Author: CM WEB

Cabinet Decisions : 25-02-2020

മദ്യനയം അംഗീകരിച്ചു

2020-21 ലെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് ടോഡി ബോര്‍ഡ് നിലവില്‍ വരുന്നതുവരെയോ മൂന്നു വര്‍ഷം വരെയോ കള്ളുഷാപ്പുകള്‍ വില്‍പ്പന നടത്തുന്നതാണ്. 2019-20 വര്‍ഷത്തെ ലൈസന്‍സികള്‍ക്ക് വില്‍പ്പനയില്‍ മുന്‍ഗണന നല്‍കും.

തെങ്ങില്‍ നിന്ന് ലഭിക്കുന്ന കള്ളിന്‍റെ അളവ് ദിനംപ്രതി രണ്ടുലിറ്ററായി ഉയര്‍ത്തി നിശ്ചയിക്കും. കള്ള് ഷാപ്പിന്‍റെ ആവശ്യത്തിലേക്ക് ചെത്തുന്ന കള്ളിന്‍റെ അളവ് നിലവില്‍ ദിനംപ്രതി തെങ്ങ് ഒന്നിന് ഒന്നര ലിറ്ററാണ്. ഇത് സംബന്ധിച്ച് പഠനം നടത്തിയ ലളിതാംബിക കമ്മിറ്റി അളവ് വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

കള്ളുഷാപ്പുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നത് നിയമവിധേയമാക്കും. നിലവില്‍ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് ദൂരപരിധി ബാധകമാക്കില്ല. ഇത്തരത്തില്‍ നിലവിലുള്ള കള്ളുഷാപ്പുകളെ സംരക്ഷിക്കും.

മദ്യഷാപ്പുകളുടെയും ബാറുകളുടെയും ലൈസന്‍സ് ഫീസില്‍ മാറ്റം വരുത്തും. ഇതിനു മുമ്പ് 2017-18 ലാണ് ഏതാനും ഇനം ലൈസന്‍സ് ഫീസ് അവസാനമായി വര്‍ധിപ്പിച്ചത്. പുതിയ നയ പ്രകാരം എഫ്.എല്‍ -3 ബാറുകളുടെ ലൈസന്‍സ് ഫീസ് 28 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി വര്‍ധിക്കും. എഫ്.എല്‍ 4-എ (ക്ലബ്ബ്) ഫീസ് 15 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാകും. എഫ്.എല്‍ 7 (എയര്‍പോര്‍ട്ട് ലോഞ്ച്) ഫീസ് ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാകും.

ഡിസ്റ്റിലറി ആന്‍റ് വേര്‍ഹൗസ് വിഭാഗത്തില്‍ നിലവിലുള്ള ഫീസ് ഇരട്ടിയാക്കാന്‍ നിര്‍ദേശമുണ്ട്. നാല് ഇനങ്ങളുടെ ഫീസ് രണ്ടു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷം രൂപയാകും. 2007-2008-ൽ നിലവിൽ വന്ന ബ്രുവറി റൂൾസ് പ്രകാരമുള്ള ഫീസ് ഇരട്ടിക്കും.

ക്ലബ്ബുകളുടെ ഭാരവാഹികള്‍ മാറുമ്പോള്‍ ഫീസ് ഈടാക്കുന്നത് ഒഴിവാക്കും. ഇപ്പോള്‍ സംസ്ഥാനത്ത് 42 ക്ലബ്ബുകള്‍ക്ക് എഫ്.എല്‍ 4-എ ലൈസന്‍സുണ്ട്. ഭാരവാഹികള്‍ മാറുമ്പോള്‍ നിലവിലെ നിയമപ്രകാരം രണ്ടുലക്ഷം രൂപ ഫീസ് അടയ്ക്കണം. ഈ ഫീസ് നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി വിധിച്ച സാഹചര്യത്തിലാണ് ഫീസ് ഒഴിവാക്കുന്നത്.

കേരളത്തിന് പുറത്തുള്ള ഡിസ്റ്റിലറികള്‍ കേരളത്തിലെ ഡിസ്റ്റിലറികളില്‍ കരാര്‍ വ്യവസ്ഥയില്‍ മദ്യം ഉല്‍പാദിപ്പിക്കുമ്പോള്‍ ഒരു ഡിസ്റ്റിലറിക്ക് രണ്ടു ലക്ഷം രൂപ നിരക്കില്‍ ഫീസ് ഈടാക്കും. കേരളത്തിലെ ചില ഡിസ്റ്റിലറികളിലും ബ്ലണ്ടിംഗ് യൂണിറ്റുകളിലും സംസ്ഥാനത്തിന് പുറത്തുള്ള ഡിസ്റ്റിലറികള്‍ അവരുടെ മദ്യം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതു മൂലം സംസ്ഥാനത്തിന് ഇറക്കുമതി ഫീസ് നഷ്ടപ്പെടുമെന്ന് അക്കൗണ്ടന്‍റ് ജനറല്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിയത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

നിയമനം, മാറ്റം

ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിന് വ്യവസായ (കാഷ്യൂ) വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കും.

ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ എന്‍. പത്മകുമാറിന് വ്യവസായ (കയര്‍) വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കും. ഇദ്ദേഹം നിലവിലുള്ള അധിക ചുമതലകള്‍ തുടര്‍ന്നും വഹിക്കും.

മത്സ്യബന്ധന വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കിടേശപതി കേരള ജല അതോറിറ്റി ജോയിന്‍റ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും.

കായിക-യുവജന കാര്യ വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ മാരിടൈം ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാറ്റി നിയമിക്കും. ഇദ്ദേഹം നിലവിലുള്ള മറ്റ് അധിക ചുമതലകള്‍ തുടര്‍ന്നും വഹിക്കും.

പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുമായ ഡോ. രേണുരാജിന് കായിക-യുവജന കാര്യ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കും.

കൊല്ലം ജില്ലയിലെ വേലംപൊയ്കയില്‍ കുടിവെള്ള സംഭരണി വീടിനു മുകളിലേക്ക് വീണ് ഏഴു വയസ്സുകാരന്‍ മരണപ്പെടുകയും അമ്മയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കുടുംബത്തിന് ചികിത്സാ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3.22 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. വേലംപൊയ്ക ഷിബു ഭവനില്‍ ആഞ്ചലോസിന്‍റെ മകന്‍ അബി ഗബ്രിയേലാണ് മരണപ്പെട്ടത്. ആഞ്ചലോസിന്‍റെ ഭാര്യ ബീനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ഒരു ലക്ഷം രൂപ പിരിച്ചെടുത്ത് ഈ കുടുംബത്തിന് സഹായമായി നല്‍കിയിരുന്നു.

Cabinet Decisions : 19-02-2020

പാതയോരങ്ങളില്‍ 12,000 ജോഡി ശുചിമുറികള്‍

ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന്  മൂന്നു സെന്‍റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്താകെ 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും) ശുചിമുറികള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം.

പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികള്‍കളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്. സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ ഇതില്‍ പങ്കാളികളാക്കും. സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും. ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളില്‍ അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും.

ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലാകും ശുചിമുറികളുടെ നിര്‍മ്മാണവും പരിപാലനവും. നിര്‍മ്മാണച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണം.

24 മണിക്കൂറും സജീവമാകുന്ന നഗരകേന്ദ്രങ്ങള്‍

തിരുവനന്തപുരം നഗരത്തില്‍ 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത നിരത്തുകളും കച്ചവടസ്ഥാപനങ്ങളും കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.   സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇത് നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ ടൂറിസം, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കും. മറ്റ് പ്രധാന നഗരങ്ങളിലും ഈ പദ്ധതി 2020 ഏപ്രില്‍ തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ട നഗരങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.

മാസംതോറും താലൂക്ക്തല അദാലത്തുകള്‍

പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച താലൂക്ക്തല അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാതല ഉദ്യോഗസ്ഥരെ ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുത്തുന്നതിനു കൂടി ഉദ്ദേശിച്ചാണ് താലൂക്ക്തല അദാലത്തുകള്‍ നടത്തുന്നത്. അദാലത്തുകളില്‍ ജില്ലാ കലക്ടറും തഹസില്‍ദാര്‍മാരും ജില്ലാതല വകുപ്പ് മേധാവികളും പങ്കെടുക്കും.

അദാലത്തുകളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കും. അദാലത്തുകളുടെ നടപടിക്രമങ്ങളും തീരുമാനങ്ങളും അദാലത്ത് നടന്ന് പത്തു ദിവസത്തിനകം പ്രസിദ്ധീകരിക്കും.

അദാലത്ത് നടക്കുന്ന താലൂക്കുകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റും സെക്രട്ടറിയും അദാലത്തില്‍ പങ്കെടുക്കും.

നൂതന സാങ്കേതിക വിദ്യ:  നെതര്‍ലന്‍റ്സുമായി ധാരണാപത്രം ഒപ്പിടും

നൂതന സാങ്കേതിക വിദ്യകളായ ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, ബിഗ് ഡാറ്റ, മെഷിന്‍ ലേണിംഗ് മുതലായവയുടെ പ്രയോഗം ലക്ഷ്യമിട്ട് ദി നെതര്‍ലാന്‍റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് അപ്ലൈഡ് സയന്‍റിഫിക്ക് റിസര്‍ച്ചുമായി (ടി.എന്‍.ഒ) ഐടി വകുപ്പിനു കീഴിലുള്ള ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വേര്‍ (ഐസി ഫോസ്) ധാരണാപത്രം ഒപ്പിടുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഫോര്‍ത്ത്കോഡ് നെതര്‍ലാന്‍റ്സുമായി സഹകരിച്ചാണ് ഇത് പ്രാവര്‍ത്തികമാക്കുക. ധാരണാപത്രമനുസരിച്ച് സംസ്ഥാനത്ത് ഐ.ഒ.ടിയുടെ സെന്‍റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്. സ്മാര്‍ട്ട് വില്ലേജസ,് വാട്ടര്‍ മാനേജ്മെന്‍റ്, പരിസ്ഥിതി, കന്നുകാലി സമ്പത്ത്, വിള സംരക്ഷണം, ദുരന്തപ്രതിരോധം മുതലായ മേഖലകളില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചാണ് നെതര്‍ലാന്‍റ്സുമായുള്ള സഹകരണം.  

അധിക ചുമതല

ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ തേജാ മൈല വരപ്പിന് കൊച്ചി ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി സ്പെഷല്‍ ഓഫീസറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

തസ്തികകള്‍

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ശാസ്ത്ര-സാങ്കേതിക വിഭാഗത്തില്‍ 18 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ജലഗ്രാം പദ്ധതിക്ക് ഭരണാനുമതി

പാലക്കാട് കൊഴിഞ്ഞാമ്പാറ, വടകരപതി, എരുത്തേമ്പതി പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയായ ജലഗ്രാം രണ്ടാം ഘട്ടത്തിന്‍റെ പ്രവര്‍ത്തനത്തിന് 69 കോടി രൂപയുടെ ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

Cabinet Decisions : 12-02-2020

നിയമനങ്ങള്‍, മാറ്റങ്ങള്‍

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് (റൂറല്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരനെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിന് ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കുവാന്‍ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല ഒഴികെയുള്ള മറ്റ് ചുമതലകള്‍ അദ്ദേഹം തുടര്‍ന്നും വഹിക്കും.

ന്യൂഡല്‍ഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിനെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി (രണ്ട് ) യുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗിനെ ഡല്‍ഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണറായി മാറ്റി നിയമിക്കും.

ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. കേരള ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല തുടര്‍ന്നും അദ്ദേഹം വഹിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ വിക്രംജിത് സിങ്ങിനെ (ഐപിഎസ്) കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡില്‍ റഗുലര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ നിയമിക്കും വരെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

ആറാം സംസ്ഥാന ധനകാര്യകമ്മീഷന്‍ അംഗമായി ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ്‌കുമാര്‍ സിങ്ങിനെ നിയോഗിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ മനോജ് ജോഷിക്ക് പകരമാണ് ഈ നിയമനം.

വാളയാര്‍ സ്റ്റേഷന്‍ പരിധിയിലെ രണ്ട് പെണ്‍കുട്ടികളുടെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട റിട്ട. ജഡ്ജി പി.കെ. ഹനീഫ കമ്മീഷന്റെ കാലാവധി ഫെബ്രുവരി 25 മുതല്‍ രണ്ടു മാസത്തേക്ക് നീട്ടാന്‍ തീരുമാനിച്ചു.

സര്‍ക്കാരിന് യുക്തമെന്ന് തോന്നുന്ന സാഹചര്യത്തില്‍ പ്രാദേശിക നിരീക്ഷണ സമിതി, ജില്ലാതല അധികൃത സമിതി എന്നിവ മൂന്നു വര്‍ഷ കാലാവധിക്കു മുമ്പ് പുനഃസംഘടിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

സംസ്ഥാനത്തെ സ്വകാര്യ എയ്ഡഡ് കോളേജുകള്‍, എയ്ഡഡ് ട്രെയിനിംഗ് കോളേജുകള്‍, എയ്ഡഡ് അറബിക് കോളേജുകള്‍, എയ്ഡഡ് പോളി ടെക്‌നിക്കുകള്‍, എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവിടങ്ങളില്‍ ജോലിയിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് സമാശ്വാസ നിയമത്തിനായി തയ്യറാക്കിയ പദ്ധതിയുടെ കരട് മാര്‍ഗ്ഗരേഖ അംഗീകരിച്ചു.

തൃശ്ശൂര്‍ എസ്.ആര്‍.വി. മ്യൂസിക് കോളേജില്‍ ഒരു ഹെഡ് അക്കൗണ്ടന്റിന്റെയും ഒരു ക്ലാര്‍ക്കിന്റെയും തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

തീരദേശ പരിപാലന പ്ലാന്‍ സമയബന്ധിതമായി തയ്യാറാക്കും

തീരദേശ പരിപാലന ചട്ടത്തില്‍ ഇളവു വരുത്തിക്കൊണ്ട് 2019 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം സംസ്ഥാന തീരദേശ പരിപാലന പ്ലാന്‍ സമയബന്ധിതമായി തയ്യാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

2019-ലെ വിജ്ഞാപനപ്രകാരമുള്ള പ്ലാന്‍ തയ്യാറാക്കുന്നതിന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തെയാണ് ചുമതലപ്പെടുത്തിയത്. പ്ലാന്‍ തയ്യാറാക്കുന്ന പ്രക്രിയ മാര്‍ച്ച് 31-ന് മുമ്പ് പൂര്‍ത്തിയാക്കുന്നതിന് ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന് ആവശ്യമായ വിദഗ്ധരെയും മറ്റും സര്‍ക്കാര്‍ ലഭ്യമാക്കും.

തീരദേശ പരിപാലന ചട്ട ലംഘനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി യിലുള്ള കേസില്‍ നിയമവശം പരിശോധിച്ച് മറുപടി നല്‍കാനും തീരുമാനിച്ചു.

യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ഉന്നത വിദ്യാഭ്യാസ- പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, നിയമ സെക്രട്ടറി അരവിന്ദ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Press Release: 10-02-2020

കാഞ്ഞിരത്തിങ്കല്‍ ജോര്‍ജിന്റെ ഭൂമി പ്രശ്‌നം: പരിഹാരം നിര്‍ദേശിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി

വയനാട് കാഞ്ഞിരത്തിങ്കല്‍ ജോര്‍ജിന്റെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു.

പ്രശ്‌നം പരിഹരിക്കുന്നതിനുള്ള വിവിധ നിര്‍ദേശങ്ങള്‍ യോഗം പരിശോധിച്ചു. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.

യോഗത്തില്‍ വനം മന്ത്രി കെ.രാജു, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, നിയമ സെക്രട്ടറി പി.കെ. അരവിന്ദ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Press Release: 06-02-2020

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ജൂണില്‍ പ്രവര്‍ത്തനം തുടങ്ങും

സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ തിരുവനന്തപുരം തോന്നയ്ക്കലില്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ (ഐഎവി) പ്രവര്‍ത്തനം ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. ലബോറട്ടറികളിലേക്കുള്ള യന്ത്രങ്ങളും ഉപകരണങ്ങളും സ്ഥാപിക്കലും ശാസ്ത്രജ്ഞരുടെ നിയമനവും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പൂര്‍ത്തിയാകും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ അവലോകനം ചെയ്തു. വൈറസ് വഴിയുള്ള രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉന്നത ഗവേഷണത്തിനുവേണ്ടിയാണ് ആഗോള നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. ഗ്ലോബല്‍ വൈറസ് നെറ്റ്‌വര്‍ക്കിന്റെ (ജി.വി.എന്‍) സഹസ്ഥാപകനും ഡയറക്ടറുമായ ഡോ. വില്യം ഹാളാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സീനിയര്‍ അഡൈ്വസര്‍.

രണ്ടു ഘട്ടമായാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനമാണ് ജൂണില്‍ ആരംഭിക്കുന്നത്. ഇതിനുവേണ്ടി 25,000 ചതുരശ്ര അടിയുള്ള പ്രീ-ഫാബ്രിക്കേഷന്‍ കെട്ടിടം സജ്ജമായിട്ടുണ്ട് .

യോഗത്തില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ. സിങ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, ഡോ. എം.വി. പിള്ള, വ്യവസായ ഡയറക്ടര്‍ കെ.ബിജു, ശാസ്ത്ര – സാങ്കേതിക-പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊ. കെ.പി. സുധീര്‍, മെമ്പര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ്കുമാര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Cabinet Decisions : 05-02-2020

തൊഴില്‍ നൈപുണ്യവികസനത്തിന് അക്കാദമി സ്ഥാപിക്കും

സംസ്ഥാനത്ത് നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും കെട്ടിടനിര്‍മ്മാണ ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴി ലാളികള്‍ക്കും തൊഴില്‍ നൈപുണ്യം ലഭ്യമാക്കാന്‍ നാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അക്കാദമി സ്ഥാപിക്കു ന്നതിന് അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിനു കീഴില്‍ ചാത്തന്നൂരി ലായിരിക്കും അക്കാദമി സ്ഥാപിക്കുക.

പാലക്കാട് ജില്ലയിലെ പെരുമാട്ടി, പട്ടഞ്ചേരി, എലപ്പുള്ളി, നല്ലേപ്പുള്ളി എന്നീ പഞ്ചായത്തുകള്‍ക്ക് വേിയുള്ള സമഗ്ര കുടിവെള്ള പദ്ധതി കിഫ്ബി മുഖേന നടപ്പാക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. 98.5 കോടി രൂപയാണ് ഇതിന് ചെലവ്.

കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരു മാനിച്ചു.

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എം.ഡി. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 4 സീനിയര്‍ റസിഡന്റ് തസ്തി കകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

അര്‍ബന്‍ ബാങ്കുകളിലെ വ്യക്തിഗത ഓഹരി പങ്കാളിത്തം 5 ശതമാനമായി നിജപ്പെടുത്തുന്നതിന് കേരള സഹകരണ സംഘം നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കില്‍പ്പെട്ട പഡ്രെ വില്ലേജിനെ പഡ്രെ, കാട്ടുകുക്കെ എന്നീ രു വില്ലേജുകളായി വിഭജിക്കാന്‍ തീരുമാനിച്ചു. ഇതിനു വേി 6 തസ്തികകള്‍ സൃഷ്ടിക്കും.

2010-14 വര്‍ഷത്തെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച ലിസ്റ്റില്‍ നിന്നും 5 പേരെ റഗുലര്‍ തസ്തികകളിലും 190 പേരെ താല്‍ക്കാലികമായും നിയമിക്കുന്ന തിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

2019 ആഗസ്റ്റ് മാസത്തിലുായ പ്രളയത്തെ തുടര്‍ന്ന് പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തതു വഴി കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന് ചെലവായ 2.86 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

പന്തീരാങ്കാവ് കേസ് സംസ്ഥാന പോലീസിന് തിരിച്ചേല്‍പ്പിക്കണം: മുഖ്യമന്ത്രി

കോഴിക്കോട് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ യു.എ.പി.എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് എന്‍.ഐ.എ സ്വമേധയാ ഏറ്റെടുത്തതിന് ന്യായീകരണമില്ലെന്നും അതിനാല്‍ ഈ കേസ് അന്വേഷണം കേരള പോലീസിന് തിരികെ ഏല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കേരള പോലീസ് കാര്യക്ഷമമായും തൃപ്തികരമായും അന്വേഷിച്ചു വരുന്ന കേസാണ് (നമ്പര്‍ 507/2019) എന്‍.ഐ.എ സ്വമേധയാ ഏറ്റെടുത്തത്. എന്‍.ഐ.എ ആക്ടിന്റെ പ്രഖ്യാപിത ലക്ഷ്യ ങ്ങള്‍ക്കും കോടതിവിധികള്‍ക്കും നിരക്കാത്ത നടപടിയാണിതെന്ന് മുഖ്യമന്ത്രി ചൂിക്കാട്ടി. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്തു വേണം സംസ്ഥാന പോലീസ് അന്വേഷിക്കുന്ന കേസുകള്‍ എന്‍.ഐ.എ ഏറ്റെടുക്കേതെന്ന് കോടതി വിധി ന്യായങ്ങള്‍ ചൂിക്കാണിച്ചിട്ടു്. പ്രസ്തുത കേസ് എന്‍.ഐ.എ ഏറ്റെടുക്കാന്‍ മാത്രം ഗൗരവമുള്ളതല്ല എന്നാണ് കാണുന്നത്. കേസ് സംസ്ഥാന പോലീസ് തന്നെ അന്വേഷിക്കേതാണെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഈ വസ്തു തകള്‍ കണക്കിലെടുത്ത് കേസ് സംസ്ഥാന പോലീസിന് തിരിച്ചേല്‍പ്പിക്കാന്‍ എന്‍.ഐ.എക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Press Release: 01-02-2020

കേന്ദ്ര ബജറ്റ്: മുഖ്യമന്ത്രിയുടെ പ്രതികരണം

കേന്ദ്ര നികുതിയിൽനിന്നുള്ള സംസ്ഥാത്തിന്റെ ഓഹരിയിൽ വലിയതോതിലുള്ള ഇടിവു വരുന്നു എന്നത് ഉൽക്കണ്ഠാജനകമാണ്. എത്ര ഭീമമാണ് ഇടിവ് എന്നത് വ്യക്തമാകാനിരിക്കുന്നതേയുള്ളു.

സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീർത്തും അവഗണിച്ചിരിക്കുകയാണ് കേന്ദ്ര ബജറ്റ്. പ്രകൃതിക്ഷോഭ സഹായധനം ഇതര സംസ്ഥാനങ്ങൾക്ക് വീതിച്ചു നല്കിയപ്പോൾ കേരളത്തെ അതിരൂക്ഷമായ പ്രളയക്കെടുതി ഉണ്ടായ സംസ്ഥാനമായിട്ടു കൂടി ഒഴിവാക്കിയതു കഴിഞ്ഞ മാസത്തിലാണ്. അതേ രാഷ്ട്രീയ മനോഭാവമാണ് കേരളത്തിന്റെ കാര്യത്തിൽ ബജറ്റിലുള്ളത്.

പൊതുമേഖലാ സ്ഥാപനങ്ങൾ കൂടുതലായി വിറ്റഴിക്കാനുള്ള നിർദേശങ്ങളടങ്ങിയ കേന്ദ്ര ബജറ്റ് കേരളത്തിലെ കൊച്ചിൻ ഷിപ്പ്യാര്ഡ്, റിഫൈനറി പോലുള്ളവയ്ക്ക് അതിജീവിക്കാനാവശ്യമായ പണം വകയിരുത്തിയിട്ടില്ല. എന്നു മാത്രമല്ല, നിലവിലുള്ളതിനെ അപേക്ഷിച്ചുപോലും പല രംഗങ്ങളിലും വെട്ടിക്കുറവാണ് വരുത്തിയിട്ടുള്ളത്. ജിഎസ്ടി കാര്യത്തിൽ അർഹമായ വിഹിതം നിരന്തരം നിഷേധിക്കുന്ന കേന്ദ്രം, കൃഷിഭൂമി രംഗങ്ങളിൽ സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങൾ ഫെഡറൽ സത്തയ്ക്കു വിരുദ്ധമായി കൂടിയതോതിൽ കവരുന്നതിനുള്ള ശ്രമം നടത്തുന്നു.

സെമി ഹൈ സ്പീഡ് കോറിഡോർ , അങ്കമാലിശബരി റെയില്പാത, ജിഎസ്ടി നഷ്ടപരിഹാരത്തുക, കടത്തിന്റെ പരിധി ഉയര്ത്തൽ , റബ്ബരർ സബ്‌സിഡി ഉയരർത്തലൽ , കേരളത്തിന് ഒരു എയിംസ്, ഫാക്ട് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള അധികനിക്ഷേപം, ദേശീയപാതാ വികസനം വേഗത്തിലാക്കൽ , ഗൾഫ് നാടുകളിലെ എംബസികളിൽ അറ്റാഷെകളുടെ എണ്ണം വർധിപ്പിക്കൽ , പ്രവാസി പുനരധിവാസം തുടങ്ങി കേരളം സുപ്രധാനമായ എത്രയോ ആവശ്യങ്ങൾ മുമ്പോട്ടുവെച്ചിരുന്നു. വിശദമായ നിവേദനം നൽകിയിരുന്നു. എന്നാൽ , അതിനൊന്നും ഒരു പരിഗണനയും നല്കിയില്ല.

കോർപ്പറേറ്റ് നികുതി മേഖലയിൽ ആവർത്തിച്ച് ഇളവുകൾ അനുവദിച്ചതും കാർഷികോല്പാദനം വർധിപ്പിക്കാൻ പദ്ധതികളില്ലാത്തതും എല്‌ഐസിയിലെ സർക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ചതും മറ്റും കേന്ദ്ര സര്ക്കാരിന്റെ അനുഭാവം ഏതു കൂട്ടരോടാണെന്നതിനു തെളിവു നൽകുന്നു്.
ആഗോളവൽക്കരണ നയങ്ങൾ വലിയ മാന്ദ്യവും വൈഷമ്യവും ഉാക്കിയിട്ടും ശക്തിപ്പെടുത്തി തുടരുക തന്നെ ചെയ്യും എന്നതിന്റെ പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് കാര്യമായി ഒന്നു പരാമർശിക്കുന്നു പോലുമില്ല ഈ ബജറ്റ് എന്നതും ശ്രദ്ധേയമാണ്. സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതോ സാമൂഹ്യസുരക്ഷയെ ഉറപ്പിക്കുന്നതോ വികസനത്തിലേക്കു നയിക്കുന്നതോ അല്ല ഈ ബജറ്റ്, മറിച്ച്, പണപ്പെരുപ്പവും തൊഴിലില്ലായ്മയും വര്ധിപ്പിക്കുന്നതിനു വഴിവെക്കും ഈ ബജറ്റ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സമതുലിതമായ വികസനം ഉറപ്പാക്കേതു്. എന്നാൽ , അതിനു നേർ വിപരീത ദിശയിലാണ് ബജറ്റും കേന്ദ്രവും നീങ്ങുന്നത്.

Press Release: 30-01-2020

ഭരണഘടന സംസ്‌കാരത്തിന്റെ ഭാഗമാവണം – കുട്ടികളോട് മുഖ്യമന്ത്രി

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാര്‍ ത്ഥികളില്‍ നിന്നാണ് ഇതിന് തുടക്കം കുറിക്കേത്. രാജ്യത്ത് സംഘര്‍ഷ ങ്ങള്‍ ഉടലെടുക്കുന്നതും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നതും ഭരണഘടനാ വ്യവസ്ഥകളും തത്വങ്ങളും പാലിക്കാത്തതുകൊാണ്.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ ‘നൈതികം’ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ 16,028 സ്‌കൂളുകളിലെ 45 ലക്ഷം കുട്ടികള്‍ക്ക് കൈറ്റ്
വിക്ടേഴ്‌സ് ചാനല്‍ വഴിയും www.victers.kite.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സംവിധാനം ഒരുക്കിയിരുന്നു.

‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന ആമുഖം നമ്മുടെ ഭരണഘടനയ്ക്ക് ഉറച്ച അടിത്തറ പ്രദാനം ചെയ്യുന്നു്.

സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരായ അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസപരവു മായ അവകാശങ്ങള്‍ എന്നിവയാണ് പ്രധാനപ്പെട്ടവ. ഈ അവകാശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനു കോടതിയെ സമീപിക്കാനുള്ള മൗലിക അവകാശം നമുക്കു്.

വ്യക്തികളുടെ മൗലിക അവകാശങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ സമൂഹത്തിന്റെ അവകാശങ്ങളും അംഗീകരിക്കുന്നതാണ് ഭരണഘടനയുടെ മറ്റൊരു സവിശേഷത. ദുര്‍ബല വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസ ങ്ങളും നേരിട്ട് അനുഭവിച്ച് മനസ്സിലാക്കിയ ഡോ. ബി.ആര്‍. അംബേദ്കറെ പ്പോലെയുള്ള മഹത്‌വ്യക്തിയുടെ നേതൃത്വത്തില്‍ രൂപം നല്‍കപ്പെട്ട നമ്മുടെ ഭരണഘടന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി പരമപ്രധാനമായി അംഗീകരിച്ചതില്‍ അതിശയിക്കാനില്ല. മൗലികാവ കാശങ്ങളോടൊപ്പം മൗലിക കര്‍ത്തവ്യങ്ങള്‍ പൗരനെ അനുസ്മരിപ്പിക്കുന്നു എന്നതും നമ്മുടെ ഭരണഘടനയുടെ പ്രത്യേകതയാണ് – മുഖ്യമന്ത്രി കുട്ടികളെ ഓര്‍മ്മിപ്പിച്ചു.

ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദര്‍ശങ്ങളെയും സ്ഥാപന ങ്ങളെയും ദേശീയ പതാകയേയും ദേശീയ ഗാനത്തേയും ആദരിക്കുക എന്നതാണ് ഒന്നാമത്തെ മൗലിക കര്‍ത്തവ്യമായി പറഞ്ഞിരിക്കുന്നത്. ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു കര്‍ത്തവ്യം മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ വൈവിധ്യങ്ങള്‍ക്കതീത മായി ഭാരതത്തിലെ എല്ലാ ജനങ്ങള്‍ക്കുമിടയില്‍ സൗഹാര്‍ദ്ദവും പൊതുവായ സാഹോദര്യ മനോഭാവം പുലര്‍ത്തുകയും സ്ത്രീകളുടെ അന്തസ്സിന് കുറവ് വരുത്തുന്ന ആചാരങ്ങള്‍ പരിത്യജിക്കുകയും ചെയ്യുക എന്നതാണ്. ജാതി, മതം, പ്രദേശം, ഭാഷ എന്നിവയുടെ പേരില്‍ സമൂഹ ത്തില്‍ വിഭാഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കാന്‍ പാടില്ല. അത്തരം വിഭാഗീയ ചിന്തകള്‍ക്കതീതമായ ഭരണഘടനാ മൂല്യങ്ങള്‍ക്കനു സൃതമായ ഒരു വീക്ഷണം കുട്ടിക്കാലം മുതല്‍ രൂപപ്പെട്ട് വരേതാണ്.
ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാ പകരും വേത്ര ശ്രദ്ധ പുലര്‍ത്തേതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരാളെ മാറ്റി നിര്‍ത്തു ന്നത് സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ്. അത് നമുക്ക് അംഗീകരിക്കാനാവില്ല.

ആദ്യമായാണ് ഇത്തരത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും മുഖ്യമന്ത്രി നേരിട്ട് സംബോധന ചെയ്യുന്നത്.

എം. കമലത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കോണ്‍ഗ്രസ് പിളര്‍ന്ന് സംഘടനാ കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ ആ പാര്‍ട്ടിയുടെ കേരളത്തിലെ പ്രമുഖ നേതാവായിരുന്നു എം കമലം. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ അവര്‍ സജീവമായി രംഗത്തു ായിരുന്നു. ഏഴ് പതിറ്റാ് പൊതുരംഗത്ത് കര്‍മനിരതയായിരുന്ന കമലം മികച്ച സംഘാടകയും വാഗ്മിയുമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Cabinet Decisions : 29-01-2020

മണല്‍വാരല്‍: നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ കൂട്ടും

കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ 25,000 രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തുന്നതിന് നിയമ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി തയ്യാറാക്കിയ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. തുടര്‍ച്ചയായ നിയമലംഘനത്തിന് ഓരോ ദിവസത്തേക്കും അധികമായി ചുമത്തുന്ന പിഴ ആയിരം രൂപയില്‍ നിന്ന് അമ്പതിനായിരം രൂപയായി വര്‍ധിപ്പിക്കും. നിലവിലുള്ള നിയമപ്രകാരം കണ്ടുകെട്ടിയ മണല്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ നിര്‍മ്മിതി കേന്ദ്രത്തിന് അഥവാ കലവറയ്ക്ക് വില്‍ക്കേണ്ടതാണ്. അതു മാറ്റി കണ്ടുകെട്ടിയ മണലിന്‍റെ മതിപ്പുവില ജില്ലാ കലക്ടര്‍ നിശ്ചയിച്ചുകൊണ്ട് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ലേലത്തിലൂടെ വില്‍പ്പന നടത്താന്‍ കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു.

കാസര്‍ഗോഡ് മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണല്‍ ആരംഭിക്കുന്നതിന് തത്വത്തിൽ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി അഞ്ച് തസ്തികകള്‍ അനുവദിക്കും. മറ്റ് തസ്തികകള്‍ സബോര്‍ഡിനേറ്റ് ജുഡീഷ്യറിക്ക് അനുവദിച്ച തസ്തികകളില്‍ നിന്ന് കണ്ടെത്തും.

കിഫ്ബി ധനസഹായത്തോടെ പശ്ചാത്തല സൗകര്യവികസനത്തിന് തെരഞ്ഞെടുത്ത സ്കൂളുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക ഉദ്ദേശ കമ്പനിയായി (എസ്.പി.വി) നിയമിക്കപ്പെട്ട കിലയില്‍ പ്രൊജക്ട് മാനേജ്മെന്‍റ് യൂണിറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി ഏഴു തസ്തികകള്‍ അന്യത്ര സേവന വ്യവസ്ഥയില്‍ അനുവദിക്കും. ഇതു കൂടാതെ ആവശ്യമായ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ കില ഡയറക്ടര്‍ക്ക് അനുമതി നല്‍കും.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പിത്താശയ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സാ പിഴവ് കാരണം മരിച്ച ടി.സി. ബൈജുവിന്‍റെ (ചേമഞ്ചേരി, കോഴിക്കോട് ജില്ല) കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

നിയമനങ്ങള്‍ / മാറ്റങ്ങള്‍

പ്ലാനിംഗ് ആന്‍റ് ഇക്കണോമിക് അഫയേഴ്സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലകിന് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കായിക-യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല ഒഴികെയുള്ള ചുമതലകള്‍ ഇദ്ദേഹം തുടര്‍ന്നും വഹിക്കും.

മത്സ്യബന്ധന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാറോയിക്ക് കായിക-യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കേരളാ ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറുടെയും അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് ഡോ. കെ. വാസുകിയെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് എസ്. കാര്‍ത്തികേയനെ കെ.ജി.എസ്.ടി ജോയിന്‍റ് കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു.

സ്‌കൂള്‍ യൂണിഫോം ഉല്‍പാദനത്തിന് കുറഞ്ഞ പലിശയ്ക്ക് നബാര്‍ഡ് വായ്പ

സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സൗജന്യ കൈത്തറി യൂണിഫോം ഉല്‍പാദനത്തിന് ആവശ്യമായ തുക കുറഞ്ഞ പലിശയ്ക്ക് നബാര്‍ഡ് വായ്പയായി നല്‍കും. സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങളും സംസ്ഥാന സഹകരണ ബാങ്കും വഴിയാണ് ഫ് നല്‍കുക. സ്‌കൂള്‍ യൂണിഫോം നെയ്യുന്ന 250 ഓളം സംഘങ്ങള്‍ക്ക് ഇതോടെ പ്രവര്‍ത്തന വായ്പ ഉറപ്പായി.

Press Release: 27-01-2020

പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്:
ചൈനയില്‍ കുടുങ്ങിപ്പോയവരെ വിമാനമാര്‍ഗം നാട്ടിലെത്തിക്കണം

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം നാട്ടിലെത്തിക്കുന്നതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

വുഹാനിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് വുഹാനിലെ സ്ഥിതി കൂടുതല്‍ മോശമായിരിക്കുകയാണ്. മാത്രമല്ല, യിച്ചാങ് നഗരത്തിലും രോഗബാധയുായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വുഹാനിലേക്കോ സമീപത്ത് പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിലേക്കോ പ്രത്യേക വിമാനം അയച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപടി വേണം.

വുഹാനില്‍ നിന്ന് തിരിച്ചെത്തുന്ന ഇന്ത്യക്കാര്‍ക്ക് ചികിത്സ ആവശ്യമാണെങ്കില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സംസ്ഥാനം തയ്യാറാണ്.
വുഹാനിലും യിച്ചാങിലും കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ ചൈനയിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊറോണ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഭീതിയില്‍ കഴിയുന്നവരെ സഹായിക്കുന്നതു സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് ജനുവരി 24ന് മുഖ്യമന്ത്രി കത്തയച്ചിരുന്നു. മാത്രമല്ല, ചീഫ് സെക്രട്ടറി ടോം ജോസും ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ എ. സമ്പത്തും വിദേശകാര്യമന്ത്രാലയവുമായും ആരോഗ്യ മന്ത്രാലയവുമായും ഈ പ്രശ്‌നത്തില്‍ ബന്ധപ്പെടുന്നു്.