സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സുപ്രഭാതം ദിനപത്രം ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനും വേണ്ടി എന്നും നിലകൊണ്ട വ്യക്തിയായിരുന്നു ബാപ്പു മുസ്ലിയാര്. സമസ്തയുടെ നേതൃസ്ഥാനത്തെ നിറസാന്നിധ്യമായിരുന്ന ബാപ്പു മുസ്ലിയാര് മാനവികതയ്ക്കു മുന്‍തൂക്കം കൊടുത്ത മതപണ്ഡിതനായിരുന്നു. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. ഹജ്ജ് കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ മാതൃകാപരമായ സേവനം നടത്തിയ കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കൊപ്പം ദുഃഖം പങ്കിടുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Category: Assembly Speeches
പാസിങ്ങ് ഔട്ട് പരേഡ്
ഒന്‍പതു മാസത്തെ തീവ്രപരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി കേരള പോലീസ് സേനയിലെ പൂര്ണ്ണാംഗങ്ങളാകുന്ന എല്ലാവരെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
കെ.എ.പി.1, കെ.എ.പി.2, കെ.എ.പി.5, ഇന്ത്യ റിസര്‍വ് ബറ്റാലിയന് എന്നീ വിഭാഗങ്ങളിലായി 464 പേരുടെ പാസിങ് ഔട്ട് പരേഡ് ആണ് ഇന്നിവിടെ നടക്കുന്നത്. ഇതോടൊപ്പം പുതുതായി 2062 പേരാണ് ഈ അടുത്തിടെ നടന്ന പാസിങ് ഔട്ട് പരേഡുകളിലായി പോലീസില്‍ എത്തുന്നത്. ഇവിടെയെല്ലാം കണ്ട ഒരു സവിശേഷത ഇവരില്‍ നല്ലൊരുപങ്കും ബിരുദധാരികളും ബി.ടെക്, എല്‍.എല്‍.ബി. തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ പാസ്സായവരുമാണെന്നതാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ കൂടുതലായുള്ള പോലീസ് സേനയാണ് നമ്മുടേത്. ഫലപ്രദമായ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരമായ ഒരു അവസ്ഥയാണ് ഇത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും അനുഭവപരിചയവും ഉള്ളവരെന്ന നിലയില്‍ നിങ്ങളുടെ ഈ ബാച്ചും പോലീസ് സേനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.
സംസ്ഥാനത്തൊട്ടാകെ 56,000 പോലീസ് സേനാംഗങ്ങളാണുള്ളത്. വികസിത രാജ്യങ്ങളിലെ സ്ഥിതി വച്ചുനോക്കിയാല്‍ ജനസംഖ്യയ്ക്ക് ആനുപാതികമായി പോലീസ് സേനയുടെ സംഖ്യ ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. സാമ്പത്തികവും സാമൂഹികവുമായ പരിമിതികളാല്‍ പൂര്‍ണമായും ആ സ്ഥിതിയിലേക്കെത്താന്‍ നമുക്കുടനെ സാധിക്കുകയില്ല. എങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സ്ഥിതി മെച്ചപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. കൂടുതല്‍ പോലീസ് സ്റ്റേഷനുകള്‍ തുടങ്ങാനുള്ള തീരുമാനം അതിന്റെ ഭാഗമാണ്. അതോടൊപ്പം സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും മനുഷ്യവിഭവശേഷി ശാസ്ത്രീയമായി പുനര്‍വിന്യസിച്ചും കൂടുതല്‍ കാര്യക്ഷമമായ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
സേവനം കൂടുതല്‍ ഫലപ്രദമാക്കണമെങ്കില്‍ പോലീസ് സ്റ്റേഷനുകളിലെ അന്തരീക്ഷം കൂടുതല്‍ ജനസൗഹൃദപരമാകേണ്ടതുണ്ട്. സമ്പൂര്‍ണ ശുചിത്വമുള്ള ഒരു പ്രദേശമായി കേരളത്തെ മാറ്റുന്നതിനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. പോലീസ് സ്റ്റേഷനുകളും പോലീസ് ഓഫീസുകളും ഇതിന് യോജിക്കുന്നവിധത്തില്‍ മാറേണ്ടതുണ്ട്. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കൂട്ടിയിട്ടും മറ്റു തരത്തിലും മോശമായ അന്തരീക്ഷമുള്ള നിരവധി പോലീസ് സ്റ്റേഷനുകള്‍ നമ്മുടെ നാട്ടിലുണ്ട്. ഇതെങ്ങനെ മെച്ചപ്പെടുത്താന്‍ കഴിയും എന്ന് നാം ആലോചിക്കേണ്ടതുണ്ട്. ഏതു സാധാരണക്കാരനും തങ്ങളുടെ ആവലാതികള്‍ പറയാന്‍ ധൈര്യപൂര്‍വം കടന്നുചെല്ലാവുന്ന സ്ഥലമായിരിക്കണം പോലീസ് സ്റ്റേഷനുകള്‍. ഇന്ന് വാടക കെട്ടിടത്തിലും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും വീര്‍പ്പുമുട്ടുന്ന പല പോലീസ് സ്റ്റേഷനുകളും മറ്റ് പോലീസ് ഓഫീസുകളുമുണ്ട്. അവയ്ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും. ഇതോടൊപ്പം മര്യാദയോടെയുള്ള പെരുമാറ്റവും അഴിമതിരഹിതമായ പ്രവര്‍ത്തനവും ഉറപ്പുവരുത്തുക എന്നതു പ്രധാനമാണ്.
സേവനസന്നദ്ധതയോടെ പ്രവര്‍ത്തിക്കുകയും ജനങ്ങളോട് മാന്യമായി പെരുമാറുകയും അഴിമതിക്ക് വശംവദരാകാതിരിക്കുകയും ചെയ്യുന്ന നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ നമ്മുടെ പോലീസ് സേനയിലുണ്ട്. എങ്കിലും അങ്ങനെയല്ലാത്തവരെക്കുറിച്ചുള്ള പരാതികളും ഉണ്ടാകുന്നുണ്ട്. അത്തരക്കാരോട് ഒരിക്കലും ഈ സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുകയില്ല എന്നും ഓര്‍മ്മിപ്പിക്കുന്നു. ഉയര്‍ന്ന ജീവിതഗുണമേډ ഉറപ്പാക്കാന്‍ ഏതൊരു സമൂഹത്തിലും കാവലാളായി ജാഗരൂകരായ ഒരു പോലീസ് സേനയുണ്ടാകണം.
സ്വൈരജീവിതത്തിന് ഭംഗംവരുത്തുന്ന ഗുണ്ടാ സംഘങ്ങളെയും പലതരം മാഫിയകളെയും അമര്‍ച്ച ചെയ്യുന്നതിന് ശക്തമായ നടപടികള്‍ ഇപ്പോള്‍ നമ്മുടെ പോലീസ് സേന ആരംഭിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ എല്ലാ കാര്യത്തിലും നീതിയുടെ പക്ഷത്തുനില്‍ക്കുന്ന പോലീസിനെയാണ് നാടിനാവശ്യം. അത്തരത്തിലുള്ള സേനയിലെ സേനാംഗമായി മാറുക എന്നതാകണം നിങ്ങള്‍ ഓരോരുത്തരുടെയും ലക്ഷ്യം. ആത്മാര്‍ത്ഥതയും സഹാനുഭൂതിയും ആര്‍ദ്രതയും നിയമവാഴ്ച്ചയോടുള്ള ആദരവും സമര്പ്പിതമനസ്സും അച്ചടക്കവും കൈമുതലാക്കി, പെരുമാറ്റത്തില്‍ വിനയവും നിയമം നടപ്പിലാക്കുന്നതില്‍ കാര്‍ക്കശ്യവും കാത്തുസൂക്ഷിക്കുമെന്ന് നിങ്ങളോരോരുത്തരും മനസ്സില്‍ ഉറപ്പിക്കേണ്ടതുണ്ട്.
പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന എല്ലാ സേനാംഗങ്ങള്‍ക്കും ശോഭനമായ ഒരു സര്‍വ്വീസ് ജീവിതം ഒരിക്കല്‍ക്കൂടി ആശംസിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍
കേരളത്തിലെ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിലും സ്വകാര്യവല്‍ക്കരിക്കുന്നതിലും കേരളത്തിനു പൊതുവില്‍ ഉത്കണ്ഠയുണ്ട്. ഈ ഉത്കണ്ഠയാണ് ഈ ചര്‍ച്ചയ്ക്ക് അടിസ്ഥാനം. അതു സര്‍ക്കാര്‍ പൂര്‍ണമായും പങ്കിടുന്നു. ഒരുവശത്തു കേന്ദ്രനിക്ഷേപം പൊതുമേഖലയില്‍ കുറയുന്നു. മറുവശത്തു നിലവിലുള്ള പരിമിതമായ പൊതുമേഖലാസ്ഥാപനങ്ങള്‍ പോലും പൂട്ടുന്നു. വളരെ വര്‍ഷങ്ങളായി തുടരുന്ന ഒരു അവസ്ഥയാണിത്. ഇതിലുള്ള ആശങ്ക പലതവണ കേന്ദ്രത്തെ കേരളം അറിയിച്ചിട്ടുള്ളതുമാണ്.
ആഗോളവത്ക്കരണ നയങ്ങള്‍ ശക്തിപ്പെട്ടുവന്നതോടെ, ഇക്കാലമത്രയും ഇവിടെ ഉല്പാദിപ്പിച്ചുകൊണ്ടിരുന്ന ഇനങ്ങള്‍ കൂടി വന്‍തോതില്‍ ഇറക്കുമതി ചെയ്യാമെന്നു വന്നു. ഇറക്കുമതി നയത്തിലെ ഈ വൈകല്യംമൂലം എഫ്.എ.സി.റ്റിയുടെ കാപ്രോലാക്ടം പ്ലാന്റ് അടക്കമുള്ളവ പ്രതിസന്ധിയിലായ കാര്യം നമുക്കറിയാം. ഇറക്കുമതി ആഭ്യന്തരഉല്പന്നങ്ങള്ക്ക് കമ്പോളം കിട്ടാത്ത അവസ്ഥയുണ്ടാക്കും. അങ്ങനെ നമ്മുടെ ഫാക്ടറികള്‍ പൂട്ടിപ്പോവും. (more…)
സമഗ്രമായ വ്യവസായ വികസനം
അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിക്കൊണ്ടുള്ള സമഗ്രമായ വ്യവസായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കേരളത്തില്‍ മുമ്പ് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ചില സംരംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവയൊന്നും ഉദ്ദേശിച്ച ഫലപ്രാപ്തിയില്‍ എത്താതിരുന്നതിന്റെ പ്രധാനകാരണം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു. ഭൂമിയുടെ ലഭ്യതക്കുറവ്, റോഡ് ഗതാഗതസൗകര്യം ഇല്ലായ്മ, വൈദ്യുതി ലഭ്യതയിലെ ഉറപ്പില്ലായ്മ എന്നിവയൊക്കെ നാം എത്രയേറെ ക്ഷണിച്ചാലും അതു സ്വീകരിക്കുന്നതില്‍നിന്ന് സംരംഭകരെ വലിയൊരളവില്‍ അകറ്റിയിരുന്നു. ഈ പോരായ്മ പരിഹരിക്കുക എന്ന വലിയ ദൗത്യമാണ് ഈ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വ്യവസായ വികസനമെന്നത് ദുഷ്കരമാണ് എന്ന തിരിച്ചറിവോടെയുള്ള സമീപനമാവും ഇനി ഉണ്ടാവുക. (more…)
വിജിലന്‍സ് ഡയറക്ടര്‍
അടിയന്തര പ്രമേയ നോട്ടീസില്‍ പരാമര്‍ശിക്കപ്പെട്ട തരത്തിലുള്ള ഒരു ആരോപണവും വിജിലന്‍സ് ഡയറക്ടര്‍ ഉന്നയിച്ചിട്ടില്ല. തന്റെ ഫോണ്‍, ഇ-മെയില്‍ സന്ദേശങ്ങള്‍ തുടങ്ങിയവ ചോര്‍ത്തുന്നതായി വന്ന ഒരു പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തുകയും അതു മുന്‍നിര്‍ത്തിയുള്ള ആശങ്ക സര്‍ക്കാരിനെ അറിയിക്കുകയുമാണ് ചെയ്തിട്ടുള്ളത്.പത്രറിപ്പോര്‍ട്ടില്‍ പറയുന്ന കാര്യം സത്യമാണെങ്കില്‍ നടപടിയുണ്ടാവണമെന്നു മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. പത്രവാര്‍ത്ത വന്നാല്‍, സാധാരണ ഏതൊരാള്‍ക്കും ഉണ്ടാകാവുന്ന ആശങ്ക മാത്രമേ അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളൂ. (more…)
സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ഗവണ്മെന്റ് കൈക്കൊള്ളുന്ന നടപടികളോട് സഹകരിക്കണം
ഏറെക്കാലമായി കേരളത്തിന്റെ ചില ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷാന്തരീക്ഷം രൂപപ്പെട്ടു വരുകയും അത് കൊലപാതകങ്ങളിലെത്തുകയും ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയുണ്ട്.
രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകളുണ്ടാവുന്നതു സ്വാഭാവികമാണ്. രണ്ടു പ്രസ്ഥാനങ്ങള്‍ക്കിടയില്‍ മാത്രമല്ല, രണ്ടു വ്യക്തികള്‍ക്കിടയില്‍ പോലും ഒരേ അഭിപ്രായം എല്ലാ കാര്യത്തോടും എല്ലായ്പ്പൊഴും ഉണ്ടായിക്കൊള്ളണമെന്നില്ല.
എന്നാല്‍, ആ അഭിപ്രായ വ്യത്യാസങ്ങള്‍, വ്യത്യസ്ത സമീപനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രതികാര മനോഭാവമുണ്ടാവുന്നതും അതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകങ്ങളുണ്ടാവുന്നതും നീതീകരിക്കാനാവുന്നതല്ല. ഒരു പരിഷ്കൃത സമൂഹത്തിനു ചേരുന്നതുമല്ല. കേരളം പോലെ പ്രബുദ്ധമായ ഒരു സംസ്ഥാനത്തിന്റെ കാര്യത്തില്‍ ഇതു കൂടുതല്‍ പ്രസക്തമാണുതാനും.
എങ്കിലും കേരളത്തില്‍, ചില പ്രദേശങ്ങളില്‍ നിര്‍ഭാഗ്യകരമായ ഇത്തരമൊരു സാഹചര്യം നിലനില്ക്കുന്നു. ഇതിനെ മറികടക്കേണ്ടതുണ്ട്. അതു സാധ്യമാവണമെങ്കില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകര്‍ ബോധപൂര്‍വം പരിശ്രമിക്കണം. ദൃഢനിശ്ചയത്തോടെ സമാധാനപരമായി നിലകൊള്ളുമെന്നുറപ്പിക്കണം.
വൈകാരികമായ പ്രതികാര പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് നാടിന്റെ വികസനം, നാട്ടുകാരുടെ നډ, സമൂഹത്തിന്റെ പുരോഗതി എന്നീ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുറപ്പിക്കണം. ‘മനുഷ്യത്വ’മെന്ന മഹാഗുണത്തിന്റെ മഹത്വം മനസ്സില്‍നിന്നു ചോര്‍ന്നുപോകാന്‍ ഏതു സാഹചര്യത്തിലും അനുവദിക്കില്ല എന്നു നിശ്ചയിക്കണം.
വ്യത്യസ്ത പാര്‍ടികളില്‍പ്പെട്ടവര്‍ തമ്മില്‍ കൊന്നൊടുക്കിയല്ല അഭിപ്രായവ്യത്യാസം പരിഹരിക്കേണ്ടത്. മറിച്ച്, എതിരഭിപ്രായവുമായി നില്ക്കുന്നയാള് പോലും സത്യം മനസ്സിലാക്കി നാളെ നമ്മളോടൊപ്പം വരേണ്ട നമ്മുടെ സഹോദരനാണ് എന്ന ചിന്ത ഓരോ കൂട്ടര്‍ക്കും മനസ്സിലുണ്ടാവണം. അങ്ങനെ വന്നാല്‍ ഈ അവസ്ഥ മാറും. പ്രതികാരചിന്ത മാറും. നാളെ നമുക്കുവേണ്ടി നില്‍ക്കേണ്ട വ്യക്തിയെ ഇന്നേ കൊല്ലുകയോ എന്ന ചിന്ത മനസ്സിലുയരും. അത് ശാന്തിയുടെ, സഹവര്‍ത്തിത്വത്തിന്റെ, സാഹോദര്യത്തിന്റെ അന്തരീക്ഷം മനസ്സിലും സമൂഹത്തിലും ഉണ്ടാക്കും.
എല്ലാ രാഷ്ട്രീയ ചിന്താധാരകളിലും പെട്ടവര്‍ മനുഷ്യത്വത്തിന്റെയും നാടിന്റെ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും കാര്യത്തില്‍ ഒരുമിക്കണം. ഇവയ്ക്കൊക്കെയായി എല്ലാ ബഹുജനങ്ങളും കൈകോര്‍ത്തു പിടിച്ചു മുന്നേറേണ്ട ഘട്ടത്തില്‍ ശത്രുതാ മനോഭാവത്തോടെ പരസ്പരം കാണുന്ന മനോഭാവം എല്ലാവരും ഒഴിവാക്കണം. രാഷ്ട്രീയ പ്രബുദ്ധതയും വിവേകവും മനുഷ്യത്വവും ആവശ്യപ്പെടുന്നത് അതാണ്.
ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും; തിരുത്താന്‍ പറ്റില്ല. സൗമനസ്യം കൊണ്ടേ ആരെയും തിരുത്താനാവൂ. മനുഷ്യത്വപൂര്‍ണമായ ആ സൗമനസ്യത്തിന്റെ രാഷ്ട്രീയത്തിനായി എല്ലാവരും സ്വയം അര്‍പ്പിക്കുമെങ്കില്‍ ഈ നാട് ഒരുമയോടെ പുരോഗമിക്കും. നമ്മുടെ വരും തലമുറകള്‍ക്കു സ്വച്ഛമായി ഐശ്വര്യത്തില്‍ കഴിയാനാവുന്ന ഒരു അന്തരീക്ഷം നമുക്കു സൃഷ്ടിക്കാനാവും. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ടി ഗവണ്മെന്റ് കൈക്കൊള്ളുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.
?????????????????? ????????? ??????? ?????
????????????????? ??? ????????????????? ?????????????? ????????????? ???????????? ???????? ??? ?????????? ??????????? ?????????? ? ?????????????? ?????? ??? ??????????. ????????? ?????????????? ??????????. ??????? ??????????? ??? ???????? ?????????. (more…)