ്ഡവുമനുസരിച്ചുള്ള പ്രധാന കെട്ടിട സമുച്ചയത്തിന്റെ നിർമാണചുമതല കെ.എസ്.ഐ.ഡി.സിക്കാണ് നൽകിയിരിക്കുന്നത്. നൂതന സൗകര്യങ്ങളുള്ള ഈ പ്രധാന ഇൻസ്റ്റിറ്റ്യൂട്ട് മന്ദിരത്തിന്റെ നിർമ്മാണം  ഈ വർഷം പൂർത്തിയാകും.
മാരക പ്രഹരശേഷിയുള്ള നിപ പോലുള്ള വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകൾ തിരിച്ചറിഞ്ഞ് കാലവിളംബം കൂടാതെ പ്രതിവിധി സ്വീകരിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നതോടെ കഴിയും.

രോഗനിർണയവും ഉന്നതതല ഗവേഷണവുമാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ചുമതലകൾ. രോഗബാധ സംബന്ധിച്ച സാമ്പിളുകൾ ശേഖരിച്ച് എത്തിച്ചാൽ പൂനെയിലെ വൈറോളജി ലാബിൽ ലഭ്യമാകുന്നതിനേക്കാൾ നിലവാരത്തിലുള്ള നിർണയത്തിന് ഇവിടെ സാധ്യമാകും. വിവിധ വൈറസുകൾക്കുള്ള പ്രതിരോധ മരുന്ന് നിർമാണത്തിനുള്ള ആധുനിക ഗവേഷണത്തിനും സൗകര്യമുണ്ടാകും. പകർച്ചവ്യാധികൾ കണ്ടെത്താനും പ്രതിരോധിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായിരിക്കും പുതിയ ഇൻസ്റ്റിറ്റ്യൂട്ട്. പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ ലോകത്തെതന്നെ മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലും ഇത് ഇടംപിടിക്കും.കൂടാതെ, അന്താരാഷ്ട്രതലത്തിൽ ഗവേഷണസംബന്ധ സൗകര്യങ്ങൾ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജൻസിയായ ‘ഗ്‌ളോബൽ വൈറൽ നെറ്റ്‌വർക്കി’ന്റെ സെന്റർ കൂടി ഇവിടെ പ്രവർത്തിപ്പിക്കാൻ സൗകര്യമൊരുക്കും. ഇന്ത്യയിൽ ആദ്യമായാണ് ഈ ഏജൻസിയുടെ സെന്റർ വരുന്നത്. ഈ നെറ്റ്വർക്കിന്റെ ഭാഗമാകുന്നതോടെ ഗവേഷണരംഗത്തെ നൂതനമായ എല്ലാ പരിഷ്കാകാരങ്ങളും അറിയാനും അവ ഏർപ്പെടുത്താനും കഴിയും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായി ബയോ സേഫ്റ്റി ലെവൽ-3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബിൽ ഒരുക്കുക. ഭാവിയിൽ ഇത് ബയോ സേഫ്റ്റി ലെവൽ-4 ലേക്ക് ഉയർത്തും. എട്ടുലാബുകളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുക. ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്‌നോസ്റ്റിക്‌സ്, വൈറൽ വാക്‌സിൻസ്, ആന്റി വൈറൽ ഡ്രഗ് റിസർച്ച്, വൈറൽ ആപ്ലിക്കേഷൻസ്, വൈറൽ എപിഡെർമോളജി-വെക്ടർ ഡൈനാമിക്‌സ് ആന്റ് പബ്‌ളിക് ഹെൽത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇൻഫർമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറൽ വൈറോളജി എന്നീ ഗവേഷണ വിഭാഗങ്ങളാണിവ. പരീക്ഷണത്തിനുള്ള ആധുനിക അനിമൽ ഹൗസുകളും പ്രധാന സമുച്ചയം പൂർത്തിയാകുമ്പോൾ സജ്ജമാകും. വിവിധ അക്കാദമിക പദ്ധതികളും ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടാകും. പി.ജി ഡിപ്ലോമ (വൈറോളജി)-ഒരു വർഷം, പി.എച്ച്.ഡി (വൈറോളജി) എന്നിവയാണ് ആരംഭിക്കക.

/ In Achievements / By CM Kerala / Comments Off on വൈറൽ വ്യാധികളെ പ്രതിരോധിക്കാൻ ലോകോത്തര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

വടക്കൻ കേരളത്തിന്റെ വികസന വിഹായസ്സിലേക്കൊരു ടേക്ക് ഓഫ്

നമ്മുടെ നാടിന്റെ ശരിയായ വികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം വൻകിട പദ്ധതികളൂം അത്യന്താപേക്ഷിതമാണ്. വലിയ വ്യവസായ സംരംഭങ്ങൾ യാഥാർഥ്യമാകുവാൻ അതിന് അനുസരിച്ചുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതായിട്ടുണ്ട് .വിമാനത്താവളങ്ങൾ,മെട്രോ റെയിൽ,അതിവേഗ പാതകൾ എന്നിവയൊക്കെ വൻകിട പദ്ധതികൾക്കും വ്യവസായ സംരംഭങ്ങൾക്കും നമ്മുടെ നാട്ടിലേക്ക് സ്വാഗതമോതുവാനുള്ള കവാടങ്ങളാണ്.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായതോടെ മലബാറിന്റെ വികസന വിഹായസ്സിന്റെ കവാടമാണ് തുറന്നിരിക്കുന്നത്. അടിസ്ഥാന വികസന മേഖലയിൽ പിന്നാക്കം നിന്ന ഒരു മേഖലയുടെ ദീർഘകാലത്തെ സ്വപ്നങ്ങളുടെ സാക്ഷത്കാരം കൂടിയാണിത്.കേരളം മാത്രമല്ല കർണാടകയുടെ അതിർത്തി ജില്ലകളും കണ്ണൂർ വിമാനത്താവളത്തെ വരവേറ്റത് വലിയ പ്രതീക്ഷയോടെയാണ്. എല്ലാ പ്രതീക്ഷകളും ഏറ്റെടുത്തുകൊണ്ട് ഏറ്റവും ആധുനികവും സൗകര്യപ്രദവുമായ നിലയിൽ തന്നെയാണ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതെന്ന് എടുത്തുപറയേണ്ട വസ്തുതയാണ്.ഉദ്‌ഘാടന ഘട്ടത്തിൽ തന്നെ വാണിജ്യാടിസ്ഥാനത്തിൽ ദേശീയ അന്തർദേശീയ സർവീസ് ആരംഭിക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ രാജ്യത്തെ മുൻനിര വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകളാണ് സജ്ജമാക്കിയിരിക്കുന്നത്.ലോക വ്യോമയാന ഭൂപടത്തിൽ കണ്ണൂർ ഇടം നേടാൻ കാരണമായ വിമാനത്താവളം യാഥാർഥ്യമാകാൻ ഇടയാക്കിയത് 1996 ൽ ഇ.കെ നായനാർ മന്ത്രിസഭയുടെ കാലത്ത് തുടക്കമിട്ട കണ്ണൂർ വിമാനത്തവാള പദ്ധതിയാണ് . ആ പദ്ധതി വിജയകരമായി പൂർത്തീകരിക്കാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്.വടക്കൻ കേരളത്തിന്റെ വികസനത്തിന്റെ താക്കോൽ കൂടിയാകുന്ന കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായതോടെ വിനോദസഞ്ചാരം,വ്യവസായം,വാണിജ്യം,കയറ്റുമതി,കൃഷി,ഐ.ടി തുടങ്ങിയ അനേകം മേഖലകളുടെ മുഖച്ഛായ മാറാൻ വഴിതുറന്നു.ജനങ്ങളുടെ പൂർണ്ണ പങ്കാളിത്തവും അകമഴിഞ്ഞ പിന്തുണയുമാണ് ഈ ബൃഹദ് പദ്ധതി ഇത്രയും മികച്ചനിലയിൽ പൂർത്തീകരിക്കാൻ സാധിച്ചതിന്റെ പ്രധാന കാരണം.നേരത്തെ തന്നെ ചെറുകിട വിമാനത്താവളങ്ങൾ ഉണ്ടായിരുന്ന സ്ഥലങ്ങളിലാണ് പിന്നീട് വലിയ വിമാനത്താവളങ്ങൾ വന്നിട്ടുള്ളത്.എന്നാൽ കണ്ണൂരിൽ ഇതിൽ നിന്നും വ്യത്യസ്തമാണ് സ്ഥിതി.വിമാനത്താവളങ്ങളെ ഇല്ലാതിരുന്ന വടക്കൻ മലബാറിൽ കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്ന ഒരു മേഖലയ്ക്ക് വികസനത്തിന്റ വിഹായസ്സിലേക്ക് കുതിച്ചു ചാട്ടത്തിനുള്ള അവസരമാണ് വന്നു ചേർന്നിരിക്കുന്നത്.

അത്യാധുനികവും അതിവിപുലവുമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി .1892 കോടി രൂപയാണ് പദ്ധതിയുടെ ആകെ മുതൽമുടക്ക് .ഇതിൽ 1000 കോടി ഓഹരി മൂലധനവും 892 കോടി വായ്പയുമാണ്. 2050 ഏക്കറാണ് വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ സ്ഥലവിസ്തൃതി ,ഭാവി വികസനം കൂടി മുന്നിൽക്കണ്ട് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ കൂടി പൂർത്തിയാകുമ്പോൾ വിസ്‌തൃതി 2500 ഏക്കറാകും.
നിലവിൽ 3050 മീറ്ററാണ് റൺവേ,ഇത് 4000 മീറ്ററാക്കുവാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.ഇത് പൂർത്തീകരിക്കുന്നതോടെ കേരളത്തിലെ ഏറ്റവും നീളം കൂടിയ റൺവേ ആകും കണ്ണൂർ വിമാനത്താവളത്തിലേത്.കണ്ണൂരിൽ നിന്നും ആഭ്യന്തര -വിദേശ സർവീസുകൾ നടത്താൻ നിലവിൽ 17 കമ്പനികളാണ് രംഗത്തുള്ളത്.എമിറേറ്റ്സ്,ഇത്തിഹാദ്,ഫ്ലൈ ദുബൈ,എയർ അറേബ്യ,ഒമാൻ എയർ,ഖത്തർ എയർവെയ്‌സ്,ഗൾഫ് എയർ,സൗദിയ,സിൽക്ക് എയർ,എയർ ഏഷ്യ,മലിൻഡോ എയർ എന്നിവയും, ഇന്ത്യൻ കമ്പനികളായ എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ്സ്,ജെറ്റ് എയർവെയ്‌സ്,ഇൻഡിഗോ,സ്‌പൈസ് ജെറ്റ്,ഗോ എയർ എന്നിവയുമാണ് നിലവിൽ കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ രംഗത്തുള്ള വിമാനക്കമ്പനികൾ.കൂടുതൽ വിദേശ വിമാന കമ്പനികൾ താല്പര്യം അറിയിച്ചിട്ടുമുണ്ട്.വിമാനത്താവളവുമായി ബന്ധപ്പെട്ട് ആയിരകണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.എയർ കണക്ടീവിറ്റി സജീവമാകുന്നതോടെ മറ്റൊരു ഐ ടി ഹബ്ബായി മാറാനുള്ള സാധ്യതയും കണ്ണൂരിന് മുന്നിൽ തുറക്കും.

പലവിധ പ്രത്യേകതകളാൽ ഈ വിമാനത്താവളം യാത്രക്കാരെ ആകർഷിക്കും.വിപുലമായ കാച്ച്മെന്റ് ഏരിയ, വിസ്ത്രതമായ മേഖലകളിൽ നിന്ന് യാത്രക്കാരെ സ്വീകരിക്കാൻ കണ്ണൂർ വിമാനത്താവളത്തിന് സാധ്യമാകും.മട്ടന്നൂരിൽ സ്ഥിചെയ്യുന്ന വിമാനത്താവളം കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗങ്ങൾ,വയനാട്,കണ്ണൂർ , കാസർകോഡ് ജില്ലകൾക്ക് പുറമെ മാഹിയിലെയും കർണാടകയിലെ കൂർഗ്,ദക്ഷിണ കന്നഡ ജില്ലകളിലെയും ജനങ്ങൾക്ക് ആകാശ യാത്ര എളുപ്പമാക്കും. യാത്രക്കാർക്ക് ഹൃദ്യമായ അനുഭവമായിരിക്കും കണ്ണൂർ വിമാനത്താവളം.യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന കടമ്പകൾ ഒഴിവാക്കി,സുരക്ഷയിൽ തെല്ലും വിട്ടുവീഴ്ച്ചയില്ലാതെ എന്നാൽ യാതൊരു അസൗകര്യവും ഉണ്ടാക്കാതെ ലോക നിലവാരത്തിലാണ് ഈ സൗകര്യങ്ങൾ.97000 ചതുരശ്ര മീറ്ററാണ് (10.43 ലക്ഷം ചതുരശ്ര അടി) ടെർമിനൽ ഏരിയ.അന്തരാഷ്ട്ര-ആഭ്യന്തര ടെർമിനലുകൾ ഒരേ സമുച്ചയത്തിൽ തന്നെയാണ് .നിലവിൽ 24 ചെക്ക് ഇൻ കൗണ്ടറുകൾ ഉള്ളത് ഭാവിയിൽ 48 കൗണ്ടറുകളായി വർദ്ധിക്കുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും.16 ഇമിഗ്രെഷൻ കൗണ്ടറുകൾ,4 ഇ-വിസ കൗണ്ടറുകൾ.8 കസ്റ്റംസ് കൗണ്ടറുകൾ എന്നിവയും യാത്രക്കാർക്ക് സൗകര്യപ്രദമാണ് .കൂടാതെ ഡയറക്ട് ചെക്കിങ്,സെൽഫ് ചെക്കിങ് മെഷീനുകൾ,സെൽഫ് ബാഗേജ് ഡ്രോപ്,കഫ്‌റ്റേരിയ,ഷോപ്പിംഗ് ലോഞ്ചുകൾ,ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ എന്നിവയും കണ്ണൂർ വിമാനത്താവളത്തിലെ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.സെൽഫ് ബാഗേജ് ഡ്രോപ് സംവിധാനമുള്ള രാജ്യത്തെ ആദ്യ വിമാനത്താവളമാണ് കണ്ണൂർ.കൗണ്ടറിൽ കാത്തു നിൽക്കാതെ ബഗേജിന്റെ ഭാരം മെഷീന്റെ സഹായത്തോടെ പരിശോധിക്കുകയും,ഭാരം ക്രമീകരിക്കുകയോ അധികം ഉണ്ടെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി തുക അടയ്ക്കുകയോ ചെയ്യാം.ഒരു മണിക്കൂറിൽ 2000 യാത്രക്കാരെ ഉൾകൊള്ളാൻ ഈ സംവിധാനത്തിന് കഴിയും.കയറ്റുമതി ഇറക്കുമതി സാധ്യത മുന്നിൽ കണ്ട് ഒരു വർഷത്തിനകം കാർഗോ കോംപ്ലക്സ് നിർമ്മിക്കും.ഇതിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ കണ്ണൂർ,കാസർകോഡ്,വയനാട്,കോഴിക്കോടിന്റെ വടക്കൻ മേഖലകൾ,കർണാടകയിലെ കുടക് എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ ഉത്പന്നങ്ങളുടെ എയർ കാർഗോ ഹബ്ബായി കണ്ണൂർ വിമാനത്താവളം മാറും.കോഡ് സി വിഭാഗത്തിൽപെട്ട 20 വിമാനങ്ങൾ നിർത്താൻ കഴിയുന്ന ഏപ്രൺ സൗകര്യം ഇവിടെയുണ്ട്.എയർബസ് -380 വിഭാഗത്തിൽപെട്ട ഡബിൾഡക്കർ വിമാനങ്ങൾക്കും ഇറങ്ങുവാൻ സൗകര്യമുണ്ട്.ആറ് അത്യാധുനിക എയറോബ്രിഡ്ജുകളും കണ്ണൂർ വിമാനത്താവളത്തിൽ സജ്ജമാണ്.വിമാനത്താവളത്തിലേക്കുള്ള ആറ് അനുബന്ധ റോഡുകൾ നാലുവരിപ്പാതകളാക്കി വികസിപ്പിക്കുന്ന നടപടിക്രമങ്ങൾ ത്വരിതഗതിയിൽ നടക്കുകയാണ്.കണ്ണൂർ ജില്ലയിൽ ദേശീയപാത 45 മീറ്ററിൽ നാലുവരിയാക്കുന്ന പ്രവർത്തനങ്ങളും ഊർജ്ജിതമായി നടക്കുകയാണ്.കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂരിലേക്ക് റെയിൽപാത നിർമ്മിക്കാനുള്ള സർവേ പൂർത്തീകരിച്ചു കഴിഞ്ഞു.

കണ്ണൂർ വിമാനത്താവളം യാതാർഥ്യമായതോടെ ചെറുകിട,വൻകിട വ്യവസായങ്ങൾക്കാവിശ്യമായ 5000 ഏക്കർ സ്ഥലം മട്ടന്നൂർ,കൂത്തുപറമ്പ്,പാനൂർ മേഖലയിൽ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചുകഴിഞ്ഞു.കിൻഫ്രയ്ക്കാണ് ഇതിന്റെ ചുമതല.വിമാനത്താവളത്തിൽ നിന്നുള്ള കയറ്റുമതി സാധ്യത മുന്നിൽകണ്ട് മട്ടന്നൂരിലെ വെളിയാംപറമ്പിൽ സർക്കാർ ഏറ്റെടുത്ത 140 ഏക്കർ സ്ഥലത്ത് കിൻഫ്ര വ്യവസായ പാർക്കിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.കണ്ണൂരിന്റെ അഭിമാന വ്യവസായമായ കൈത്തറിയുടെ പെരുമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനും വിനോദ സഞ്ചാരികൾക്കിടയിൽ അവയ്ക്ക് പ്രചാരണം നൽകുവാനും വിമാനത്താവളം യാഥാർഥ്യമായതോടെ ഊർജ്ജം ലഭിച്ചിരിക്കുകയാണ്.കണ്ണൂരിന്റെ ഫലഭൂയിഷ്ഠമായ മണ്ണിൽ കാർഷിക സമൃദ്ധിക്ക് കളമൊരുക്കിയിരിക്കുകയാണ് വിമാനത്താവളം.കൂടാതെ ഉത്തരമലബാറും അവിടുത്തെ സാസ്കാരിക -ചരിത്ര പൈതൃകങ്ങളും തനത് കലാ രൂപങ്ങളും പ്രകൃതിഭംഗി വിളിച്ചോതുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും വിമാനത്താവളം യാഥാർഥ്യമായതോടെ പുത്തൻ പ്രതീക്ഷകളുടെ ഉണർവ്വിലാണ്.

/ In Achievements / By CM Kerala / Comments Off on വടക്കൻ കേരളത്തിന്റെ വികസന വിഹായസ്സിലേക്കൊരു ടേക്ക് ഓഫ്

മന്ത്രിസഭാ തീരുമാനങ്ങള്‍ 06-02-2019

ദുരിതാശ്വാസം: വരുമാനപരിധി ഉയര്‍ത്തി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു.

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ കാലാവധി 2019 മാര്‍ച്ച് 28 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 30-01-19

നിയമനങ്ങള്‍, മാറ്റങ്ങള്‍

വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിനെ റവന്യൂ, ദുരന്തനിവാരണം വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ ജനുവരി 31-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം.  വനം, വന്യജീവി വകുപ്പ് ഒഴികെയുള്ള അധിക ചുമതലകള്‍ തുടര്‍ന്നും വി. വേണു നിര്‍വഹിക്കും.
(more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 24-01-19

ആയിരം ദിവസം: ആയിരം വികസന, ക്ഷേമ പദ്ധതികള്‍

മന്ത്രിസഭ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എല്ലാ ജില്ലയിലുമായി ആയിരം പുതിയ വികസന, ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇതിന്റെ ഭാഗമായി നടക്കും. (more…)

കേരള സമ്പദ്‌വ്യവസ്ഥയുടെ പുനഃസംഘടന

പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരേ,
ഈ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി കേരളത്തിലേക്ക് വന്നിരിക്കുന്ന എല്ലാവരെയും ആരംഭത്തില്‍ തന്നെ സ്വാഗതം ചെയ്യട്ടെ.
നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെയാണ് കഴിഞ്ഞ കാലവര്‍ഷത്തില്‍ കേരളം അഭിമുഖീകരിച്ചത്. നിരവധി പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടപ്പെട്ടു എന്നു മാത്രമല്ല വ്യാപകമായ നാശനഷ്ടങ്ങളും നമുക്കുണ്ടായി. കേരളത്തിന്റെ വാര്‍ഷിക പദ്ധതിക്ക് തുല്യമായ
31,000 കോടി രൂപയുടെ നഷ്ടമാണ് നമുക്കുണ്ടായത്. കൃഷി, ജലസേചനം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജ്ജം, ഗതാഗതം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിലെല്ലാം ഭീമമായ നഷ്ടമാണുണ്ടായത്.
ഇത്ര വലിയ ഒരു ദുരന്തത്തെ നാം അതിജീവിച്ചത് കേരള സമൂഹം ഒന്നടങ്കം ഒറ്റക്കെട്ടായി നിന്ന് രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കൈകോര്‍ത്തതുകൊണ്ടാണ്. ഇനിയിപ്പോള്‍ കേരളത്തിന്റെ പുനര്‍നിര്‍മാണം എന്ന സമാനതകളില്ലാത്ത ഒരു കര്‍ത്തവ്യം ഏറ്റെടുക്കുകയാണു നാം. (more…)

CM: Meeting with Airlines

Dear Shri. R. N. Chaubey, Secretary for Civil Aviation, Government of India, Chief Executive Officers of the various airlines and other officials present here today; I have immense pleasure in welcoming you all to Kerala once again.

In April 2017 when we had last met, the Kannur Airport was still under construction. I am happy to inform you all that the airport has since been completed and commissioned, with effect from 9 December 2018. (more…)

Tourism sector is a major contributor

The tourism sector is a major contributor to Kerala’s resurgence in the post floods period. The arrival of visitors from all over the world energised the sector. Government has also intensified the implementation of projects in the sector. A good example for this is the Malanad-Malabar River Cruise project. The project covers some of the major rivers in Northern Kerala; Valapattanam, Kuppam, Perumba, Kavvai, Anjarakandy and Mahe rivers in Kannur district are part of it; and in the Kasargod district, Thejaswini, Chandragiri rivers and the Valiyaparamba backwaters are included.

In the first phase, 17 boat terminals will be constructed. Tourism department has already given administrative sanction for works worth ₹50 crore. The Inland Navigation Department has been tasked with project activities. Tender process has been completed and works have been started in many places. The project, which will cost ₹325 crore, will be give a major push to the tourism sector. Efforts have also gone into attaining financial assistance of the Central government.

The project will curate and showcase the cultural specialities of the river banks of Northern Kerala. Muthappan Cruise, Theyyam Cruise and Kandal (mangrove) Cruise projects will be implemented in Valapattanam and Kuppai rivers. It will also be a platform to display Theyyam, Thira and the agricultural heritage of Malabar. The islands in these rivers will also be included the project.