Category: Cabinet Decisions

Cabinet Decisions 19/08/2016

സര്‍ക്കാരിന്‍റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവില്‍ വീഴ്ചവരുത്തിയതിനാല്‍ ജപ്തി ഭീഷണി നേരിടുന്നവര്‍ക്കായി പലിശ/പിഴപ്പലിശയിളവും കടാശ്വാസവും അനുവദിക്കാന്‍ ഒറ്റത്തവണ കടാശ്വാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മുതലിന്‍റെ ഇരട്ടിയിലധികം തിരിച്ചടച്ചിട്ടും വായ്പാ കുടിശ്ശികയുള്ള സാധാരണക്കാര്‍ക്കും താഴ്ന്നവരുമാനക്കാര്‍ക്കും ആശ്വാസം നല്‍കുന്നതിനാണ് കടാശ്വാസ പദ്ധതി. സാമ്പത്തിക പ്രയാസത്താല്‍ വായ്പ തിരിച്ചടക്കാനാകാതെ ജപ്തി ഭീഷണി നേരിടുന്ന നിരവധി നിവേദനങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സമഗ്ര കടാശ്വാസ പദ്ധതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. പതിനായിരത്തിലധികം കുടുംബങ്ങള്‍ക്കാണ് നിലവില്‍ പദ്ധതിയുടെ ആനുകൂല്യം. പദ്ധതി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 40 കോടിയില്‍പ്പരം രൂപയുടെ അധിക ബാധ്യത ഉണ്ടാകും. ധനകാര്യ വകുപ്പാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.
(more…)

Cabinet Decisions on 27 July 2016

മുന്‍കാല പ്രാബല്യം

മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, സര്‍ക്കാര്‍ ചീഫ് വിപ്പ് തുടങ്ങിയവരുടെ പേഴ്സണല്‍ സ്റ്റാഫില്‍ നേരിട്ട് നിയമനം ലഭിച്ചവരുടെ പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ 01.07.2014 മുതല്‍ മുന്‍കാല പ്രാബ്യലത്തോടെ പരിഷ്ക്കരിക്കുന്ന നിര്‍ദ്ദേശം മന്ത്രിസഭായോഗം അംഗീകരിച്ചു. ശമ്പള പരിഷ്ക്കരണ കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. (more…)