Category: Press Release

സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ ആഗസ്റ്റ് 19ന് മുഖ്യമന്ത്രി വിതരണം ചെയ്യും

സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ഈ വര്‍ഷത്തെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ ആഗസ്റ്റ് 19ന് വൈകിട്ട് നാലിന് വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. (more…)

/ In Press Release / Tags: , / By CM Kerala / Comments Off on സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ ആഗസ്റ്റ് 19ന് മുഖ്യമന്ത്രി വിതരണം ചെയ്യും

ശബരിമല നിത്യദര്‍ശനം : നിര്‍ദേശം മാത്രം

ശബരിമലയില്‍ തിരുപ്പതി മോഡലില്‍ നിത്യവും ദര്‍ശനത്തിന്‌ സൗകര്യമേര്‍പ്പെടുത്തണമെന്നത്‌ ചര്‍ച്ച ചെയ്യാന്‍ വേണ്ടി നിര്‍ദേശിച്ചതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കൂടിയ യോഗത്തില്‍ തീരുമാനങ്ങള്‍ വിശദീകരിക്കെയാണ്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റിന്‌ മറുപടിയായി മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്‌. (more…)

ശബരിമല വികസനം

ശബരിമല തീര്‍ഥാടകര്‍ക്ക്‌ സൗകര്യമൊരുക്കി വഴിയോര യാത്രാഭവനുകള്‍ സ്ഥാപിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്ഡല-മകരവിളക്ക്‌ മഹോത്സവത്തിനു മുന്നോടിയായി ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പമ്പ ആഞ്‌ജനേയ ഓഡിറ്റോറിയത്തില്‍ കൂടിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

തീവ്രവാദ, വര്‍ഗീയ, മയക്കുമരുന്നു ശക്തികള്‍ക്കെതിരെ വിദ്യാര്‍ഥിസമൂഹം ജാഗ്രത പാലിക്കണം

റീജ്യണല്‍ യൂത്ത് പാര്‍ലമെന്റ് 2016-17 ഉദ്ഘാടനം ചെയ്തു. കാമ്പസുകളില്‍ തീവ്രവാദ, വര്‍ഗീയ, മദ്യ-മയക്കുമരുന്നു ശക്തികള്‍ പിടിമുറുക്കുന്നതിനെതിരെ വിദ്യാര്‍ഥി സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേന്ദ്രീയ വിദ്യാലയ സംഗതന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റീജ്യണല്‍ യൂത്ത് പാര്‍ലമെന്റ് 2016-17 ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത ചെറുകഥാകൃത്തും നിരവധി ജനപ്രിയ സിനിമകളുടെ തിരക്കഥാകൃത്തും ആയിരുന്ന മലയാളികളുടെ പ്രിയപ്പെട്ട ടി എ റസാക്കിന്റെ പെട്ടെന്നുള്ള മരണം ഏറെ ദു:ഖിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മലയാള സിനിമാലോകത്തിന് വലിയ നഷ്ടമാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കും

സംസ്ഥാനത്തെ നദികളും പുഴകളും പുനരുജ്ജീവിപ്പിച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന കര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ച് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

പുതുവത്സരാശംസകള്‍

ചിങ്ങം ഒന്ന് ലോകത്തെമ്പാടുമുളള മലയാളികള്‍ മലയാളവര്‍ഷപ്പിറവിയായി ആചരിക്കുകയാണല്ലോ. കൊല്ലവര്‍ഷം 1192-ലേക്ക് കടക്കുന്ന ഈ ദിനം പതിവുപോലെ സര്‍ക്കാരും കര്‍ഷക ദിനമായി ആചരിക്കുന്നു. എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പുതുവത്സരാശംസകള്‍ നേരുന്നു.

ദൂഷ്ടതകളോട് എതിരിട്ട് സ്വാതന്ത്ര്യം സംരക്ഷിക്കണം

വര്‍ഗീയത മുതല്‍ ഭീകര പ്രവര്‍ത്തനം വരെയുള്ള ദൂഷ്ടതകളോട് എതിരിട്ട് സ്വാതന്ത്യത്തെ പരിരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

തീരദേശപരിപാലന നിയമം വികസനത്തിന് തടസം സൃഷ്ടിക്കുന്നു

തീരദേശ പരിപാലന നിയമം തീരദേശവാസികളുടെ അടിസ്ഥാന സൗകര്യവികസനത്തിന് തടസം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച തീരദേശ സംരക്ഷണവും പരിപാലനവും ദേശീയ ശില്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശ സംരക്ഷണവും പരിപാലനവും അതീവപ്രാധാന്യമര്‍ഹിക്കുന്നതാണെങ്കിലും അവിടെ താമസിക്കുന്ന ജനങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതത്തിന് അവസാനം കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായ ചടങ്ങില്‍ റവന്യൂമന്ത്രി മുഖ്യ അതിഥിതിയായി. ഫിഷറീസ് ഡയറക്ടര്‍ മിനിആന്റണി സ്വാഗതവും, അഡീഷണല്‍ സെക്രട്ടറി വി.എസ്.സെന്തില്‍, കോസ്റ്റല്‍ ഏരിയാ ഡവലപ്പ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ.അമ്പാടി തുടങ്ങിയവര്‍ ചങ്ങില്‍ പങ്കെടുത്തു.

കര്‍ഷക ദിനാചരണവും കര്‍ഷക അവാര്‍ഡ് വിതരണവും

ഈ വര്‍ഷത്തെ സംസ്ഥാനതല കര്‍ഷകദിനാചരണവും കര്‍ഷക അവാര്‍ഡ് വിതരണവും ആഗസ്റ്റ് 16 ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ടൗണ്‍ഹാളില്‍ നടത്തും. ചടങ്ങിന്റെ ഉദ്ഘാടനം വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. (more…)