Category: Public Speeches

സംസ്ഥാന വികസന കൗണ്‍സില്‍ യോഗം

പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ വികസന കൗണ്‍സിലിന്‍റെ മാതൃകയില്‍ സംസ്ഥാനത്തു മുഖ്യമന്ത്രി അദ്ധ്യക്ഷനായി രൂപീകരിച്ചിട്ടുള്ള വികസനകൗണ്‍സില്‍ കൊണ്ട് മുഖ്യമായും ഉദ്ദേശിച്ചിട്ടുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യലും ഈ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കലുമാണ്.

നിര്‍ഭാഗ്യവശാല്‍, നമുക്ക് കൃത്യമായ ഇടവേളകളില്‍ ഈ സമതിയുടെ യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. കുറേ വര്‍ഷങ്ങളായി ഇതാണു സ്ഥിതി. ഈ സ്ഥിതിക്കു മാറ്റംവരുത്താന്‍ പോവുകയാണ് ഇനി നമ്മള്‍. അതിന്‍റെ തുടക്കമാണ് ഈ യോഗം. (more…)

ഭാഗ്യക്കുറി സുവര്‍ണ്ണ ജൂബിലി

ഭാഗ്യക്കുറി വകുപ്പ് അമ്പതാണ്ടു വിജയകരമായി പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനമാണ് ഇന്നിവിടെ നടക്കുന്നത്. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല സമാപനം.

ജനുവരി 15 ന് വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ, സബ് ജില്ല ഓഫീസുകളിലും സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്കാണ് ഇന്നിവിടെ സമാപ്തിയാകുന്നത്. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട ജന വിഭാഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ആഘോഷപരിപാടികള്‍ എല്ലായിടത്തും ഗംഭീരമായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു എന്നു കാണുന്നതു സന്തോഷകരമാണ്. വകുപ്പിന്‍റെ ഉത്ഭവം, വളര്‍ച്ച, നേട്ടം, ഭാവി മുതലായവ സംബന്ധിച്ച് വ്യക്തമായ ധാരണ ജനങ്ങളിലുണ്ടാക്കുന്നതിന് ജൂബിലി ആഘോഷങ്ങള്‍ക്ക് അനുബന്ധമായി നടന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. (more…)

കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സ് സമാപന സമ്മേളനം

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കുട്ടികളുടെ സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ്സിന്‍റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. മനുഷ്യന്‍റെ മാത്രമല്ല മറ്റു ജീവജാലങ്ങളും ഇവിടെ നിലനില്‍ക്കണം. പ്രകൃതിയുടെ ഹരിതാഭ നിലനിര്‍ത്തണം. ശുദ്ധജലവും ശുദ്ധവായുവും ലഭിക്കണം. ഇതിനൊക്കെ ജൈവവൈവിധ്യ സംരക്ഷണം അനിവാര്യമാണെന്ന ബോധം ഊട്ടിയുറപ്പിക്കാന്‍ ഇത്തരം പരിപാടികള്‍ സഹായകമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (more…)

ജലകൃഷി വികസനം സെമിനാര്‍

കേരളാ അക്വാഫാര്‍മേഴ്സ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ജലകൃഷി വികസനത്തെ സംബന്ധിച്ച ഈ സെമിനാറില്‍ പങ്കെടുക്കാനാകുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കണ്ണൂരില്‍ ജലകൃഷിയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു ദേശീയ സെമിനാര്‍ സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്ത കേരള അക്വാ ഫാര്‍മേഴ്സ് ഫെഡറേഷനെ ആദ്യമായി അഭിനന്ദിക്കട്ടെ.

ലോകത്ത് ഏറ്റവും വേഗതയോടെ വളരുന്ന ഭക്ഷ്യ ഉത്പാദന മേഖലകളിലൊന്നാണ് ജലകൃഷി. 1980 മുതല്‍ പ്രതിവര്‍ഷം 8 ശതമാനത്തോളം വളര്‍ച്ചാനിരക്ക് കൈവരിക്കുന്ന മേഖലയാണിത്. ലോകത്ത് ഇന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മത്സ്യത്തിന്‍റെ 48 ശതമാനത്തോളം ജലകൃഷിയില്‍ നിന്നുളളവയാണ്. ഉള്‍നാടന്‍ മത്സ്യോത്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ചൈനയില്‍ ആകെ മത്സ്യഉത്പാദനത്തിന്‍റെ 72 ശതമാനത്തോളവും ജലകൃഷി മേഖലയുടെ സംഭാവനയാണ്. ഇന്ത്യയുടെ സ്ഥിതിയും ഭിന്നമല്ല. നമ്മുടെ രാജ്യത്തിന്‍റെ ആകെ മത്സ്യോത്പാദനത്തിന്‍റെ 52 ശതമാനത്തോളം മത്സ്യകൃഷിയില്‍ നിന്നുളളവയാണ്. (more…)

മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്‍റെ എഴുപതു വര്‍ഷങ്ങള്‍

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി രക്തസാക്ഷിത്വം വരിച്ചിട്ട് ഏഴുപതിറ്റാണ്ട് തികയുകയാണ്. ആ രക്തസാക്ഷിത്വ സ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്‍റെ ജീവിതവും ജീവത്യാഗവും ഏതൊക്കെ മൂല്യങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നോ, ആ മൂല്യങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതുതന്നെയാണ് ആ രക്തസാക്ഷിത്വ ദിനാചരണത്തെ എക്കാലവും കൂടുതല്‍ പ്രസക്തമാക്കുന്നത്.

ആ ജീവിതസന്ദേശം പുതിയ സമൂഹത്തിന്‍റെ മനഃസാക്ഷിയില്‍ ഉള്‍ച്ചേര്‍ക്കാന്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അത് ഏറ്റെടുക്കുക എന്നു പറയുന്നത് സമൂഹത്തിന്‍റെ ഉല്‍കര്‍ഷത്തിലും മാനവരാശിയുടെ അതിജീവനത്തിലും താല്‍പര്യമുള്ള ഏതു ഭരണസംവിധാനത്തിന്‍റെയും ധാര്‍മികമായ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം കേരള ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയാണ്. (more…)

ലോക കേരള സഭ ഉദ്ഘാടന പ്രസംഗം

ലോക കേരളസഭ എന്ന മഹത്തായ സങ്കല്‍പം യാഥാര്‍ത്ഥ്യമാവുകയാണ്. സഭയുടെ പ്രഥമ സമ്മേളനം നടക്കുകയാണിവിടെ. ഇതിലേക്കു വന്നെത്തിയിട്ടുള്ള മുഴുവന്‍ പേരെയും സന്തോഷത്തോടെയും അഭിമാനത്തോടെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.

‘കേരളം വളരുന്നു; പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്ന് അന്യമാംദേശങ്ങളില്‍’ എന്ന് എത്രയോ പതിറ്റാണ്ടുകള്‍ക്കു മുമ്പേ തന്നെ മലയാളത്തിന്‍റെ ഒരു മഹാകവി കുറിച്ചുവെച്ചു- മഹാകവി പാലാ നാരായണന്‍നായര്‍. അന്നും അതിനുശേഷവും ആ വാക്കുകള്‍ കുടുതല്‍ കൂടുതല്‍ സത്യവും യാഥാര്‍ത്ഥ്യവുമാവുന്നതാണു നമ്മള്‍ കണ്ടത്. അതെ, കേരളം വിശ്വചക്രവാളങ്ങളോളം വളരുന്ന കാലമാണു കടന്നുപോയത്. ആ വളര്‍ച്ച ഇന്നും തുടരുകയാണ്. (more…)

വൈറോളജി മീറ്റ് 2017

അന്താരാഷ്ട്ര വൈറോളജി സംഗമം, വൈറോളജി ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്കായി ഇവിടെ എത്തിയിട്ടുള്ള ശാസ്ത്രജ്ഞന്‍മാരെയും മറ്റു പ്രശസ്ത വ്യക്തികളെയും ഗവേഷകരെയും വിദ്യാര്‍ത്ഥികളെയും അഭിവാദ്യം ചെയ്യുന്നു.

നമ്മുടെ രാജ്യത്തിനുതന്നെ മാതൃകയായി ശാസ്ത്രരംഗത്ത് മുന്നേറുന്ന കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാന ശാസ്ത്ര കൗണ്‍സിലും അനുബന്ധ ഗവേഷണ വികസന സ്ഥാപനങ്ങളും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വിലപ്പെട്ടതാണ് എന്ന് സര്‍ക്കാര്‍ കരുതുന്നു. ശാസ്ത്ര ഗവേഷണ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. (more…)

ലൈഫ് – കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ ലൈഫ് മിഷന്‍ സമ്പൂര്‍ണ ഭവനപദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിയുന്നതില്‍ എനിക്ക് ഏറെ സന്തോഷവും അഭിമാനവും ഉണ്ട്. ആദ്യ സമ്പൂര്‍ണ ഭവനവല്‍കൃത ലൈഫ് മിഷന്‍ ജില്ലയായി മാറാന്‍ കോഴിക്കോട് നടത്തിയിട്ടുള്ള തയ്യാറെടുപ്പ് വളരെ പ്രശംസനീയമാണ് എന്നു പറയട്ടെ.

ഏകദേശം പതിനായിരത്തോളം ഭൂരഹിത, ഭവനരഹിതരും പതിനായിരത്തോളം ഭൂമിയുള്ള ഭവനരഹിതരുമാണ് ഈ ജില്ലയിലുള്ളത്. ഇതിനുപുറമെ മുന്‍കാലങ്ങളില്‍ ചില ഭവനപദ്ധതികളുടെ ഭാഗമായി നിര്‍മാണം തുടങ്ങിവെച്ചതും എന്നാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ എണ്ണായിരത്തി ഒരുന്നൂറ് വീടുകളുടെ അവകാശികളുമുണ്ട്. ഇവര്‍ക്കാകെ താമസസ്ഥലം ഉണ്ടാക്കിക്കൊടുക്കുക എന്നത് തീര്‍ച്ചയായും വലിയൊരു വെല്ലുവിളിയാണ്. ലൈഫ് പദ്ധതിക്കു കീഴില്‍ ആ വെല്ലുവിളി ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയാണ് കോഴിക്കോട് ജില്ല.കോഴിക്കോട് ജില്ലയിലെ എല്ലാ ഭൂരഹിത-ഭവനരഹിതര്‍ക്കും വീട് നല്‍കുന്നതിന് ഏതാണ്ട് 188 ഏക്കര്‍ ഭൂമിയാണ് ആവശ്യമായി വരുന്നത്. (more…)

ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്‍

പൊലീസിന് മാനുഷികമായ മുഖവും മനസ്സും നല്‍കുക എന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണ് ഗവണ്‍മെന്‍റ്. ഗവണ്‍മെന്‍റിന്‍റെ ഈ മനോഭാവം ഇതിനകം തന്നെ പല നടപടികളില്‍ പ്രതിഫലിച്ചിട്ടുണ്ട്. ആ പരമ്പരയിലെ ഏറ്റവും പുതിയതാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ്, വനിതകള്‍ എസ്എച്ച്ഒമാരായുള്ള പൊലീസ് സ്റ്റേഷനുകള്‍, വനിതാ പൊലീസ് സ്റ്റേഷനുകള്‍, വനിതാ പൊലീസിന്‍റേതായ ബറ്റാലിയന്‍, മൊത്തം പൊലീസ് സംഖ്യയുടെ 25 ശതമാനത്തിലേക്ക് വനിതാ പൊലീസിന്‍റെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പടിപടിയായ വനിതാ റിക്രൂട്ട്മെന്‍റ്, പിങ്ക് പൊലീസ് സംവിധാനം തുടങ്ങി പല പല കാര്യങ്ങളിലൂടെ പൊലീസിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതാന്‍ പോരുന്ന നടപടികളുമായി മുമ്പോട്ടുപോവുകയാണ് സര്‍ക്കാര്‍. (more…)

ശിശുദിനാഘോഷം

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ശിശുദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാകുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. ഒക്ടോബര്‍ 20 മുതല്‍ നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ഈ പൊതുസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന മുഴുവന്‍ കുട്ടികളെയും ഞാന്‍ സ്നേഹപൂര്‍വ്വം അഭിവാദ്യം
ചെയ്യുന്നു.

കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജډദിനമാണല്ലോ നാം ശിശുദിനമായി ആഘോഷിക്കുന്നത്. നമ്മുടെ കര്‍ഷകരുടെയും തൊഴിലാളികളുടെയും വിയര്‍പ്പിലും ഗ്രാമത്തിന്‍റെ വിശുദ്ധിയിലും ഇന്ത്യയെ കണ്ടെത്താനുള്ള കരുത്ത് കുട്ടികള്‍ക്കുണ്ടാകണമെന്ന് നെഹ്രു ആഗ്രഹിച്ചിരുന്നു. കാരണം രാജ്യത്തിന്‍റെ ഭദ്രത വരുംതലമുറയുടെ കൈകളിലാണെന്ന് അദ്ദേഹത്തിന് വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നു. (more…)