പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാകുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. കാരണങ്ങള്‍ പലതുണ്ട്. പരിസ്ഥിതിസൗഹൃദമായ ഒരു പദ്ധതിയാണിത് എന്നത് അതിലൊന്നാണ്. നമ്മുടെ വൈദ്യുതി ഉല്പാദനത്തെ അത്ര വലിയതോതിലൊന്നുമല്ലെങ്കിലും മുമ്പോട്ടുകൊണ്ടുപോകുന്നു ഈ പദ്ധതി എന്നതാണു മറ്റൊന്ന്. നാടിനെ അടിസ്ഥാനപരമായ വികസനത്തിലേക്കു നയിക്കാനുള്ള പദ്ധതികള്‍ ഫലപ്രദമാവണമെങ്കില്‍ വൈദ്യുതി കൂടിയേ തീരൂ. ആ ബോധത്തോടെയുള്ള കര്‍മപരിപാടികളുമായി നീങ്ങുന്ന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പെരുന്തേനരുവി പദ്ധതി ശ്രദ്ധേയമായ ഒരു കാല്‍വെയ്പ്പു തന്നെയാണ്.
പമ്പാനദിയില്‍ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപമാണ് ഈ പദ്ധതി നിര്‍മിച്ചിട്ടുള്ളത്. പ്രകൃതിഭംഗിക്ക് പോറലേല്പിക്കാതെ വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ഈ നിലയത്തില്‍ നിന്നുള്ള വൈദ്യുതി റാന്നി 110 കെ വി സബ്സ്റ്റേഷന് വഴിയും റാന്നി – പെരുനാട് 33 കെ വി സബ് സ്റ്റേഷന് വഴിയും പ്രസരണം ചെയ്യും. ഏകദേശം 35,000 വീടുകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. (more…)