Category: Press Release

Press Release: 07-05-2020

സുഭിക്ഷ കേരളം: 3860 കോടിയുടെ പദ്ധതി

ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പാക്കുന്ന ‘സുഭിക്ഷ കേരളം’ പദ്ധതി വിജയിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും സജീവ പങ്കാളിത്തം വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികളുമായി വിക്ടേഴ്സ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ജില്ലകളിലായി ഇവരോടൊപ്പം ജില്ലാ കലക്ടര്‍മാരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഒരു വര്‍ഷം കൊണ്ട് 3860 കോടി രൂപയുടെ പദ്ധതിയാണ് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലായി നടപ്പാക്കുന്നത്. കൃഷി – 1449 കോടി രൂപ, മൃഗസംരക്ഷണം – 118 കോടി, ക്ഷീരവികസനം – 215 കോടി, മത്സ്യബന്ധനം – 2078 കോടി.

കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകള്‍ ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുക. ജലസേചന കാര്യത്തില്‍ ജലവിഭവ വകുപ്പും കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്ക് വ്യവസായ വകുപ്പും ഈ പദ്ധതിയുമായി യോജിച്ച് നീങ്ങും.

കോവിഡ്-19 സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതിന്‍റെ ആഘാതം ബാധിക്കാത്ത ഒരു മേഖലയുമില്ല. പ്രവാസികളുടെ മടങ്ങിവരവ് നമ്മുടെ സമ്പദ് ഘടനയെ കൂടുതല്‍ പ്രയാസത്തിലാക്കും. ഈ അവസ്ഥയെ എങ്ങനെ മറികടക്കാമെന്നതാണ് നമ്മുടെ പ്രധാന വെല്ലുവിളി. വികേന്ദ്രീകരണത്തിലധിഷ്ഠിതമായ വികസന സംവിധാനം നമുക്കുണ്ട്. ഇതിന്‍റെ ഊര്‍ജ്ജം ഉപയോഗപ്പെടുത്തി പുതിയ സാഹചര്യം നേരിടാന്‍ കഴിയണം. നാടിന്‍റെ വിഭവ ശേഷി പൂര്‍ണായി ഉപയോഗിക്കാന്‍ കഴിയണം. ഇപ്പോള്‍ നേരിടുന്നതിലും വലിയ പ്രതിസന്ധി നാം മുന്നില്‍ കാണണം. അതുകൊണ്ടാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തരിശുനിലങ്ങളില്‍ പൂര്‍ണമായി കൃഷിയിറക്കുക ഉല്പാദന വര്‍ധനവിലൂടെ കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ബൃഹദ് പദ്ധതി നടപ്പാക്കുന്നത്.

തരിശുനിലങ്ങളില്‍ ശാസ്ത്രീയമായാണ് കൃഷിയിറക്കേണ്ടത്. ഏതു കൃഷിയാണ് ഓരോ പ്രദേശത്തിനും അനുയോജ്യമായതെന്ന് പ്രാദേശിക തലത്തില്‍ തീരുമാനിക്കണം. ഉടമസ്ഥരുടെ സമ്മതത്തോടെയും അവരുടെ പങ്കാളിത്തത്തോടെയും കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് നേതൃത്വം നല്‍കണം. പുരയിടങ്ങളിലും നല്ല രീതിയില്‍ കൃഷിചെയ്യാന്‍ കഴിയും. സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളുടെ തരിശായി കിടക്കുന്ന ഭൂമിയിലും കൃഷി നടത്താന്‍ ഉദ്ദേശിക്കുകയാണ്. പച്ചക്കറി കൃഷി നാട്ടില്‍ ഒരു സംസ്കാരമായി വളര്‍ന്നിട്ടുണ്ട്. അത് കൂടുതല്‍ വ്യാപിപ്പിക്കണം. മഴക്കാലം തുടങ്ങുമ്പോള്‍ ഒരു കോടി ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതും ഈ പദ്ധതിയുടെ ഭാഗമാക്കണം. കിഴങ്ങുവര്‍ഗ്ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കണം. ഓരോ വീട്ടിലും മത്സ്യം വളര്‍ത്താന്‍ കഴിയും. ചെറിയ കുളങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ മത്സ്യസമ്പത്ത് വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിയും.

ഉല്‍പാദനം വര്‍ധിപ്പിക്കുമ്പോള്‍ വിപണി വിപുലമാക്കാനും പദ്ധതിയുണ്ട്. പ്രാദേശികമായി തന്നെ വിപണിക്ക് വിപുലമായ സംവിധാനം ഉണ്ടാക്കും. പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കുന്നതിന് ശീതികരണ സംവിധാനത്തിന്‍റെ ശൃംഖല സൃഷ്ടിക്കും. വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും പ്രധാനമാണ്. കൃഷി നടത്തുന്നത് സംബന്ധിച്ച എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളും കൃഷിവകുപ്പ് നല്‍കും. അതനുസരിച്ചാണ് നീങ്ങേണ്ടത്. ഇക്കാര്യത്തില്‍ നാമെല്ലാം ഒന്നിച്ചിറങ്ങിയാല്‍ നാട് കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .

സാധാരണഗതിയില്‍ കൃഷിഭൂമിയുടെ ഉടമസ്ഥര്‍ക്കാണ് വായ്പ അനുവദിക്കുക. എന്നാല്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്ന സന്നദ്ധ സംഘങ്ങള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ കമ്മിറ്റികള്‍ക്കോ പ്രാഥമിക കാര്‍ഷിക സംഘങ്ങളും സഹകരണ ബാങ്കുകളും വായ്പ അനുവദിക്കണം. പ്രാഥമിക കാര്‍ഷിക സംഘങ്ങളുടെ പ്രധാന ചുമതല കാര്‍ഷിക വായ്പ നല്‍കലാണ്. എല്ലാ കൃഷിക്കും വായ്പ നല്‍കണം. ചില പഞ്ചായത്തില്‍ ഒന്നിലേറെ ബാങ്കുകള്‍ കാണും. അങ്ങനെയാണെങ്കില്‍ ഒരു ബാങ്കിനെ ലീഡ് ബാങ്കായി കണക്കാക്കുകയും മറ്റ് ബാങ്കുകള്‍ അതിനോട് സഹകരിക്കുകയും വേണം. പലിശരഹിത വായ്പയോ കുറഞ്ഞ പലിശയ്ക്കുള്ള വായ്പയോ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

കൃഷി വകുപ്പിനാണ് പദ്ധതിയുടെ പ്രധാന ചുമതല എന്നതിനാല്‍ ഓരോ പ്രദേശത്തും കൃഷി ഓഫീസര്‍മാരുമായി നല്ല ബന്ധം ഉണ്ടാകണം. കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ രൂപീകരിക്കണം. വിത്തുവിതരണത്തിനുള്ള ശൃംഖല സ്ഥാപിക്കണം. നടീല്‍ വസ്തുക്കള്‍, വളം, കീടനാശിനി, തീറ്റ, കോഴിക്കുഞ്ഞുങ്ങള്‍, ആട്ടിന്‍കുട്ടികള്‍, കന്നുകുട്ടികള്‍, മത്സ്യക്കുഞ്ഞുങ്ങള്‍ എന്നിവയൊക്കെ ഇത്തരം കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കണം. കാര്‍ഷിക സര്‍വകലാശാലയുടെയും കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളുടെയും വെറ്റിറിനറി സര്‍വകലാശാലയുടെയും ഫിഷറീസ് സര്‍വകലാശാലയുടെയും കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെയും സേവനം ഈ പദ്ധതിയുടെ വിജയത്തിനു വേണ്ടി പരമാവധി പ്രയോജനപ്പെടുത്തണം.

സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ വ്യക്തമായ പദ്ധതിയുണ്ടാകണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളേയും ഇതില്‍ പങ്കാളികളാക്കണം. ജലസേചനത്തിന് ജലവിഭവ വകുപ്പുമായി നല്ല രീതിയില്‍ യോജിച്ച് നീങ്ങണം.

25,000 ഹെക്ടര്‍ തരിശുനിലത്തില്‍ കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. അതില്‍ നെല്ല് 5000 ഹെക്ടര്‍, പച്ചക്കറി 7000 ഹെക്ടര്‍, വാഴ 7000 ഹെക്ടര്‍, കിഴങ്ങ് 5000 ഹെക്ടര്‍, പയര്‍വര്‍ഗ്ഗങ്ങള്‍ 500 ഹെക്ടര്‍, ചെറുധാന്യങ്ങള്‍ 500 ഹെക്ടര്‍ എന്നിങ്ങനെയാണ് കണക്കാക്കുന്നത്. പുരയിട കൃഷിയില്‍ പച്ചക്കറിയും കിഴങ്ങുവര്‍ഗ്ഗങ്ങളും ആകാം.

മൃഗസംരക്ഷണ മേഖല

പതിനായിരം ക്രോസ് ബ്രീഡ് പശു യൂണിറ്റുകള്‍ സ്ഥാപിക്കും. ശുചിത്വമുള്ള കന്നുകാലി ഷെഡിന് സഹായം നല്‍കും. 5000 ശുചിത്വമുള്ള കന്നുകാലി ഷെഡുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. പുല്‍കൃഷിയുടെ കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

വാണിജ്യ ക്ഷീരകര്‍ഷകര്‍ക്കുള്ള യന്ത്രവല്‍ക്കരണ പദ്ധതി – 2 കോടി രൂപ സര്‍ക്കാര്‍ സഹായത്തോടെ ഇരുനൂറു യൂണിറ്റുകള്‍ സ്ഥാപിക്കും.

ക്ഷീരവികസനം

എല്ലാ പഞ്ചായത്തിലുമായി 8000 ഡയറി യൂണിറ്റുകള്‍. അതുവഴി 11,000 മൃഗങ്ങളെ കര്‍ഷകരുടെ പങ്കാളിത്തത്തോടെ കൊണ്ടുവരും. ചീസ്, തൈര് തുടങ്ങി പാലില്‍ നിന്നുണ്ടാക്കുന്ന മൂല്യവര്‍ധിത വസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കും. കറവ യന്ത്രങ്ങള്‍ക്കുള്ള സബ്സിഡി വര്‍ധിപ്പിക്കാന്‍ ശ്രമിക്കും.

മത്സ്യബന്ധനം

മൂവായിരം ഹെക്ടര്‍ ഉപ്പുവെള്ള കുളങ്ങളില്‍ പേള്‍ സ്പോട്ട് ഫാമിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കും. ഇതുവഴി 6,000 മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കും.

ഉപ്പുവെള്ളത്തില്‍ കൂട്ടില്‍ കൃഷി ചെയ്യുന്നതിന് 5000 യൂണിറ്റ് സ്ഥാപിക്കും. ഇതുവഴി മത്സ്യഉല്പാദനം 5000 ടണ്‍ വര്‍ധിക്കും. 12,000 മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കും.

ഒരു യൂണിറ്റിന് ഒരു ലക്ഷം രൂപ ചെലവില്‍ പടുതാ കുളത്തില്‍ 5000 മത്സ്യകൃഷി യൂണിറ്റുകള്‍ സ്ഥാപിക്കും. ഇതുവഴി 5000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. 14 ജില്ലകളിലും രോഗ നിരീക്ഷണത്തിന് ഓരോ മൊബൈല്‍ അക്വാ ലാബ് സ്ഥാപിക്കും.

സുഭിക്ഷ കേരളം പദ്ധതി വന്‍ വിജയമാക്കുന്നതിന് തദ്ദേശസ്വയംഭരണ തലത്തിലും വാര്‍ഡ് തലത്തിലും സമിതികള്‍ രൂപീകരിക്കണം. നിയോജകമണ്ഡല അടിസ്ഥാനത്തിലും സമിതികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

കോവിഡ്-19 പ്രതിരോധത്തിന് ആരോഗ്യമേഖലയോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്കിനെ മുഖ്യമന്ത്രി പ്രസംശിച്ചു. രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും ജാഗ്രത കൈവിടാനാകില്ല. രോഗം ബാധിച്ചാല്‍ കൂടുതല്‍ അപകടസാധ്യതയുള്ള പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയും പ്രത്യേകം സംരക്ഷിക്കണം. ഈ വിഭാഗങ്ങളെ കണ്ടെത്തി അവര്‍ക്കാവശ്യമായ സംരക്ഷണം നല്‍കുന്നതിന് കൂടുതള്‍ ശ്രദ്ധ വേണം. ഇന്നത്തെ വെല്ലുവിളി നേരിടാന്‍ അതിവിപുലമായ ആരോഗ്യസംവിധാനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന്‍റെ ഭാഗമായാണ് സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരെയും സ്റ്റാഫിനെയുമാകെ പൊതു ആരോഗ്യമേഖലയുമായി കണ്ണിചേര്‍ക്കുന്നത്. വിദേശത്തുനിന്ന് വരുന്ന പ്രവാസികളെയും മറ്റു സംസ്ഥാനത്തുനിന്നുവരുന്നവരെയും പ്രത്യേകം നിരീക്ഷിക്കുന്നതിനും സംവിധാനമുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതെല്ലാം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും പങ്കെടുത്തു

Press Release: 06-05-2020

Kerala all set to receive evacuated Pravasi Malayalees

Thiruvananthapuram, May 06: Kerala Chief Minister, Shri Pinarayi Vijayan today informed that the State is ready to receive the Pravasi Malayalees being evacuated from overseas. The first two flights from UAE are expected to arrive in Kerala tomorrow. But he also mentioned that he is yet to receive any reply from the Prime Minister on the State’s demand for mandatory pre-boarding Covid tests for those who are being evacuated.

Briefing the media, the Chief Minister said, “We have got the operating procedure from the Civil Aviation Ministry and the Defence Ministry who are coordinating the flights and the naval ships. Two planes from Abu Dhabi and Dubai are expected to arrive tomorrow at Kochi and Kozhikode airports respectively. All the arrangements are in place. Those who are travelling must take all safety precautions and be very cautious, right from leaving their residence to the airport.”

The CM also informed that DIG-level police officers have been assigned to look after the security of the four international airports in the State and Kochi port where the expatriates are arriving.

Meanwhile, concerted efforts are being taken to bring the stranded Malayalee students in Punjab, Haryana and Himachal Pradesh to Delhi and then transport them back to Kerala by special non-stop trains from Delhi. As per the figures available, there are 1,177 students from Kerala in these four States – 723 in Delhi, 348 in Punjab, 89 in Haryana and 17 in HP. The CM has written to the Chief Ministers of these states to facilitate their travel, and specifically to the Delhi CM to arrange for trains to Kerala. Once the date of the special train is received, the State government will make arrangements to bring all the students to one place in Delhi. The State government is also in touch with the Central government in this regard.

Till now, 6,802 Keralites from other states have reached Kerala. 2,03,189 persons have so far registered through the Covid Jagratha Portal. 69,108 have applied for the pass and 38,862 passes have been issued. The bulk of the people who have arrived here are from Karnataka and Tamil Nadu, and some from Maharashtra. Malappuram and Palakkad districts saw the highest number of arrivals.

“The guidelines for coming to Kerala from other states and abroad have been published and people are expected to follow it correctly. Those coming from hotspot areas will have to spend a week in government quarantine centre and then tested. If they are negative, they will be sent home for a further seven days quarantine. Those positive will be shifted to hospitals for treatment. Pregnant women and small children coming from abroad and other states will be quarantined at their homes”, the CM added.

Malayalees from other states who are now stranded in Kerala can travel back as soon as they get permission from the states where they need to go. Pass will be issued for their travel.

Minister of Health & Social Justice, Smt K K Shailaja; Industries Minister, Shri E P Jayarajan, and Chief Secretary, Shri Tom Jose IAS, were also present for the media briefing.

Kerala Covid-19 Tracker
Seven recoveries & no new cases today, total 30 patients under treatment

Thiruvananthapuram, May 06: No new case of Covid-19 was detected in Kerala today. At the same time, seven patients under treatment have tested negative today. Six patients in Kottayam district including a native of Idukki district and one patient from Pathanamthitta district are those recovered from the disease. The total number of confirmed cases of Coronavirus infection in the State is 502 and 30 patients are still under treatment in different hospitals.

The number of people under surveillance across the State has come down to 14,670. Out of these, 14,402 are quarantined at their homes and 268 are isolated in hospitals. 58 persons were admitted to hospitals today.

Till now, 34,599 samples have been sent for testing and 34,063 samples have been confirmed with no infection. 1,154 tests were conducted today. As part of sentinel surveillance, 2,947 samples were tested from people in the high-risk category and out of these, 2,147 samples have tested negative.

There are six districts in the State with Covid patients and Kannur district still has the highest number of 18 patients. Eight districts are presently free of these patients.

Chief Minister, Shri Pinarayi Vijayan gave these details during his daily briefing on the Coronavirus situation in the State. “The decline in the number of people under surveillance is a matter of relief”, he added.

No new place in the State was declared as hotspot today. Currently, there are 89 hotspots in Kerala now.

Press Release: 05-05-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ഇന്ന് പുതുതായി 3 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലയിലാണ്. സമ്പര്‍ക്കംമൂലമാണ് മൂന്നുപേര്‍ക്കും വൈറസ് ബാധിച്ചത്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ പോയി വന്ന വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും വണ്ടിയുടെ ക്ലീനറുടെ മകനുമാണ് ഇപ്പോള്‍ രോഗബാധയുണ്ടായത് (മറ്റിടങ്ങളില്‍നിന്ന് എത്തുമ്പോള്‍ നിര്‍ബന്ധമായും പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ അയഞ്ഞാല്‍ ഉണ്ടാകുന്ന അപകടത്തിന്‍റെ സൂചനയാണിത്). രോഗബാധയുള്ള ആരുടെയും പരിശോധനാ ഫലം നെഗറ്റീവായി വന്നിട്ടില്ല.

ഇതുവരെ 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 37 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. 21,342 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,034 പേര്‍ വീടുകളിലും 308 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 33,800 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 33,265 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്. ഇന്നുമാത്രം 1024 ടെസ്റ്റാണ് നടത്തിയത്.

സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പില്‍പ്പെട്ട 2512 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1979 നെഗറ്റീവ് റിസള്‍ട്ട് വന്നിട്ടുണ്ട്. ഇന്ന് പുതുതായി ഹോട്ട്സ്പോട്ടുകള്‍ ഇല്ല. കണ്ണൂര്‍ – 18, കോട്ടയം – 6, വയനാട് – 4, കൊല്ലം – 3, കാസര്‍കോട് – 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം. നാലു ജില്ലകള്‍ കോവിഡ് മുക്തമാണ്.

കേന്ദ്ര ഗവണ്‍മെന്‍റ് വിദേശ രാജ്യങ്ങളില്‍നിന്ന് വളരെ കുറച്ചുപേരെ മാത്രമേ ആദ്യ ഘട്ടത്തില്‍ കൊണ്ടുവരുന്നുള്ളു. കിട്ടിയ വിവരമനുസരിച്ച് കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ചുദിവസം എത്തിച്ചേരുക 2250 പേരാണ്. ഇന്ത്യാ ഗവണ്‍മെന്‍റ് ആകെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണ് എന്നും വിവരമുണ്ട്. എന്നാല്‍, അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയതനുസരിച്ച് 1,69,136 പേരുണ്ട്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തവരാകട്ടെ 4.42 ലക്ഷം പേരാണ്.

തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കിക്കിട്ടാത്തവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്‍റെ ഭാഗമായി മാതാപിതാക്കളില്‍നിന്നും വേറിട്ടുനില്‍ക്കുന്ന കുട്ടികള്‍, വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍, കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന മുന്‍ഗണനാ ലിസ്റ്റും കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. നമ്മുടെ ആവശ്യം ആദ്യ ഘട്ടത്തില്‍ തന്നെ അവരെയാകെ നാട്ടിലെത്തണമെന്നാണ്.

എന്നാല്‍, കേന്ദ്രം അത് അനുവദിച്ചിട്ടില്ല. സംസ്ഥാനം ഔദ്യോഗിക വെബ്സൈറ്റിലൂടെ ശേഖരിച്ച വിവരങ്ങള്‍ കേന്ദ്ര ഗവണ്‍മെന്‍റിനും ബന്ധപ്പെട്ട എംബസികള്‍ക്കും കൈമാറേണ്ടതുണ്ട്. എന്നാല്‍, വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം ഇതുവരെ വിദേശ മന്ത്രാലയവും എംബസികളും ലഭ്യമാക്കിയിട്ടില്ല. ഈ കാര്യം നേരത്തേ തന്നെ ഔദ്യോഗിക തലത്തില്‍ അറിയിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. മുന്‍ഗണനാ വിഭാഗങ്ങളില്‍പെട്ടവരെ എത്രയുംവേഗം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നാട്ടിലെത്തിക്കണം എന്ന് കേന്ദ്ര ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുന്നു.

കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ കൊണ്ടുവരുമ്പോഴുള്ള സജ്ജീകരണമാണ് ഒരുക്കിയത്.  എന്നാല്‍, കണ്ണൂര്‍ വിമാനത്താവളത്തെ അതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിന്‍റെ കാരണം വ്യക്തമാക്കിയിട്ടുമില്ല. കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തേണ്ട ആയിരക്കണക്കിന് ആളുകളുണ്ട്. രജിസ്റ്റര്‍ ചെയ്ത കേരളീയരില്‍ 69,179 പേര്‍ കണ്ണൂരില്‍ ഇറങ്ങണമെന്നാണ് താല്‍പര്യപ്പെട്ടിട്ടുള്ളത്. മറ്റിടങ്ങളില്‍ ഇറങ്ങിയാല്‍ അവരുടെ യാത്ര പ്രശ്നമാകും. ഇക്കാര്യവും പ്രധാനമന്ത്രിക്കയച്ച കത്തില്‍ വിശദമായി ചൂണ്ടിക്കാണിച്ചു.

കേന്ദ്ര ഗവണ്‍മെന്‍റ് അറിയിച്ചതനുസരിച്ച് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനത്തില്‍ ആളുകളെ എത്തിക്കുന്നത്. അത് വലിയ അപകടം സൃഷ്ടിക്കുന്ന രീതിയാണ്. ഒരു വിമാനത്തില്‍ ഇരുന്നൂറോളം പേരാണ് ഉണ്ടാവുക. അതില്‍ ഒന്നോ രണ്ടോ പേര്‍ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ യാത്രക്കാര്‍ മുഴുവന്‍ പ്രശ്നത്തിലാകും. രാജ്യത്താകെ രോഗവ്യാപനത്തിന് ഇത് ഇടയാക്കിയേക്കും. ഇത് രാജ്യത്താകെ വരുന്ന വിമാനങ്ങള്‍ക്ക് ബാധകമായ കാര്യമാണ്. കേരളത്തില്‍ മാത്രമല്ല, എല്ലായിടങ്ങളിലും രോഗവ്യാപന സാധ്യത ഇത് വര്‍ധിപ്പിക്കും.

കേരളം പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ചിട്ടയോടുകൂടിയ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. എന്നാല്‍, ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒരിളവും വരുത്തുന്നത് ശരിയല്ല. അത് അനുവദിക്കാനുമാവില്ല. വിദേശങ്ങളില്‍നിന്ന് ആളുകള്‍ വരുമ്പോള്‍ കോവിഡ് വ്യാപനം തടയുക എന്ന പ്രധാന ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാന്‍ നമുക്ക് കഴിയില്ല. ലോകം അംഗീകരിച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്.  അതുകൊണ്ട് പ്രത്യേക വിമാനങ്ങളില്‍ തിരിച്ചെത്തിക്കുന്നവരെ യാത്ര തിരിക്കും മുമ്പുതന്നെ പരിശോധന നടത്തണമെന്ന് കത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

നിലവില്‍ പ്രഖ്യാപിച്ച രീതിയില്‍ വിമാനങ്ങള്‍ വന്നാല്‍ നേരത്തെ പറഞ്ഞതുപോലെ ആരെയും നേരെ വീടുകളിലേക്ക് അയക്കാന്‍ കഴിയില്ല. ചുരുങ്ങിയത് ഏഴു ദിവസം ക്വാറന്‍റൈന്‍ വേണ്ടി വരും. വിമാനയാത്രക്കാര്‍ സര്‍ക്കാര്‍ ഒരുക്കുന്ന ക്വറന്‍റൈനില്‍ കഴിയണം. ഏഴാം ദിവസം പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റിവ് ആയവരെ മാത്രമേ വീടുകളിലേക്ക് അയക്കാനാകൂ. പിസിആര്‍ ടെസ്റ്റിന്‍റെ ഫലം പിറ്റേന്ന് കിട്ടും. പോസിറ്റീവ് ഫലം വന്നാല്‍ ചികിത്സയ്ക്ക് ആശുപത്രികളിലേക്ക് അയക്കും. വീടുകളില്‍ പോകുന്നവര്‍ക്ക് തുടര്‍ന്നും ഒരാഴ്ച ക്വാറന്‍റൈന്‍ വീട്ടില്‍ തുടരേണ്ടി വരും.

നേരത്തേ ഇറ്റലിയില്‍നിന്നും ഇറാനില്‍നിന്നും ആളുകളെ കൊണ്ടുവന്നപ്പോള്‍ ഇന്ത്യന്‍ മെഡിക്കല്‍ സംഘം ആദ്യം അവിടങ്ങളിലെത്തി ടെസ്റ്റ് നടത്തിയിരുന്നു. വിമാനങ്ങളില്‍ അടച്ചിട്ട യാത്രയാണ്. വൈറസ് വ്യാപന സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന് കേന്ദ്ര ഗവണ്‍മെന്‍റിനോട് നാം ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ നേരത്തേയും ആശയവിനിമയം നടത്തിയിരുന്നു.

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്‍റൈനില്‍ കഴിയുമ്പോള്‍ ആന്‍റി ബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. രണ്ടുലക്ഷം ആന്‍റി ബോഡി ടെസ്റ്റ് കിറ്റിന് കേരളം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
കൊച്ചി തുറമുഖം വഴിയും പ്രവാസികളെ കൊണ്ടുവരുന്നുണ്ട്. മാലിദ്വീപില്‍നിന്ന് രണ്ടും യുഎഇയില്‍നിന്ന് ഒന്നും കപ്പലുകള്‍ ഉടന്‍ വരുമെന്നാണ് അറിയുന്നത്. അതിനാല്‍ തുറമുഖത്തും ആവശ്യമായ സജ്ജീകരണം ഒരുക്കും. ഇതുസംബന്ധിച്ച് കൊച്ചി തുറമുഖ ട്രസ്റ്റുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. നാവികസേനാ അധികൃതരുമായി ചീഫ് സെക്രട്ടറി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.

കേന്ദ്രം കൊണ്ടുവരുന്നവരുടെ കൂട്ടത്തില്‍ മറ്റു സംസ്ഥാനക്കാരും ഉണ്ടായേക്കാം. ഉണ്ടെങ്കില്‍  അവരെ ബന്ധപ്പെട്ട സംസ്ഥാനത്തേക്ക് അയക്കും.

വിമാനത്താവളങ്ങളോടനുബന്ധിച്ചുള്ള ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ മാത്രമല്ല വിദേശത്തുനിന്ന് എത്തുന്നവരെ താമസിപ്പിക്കുക. അവരുടെ ജില്ലയിലെ സ്വന്തം പ്രദേശങ്ങള്‍ക്ക് അടുത്തുള്ള ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇത്തരം സൗകര്യങ്ങളുള്ള രണ്ടരലക്ഷം കിടക്കകള്‍ക്കുള്ള സൗകര്യം കണ്ടെത്തിയിട്ടുണ്ട്. അതില്‍ 1.63 ലക്ഷം കിടക്കകള്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കാന്‍ പര്യാപ്തമാണ്. ബാക്കിയുള്ളവ പൂര്‍ണ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വികേന്ദ്രീകൃതമായ ക്വാറന്‍റൈന്‍ സംവിധാനമാണ് ഉണ്ടാവുക. ഒഴിഞ്ഞുകിടക്കുന്ന വീടുകളും വേണ്ടി വന്നാല്‍ ക്വാറന്‍റൈനാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

45,000ലധികം പിസിആര്‍ ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തുണ്ട്. കൂടുതല്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്. ഈ മാസം അവസാനിക്കുമ്പോള്‍ ഏതാണ്ട് 60,000 ടെസ്റ്റുകള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തയാഴ്ച മുതല്‍ വരുന്ന വിമാനങ്ങളുടെ എണ്ണം വര്‍ധിക്കും. ആഴ്ചയില്‍ 20,000 പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. അവരെയെല്ലാം പരിശോധിക്കാനും ക്വാറന്‍റൈന്‍ ചെയ്യാനുമുള്ള ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഇതുവരെ 1,80,540 പേരാണ് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 25,410 പേര്‍ക്ക് പാസ് നല്‍കി. അവരില്‍ 3363 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്.

രോഗബാധ തീവ്രമായ ചില പ്രദേശങ്ങളുണ്ട്. മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ രോഗികളുടെ എണ്ണവും വ്യാപനവും വര്‍ധിച്ച നിലയിലാണ്. അങ്ങനെ തീവ്ര രോഗബാധയുള്ള പത്ത് ജില്ലകള്‍ കണക്കാക്കിയിട്ടുണ്ട്. അത്തരം ജില്ലകളില്‍ നിന്നോ നഗരങ്ങളില്‍ നിന്നോ വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിലെ റെഡ്സോണ്‍ ജില്ലകളില്‍നിന്നു വരുന്നവര്‍ ഒരാഴ്ച നിര്‍ബന്ധമായും സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്‍റൈനില്‍ കഴിയേണ്ടിവരും. പിന്നീട് വീട്ടിലെത്തി ഏഴുദിവസം ക്വാറന്‍റൈന്‍ തുടരണം. രോഗലക്ഷണം ഉണ്ടെങ്കില്‍ ആശുപത്രിയിലേക്കു മാറണം.

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് അതിര്‍ത്തിയില്‍ എത്തുന്നവര്‍ അവിടെ കുടുങ്ങിക്കിടക്കാന്‍ പാടില്ല. നേരത്തേ തന്നെ നിശ്ചയിച്ചുകൊടുത്ത് സമയത്താണ് അവര്‍ എത്തുന്നത്. പെട്ടെന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി യാത്ര തുടരാന്‍ കഴിയണം. കാലതാമസം ഒഴിവാക്കണം. അതിര്‍ത്തികളില്‍ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഒരു സ്വീകരണ പരിപാടിയും അനുവദിക്കില്ല.

മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള കേരളീയരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തുന്നതിന് ശ്രമിക്കുകയാണ്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെ വേഗം എത്തിക്കേണ്ടതുണ്ട്. അവരെ ഡല്‍ഹി കേന്ദ്രമാക്കി ട്രെയിന്‍ വഴി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

അന്തര്‍ സംസ്ഥാന യാത്രയ്ക്ക് വാഹനം കിട്ടാനുള്ള പ്രയാസമാണ് പലര്‍ക്കുമുള്ളത്. ആ പ്രശ്നം പരിഹരിക്കാന്‍ സംവിധാനം ആലോചിക്കുന്നുണ്ട്.

ഇതുവരെ 14,896 അതിഥി തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ട്. ഇന്ന് മൂന്ന് ട്രെയിനുകളാണ് യാത്ര തിരിച്ചത്.

പൊലീസ് പാസ്

യാത്രാ പാസുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ പറയുന്നുണ്ട്. സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഐഎസ്ആര്‍ഒ, ഐടി മേഖലകളില്‍ ഉള്ളവര്‍, ഡാറ്റാ സെന്‍റര്‍ ജീവനക്കാര്‍ മുതലായവര്‍ മറ്റ് ജില്ലകളിലേക്ക് യാത്രചെയ്യുന്നതിന് പൊലീസ് പാസ് വാങ്ങേണ്ടതില്ല. ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും.
വൈകുന്നേരം ഏഴു മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴു മണി വരെയുളള യാത്രാനിരോധനവും ഇവര്‍ക്ക് ബാധകല്ല. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെടാത്തവര്‍ക്കാണ് അത് ബാധകമാകുക. വളരെ അത്യാവശ്യമുളള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ഏഴു വരെ യാത്ര പാടില്ല. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനാണ് ഈ നിയന്ത്രണം.

അത്യാവശ്യ കാര്യങ്ങള്‍ക്ക് സഞ്ചരിക്കാനാണ് പൊലീസ് പാസ് സംവിധാനം. ഹോട്ട്സ്പോട്ട് മേഖലകളിലേക്ക് പൊലീസ് പാസ് നല്‍കില്ല. എല്ലാ ദിവസവും ജില്ല വിട്ട് പോയിവരുന്നതിനും പാസ് ലഭിക്കില്ല. ജില്ലാന്തര യാത്രകള്‍ക്ക് തടസ്സമില്ല. താമസിക്കുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍നിന്ന് പാസ് ലഭിക്കും.

സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, പല സാധനങ്ങള്‍ക്കും അമിതവില ഈടാക്കുന്നുണ്ട് എന്നാണ് പരാതി. അത് തടയാന്‍ നടപടിയെടുക്കും. കണ്ടെയ്ന്‍മെന്‍റ് സോണുകളിലൊഴികെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകണം. മുടങ്ങിക്കിടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ അനുവാദം നല്‍കണം. വീട് നിര്‍മാണം അടക്കമുള്ള സ്വകാര്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവുമുണ്ടാകില്ല. 25 ശതമാനത്തില്‍ താഴെ മാത്രമേ അത്തരം പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ആരംഭിച്ചിട്ടുള്ളൂ.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി അവരെ തെരുവിലിറക്കുന്നതിനെതിരെ ജാഗ്രത തുടരേണ്ടതുണ്ട്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ സ്വന്തം നാട്ടില്‍ പോകാന്‍ കഴിയാതെ അഴീക്കല്‍ തുറമുഖത്ത് അറുപതോളം അന്തര്‍സംസ്ഥാന മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരുടെ സംസ്ഥാനങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ യാത്ര അനുവദിക്കും.

സ്വകാര്യ ഓഫീസുകള്‍ നിബന്ധന വെച്ച് തുറക്കാന്‍ അനുവദിക്കും. കണ്ടെയിന്‍മെന്‍റ് സോണില്‍പ്പെടാത്ത സ്ഥലത്ത് നിശ്ചിത എണ്ണം ആളുകളെ വെച്ച് തുറക്കാനുള്ള അനുമതി നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
വാഹനങ്ങളുടെ കാര്യത്തില്‍ ഒറ്റ, ഇരട്ട നമ്പരുകള്‍ക്ക് മാറി മാറി അനുമതി നല്‍കാനുള്ള തീരുമാനം ഒഴിവാക്കുകയാണ്.

ചെങ്കല്ല് വെട്ടുന്നത് വടക്കന്‍ കേരളത്തിലെ നിര്‍മാണ മേഖലയ്ക്ക് അനിവാര്യമാണ്. അതുകൊണ്ട് ചെങ്കല്‍ വെട്ടുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കുന്നു.

സംസ്ഥാനം വിട്ടുള്ള യാത്രയ്ക്ക് പുറപ്പെടുന്ന സംസ്ഥാനത്തിന്‍റെയും എത്തിച്ചേരുന്ന സംസ്ഥാനത്തിന്‍റെയും പാസ് നിര്‍ബന്ധമാണ്. എന്നാല്‍, അതിനിടയില്‍ വരുന്ന സംസ്ഥാനങ്ങള്‍ പാസ് ചോദിക്കുന്നു എന്ന പ്രശ്നം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് അപ്രായോഗികമാണ്. ഈ പ്രശ്നം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും.

ഐഎസ്ആര്‍ഒയിലെ ജീവനക്കാര്‍ക്ക് സ്ഥാപനത്തിന്‍റെ ബസുകളില്‍ യാത്ര ചെയ്യാം.

നിയമനം

കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്താന്‍ സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് നിയമിക്കും. കേരളത്തിന് പുറത്തുള്ള മലയാളികള്‍ മടങ്ങിയെത്തുന്നതിന് മുമ്പ് ചികിത്സാരംഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണിത്. മഴക്കാലം കൂടിയാകുമ്പോള്‍ നിരവധി പേര്‍ക്ക് ഒരേ സമയം ചികിത്സ നല്‍കേണ്ട സാഹചര്യം പോലുമുണ്ടായേക്കാം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കൂടുതല്‍ ശ്രദ്ധ വേണ്ടതുണ്ട്. അതിന് ആശുപത്രികളെ ശക്തിപ്പെടുത്താനാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താല്‍ക്കാലിക നിയമനം നടത്തുന്നത്.

വീഡിയോ കോണ്‍ഫറന്‍സ്
(സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ്)

നമ്മുടെ ആരോഗ്യ സംവിധാനത്തിന്‍റെ മികവില്‍ സ്വകാര്യ ആശുപത്രികള്‍ വഹിക്കുന്ന പങ്ക് വലുതാണ്. കോവിഡ് പ്രതിരോധത്തിലാണ് ഇന്ന് ആരോഗ്യമേഖലയാകെ കേന്ദ്രീകരിച്ചിട്ടുള്ളത്. ഇനിയുള്ള ദിവസങ്ങള്‍ കൂടുതല്‍ വലിയ വെല്ലുവിളികളാണ് ഏറ്റെടുക്കേണ്ടത്. അതില്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം അനിവാര്യമാണ്. ഇന്ന് സ്വകാര്യ മേഖലയിലെ ആശുപത്രി മാനേജ്മെന്‍റുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇതിനുള്ള പദ്ധതി ചര്‍ച്ച ചെയ്തു.

രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നും മലയാളികള്‍ വരികയാണ്.  രോഗപ്രതിരോധത്തിന് കൂടുതല്‍ സൗകര്യം വേണ്ടിവരും. സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. നേരത്തെ തന്നെ പല ആശുപത്രികളും അവരുടെ സൗകര്യം പൊതുകാര്യത്തിനായി വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാരും സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരും ഒരുമിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ശരിയായ ഏകോപനത്തോടെ വികേന്ദ്രീകൃത രീതിയിലാണ് ഇക്കാര്യങ്ങള്‍ മുന്നോട്ടുപോകേണ്ടത്. ഇതിന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ മോണിറ്ററിങ് സംവിധാനം ഉണ്ടാക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് ചേര്‍ന്നുള്ള സംയുക്തനീക്കമാണ് വേണ്ടത്.

പ്രായമായവര്‍, മറ്റു രോഗികള്‍, വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവര്‍ തുടങ്ങിയവരുമായൊക്കെ ഡോക്ടര്‍മാര്‍ക്ക് സംവദിക്കാന്‍ ടെലിമെഡിസിന്‍ സംവിധാനം ഉറപ്പുവരുത്തും. ഈ സംവിധാനത്തിലേയ്ക്ക് വരാന്‍ തയ്യാറാകുന്ന ഡോക്ടര്‍മാരുടെ ലിസ്റ്റ് പഞ്ചായത്തടിസ്ഥാനത്തില്‍ തയ്യാറാക്കും. രോഗിയെ ഡോക്ടര്‍ക്ക് നേരിട്ട് കാണണമെങ്കില്‍ അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. വികേന്ദ്രീകൃതമായ ഈ സംവിധാനം ഫലപ്രദമാക്കാന്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു.

ആവശ്യമായ കിറ്റ്, മരുന്ന്, ജീവനക്കാര്‍ക്കുള്ള പരിശീലനം എന്നിവ സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരും ആ നിലയ്ക്കാണ് ചിന്തിക്കുന്നത്. പിപിഇ കിറ്റ്, മാസ്ക് എന്നിവ കേരളത്തില്‍ തന്നെ നിര്‍മിക്കാന്‍ തുടങ്ങിയതിനാല്‍ ആ പ്രശ്നം പരിഹരിക്കാനാകും.
 
ഓരോ ആശുപത്രിയും രോഗികളുടെ പരിശോധന, കാത്തിരിപ്പ്, രോഗീപരിപാലനം എന്നീ കാര്യങ്ങളില്‍ കൃത്യമായ പ്രോട്ടോകോള്‍ ഉറപ്പാക്കണം. ജീവനക്കാരുടെ പരിശീലനവും ഉറപ്പാക്കണം. എല്ലാ ചികിത്സാ നിരക്കുകളും മിതമായ തോതില്‍ ഏകീകരിക്കണം.

അടുത്ത മൂന്നോ നാലോ മാസത്തെ നിലവച്ച് പ്രതീക്ഷിക്കാവുന്ന അധിക ചികിത്സാഭാരം വച്ച്  പിപിഇ കിറ്റ്, എന്‍ 95 മാസ്ക്, ഓക്സിജന്‍ സിലിണ്ടര്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ പരമാവധി കരുതിവെക്കണം. സര്‍ക്കാരിന്‍റ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സഹകരണമുണ്ടെന്നും ഒപ്പമുണ്ടെന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Press Release: 04-05-2020

Kerala demands trains to bring back Malayalees stranded in other States
Thiruvananthapuram, May 04: Kerala Chief Minister, Shri Pinarayi Vijayan today informed that the State has requested the support and the intervention of the Central Government in arranging special non-stop trains in bringing back the thousands of Malayalees stranded in other States across the country.

 “I have written to the Prime Minister to bring back these stranded Malayalees in the special non-stop trains being used to send the guest workers from Kerala to other States. I have also requested the PM to allow special non-stop trains from other places also to Kerala. Our government’s policy is to bring back those who are stranded outside”, the Chief Minister said while briefing the media today.

 Till date, 1,66,263 Keralites from other States have registered in the Norka website indicating their desire to come back to the State. The maximum number of people is from the neighbouring States of Karnataka (55,188) and Tamil Nadu (50,863) but it’s the people in other States who require transportation by trains as it would be too long and hard for them to travel by road.

 Meanwhile, over 28,272  people have applied for vehicle passes to enter Kerala by road and 5,470 passes have been issued till now. Those who have registered through Norka will get priority. They should use the Covid-19 Jagratha Portal (covid19jagratha.kerala.nic.in) to get the pass. But those who want to go and collect their family members in other States should get the required permission from those States also. Those travelling to Kerala should install the Covid-19 Jagratha app in their smartphones for any emergency assistance.

 The CM also informed that efforts are being taken to bring back those who are stranded in the Lakshadweep islands.

 

Kerala announces initiatives to attract large scale investments
Industrial licenses and permits within one week of applying

 Thiruvananthapuram, May 04: In an effort to attract large scale investments in Kerala and to make the State a preferred investment destination, Kerala Chief Minister, Shri Pinarayi Vijayan today announced a slew of initiatives to boost investments.

 Addressing the media, the Chief Minister said, “The Covid pandemic opens up new possibilities for Kerala. The extraordinary way in which we handled this outbreak has made the State one of the safest and secured industrial investment centres in the world. We are getting a lot of inquiries from investors and entrepreneurs from around the world who is interested in Kerala. Our strength is the manpower here and we have once again proved that our human resources are comparable to any developed nation in the world. Considering all these factors, the government is making some decisions to attract a large number of industrial investments to Kerala.”

 1. All industrial licenses and permits will be issued within one week of application. Permission will be granted with certain conditions which the entrepreneur should complete within a year.

2. Multimodal logistics centres will be established in Thiruvananthapuram, Ernakulam, Kozhikode and Kannur connecting the airport, port, rail and road. This will make Kerala a major force in international trade and commerce.

3. Logistics parks will be set up in different parts of the state to take advantage of export and import opportunities.

4. Azheekal Port will be developed to address the demands of north Kerala region. The port will be equipped to handle large amounts of cargo.

5. Value-added products will be promoted in the agriculture sector. Land at Palakkad Mega Food Park will be leased out to industrialists for making value-added agro products.

6. A coconut park will be established in north Kerala with an emphasis on value-added products.

7. An Advisory Committee will be formed to make Kerala into a preferred investment destination. Investors, policymakers and industry leaders will be part of the CM’s Investment Advisory Committee.

8. Star rating system will be introduced for investments. The Gold, Silver and Bronze positions will be awarded in terms of investment and generated employment. This ranking will determine the benefits and concessions to be offered by the government.

 Minister of Health & Social Justice, Smt K K Shailaja; Revenue Minister, Shri E Chandrasekharan, and Chief Secretary, Shri Tom Jose IAS were also present during the briefing.

 

Kerala Covid-19 Tracker
61 recoveries & no new cases today, total 34 patients under treatment

 Thiruvananthapuram, May 04: For the second consecutive day, no new case of Covid-19 was detected in Kerala today. At the same time, 61 patients have recovered from the Coronavirus infection. The total number of confirmed cases in Kerala is 499 and 34 patients are still undergoing treatment in the State.

 19 patients from Kannur District, 12 in Kottayam district, 11 from Idukki district, nine in Kollam district, four from Kozhikode district, and two each in Malappuram, Kasargod and Thiruvananthapuram districts are those who have recovered and tested negative today. With today’s results, Thiruvananthapuram, Malappuram and Kozhikode districts have no Coronavirus patients.

 Briefing the media, Kerala Chief Minister, Shri Pinarayi Vijayan said, “It is a matter of relief that we have been able to contain the spread of the pandemic in Kerala. But it’s a matter of concern that Keralites across the world are in the grip of the virus in several countries. More than 80 Malayalees have so far died due to Covid-19 outside Kerala.” The CM also offered his condolences to the bereaved families.

 There are 21,724 persons are under surveillance across the State. Of these, 21,352 are quarantined at their homes and 372 are isolated in hospitals. 62 persons were admitted to hospitals today.

 Till date, 33,010 samples have been sent for testing and 32,315 samples have no infection. As part of sentinel surveillance, 2,431 samples were tested from people in the high-risk group and out of these, 1,846 samples have tested negative. 1,249 tests were conducted today.

Press Release: 02-05-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്
ഇന്നത്തെ പരിശോധനാ ഫലം 2 പേര്‍ക്ക് പോസിറ്റീവും 8 പേര്‍ക്ക് നെഗറ്റീവുമാണ്. വയനാട്, കണ്ണൂര്‍ ഒന്നുവീതമാണ് പരിശോധനാ ഫലം പോസിറ്റീവായത്. കണ്ണൂര്‍ 6, ഇടുക്കി 2 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.  

ഇതുവരെ 499 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 96 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 21,894 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 80  പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 31,183 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 30,358 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്. ഇതു കൂടാതെ മുന്‍ഗണനാ ഗ്രൂപ്പുകളിലെ 2093 സാമ്പിളുകള്‍ അയച്ചത് 1234 നെഗറ്റീവ് ഫലം വന്നിട്ടുണ്ട്.

സംസ്ഥാനത്താകെ 80 ഹോട്ട്സ്പോട്ടുകളാണുള്ളത്. പുതുതായി ഹോട്ട്സ്പോട്ടുകളില്ല. കണ്ണൂര്‍ ജില്ലയിലാണ് 23 ഹോട്ട്സ്പോട്ടുകള്‍. ഇടുക്കിയില്‍ 11. കോട്ടയത്ത് 11. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ചികിത്സയിലുള്ളത് കണ്ണൂരിലാണ് – 38 പേര്‍. ഇവരില്‍ രണ്ടുപേര്‍ കാസര്‍കോട്ടുകാരാണ്. ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട്ടാണ് ചികിത്സയില്‍ കഴിയുന്നത്. കോട്ടയത്ത് 18 പേരും (ഇടുക്കിയിലെ ഒന്ന് ഉള്‍പ്പെടെ) കൊല്ലത്തും ഇടുക്കിയിലും 12 പേര്‍ വീതവും ചികിത്സയിലുണ്ട്.

രാജ്യത്ത് ലോക്ക്ഡൗണ്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയിരിക്കുകയാണ്. അതേസമയം കൂടുതലായി ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച പൊതുവായ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന്‍റെ സവിശേഷതകളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടനെ പുറപ്പെടുവിക്കും.

രോഗചികിത്സയ്ക്കും പ്രതിരോധത്തിനും പ്രാധാന്യം കൊടുത്തുള്ള സമീപനമാണ് ആദ്യഘട്ടത്തില്‍ നാം സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ സ്വാഭാവികമായ ജീവിതത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നു. അതിന് നല്ല ഫലമുണ്ടായിട്ടുണ്ട്. എന്നാല്‍, അപകടനില തരണം ചെയ്തുവെന്ന് പറയാനാവില്ല. സമൂഹവ്യാപനം എന്ന ഭീഷണി ഒഴിഞ്ഞുപോയെന്നും ഉറപ്പിക്കാനാവില്ല. ഈ സാഹചര്യത്തില്‍ നല്ല ജാഗ്രത നാം തുടരേണ്ടതുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊന്നുമ്പോള്‍ നമ്മുടെ സാമ്പത്തികമായ ചലനങ്ങളെ നിയന്ത്രിക്കേണ്ടിവന്നിട്ടുണ്ട്. സ്വാഭാവികമായ ജനജീവിതത്തെ എത്രത്തോളം അനുവദിക്കാനാവും എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

സംസ്ഥാനത്തിനു പുറത്ത് വലിയ പ്രവാസി സമൂഹം കഴിയുന്നുണ്ട്. അവരുടെ നാടു കൂടിയാണ് ഇത് എന്ന് കണക്കിലെടുത്തുകൊണ്ട് അവരെ ഇവിടേക്ക് കൊണ്ടുവരുന്നതിനുള്ള സംവിധാനങ്ങളും പടിപടിയായി ഏര്‍പ്പെടുത്തേണ്ടതുണ്ട്. അത് ഏറ്റെടുക്കുമ്പോള്‍ തന്നെ രോഗവ്യാപനത്തിന് ഇടയാവാത്ത തരത്തിലുള്ള ജാഗ്രതയും നമുക്ക് വേണം.

മെയ് 3-നു ശേഷമുള്ള തരംതിരിക്കല്‍
കേന്ദ്ര സര്‍ക്കാരിന്‍റെ 2020 മെയ് ഒന്നിലെ ഉത്തരവ് പ്രകാരം ലോക്ക്ഡൗണ്‍ മെയ് 17 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ജില്ലകളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നീ സോണുകളായി തരംതിരിച്ചിരിക്കുകയാണ്.

സോണുകള്‍ തെരഞ്ഞെടുക്കുന്നതിലെ കേന്ദ്ര മാനദണ്ഡങ്ങള്‍:
21 ദിവസമായി കോവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത ജില്ലകള്‍- ഗ്രീന്‍ സോണ്‍. കേന്ദ്രം ഇന്നലെ ഇറക്കിയ പട്ടിക അനുസരിച്ച് എറണാകുളം, വയനാട് ജില്ലകള്‍ ഗ്രീന്‍ സോണിലാണ്. എന്നാല്‍, ഇന്ന് പുതുതായി ഒരു പോസിറ്റീവ് കേസ് വന്നതിനാല്‍ വയനാടിനെ ഓറഞ്ച് സോണിലേക്ക് മാറ്റുകയാണ്.

അതോടൊപ്പം 21 ദിവസത്തിലധികമായി പുതിയ കോവിഡ് കേസുകള്‍ ഇല്ലാത്ത ആലപ്പുഴ, തൃശൂര്‍ ജില്ലകളെ കൂടി ഗ്രീന്‍ സോണില്‍ പെടുത്തുകയും ചെയ്യുന്നു. കേന്ദ്ര മാനണ്ഡപ്രകാരം തന്നെയാണ് ഈ മാറ്റം. നിലവില്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ ചികിത്സയിലില്ലാത്ത ജില്ലകള്‍ കൂടിയാണിത്.

കണ്ണൂര്‍, കോട്ടയം ജില്ലകളെയാണ് കേന്ദ്ര സര്‍ക്കാര്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്. അത് അങ്ങനെ തന്നെ തുടരും.

ഈ രണ്ട് വിഭാഗത്തിലും പെടാത്ത ജില്ലകളെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് പ്രകാരം ഓറഞ്ച് സോണില്‍ പെടുത്തിയിട്ടുള്ളത്. ഇത് പ്രകാരം സംസ്ഥാനത്തെ കാസര്‍കോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകള്‍ ഓറഞ്ച് സോണില്‍പെടും. സമയാസമയം ഓരോ ജില്ലയിലെയും സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കലില്‍ മാറ്റം വരുത്തുന്നതാണ്.

വരുത്തുന്ന നിയന്ത്രണങ്ങള്‍
റെഡ് സോണിലെ ജില്ലകളിലെ ഹോട്ട്സ്പോട്ട് (കണ്ടയിന്‍മെന്‍റ് സോണ്‍) പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. മറ്റു പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും.

ഹോട്ട്സ്പോട്ടുകള്‍ ഉള്ള നഗരസഭകളുടെ കാര്യത്തില്‍ അതത് വാര്‍ഡുകളാണ് അടച്ചിടുക. പഞ്ചായത്തുകളുടെ കാര്യത്തില്‍ പ്രസ്തുത വാര്‍ഡും അതിനോട് കൂടിച്ചേര്‍ന്നു കിടക്കുന്ന വാര്‍ഡുകളും അടച്ചിടും.

ഗ്രീന്‍ സോണ്‍ ജില്ലകളിലും പൊതുവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

കേന്ദ്ര സര്‍ക്കാര്‍ പൊതുവായി അനുവദിച്ച ഇളവുകള്‍ നടപ്പാക്കുമ്പോള്‍ തന്നെ സംസ്ഥാനത്ത് ചില കാര്യങ്ങളില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും.

അനുവദനീയമല്ലാത്ത കാര്യങ്ങള്‍ (ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടെ)
1. പൊതുഗതാഗതം അനുവദിക്കില്ല. (കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവില്‍ ഗ്രീന്‍സോണുകളില്‍ 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയോടെ ബസുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ ഒരു സോണിലും ബസ് ഗതാഗതം ഈ ഘട്ടത്തില്‍ ഉണ്ടാകില്ല)

2. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. (ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ).

3. ടൂവീലറുകളില്‍ പിന്‍സീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ കാര്യത്തിനായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കും (ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ).

4. ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ പാടില്ല.

5. സിനിമാ തിയറ്റര്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയിലുള്ള നിയന്ത്രണം തുടരും.

6. പാര്‍ക്കുകള്‍, ജിംനേഷ്യം തുടങ്ങിയവ ഉണ്ടാകില്ല.

7. മദ്യഷാപ്പുകള്‍ ഈ ഘട്ടത്തില്‍ തുറന്ന് പ്രവര്‍ത്തിക്കില്ല.

8. മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ ഉണ്ടാവില്ല. എന്നാല്‍, ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി സുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ച് ജോലി ചെയ്യാവുന്നതാണ്.

9. വിവാഹ/മരണാനന്തര ചടങ്ങുകളില്‍ ഇരുപതിലധികം ആളുകള്‍ പാടില്ല. (കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവില്‍ വിവാഹ ചടങ്ങുകള്‍ക്ക് അമ്പതില്‍ കുറയാതെ ആളുകളെ പങ്കെടുപ്പിക്കാന്‍ അനുവദിച്ചിട്ടുണ്ട്).

10. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷാ സംബന്ധമായ ജോലികള്‍ നടത്തേണ്ടിവന്നാല്‍ അതിനു മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാവുന്നതാണ്.

11. ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കും. കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ അനുവദിക്കില്ല. വാഹനങ്ങളും അന്ന് പുറത്തിറങ്ങാന്‍ പാടില്ല. ഇന്ന് പെട്ടെന്ന് പറയുന്നതുകൊണ്ട് നാളെ അത് പൂര്‍ണതോതില്‍ നടപ്പില്‍വരുത്തണം എന്ന് നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍, തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ ഈ നിയന്ത്രണം പൂര്‍ണതോതില്‍ നിലവില്‍ വരും. മുഴുവന്‍ ജനങ്ങളും അതുമായി സഹകരിക്കണം.

12. അവശ്യ സര്‍വ്വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ നിലവിലെ രീതിയില്‍ തന്നെ മെയ് 15 വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകേണ്ടതാണ്.

അനുവദനീയമായ കാര്യങ്ങള്‍
1) ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഇത് ആഴ്ചയില്‍ ആറുദിവസം അനുവദിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.

2) ഗ്രീന്‍ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.

3) ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍ ആന്‍റ് റസ്റ്റാറന്‍റുകള്‍ക്ക് പാഴ്സലുകള്‍ നല്‍കാനായി തുറന്നുപ്രവര്‍ത്തിക്കാം. നിലവിലുള്ള സമയക്രമം പാലിക്കണം.

4) ഷോപ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാവുന്നതാണ്. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഈ ഇളവുകള്‍ ഗ്രീന്‍/ ഓറഞ്ച് സോണുകള്‍ക്കാണ് ബാധകം.  

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ടാക്സി, യൂബര്‍ പോലുള്ള കാമ്പ് സര്‍വീസുകള്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു.

ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ല യാത്രയ്ക്ക് (അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്കു മാത്രം) അനുമതി നല്‍കും. കാറുകളില്‍ പരമാവധി രണ്ട് യാത്രക്കാരും ഡ്രൈവറും.

ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. പ്രത്യേക പെര്‍മിറ്റും വേണ്ടതില്ല.

അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. (ഹോട്ട്സ്പോട്ടിലൊഴികെ). എന്നാല്‍, 65 വയസ്സിനു മുകളിലുള്ളവരും പത്തുവയസ്സിനു താഴെയുള്ളവരും വീടുകളില്‍ തന്നെ കഴിയണം. വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴുവരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും.

അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങള്‍ക്ക് റെഡ്സോണുകളിലും വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ ഉണ്ടാകാവൂ. ടൂവീലറില്‍ പിന്‍സീറ്റ് യാത്രയ്ക്ക് അനുവാദമില്ല.

കൃഷിയും വ്യവസായവുമായി ബന്ധപ്പെട്ട് നേരത്തേ അനുവദിച്ച ഇളവുകള്‍ തുടരും.

കേന്ദ്രം അനുവദിച്ച ഇവിടെ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലാത്ത മറ്റ് ഇളവുകളും സംസ്ഥാനത്ത് ബാധകമായിരിക്കും.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാത സവാരി അനുവദിക്കും.

ഈ പൊതുവായ സമീപനം സ്വീകരിക്കുമ്പോള്‍ തന്നെ ഒരോ പ്രദേശത്തിന്‍റെയും സവിശേഷത കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ സമര്‍പ്പിക്കേണ്ടതാണ്. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര-ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, റവന്യൂ-തദ്ദേശ-ആരോഗ്യ-ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, പൊലീസ് മേധാവി എന്നിവരടങ്ങുന്ന ഉന്നതതല സമിതി ഇത് പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

ദേശീയ സമ്പാദ്യപദ്ധതി ഏജന്‍റുമാര്‍ക്ക് കലക്ട് ചെയ്ത പണം പോസ്റ്റ് ഓഫീസുകളില്‍ അടയ്ക്കാന്‍ ആഴ്ചയില്‍ ഒരുദിവസം അനുവാദം നല്‍കും. (ഹോട്ട്സ്പോട്ടുകളിലൊഴികെ)

കാര്‍ഷിക നാണ്യവിളകളുടെ വ്യാപാരം സ്തംഭിച്ചത് കാര്‍ഷികവൃത്തിയെയും കര്‍ഷക ജീവിതത്തെയും ബാധിക്കുന്നുണ്ട്. സംസ്ഥാനത്തെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ ആഴ്ചയില്‍ രണ്ടുദിവസം തുറക്കാന്‍ അനുമതി നല്‍കും.

വ്യവസായിക/വാണിജ്യ വൈദ്യൂതി ഉപഭോക്താക്കള്‍ക്ക് ഫിക്സഡ് ചാര്‍ജ് അടയ്ക്കുന്നതിന് 6 മാസത്തെ സാവകാശം നല്‍കാനും ലേറ്റ് പെയ്മെന്‍റ് സര്‍ചാര്‍ജ് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറയ്ക്കാനും തീരുമാനിച്ചിരുന്നു. ഈ ഇളവുകള്‍ സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാക്കുന്നതിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനോട് ശുപാര്‍ശ ചെയ്തു. ഇനിയുള്ള ഘട്ടത്തില്‍ സമൂഹം പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട കാര്യങ്ങളുണ്ട്.

പ്രായമായവരുടെയും കിഡ്നി, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ രോഗബാധിതരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണ്ടിവരും. അതിനായി വീട്ടുകാരെ ബോധവല്‍ക്കരിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശനവും ബോധവല്‍ക്കരണവും നടത്തേണ്ടതുണ്ട്. വീടുകളില്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച്  പ്രത്യേകം നോട്ടീസ് നല്‍കും.

പ്രാദേശിക സമിതികള്‍
സര്‍ക്കാര്‍ പൊതുവില്‍ തീരുമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക പ്രധാനമാണ്. അതിനായി പ്രാദേശിക സമിതികള്‍ രൂപീകരിക്കും. അതിന്‍റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും മോണിറ്ററിങ് സമിതിയും ഉണ്ടാകും.

റസിഡന്‍സ് അസോസിയേഷന്‍ ഉണ്ടെങ്കില്‍ അതിന്‍റെ പ്രതിനിധി, അല്ലെങ്കില്‍ നാട്ടുകാരുടെ രണ്ട് പ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍/ കൗണ്‍സിലര്‍, എസ്ഐ, വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ പ്രതിനിധി, ചാര്‍ജുള്ള തദ്ദേശസമിതി ഉദ്യോഗസ്ഥന്‍, സന്നദ്ധപ്രവര്‍ത്തകരുടെ പ്രതിനിധി, അങ്കണവാടി ഉണ്ടെങ്കില്‍ അതിലെ ടീച്ചര്‍, കുടുംബശ്രീയുടെ ഒരു പ്രതിനിധി, പെന്‍ഷനേഴ്സ് യൂണിയന്‍റെ പ്രതിനിധി, വാര്‍ഡിലെ ആശാ വര്‍ക്കര്‍ എന്നിവര്‍ സമിതിയിലുണ്ടാകും.

ഉത്തരവാദിത്തങ്ങള്‍
ഈ സമിതി വീടുകളുമായി ബന്ധപ്പെട്ട് പ്രായമായവരുടെയും രോഗമുള്ളവരുടെയും കാര്യത്തില്‍ പ്രത്യേക കരുതല്‍ എടുക്കണം. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും തിരിച്ചുവന്ന് ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ കാര്യത്തിലും മോണിറ്ററിങ് സമിതിയുടെ ശ്രദ്ധയുണ്ടാകും. ഇങ്ങനെയുള്ള വീടുകളില്‍ സമിതിയുടെ ഒരു പ്രതിനിധി എല്ലാ ദിവസവും സന്ദര്‍ശിക്കും.

ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംവിധാനം ഉണ്ടാക്കും. ഡിഎംഒ ഇതിന്‍റെ വിശദാംശങ്ങള്‍ തയ്യാറാക്കും. സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി പ്രയോജനപ്പെടുത്തും.

സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധത്തില്‍ പരിശീലനം നല്‍കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ സഹകരണത്തോടെ ഇത് നടപ്പാക്കും.

ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍

1. ടെലി മെഡിസിന്‍: ബന്ധപ്പെടാവുന്ന ഡോക്ടര്‍മാരെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരം ഇത്തരം വീടുകളില്‍ ലഭ്യമാക്കും.

2. ഡോക്ടര്‍ക്ക് രോഗിയെ കാണണമെന്ന് തോന്നിയാല്‍ രോഗിയുടെ വീട്ടിലേക്ക് പോകാന്‍ പിഎച്ച്സികള്‍ വാഹന സൗകര്യം ഒരുക്കും.

3. ഓരോ പഞ്ചായത്തിലും ഒരു മൊബൈല്‍ ക്ലിനിക്ക് വേണ്ടിവരും. ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഒരു പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ഇതില്‍ ഉണ്ടാകും.

മടങ്ങിവരുന്ന പ്രവാസികളെ സംബന്ധിച്ച്
വിദേശരാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ സൗകര്യമൊരുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് നിരന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ നിലപാടാണ് കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകുന്നത്. ആ തീരുമാനം വരുന്നതിനുമുമ്പ് തന്നെ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. അതിന്‍റെ വിശദാംശങ്ങള്‍ നേരത്തേ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍
1. മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കുക. ഇതില്‍ വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് അവധിക്കാല ക്യാമ്പുകള്‍ക്കും മറ്റുമായി പോയവര്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ മുതലായവര്‍ ഉള്‍പ്പെടും.

2. ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്കയിലെ പോര്‍ട്ടലില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനകം തന്നെ
1,30,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

3. അതിര്‍ത്തിയില്‍ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്‍റയിനിലേക്ക് മാറ്റും.

4.ആരോഗ്യപ്രശ്നമില്ലാത്തവര്‍ക്ക് നേരെ വീട്ടിലേക്ക് പോകാം. 14 ദിവസം വീട്ടില്‍ ക്വാറന്‍റയിനില്‍ കഴിയണം.

5. ക്വാറന്‍റയിന്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും.

സമിതി രൂപീകരണം
ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപീകരിക്കും.

തദ്ദേശസ്ഥാപനത്തിലെ പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷന്‍, എംഎല്‍എ/എംഎല്‍എയുടെ പ്രതിനിധി, പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ പ്രതിനിധി, വില്ലേജ് ഓഫീസര്‍, തദ്ദേശസ്ഥാപനത്തിന്‍റെ സെക്രട്ടറി, പിഎച്ച്സി മേധാവി, സഹകരണ ബാങ്ക് പ്രസിഡന്‍റ്, സാമൂഹ്യസന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധി, പെന്‍ഷനേഴ്സ് യൂണിയന്‍റെ പ്രതിനിധി എന്നിവരായിരിക്കും കമ്മിറ്റി അംഗങ്ങള്‍.

ജില്ലാ തലത്തിലെ കമ്മറ്റി
ജില്ലാതലത്തില്‍ കളക്ടര്‍, എസ്പി, ഡിഎംഒ, ജില്ലാ പഞ്ചായത്ത് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും.

ആരോഗ്യ സംബന്ധമായ പരിശോധനയുടെയും മറ്റും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനായിരിക്കും.

സുരക്ഷ ഒരുക്കലും മാനദണ്ഡങ്ങള്‍ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തലും പൊലീസിന്‍റെ ചുമതലയായിരിക്കും.

അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചുപോകുന്നതിന് പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്ന് സംസ്ഥാനം പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ആദ്യ ഉത്തരവ് വന്നപ്പോള്‍ ബസ് മാര്‍ഗം ഇവരെ കൊണ്ടുപോകാനാണ് നിര്‍ദേശിച്ചത്. ഈ ഘട്ടത്തില്‍ നാം വീണ്ടും ഇടപെട്ടു. ഇപ്പോള്‍ സ്പെഷ്യല്‍ ട്രെയിന്‍ തന്നെ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍ തിരിച്ചെത്തുന്ന സംസ്ഥാനങ്ങളില്‍നിന്ന് എന്‍ഒസി കൂടി ലഭിച്ചാലേ ഇവിടെനിന്ന് ട്രെയിന്‍ പുറപ്പെടാന്‍ പറ്റൂ എന്ന സ്ഥിതിയുണ്ട്. ചില സംസ്ഥാനങ്ങളില്‍നിന്ന് എന്‍ഒസി കിട്ടാന്‍ താമസിക്കുന്നത് പ്രയാസമുണ്ടാക്കുന്നുണ്ട്. ചീഫ് സെക്രട്ടറി മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ബന്ധപ്പെട്ട് ഈ പ്രശ്നം പരിഹരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

സഹായ ധനം
സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായ ജീവനക്കാര്‍ക്ക് സഹായധനം അനുവദിച്ചിട്ടുണ്ട്. വേതനം ലഭിക്കാത്തവര്‍ക്കും ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കും അടച്ചു തുകയുടെ 90 ശതമാനമോ 7500 രൂപയോ ഏതാണ് കുറവ് എന്ന നിരക്കില്‍ പലിശരഹിത ധനസഹായം നല്‍കും. തിരിച്ചടവ് പരമാവധി 24 മാസഗഡുക്കളായിരിക്കും. 30,000 അംഗങ്ങള്‍ക്ക് ഈ ആനുകൂല്യം പ്രയോജനകരമാകും.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുണ്ടായിരുന്ന സ്കോളര്‍ഷിപ്പ് കുടിശ്ശിക 131 കോടി രൂപ പൂര്‍ണമായും വിതരണം ചെയ്തു.

സര്‍ക്കാര്‍ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും മനസ്സിലാക്കാന്‍ ഒരു വെബ് സൈറ്റ് ഉടന്‍ ആരംഭിക്കും.

Press Release: 01-05-2020

Kerala Covid-19 Tracker
Nine recoveries & no new cases today, total 102 patients under treatment
Ten new hotspots today, total 80 hotspots

 
Thiruvananthapuram, May 01: No new cases of Covid-19 were confirmed in the State today. At the same time, nine patients under treatment for the Coronavirus infection have recovered. Four patients each from Kannur and Kasargod districts, and one in Ernakulam district are those who tested negative today. This takes the total number of recovered cases in Kerala to 392 even as 102 patients are under treatment in different hospitals in the State.
 
21,499 persons are still under surveillance across various districts, with 21,067 under observation at their homes and 432 under quarantine in hospitals. 106 people were admitted to hospitals today.
 
Till now, 27,150 samples from people with symptoms have been sent for testing and the results of 26,225 samples have come negative with no infection. As part of sentinel surveillance, 1,862 samples were collected separately from people in the high-risk group – healthcare workers, migrant labourers and those with higher public contacts, and tested. So far, 999 samples have tested negative. Further, as part of widespread checking, 3,128 samples were tested. 3,089 results were negative while there were four positive results which were announced earlier
 
Meanwhile, ten new places were declared as hotspots today – one place each in Kasargod and Malappuram districts, and eight in Thiruvananthapuram district. The total number of hotspots in the State has gone up to 80.

Press Release: 30-04-2020

Kerala reiterates demand for non-stop trains to transport migrant labourers
Thiruvananthapuram, April 30: While welcoming the decision of the Central Government to allow the movement of inter-state migrant labourers to go home, Kerala Chief Minister, Shri Pinarayi Vijayan today reiterated the demand of the State Government to run special non-stop trains to transport them. He also termed the Central Government’s order to transport them by buses as impractical for transporting the migrant workers in Kerala.
Addressing the media, the Chief Minister said, “There are 3.6 lakh migrant workers staying in 20,826 camps spread across Kerala and most of them (about 99%) want to go back to their native places. A large percentage of the guest labourers in Kerala are from West Bengal, Assam, Odisha, Bihar and Uttar Pradesh. It would not be practical or feasible to transport such a large number of people over such long distances cutting across several states by bus. It would involve massive logistics problems besides the high risk of spread of the disease and hardship to the people. Therefore, we request the Central Government to ask the Railways to run special non-stop trains to transport these migrant labourers to their native States. I had earlier written to the Prime Minister to allow movement of migrant labourers by non-stop trains.”

The Chief Minister also informed that Chief Secretary, Shri Tom Jose IAS has written to the Union Home Secretary, Ajay Kumar Bhalla IAS in this regard.

Transporting these migrant labourers by train back home with proper social distancing practices would also ensure that they get medical attention and adequate water and food which can be provided by the railways.

The CM also added that the migrant labourers should realise that it would not be possible for all of them to go back in one shot. They need to be prioritised. The police and other voluntary organisations should be involved to manage such large scale movement of people across multiple states.

Minister of Health & Social Justice, Smt K K Shailaja; Revenue Minister, Shri E Chandrasekharan, and Chief Secretary, were also present during the daily media briefing.


Kerala Covid-19 Tracker
14 recoveries & Two new cases today, total 111 patients under treatment

Thiruvananthapuram, April 30: Kerala today reported two new cases of Coronavirus infection, one each from Malappuram and Kasargod districts. One of them has come to the State from Maharashtra and the other has got infected through local contact.
At the same time, 14 patients under treatment for Covid-19 have tested negative in the State today. Four patients from Palakkad district, three in Kollam district, two each from Kannur and Kasargod districts, one each in Pathanamthitta, Malappuram and Kozhikode districts are those who were cured of the disease.
This was announced by Kerala Chief Minister, Shri Pinarayi Vijayan during his daily briefing about the Covid-19 situation in the State.

Till now, 497 cases of Covid-19 have been confirmed in Kerala and 111 patients are under treatment in the State.
20,711 persons are under surveillance in various districts across the State. Out of these, 20,285 persons are under observation at their homes and 426 are quarantined in hospitals. 95 people were hospitalised today. Till date, 25,973 samples have been sent for testing and 25,135 samples have tested negative with no infection. 1,508 samples from people in the high-risk group were collected separately and tested, and so far, 897 samples have tested negative.
Currently, there are 47 patients under treatment for Covid-19 in Kannur district, followed by 18 in Kottayam district, 14 in Idukki district, 12 in Kollam district and nine in Kasargod district.

One municipality in Thiruvananthapuram district, two panchayats in Kollam district and one in Kottayam district have been declared as hotspots today. There are a total of 70 hotspots in the State now.

Meanwhile, the usage of masks in public places has been made compulsory in Kerala from today. A fine of Rs.200 would be imposed by the Police for the first time and Rs.5,000 for repeated offences apart from registering a case. Today, 954 cases were registered across the State for not masks.

Press Release: 29-04-2020

Kerala announces Rs. 3,000 crores agriculture revival package 
Thiruvananthapuram, April 29: In a bid to ensure food security and employment generation, Kerala today announced a Rs. 3,000 crores package for the revival of the agriculture sector. Chief Minister, Shri Pinarayi Vijayan announced that the government plans to spend Rs. 3,000 crores in the next one year to boost food production and revive agriculture. Out of this, Rs. 1,500 crores will be raised from the plan allocation of LSG bodies and various departments and the remaining Rs. 1,500 crores will be provided as loans from NABARD and the Co-operative Sector.
 
The agriculture department has come up with a massive programme to use the fallow land for farming from next month. The project will be implemented in all LSG bodies by utilising the wasteland in their areas. The aim of the Agriculture Department is to revitalize agriculture, increase the revenue of farmers, attract youths to farming, and also as a rehabilitation project for expatriates who have lost their jobs.
 
The Agriculture Department has prepared a draft plan and it has been decided to finalise the plan and start the implementation soon. The plan also envisages increasing livestock, milk and egg production, and aquaculture development. All local bodies will make necessary changes to the annual plan before May 15th for the implementation of this plan to include food security projects.
 
“If the owner of the land wants to cultivate the land, the government will support the owner. Otherwise, self-help groups or Kudumbasree or Panchayat-led committee can use the land for cultivation. Various departments like Animal Husbandry, Irrigation, Cooperation, Fisheries, Industries, SC & ST Welfare will be involved in this project to be coordinated by the Agriculture Department”, the Chief Minister added.
 
Short term and long term programmes are included in the plan. The short term plan is for crop yields in the next June and September. Creating and improving infrastructure for the people will come as part of the long term plan. Increased food production would also need better and new cold chain facilities.
 
As per the Agriculture Department, there are 1.09 lakh hectares of wasteland in the state. It is estimated that 1.4 lakh hectares can be used for intercropping. As farming spreads and production increases, new agricultural markets will be opened in villages and towns and would also explore digital marketing systems. There will be an emphasis on value-added products.
 
Minister of Health & Social Justice, Smt K K Shailaja; Revenue Minister, Shri E Chandrasekharan, and Chief Secretary, Shri Tom Jose IAS were also present during the media briefing.

Kerala brings ordinance to defer Government employees’ salary
Thiruvananthapuram, April 29: In the wake of the financial crisis created by the spread of the Covid-19 pandemic, the Kerala government had decided to defer the payment of six days salary of government employees for the next five months but the Kerala High Court had stayed the order. Chief Minister, Shri Pinarayi Vijayan announced that in the context of the High Court order, the cabinet meeting held today has decided to recommend to the Governor to promulgate an ordinance to give legal effect to the government’s decision. 

Giving details, the Chief Minister said, “The Kerala Disaster and Public Health Emergency (Special Provisions) Ordinance 2020 would empower the State government to defer the salary of an employee by an amount not exceeding one-fourth of the total monthly pay, for managing a situation arising out of a disaster or public health emergency. There is a provision to give back the deferred pay to the employee.” This would be applicable to all government employees, employees of all State-owned Enterprises, Public Sector Undertakings, Quasi-Government organisations, Universities, etc in the State. 

The CM also informed that it has been decided to recommend to the Governor to issue an ordinance to effect a 30% cut in the monthly gross salary or honorarium of all elected representatives in the State – Ministers, Members of the Legislative Assembly, members of different Boards under the Government and members of Local Self Government bodies, for a period of one year. There would be a 30% deduction in the MLA’s monthly amenity fund also.

Kerala Covid-19 Tracker
Ten new cases & Ten recoveries today, total 123 patients under treatment

Thiruvananthapuram, April 29: Kerala Chief Minister, Shri Pinarayi Vijayan today informed that ten new cases of Covid-19 were confirmed in Kerala today – six from Kollam district and two each in Thiruvananthapuram and Kasargod districts. Two of them have returned from other States and eight are cases of local transmission. This includes three healthcare workers in Kollam district and a television journalist from Kasargod district.

Meanwhile, ten patients under treatment for Coronavirus have tested negative today. Three patients each from Kannur, Kozhikode and Kasargod districts, one from Pathanamthitta district are those who were cured of the disease.

So far, 495 cases of Covid-19 have been confirmed in Kerala and 123 patients are under treatment in different hospitals in the State.

20,673 persons are under surveillance across the State. 20,172 persons are quarantined at their homes and 501 are isolated in hospitals. 84 people were admitted to hospitals. Till now 24,952 samples have been sent for testing and 23,880 samples have tested negative with no infection. 

875 samples from people in a high-risk group – healthcare workers, migrant labourers and those with higher public contacts were tested and so far, 801 samples have so far tested negative. The results of 25 samples sent for retest are awaited.

“One panchayat each in Idukki and Kasargod districts have been declared as hotspots taking the total number of hotspots in the State to 102. Presently, there are 47 patients under treatment for Covid-19 in Kannur district, followed by 18 in Kottayam district, 15 in Kollam district, 14 in Idukki district and 12 in Kasargod district. There are no patients in Thrissur, Alappuzha and Wayanad districts”, the Chief Minister added.

Press Release: 28-04-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ഇന്നത്തെ പരിശോധനാ ഫലം 4 പേര്‍ക്ക് പോസിറ്റീവും 4 പേര്‍ക്ക് നെഗറ്റീവുമാണ്. കണ്ണൂര്‍ 3, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഇന്ന് പോസിറ്റീവായവരില്‍  രണ്ടുപേര്‍ വിദേശത്തുനിന്നും രണ്ടുപേര്‍ സമ്പര്‍ക്കത്തിലൂടെയുമാണ്. കണ്ണൂര്‍ 2, കാസര്‍കോട് 2 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.  

ഇതുവരെ 485 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 123 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 20,773 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 20,255 പേര്‍ വീടുകളിലും 518 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 151 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 23,980 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 23,277 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹ്യ സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 801 റിസള്‍ട്ട് നെഗറ്റീവായി വന്നിട്ടുണ്ട്. ഇന്നലെ 3101 സാമ്പിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളില്‍ പരിശോധിച്ചതില്‍ 2682 എണ്ണം നെഗറ്റീവും 3 പോസിറ്റീവുമാണ്. 391 റിസള്‍ട്ട് വരാനുണ്ട്. 25 സാമ്പിളുകള്‍ പുനഃപരിശോധനയ്ക്കായി അയച്ചിട്ടുമുണ്ട്. ആരുടെയൊക്കെയാണോ റിസള്‍ട്ട് പോസിറ്റീവ് ആയത് അവരെ കണ്ടെത്തി ആശുപത്രിയിലാക്കിയിട്ടുണ്ട്. എന്നാല്‍, ഈ ഫലങ്ങള്‍ ഒന്നുകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്- 175 കേസുകള്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇതുവരെ 89 രോഗികളെ ചികിത്സിച്ച് ഭേദമാക്കി. അവിടെയുണ്ടായിരുന്ന അവസാനത്തെ രോഗിയെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.  200ഓളം പേരടങ്ങുന്ന അവിടുത്തെ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തക സംഘത്തെ അഭിനന്ദിക്കുന്നു.

സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകള്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, എടവട്ടി പഞ്ചായത്തുകളും കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തും ചങ്ങനാശേരി മുനിസിപ്പാലിറ്റിയും ഹോട്ട്സ്പോട്ടുകളായി. മലപ്പുറത്തെ കാലടി, പാലക്കാട്ടെ ആലത്തൂര്‍ പഞ്ചായത്തുകളും ഹോട്ട്സ്പോട്ടുകളായിട്ടുണ്ട്.

കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാര്യങ്ങളാകെ ഒന്നുകൂടി പരിശോധിക്കേണ്ടിവരും. ലോക്ക്ഡൗണ്‍ സാഹചര്യം പൂര്‍ണമായി വിലയിരുത്തി മെയ് മൂന്നോടു കൂടി പുതിയ തീരുമാനത്തിലേക്ക് പോകേണ്ടിവരുമെന്നാണ് കരുതുന്നത്. എല്ലാ മേഖലകളും വിശദമായി വിലയിരുത്തി തയ്യാറെടുപ്പ് നടത്തണം.

പുതിയ നിരവധി പ്രതിസന്ധികള്‍ വരികയാണ്. സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഐടി, ഫിഷറീസ്, ടൂറിസം തുടങ്ങിയ മേഖലകളില്‍ ഉണ്ടായ തിരിച്ചടികള്‍. ഇവ മറികടക്കുക പെട്ടെന്ന് സാധ്യമല്ല. അതത് മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് വിശദമായ പുനരുജ്ജീവന പദ്ധതി തയ്യാറാക്കണം. നാട് പുറകോട്ട് പോകാതിരിക്കാനുള്ള പദ്ധതികളാണ് രൂപപ്പെടുത്തേണ്ടത്. ഇതിന് വകുപ്പ് സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കി. ഓരോ വകുപ്പിന്‍റെയും പദ്ധതികള്‍ പ്രത്യേകമായി തയ്യാറാക്കും. അവ സമാഹരിച്ച് സംസ്ഥാനത്തിന്‍റെയാകെ പദ്ധതിക്ക് രൂപം നല്‍കും. ഇതിനുപുറമെ ആസൂത്രണ ബോര്‍ഡ് മറ്റൊരു വിശദമായ പഠനം നടത്തും.

കൊറോണ വൈറസ് ബാധ തടയാനുള്ള ബ്രേക്ക് ദി ചെയിന്‍ പദ്ധതി നാം വിജയകരമായി നടത്തുകയാണ്. എന്നാല്‍, മാസ്ക് ധരിക്കുന്നത് പൊതുസ്ഥലങ്ങളില്‍ ഒരു ശീലമാക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ ഇപ്പോഴും അലംഭാവം കാണിക്കുന്നുണ്ട്. ഇനിയുള്ള നാളുകളില്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി തന്നെ മാസ്ക് ഉപയോഗം വരും. സ്കൂളുകളിലും യാത്രാ വേളകളിലും പൊതു മാര്‍ക്കറ്റുകളിലും കൂടുതല്‍ ആളുകള്‍ ചേരുന്നിടത്തും മാസ്ക് തുടര്‍ന്നും നിര്‍ബന്ധമാക്കേണ്ടിവരും.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ആളുകളെ ഇങ്ങോട്ട് കൊണ്ടുവരുന്നതിന് സൂക്ഷ്മമായ ക്രമീകരണം വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ തന്നെ പരിശോധനകള്‍ നടത്തും. എത്തുന്ന സമയം, പോകേണ്ട സ്ഥലം, എവിടെ ക്വാറന്‍റൈന്‍ ചെയ്യണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വ്യക്തതയോടെ ആസൂത്രണം  ചെയ്യും. എല്ലാ വകുപ്പുകളുമായും യോജിച്ചാണ് ഈ പ്രവര്‍ത്തനം നടത്തുക. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുമായും ഏകോപനം നടത്തും. ഏകോപന ചുമതല പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്കായിരിക്കും.

ക്വാറന്‍റൈന്‍ കാര്യത്തില്‍ കൂടുതല്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തും. ഇന്നലെ വര്‍ക്കലയില്‍ ക്വാറന്‍റീനിലുള്ളയാള്‍ ആശുപത്രിയിലേക്കു പോയത് സഹായിക്കാന്‍ മറ്റാരുമില്ല എന്ന കാരണം പറഞ്ഞാണ്. ഹോം ക്വാറന്‍റീനില്‍ പോകുന്നവര്‍ക്ക് എല്ലാത്തരത്തിലുമുള്ള സഹായങ്ങള്‍ ഉറപ്പാക്കിയിട്ടും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത് ഗൗരവത്തോടെയാണ് കാണുന്നത്.

റെയിന്‍ ഗാര്‍ഡിങ് സാമഗ്രികള്‍ കിട്ടാത്തതുകൊണ്ട് റബര്‍ കര്‍ഷകര്‍ ബുദ്ധിമുട്ടിലാണ് എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടു. റെയിന്‍ ഗാര്‍ഡിങ്ങിനാവശ്യമായ എല്ലാ സാമഗ്രികളും ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി.

മഴ ആരംഭിച്ചതോടെ പനിയും മറ്റും വരുന്നുണ്ട്. ആശുപത്രികളില്‍ രോഗികള്‍ കൂട്ടത്തോടെ വന്നുതുടങ്ങി. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഒപികളില്‍ തിരക്കേറിയിട്ടുണ്ട്. ആശുപത്രികളാണ് രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നു കണ്ട് ശാരീരിക അകലവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാന്‍ പ്രത്യേകം ഇടപെടണം. ഇത് ആരോഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധിക്കും. സ്വകാര്യ ആശുപത്രികളിലും ഇതില്‍ അശ്രദ്ധ പാടില്ല.

രണ്ടുദിവസമായി കാണാന്‍ കഴിയുന്ന ഒരു പ്രധാന പ്രശ്നം റോഡിലെയും കമ്പോളങ്ങളിലെയും തിരക്കാണ്. തിരുവനന്തപുരത്ത് നല്ല തിരക്കും വാഹനത്തിരക്കും അനുഭവപ്പെടുന്നുണ്ട്. പല മാര്‍ക്കറ്റുകളിലും ശാരീരിക അകലം പാലിക്കാത്ത നിലയില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തില്‍ പൊലീസും ജില്ലാ ഭരണസംവിധാനങ്ങളും ശക്തമായി തന്നെ ഇടപെടണം. കൃത്യമായി സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ശരിയായ നിലപാട് തന്നെ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്ന നിലയുണ്ടാകണം.

ഇതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാനില്യസംസ്കരണം നടക്കുന്നുണ്ട്. കുമിഞ്ഞുകൂടികിടക്കുന്ന മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ സ്ഥിതിഗതികളുടെ ഗൗരവം ഉള്‍ക്കൊണ്ട് നടപടികള്‍ സ്വീകരിക്കണം. ശുചീകരണ രംഗത്ത് ഏര്‍പ്പെട്ടിട്ടുള്ള ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇത് നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ അതിഥി തൊഴിലാളികളെയടക്കം ഉപയോഗിക്കാമെന്ന് നേരത്തെ തന്നെ നിര്‍ദേശിച്ചതാണ്. തൊഴിലില്ലാത്ത ഒരു ഘട്ടത്തില്‍ ഈ രീതിയില്‍ തൊഴില്‍ ലഭിക്കുന്നത് അവര്‍ക്കും സഹായകമാകും.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഗൗരവബോധത്തോടെ ഇതില്‍ ഇടപെടണം.

ഇടുക്കി ജില്ലാ അതിര്‍ത്തികളില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലെ ലോറികള്‍ പരിശോധനയില്ലാതെ കടത്തിവിടുന്നു എന്ന പ്രശ്നം ശ്രദ്ധയില്‍ വന്നു. ആളുകളും ഒളിച്ചുവരുന്നു. തടയുന്നതിന് പൊലീസും വനം-റവന്യു വകുപ്പുകളും യോജിച്ച് കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കണം.  

കടകള്‍ തുറക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാകാന്‍ പാടില്ല. റെഡ്സോണിലും അല്ലാത്തിടത്തും ഏതൊക്കെ കടകള്‍ ഏതു സമയത്ത് തുറക്കണം എന്ന കാര്യത്തില്‍ കൃത്യമായ മാനദണ്ഡമുണ്ട്. അത് പാലിക്കണം. അതിനുവിരുദ്ധമായ രീതികള്‍ ഇല്ല എന്നും ഉറപ്പുവരുത്തണം.

കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം എപ്പോള്‍ അനുവദിച്ചാലും പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണ്. പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് സെക്രട്ടറിതല സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ യോഗം ഇന്ന് ചേര്‍ന്ന് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി.  

പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പേര്‍ എത്തുക. ഓരോ വിമാനത്തിലും വരുന്ന യാത്രക്കാരുടെ വിവരം വിമാനം പുറപ്പെടും മുമ്പു തന്നെ ലഭ്യമാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.  

കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓരോ വിമാനത്താവളം കേന്ദ്രീകരിച്ചും പ്രത്യേക കമ്മിറ്റി രൂപീകരിക്കും. എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും പൊലീസിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും പ്രതിനിധികള്‍ ഈ കമ്മിറ്റിയില്‍ ഉണ്ടാകും.

വിമാനത്താവളത്തില്‍ വിപുലമായ പരിശോധനയ്ക്ക് സംവിധാനം ഉണ്ടാകും. വൈദ്യപരിശോധനക്ക് അടക്കം സൗകര്യമുണ്ടാകും. ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ഇതിന് വേണ്ടി പ്രത്യേകം നിയോഗിക്കും. ഇതിന് വേണ്ടത്ര കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും. തിക്കും തിരക്കുമില്ലാതെ എല്ലാം സുഗമമായി നടത്തുന്നതിന് പൊലീസിന്‍റെ സഹായമുണ്ടാകും. ഇതിനു പുറമെ ഓരോ വിമാനത്താവളത്തിന്‍റെ പരിധിയില്‍ വരുന്ന ജില്ലകളുടെയും മേല്‍നോട്ടത്തിന് ഓരോ ഡിഐജിമാരെ നിയോഗിക്കും.  

രോഗലക്ഷണം ഇല്ലാത്തവരെ വീടുകളില്‍ ക്വാറന്‍റൈന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പൊലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും വിമാനത്താവളത്തില്‍ നിന്ന് അവരെ വീടുകളിലേക്ക് അയക്കുന്നത്. നേരെ വീടുകളില്‍ എത്തി എന്ന് ഉറപ്പാക്കാനാണിത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് കൃത്യമായ വൈദ്യ പരിശോധന ഉറപ്പാക്കും. ഇതിന് സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഒരോ പഞ്ചായത്തിലും ഇതിനാവശ്യമായ  സൗകര്യവും ക്രമീകരണവും ഉണ്ടാകും. ടെലിമെഡിസിന്‍ സൗകര്യം, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എന്നിവ ഏര്‍പ്പെടുത്തും. ആരോഗ്യ പ്രവര്‍ത്തകള്‍ കൃത്യമായ ഇടവേളകളില്‍ ഇവരെ വീടുകളില്‍ സന്ദര്‍ശിക്കും.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ സ്വന്തം ആരോഗ്യ നിലയെക്കുറിച്ച് അന്നന്ന് മൊബൈല്‍ ഫോണിലൂടെയോ സമൂഹ മാധ്യമം വഴിയോ ആരോഗ്യവിഭാഗത്തിന് വിവരം നല്‍കണം. എന്തെങ്കിലും കാരണവശാല്‍ അത്  ലഭിക്കുന്നില്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ പോയി വിവരം ശേഖരിക്കും. വീടുകളില്‍ ക്വാറന്‍റൈനിലുള്ളവരെ നിരീക്ഷിക്കുന്നതിന് വാര്‍ഡ്തല സമിതികള്‍ക്ക് ചുമതല നല്‍കും.  തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും പൊലീസും ഇതില്‍ പങ്കാളികളാകണം.

വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്‍റൈനില്‍ കഴിയാം.  രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെ പ്രത്യേക വാഹനത്തില്‍ സര്‍ക്കാര്‍  തന്നെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. അവരുടെ  ലഗേജ് വിമാനത്താവളത്തില്‍ നിന്ന് എടുത്ത് വീടുകളില്‍ എത്തിക്കേണ്ട ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കും.

ഓരോ വിമാനത്താവളത്തിലും വിവിധ വകുപ്പുകളുടെയും എയര്‍പോര്‍ട്സ് അതോറിറ്റിയും പ്രതിനിധികളുള്ള കണ്‍ടോള്‍ റൂം വേണമെന്നും തീരുമാനിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ക്രമീകണത്തിന്‍റെ ചുമതല അതത് കലക്ടര്‍മാര്‍ക്കും എസ്പിമാര്‍ക്കും ആയിരിക്കും. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പ്രധാന ഉദ്യോഗസ്ഥനും ഇതിലുണ്ടാകും.

പ്രവാസികളെ താമസിപ്പിക്കുന്നതിന് എയര്‍പോര്‍ട്ടുകള്‍ക്ക് സമീപം ആവശ്യമായ  സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. അതുപോലെ ആശുപത്രികളും ഇപ്പോള്‍ തന്നെ സജ്ജമാണ്. സമുദ്രമാര്‍ഗം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്. അത് കേന്ദ്ര ഗവണ്‍മെന്‍റ് തീരുമാനിക്കേണ്ടതാണ്. കപ്പല്‍ വഴി പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിക്കുകയാണെങ്കില്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും സജ്ജീകരണം ഏര്‍പ്പെടുത്തും.

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന 2.76 ലക്ഷത്തിലധികം പേര്‍ നോര്‍ക്ക റൂട്ട്സിന്‍റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 150ല്‍പരം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവര ശേഖരണം സംബന്ധിച്ച ചുമതല നോര്‍ക്കക്കാണ്.

സാമ്പിളുകള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയത്തിന് (വിടിഎം) രാജ്യത്താകെ ക്ഷാമമുണ്ട്. കേരളത്തില്‍ പബ്ലിക് ലബോറട്ടറി വിടിഎം സ്വന്തമായി നിര്‍മിക്കുന്നതുകൊണ്ട് ഇവിടെ ക്ഷാമമില്ല. എല്ലാ ജില്ലകളിലും പരിശോധന നടത്താനുള്ള 46,000 പിസിആര്‍ റീ ഏജന്‍റും 15,400 ആര്‍എന്‍എ എക്സ്ട്രാക്ഷനും നമുക്ക് സ്റ്റോക്കുണ്ട്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേന കൂടുതല്‍ കിറ്റുകള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണ്.

കോവിഡ് പ്രതിരോധത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന ഗുണപരമായ പങ്കിനെക്കുറിച്ച് പലവട്ടം ഇവിടെ പറഞ്ഞതാണ്. അത് കൂടുതല്‍ മികച്ച രീതിയില്‍ തുടരണം എന്നാണ് ആഗ്രഹം. എന്നാല്‍, അതിനു വിരുദ്ധമായ ചിലത് ഉണ്ടാകുന്നു എന്നത് കാണാതിരിക്കാനാകില്ല. ഇന്നലെ കോട്ടയം ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ആളെ ആശുപത്രിയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വിവാദം ദൗര്‍ഭാഗ്യകരമാണ്.

ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചാല്‍ എന്തൊക്കെ ചെയ്യണം എന്ന് കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് 4.45ന് റിസള്‍ട്ട് കോട്ടയം ഡിഎംഒക്ക് ലഭിച്ചതു മുതല്‍ എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇന്നലെ മാത്രം കോട്ടയം ജില്ലയില്‍ 162 പേരുടെ സാമ്പിളാണ് പരിശോധനക്ക് എടുത്തത്. ഓരോരുത്തരെയും ആംബുലന്‍സ് അയച്ച് വീട്ടില്‍നിന്ന് കൊണ്ടുവരികയും സാമ്പിള്‍ എടുത്ത് അതേ ആംബുലന്‍സില്‍ തിരിച്ചെത്തിക്കുകയുമാണ് ചെയ്യുന്നത്. ഒരു യാത്ര കഴിഞ്ഞാല്‍ ആംബുലന്‍സ് അണുനശീകരണം നടത്തണം.

ഇന്നലെ ആറ് പോസിറ്റീവ് റിസള്‍ട്ടുകളാണ് ജില്ലയില്‍ വന്നത്. ആറുപേരെയും രാത്രി 8.30ഓടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. എല്ലാവരും കോറന്‍റൈനില്‍ കഴിയുന്നവരായിരുന്നു. പ്രത്യേകിച്ച് ഒരു വീഴ്ചയും അതില്‍ വന്നതായി വിവരമില്ല. പിന്നെന്തിന് ആശുപത്രിയിലെത്തിക്കാന്‍ വൈകുന്നു എന്ന തരത്തില്‍ ചര്‍ച്ച കൊണ്ടുപോവുകയും രോഗബാധിതരെ വിളിച്ച് പൊതുപ്രസ്താവന നടത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നത് ബന്ധപ്പെട്ട മാധ്യമങ്ങള്‍ പരിശോധിക്കണം.

രോഗബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നുപോകുന്നു എന്ന് ചര്‍ച്ച നടത്തുന്ന അതേ സമയത്തുതന്നെ സ്വന്തമായി വൈറസ് ബാധിതരെ കണ്ടെത്തി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത് നല്ല രീതിയാണോ? സര്‍ക്കാര്‍ ഇടപെടലില്‍ ചിലപ്പോള്‍ ചില വിമര്‍ശനങ്ങള്‍ ഉണ്ടാകും. എല്ലാം പൂര്‍ണതയില്‍ നടന്നുകൊള്ളണമെന്നില്ല. വീഴ്ചകളുണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുന്നതിലും വിമര്‍ശിക്കുന്നതിലും ഒരു കുഴപ്പവുമില്ല. എന്നാല്‍, ഒരു സംവിധാനത്തെയാകെ സംശയത്തിന്‍റെ പുകപടലത്തിലാക്കുന്ന തെറ്റായ ഇടപെടല്‍ ഒഴിവാക്കണം. ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരും ജാഗ്രത കാണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

കോട്ടയം ജില്ലയില്‍ 18 പേര്‍ ചികിത്സയിലുണ്ട്. അതില്‍ ഒരാള്‍ ഇടുക്കി ജില്ലക്കാരനാണ്. 1040 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലാ അതിര്‍ത്തി അടച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ ശക്തമായി നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ അതിര്‍ത്തിയിലെ പ്രധാന റോഡുകളിലും ഇടവഴിയിലും കര്‍ക്കശമായ പരിശോധന ഏര്‍പ്പെടുത്തി. 78 പിക്കറ്റ് പോസ്റ്റുണ്ട്. കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചു. ജില്ലയെ അഞ്ച് ഡിവിഷനായി വിഭജിച്ച് ഡിവൈഎസ്പിമാര്‍ക്ക് ചുമതല നല്‍കി.

ഇടുക്കി ജില്ലയില്‍ 1462 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 13 പേര്‍ ആശുപത്രിയിലാണ്. ജില്ലയില്‍ മുന്‍കരുതലുകളിലോ സുരക്ഷാ ക്രമീകരണങ്ങളിലോ നേരിയ പാളിച്ച പോലും ഉണ്ടാകരുത് എന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. തോട്ടം മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്.

Press Release: 27-04-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ഇന്നത്തെ പരിശോധനാ ഫലം 13 പേര്‍ക്ക് പോസിറ്റീവും 13 പേര്‍ക്ക് നെഗറ്റീവുമാണ്. കോട്ടയം 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഒന്നു വീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഇന്ന് പോസിറ്റീവായവരില്‍ അഞ്ചുപേര്‍ തമിഴ്നാട്ടില്‍നിന്നുള്ളവരാണ്. ഒരാള്‍ വിദേശം, ഒരാള്‍ക്ക് എങ്ങനെ ബാധിച്ചു എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ബാക്കിയുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. കണ്ണൂര്‍ 6, കോഴിക്കോട് 4, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.  

ഇതുവരെ 481 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 123 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 20,301 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 19,812 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 23,271 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 22,537 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹ്യസമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. അവയില്‍ 611 സാമ്പിളുകള്‍ നെഗറ്റീവായി റിസള്‍ട്ട് വന്നിട്ടുണ്ട്. കോവിഡ് പരിശോധന വ്യാപകമാക്കണമെന്ന തീരുമാനത്തിന്‍റെ ഭാഗമായി ഇന്നലെ മാത്രം 3056 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

സംസ്ഥാനത്തെ ഹോട്ട്സ്പോര്‍ട്ടുകളില്‍ മാറ്റം വന്നിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളെ കൂടി റെഡ്സോണ്‍ ആയി പ്രഖ്യാപിക്കുകയാണ്.  ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍, അയര്‍കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകള്‍ ഇന്ന് ഹോട്ട്സ്പോട്ടുകളായി.
തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, വയനാട് ജില്ലകളില്‍ ഇപ്പോള്‍ കോവിഡ് ബാധിച്ച് ആരും ചികിത്സയിലില്ല.

ഇന്ന് മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നത് പ്രധാനമായും ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കുമെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് സംസാരിച്ചിരുന്നു. കേരളം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന കാര്യങ്ങള്‍ നേരത്തേ അറിയിക്കുന്നത് നന്നാവും എന്നുകൂടി അദ്ദേഹം അഭിപ്രായപ്പെട്ടു. അതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ കേരളത്തിന്‍റെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ധരിപ്പിക്കുകയുണ്ടായി.

കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ സംസ്ഥാനം വരുത്തിയിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ശ്രദ്ധാപൂര്‍വ്വമായ സമീപനം വേണം എന്നാണ് സംസ്ഥാനത്തിന്‍റെ അഭിപ്രായം. സംസ്ഥാനങ്ങളുടെ സവിശേഷത കൂടി പരിഗണിക്കുന്ന ദേശീയ നയമാണ് ആവശ്യം. ഭാഗികമായ ലോക്ക്ഡൗണ്‍ മെയ് 15 വരെ തുടരാവുന്നതാണ് എന്നാണ് കേരളത്തിന്‍റെ അഭിപ്രായം. അന്നത്തെ സാഹചര്യം പരിശോധിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളാവുന്നതാണ്.

തൊട്ടു മുമ്പത്തെ ആഴ്ചയില്‍ കോവിഡ് 19 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലകളില്‍ ആള്‍ക്കൂട്ടങ്ങള്‍, പൊതുഗതാഗതം തുടങ്ങിയവ നിയന്ത്രിച്ചും നിലനിര്‍ത്തിക്കൊണ്ടും ശാരീരിക അകലം പാലിച്ചും ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് പരിഗണിക്കാം എന്ന് കേരളം അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്തര്‍ ജില്ല, അന്തര്‍ സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കുകയും വേണം.

പിപിപി കിറ്റുകളുടെയും മറ്റും ആവശ്യകത കുതിച്ചുയരുകയാണ്. ടെസ്റ്റിങ്ങിന് വിധേയമാക്കേണ്ട ആളുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവയുടെ സമാഹരണത്തിന്‍റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കണം.

പ്രവാസികളുടെ കൂട്ടത്തില്‍ വളരെ ചെറിയ വരുമാനം ഉള്ളവരും ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരും ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരും പാര്‍ട് ടൈം വരുമാനം നിലച്ച വിദ്യാര്‍ത്ഥികളും ലോക്ക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവരും ഉണ്ട്. ഇവര്‍ക്ക് തിരിച്ചുവന്നേ മതിയാകൂ. ഇവരുടെ വിമാന യാത്രാക്കൂലി കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

ലോക്ക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തികമായ പിന്തുണ അനിവാര്യമാണ്. അവര്‍ക്കു വേണ്ടി പുനരധിവാസ പാക്കേജ്  കേന്ദ്ര ഗവണ്‍മെന്‍റ് അടിയന്തരമായി പ്രഖ്യാപിക്കണം. അവരുടെ നൈപുണ്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന സ്കീമുകള്‍ക്കും രൂപം നല്‍കണം.

ഹ്രസ്വകാല സന്ദര്‍ശനങ്ങള്‍ക്കായി പോയവര്‍, ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ നിവൃത്തിയില്ലാത്തവര്‍, ചികിത്സാ സഹായം ആവശ്യമുള്ളവര്‍ എന്നിവരെ തിരിച്ചു കൊണ്ടുവരുന്നതില്‍ പ്രഥമ പരിഗണന നല്‍കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.  

നാല് ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ നിലവില്‍ കേരളത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരെ ഘട്ടം ഘട്ടമായി തിരികെ നാട്ടിലെത്തിക്കുന്നതിന് നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുടെയും നഴ്സുമാരുടെയും കാര്യത്തില്‍ കേന്ദ്രം അടിയന്തര ശ്രദ്ധ പതിപ്പിക്കണം. ഇവര്‍ക്ക് ശുചിത്വമുള്ള ക്വാററ്റൈന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ പ്രശ്നങ്ങള്‍  ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സത്വര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നാണ് സംസ്ഥാനത്തിന്‍റെ താല്‍പര്യം.

കോവിഡ് 19 ഭീഷണിയെ ഫലപ്രദമായി നേരിടുന്നതിന് സാങ്കേതികവിദ്യ ശരിയായി വിനിയോഗിക്കാന്‍ കേരള സര്‍ക്കാരിന് സാധിക്കുന്നുണ്ട്. ട്രാക്കിങ്, ട്രെയ്സിങ്, ക്വാററ്റൈന്‍ നിരീക്ഷണം എന്നിവയ്ക്ക് സാങ്കേതിക വിദ്യ അനിവാര്യമാണ്. ഇന്ത്യാ ഗവണ്‍മെന്‍റ് വികസിപ്പിച്ച ആരോഗ്യ സേതു ആപ്പ് പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ആരോഗ്യ സേതു അപ്ലിക്കേഷനില്‍ കേരള സംസ്ഥാനവുമായി ബന്ധപ്പെട്ട ഡാറ്റകളൊന്നും പങ്കിട്ടിട്ടില്ല എന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.

ലോക്ക്ഡൗണിന്‍റെ പാശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രത്യാഘാതം ലഘൂകരിക്കുന്നതിന് അര്‍ഹമായ ഊന്നല്‍ നല്‍കണം. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ചുള്ള വിദഗ്ദ്ധരുടെ ആദ്യഘട്ടവിലയിരുത്തല്‍ പ്രകാരം 2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ കേരളത്തിന്‍റെ മൊത്തം മൂല്യവര്‍ധനയിലുണ്ടായ നഷ്ടം ഏകദേശം  80,000 കോടി രൂപയാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നില്ലെങ്കില്‍, നഷ്ടം ഇനിയും വര്‍ദ്ധിക്കും.
ലോക്ക്ഡൗണ്‍ കാലയളവില്‍ 83.3 ലക്ഷത്തോളം വരുന്ന സ്വയംതൊഴില്‍, കാഷ്വല്‍ തൊഴിലാളികളുടെ വേതന നഷ്ടം 14,000 കോടി രൂപയാണ്. ഹോട്ടല്‍, റെസ്റ്റോറന്‍റ് മേഖലകളില്‍ യഥാക്രമം 6,000 കോടി രൂപയുടെയും, 14,000 കോടി രൂപയുടെയും നഷ്ടമുണ്ടായി. മത്സ്യബന്ധന മേഖലയും വിവരസാങ്കേതിക മേഖലയും ഗണ്യമായ തൊഴില്‍ നഷ്ടത്തിന് ഇരയായ ചില മേഖലകളാണ്.

ചെറുകിട വ്യാപാരികളെ ലോക്ക്ഡൗണ്‍ വളരെയധികം പ്രതികൂലമായി ബാധിച്ചു.  വരുമാനം നിലച്ചത് ഇവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. മഹാഭൂരിഭാഗവും സ്വയം തൊഴില്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. ചെറുകിട വ്യാപാരികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ദേശീയ ദുരന്ത നിവാരണ ഫണ്ടിന്‍റെ കീഴിലുള്ള ഒരു പാക്കേജിലൂടെ ഇവരെ കേന്ദ്രസര്‍ക്കാര്‍ പിന്തുണക്കണം. അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ നിലനില്‍പ്പിന് ദേശീയതലത്തില്‍ വരുമാന സഹായ പദ്ധതി നടപ്പാക്കണം.

ലോക്ക്ഡൗണ്‍ കാര്യമായി ബാധിച്ച ചെറുകിട വ്യാപാരികള്‍ക്ക് 2 മുതല്‍ 5 ലക്ഷം വരെ വായ്പ അനുവദിക്കണം. ഈ വായ്പയുടെ പലിശ ആശ്വാസ നടപടിയായി കേന്ദ്രം വഹിക്കണം. തൊഴില്‍ സംരംഭങ്ങളിലെ തൊഴില്‍ നിലനിര്‍ത്തുന്നതിന് ഇവയ്ക്കാവശ്യമായ സബ്സിഡി നല്‍കണമെന്ന അഭ്യര്‍ത്ഥനയും പ്രധാനമന്ത്രിക്കു മുന്നില്‍ വെച്ചു.

ലോക്ക്ഡൗണ്‍ നടപടികള്‍മൂലം ചെറുകിട വ്യവസായങ്ങള്‍ക്ക് വലിയ തോതിലുള്ള നഷ്ടം സംഭവിച്ചു. ഇവ നികത്താന്‍ കുറഞ്ഞ പലിശനിരക്കില്‍ കൂടുതല്‍ പണമിടപാട് ഈ മേഖലയില്‍ നടക്കണമെന്നാണ് വിദഗ്ദാഭിപ്രായം. നിലവിലെ ലോണുകള്‍ക്ക് അമ്പതു ശതമാനത്തോളം പലിശ ഇളവ് നല്‍കണം. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇഎസ്ഐ വേതനം നല്‍കുന്നതിന് നടപടി സ്വീകരിക്കണം. ഇപിഎഫി ലേക്ക് വിഹിതം കൊടുക്കേണ്ട പരിധി പതിനയ്യായിരത്തില്‍ നിന്നും ഇരുപത്തിയയ്യായിരം ആയി ഉയര്‍ത്തണം.

സംസ്ഥാനങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും സപ്ലൈ ആവശ്യമായ രീതിയിലുണ്ടെന്ന് ഉറപ്പുവരുത്തണം. നാഫെഡും അതുപോലുള്ള മറ്റ് ഏജന്‍സികളും ഈ കാര്യത്തില്‍ അനുകൂലമായ നിലപാടെടുക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കോവിഡ്-19 ബാധയും തുടര്‍ന്ന് ലോക്ക്ഡൗണും വന്ന ഘട്ടത്തില്‍ നാം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ വിഷയം പ്രവാസികളുടേതാണ്. അവര്‍ സുരക്ഷിതമായിരിക്കുക എന്നതാണ് നമ്മുടെ മുന്തിയ പരിഗണന. പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ നിരന്തരം നടത്തുന്ന ശ്രമങ്ങള്‍ എല്ലാവര്‍ക്കും അറിയാമല്ലോ. അതിന് ഫലമുണ്ടാകുമെന്നാണ് കരുതുന്നത്. അതുമായി ബന്ധപ്പെട്ട് പ്രവാസലോകത്തെ പ്രമുഖ മലയാളികളുമായി ഇന്നലെയും ആശയവിനിമയം നടത്തിയിരുന്നു. കേന്ദ്ര ഗവണ്‍മെന്‍റുമായി നിരന്തരം ബന്ധപ്പെടുന്നുമുണ്ട്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പല സംസ്ഥാനങ്ങളിലായി നിരവധി മലയാളികള്‍ കുടുങ്ങിപ്പോയിട്ടുണ്ട്. വിദ്യാര്‍ഥികള്‍, ബിസിനസ് ആവശ്യത്തിന് പോയവര്‍, അടുത്ത ബന്ധുക്കളെ കാണാന്‍ പോയവര്‍ എന്നിങ്ങനെ. ഇവരില്‍ പലരുടെയും അവസ്ഥ വിഷമകരമാണ്. ഭക്ഷണം കൃത്യമായി കിട്ടാത്തവരുണ്ട്. നേരത്തേ താമസിച്ച ഹോസ്റ്റലുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ഇറങ്ങേണ്ടിവന്നവരുണ്ട്. താല്‍ക്കാലിക ട്രെയിനിങ്ങിനും മറ്റും പോയവരുണ്ട്. അങ്ങനെയുള്ളവരെ സംസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരും. ഇതിനുള്ള രജിസ്ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. അതിന്‍റെ വിശദാംശങ്ങള്‍ പിന്നീട് നോര്‍ക്ക അറിയിക്കും.

തിരിച്ചുകൊണ്ടുവരാന്‍ പ്രഥമ പരിഗണന നല്‍കുന്ന വിഭാഗങ്ങള്‍:

1. ഇതര സംസ്ഥാനങ്ങളില്‍ ചികിത്സ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍.

2. സംസ്ഥാനത്ത് വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്ത് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍.

3. പഠനാവശ്യത്തിന് മറ്റു സംസ്ഥാനങ്ങളിലേക്കു പോയി പഠനം പൂര്‍ത്തീകരിച്ചവര്‍.

4. പരീക്ഷ, ഇന്‍റര്‍വ്യു എന്നിവയ്ക്കായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍.

5. തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവയ്ക്കു പോയി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍.

6. ലോക്ക്ഡൗണ്‍മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയരായ വിദ്യാര്‍ത്ഥികള്‍.

7. ജോലി നഷ്ടപ്പെട്ടതുകൊണ്ടോ റിട്ടയര്‍ ചെയ്തതിനാലോ നാട്ടിലേക്ക് വരേണ്ടവര്‍.

കൃഷിപ്പണിക്ക് അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയവരുമുണ്ട്. പ്രത്യേകിച്ച് കര്‍ണാടകത്തിലെ കുടകില്‍. നമ്മുടെ നാട്ടുകാര്‍ കുടകില്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി, വാഴ കൃഷി ചെയ്യുന്നവരുണ്ട്. വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് കൃഷിപ്പണിക്ക് പോയി ധാരാളം പേര്‍ കുടകില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. വളരെ പാവപ്പെട്ടവരാണ് ഇങ്ങനെ ജോലിക്ക് പോകുന്നത്. ധാരാളം ആദിവാസികളുമുണ്ട്. പലര്‍ക്കും ഇപ്പോള്‍ ഭക്ഷണത്തിന് പോലും പ്രയാസമുണ്ട്. കയ്യിലുള്ളതെല്ലാം തീര്‍ന്നു. പണവുമില്ല.  

ഇങ്ങനെ പ്രയാസപ്പെടുന്ന മുഴുവന്‍ പേരെയും ഘട്ടംഘട്ടമായി തിരിച്ചുകൊണ്ടുവരും. കര്‍ണാടകത്തില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ സമാന സാഹചര്യങ്ങളില്‍ പെട്ടുപോയവരെയും തിരികെ കൊണ്ടുവരും. ഇതിനുള്ള പദ്ധതി തയ്യാറാക്കാന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.  തിരിച്ചുവരേണ്ടവര്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്.  

അവരെ തിരികെ കൊണ്ടുവരുമ്പോള്‍ ആരോഗ്യ സുരക്ഷ സംബന്ധിച്ച എല്ലാ മുന്‍ കരുതലും സ്വീകരിക്കും. അതിര്‍ത്തിയില്‍ ആരോഗ്യ വിഭാഗം പരിശോധിക്കും. എല്ലാവര്‍ക്കും ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കും. പ്രവാസികള്‍ വരുമ്പോള്‍ സ്വീകരിക്കുന്ന എല്ലാ മുന്‍കരുതലുകളും ഇവരുടെ കാര്യത്തിലും ബാധകമായിരിക്കും.

വിദേശത്തുള്ളവര്‍ വരുമ്പോള്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് പരിശോധനാ സംവിധാനമുണ്ടാക്കാം എന്ന സൗകര്യമുണ്ട്. എന്നാല്‍, ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ധാരാളം വഴികളുണ്ട്. അതുകൊണ്ട് ഏതൊക്കെ വഴികളിലൂടെ കൊണ്ടുവരണമെന്നത് സംബന്ധിച്ച് ക്രമീകരണമുണ്ടാക്കും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണ്ടാക്കുന്ന ക്രമീകരണങ്ങളുമായി എല്ലാവരും പൂര്‍ണമായി സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

വിദേശ രാജ്യങ്ങളില്‍നിന്ന് തിരിച്ചുവരുന്നവര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒരുക്കേണ്ട സംവിധാനങ്ങളെക്കുറിച്ച് ഇന്നലെ  വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്കു തന്നെ എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്കും ക്വാറന്‍റൈനും ആവശ്യമായ സജ്ജീകരണം ഒരുക്കും.

പ്രവാസികളെ പരമാവധി സഹായിക്കാന്‍ നോര്‍ക്ക ഹെല്‍പ് ഡെസ്ക് നിലവില്‍ വന്നിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ www.registernorkaroots.org വെബ്സൈറ്റില്‍ ഇന്നലെ വൈകിട്ട് മുതല്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇതുവരെ 2.02 ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തു.
പ്രവാസികളെ സഹായിക്കാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫേര്‍ ഫണ്ട് ഉപയോഗിക്കണമെന്നും തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അതു ഉറപ്പാക്കും.

കോവിഡ് പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്താന്‍ ജില്ലാ കലക്ടര്‍മാരോടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും നിര്‍ദേശിച്ചിട്ടുണ്ട്. ക്വറന്‍റൈനില്‍ കഴിയുന്ന മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്നലെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം പറഞ്ഞത്. ഹോട്ട്സ്പോട്ട് മേഖലകളില്‍ ഭക്ഷ്യസാധനങ്ങള്‍ വീടുകളില്‍ എത്തുന്നു എന്ന് ഉറപ്പാക്കും. അതിര്‍ത്തി ജില്ലകളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാട്ടിലെ ഊടുവഴികളിലൂടെ നടന്ന് കേരളത്തിലേക്ക് ആളുകള്‍ വരുന്നത് തടയാന്‍ വനം വകുപ്പിന്‍റെ സഹായത്തോടെ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

കാര്‍ഷിക ജോലികള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും പച്ചക്കറി പേലെ കേടുവന്നുപോകുന്ന സാധനങ്ങള്‍ എത്രയും വേഗം ശേഖരിച്ച് വിപണികളില്‍ എത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയതോടെ ധരിക്കുന്നവരുടെ എണ്ണം കൂടി. അതോടൊപ്പം ഉപയോഗശേഷം വലിച്ചെറിയുന്ന മാസ്കുകളുടെ എണ്ണവും കൂടി. ഇങ്ങനെ അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന മാസ്കുകള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മഴ കൂടി വന്നതോടെ പ്രശ്നം ഇരട്ടിച്ചിരിക്കുകയാണ്. ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി കളയുന്നത് സമൂഹത്തോടുള്ള അപരാധമാണ്. കഴുകി സൂക്ഷിക്കാവുന്ന തുണി മാസ്ക് പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതാവും അഭികാമ്യം എന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു.

സംസ്ഥാനത്ത് ചരക്കുനീക്കം ഏതാണ്ട് സാധാരണ നിലയിലേക്ക് വരുന്നുണ്ട്. ഇന്നലെ 2464 ട്രക്കുകള്‍ വന്നു.

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ആരാഗ്യ വകുപ്പിന്‍റെ മേല്‍നാട്ടത്തില്‍ 1200 പാലിയേറ്റീവ്/കമ്യൂണിറ്റി നഴ്സുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രോഗ ബാധിതര്‍, കിടപ്പുരോഗികള്‍, പരിചരണം ലഭിക്കാത്ത വയാജനങ്ങള്‍ തുങ്ങിയവരെ അവരുടെ വീടുകളില്‍ ചെന്ന് അവര്‍ക്കു വേണ്ട സേവനം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിവരുന്നത്. ഇവരുടെ സേവനം പ്രത്യേകം എടുത്തുപറയേണ്ടതാണ്.

കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ കാരണം വിവാഹങ്ങള്‍ മാറ്റിവെച്ച ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ചും ലളിതമായി വിവാഹം നടത്തിയവരെക്കുറിച്ചും വിവാഹത്തിനു നീക്കിവെച്ച ചെലവില്‍ ഒരുഭാഗം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവരെക്കുറിച്ചും വാര്‍ത്തകളുണ്ട്. വിവാഹിതരായവര്‍ക്ക് ആശംസകള്‍ നേരുന്നു. വിവാഹം മാറ്റിവെച്ചവര്‍ക്ക് എത്രയുംവേഗം വിവാഹിതരാകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ആറുദിവസം ശമ്പളം മാറ്റിവെക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കത്തിക്കാന്‍ ആഹ്വാനം നല്‍കിയ അധ്യാപക സംഘടനയുടെ സെക്രട്ടറി ഹെഡ്മാസ്റ്ററായ തിരുവനന്തപുരം പോത്തന്‍കോട് ജിയുപി സ്കൂളില്‍ ഇന്ന് എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു സംഭവമുണ്ടായി. ആ വിദ്യാലയത്തിലെ കൊച്ചുകുട്ടികള്‍ തങ്ങള്‍ക്ക് വിഷുകൈന്നീട്ടമായും സക്കാത്തായും കിട്ടിയതും സമ്പാദ്യകുടുക്കയില്‍ നിക്ഷേപിച്ചതുമായ പതിനായിരത്തിലധികം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.