Transportation

 വികസന വിജയത്തിൽ കേരളം

ലോകം വികസിക്കുമ്പോൾ നമ്മുടെ നാടും അതിന് അനുസരിച്ച് വികസിക്കണം എന്ന കാഴ്ചപാടോടെയാണ് ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ വികസന പ്രവർത്തനങ്ങളെ സമീപിച്ചത്.അതിന്റെ ഫലം ഇപ്പോൾ വിവിധ മേഖലകളിൽ പ്രകടമായിരിക്കുകയാണ്.അടിസ്ഥാന വികസന രംഗത്ത് സംസഥാനത്തിന്റെ സ്വപ്‌നമായിരുന്ന വൻകിട പദ്ധതികൾ സമയബന്ധിതമായി ഈ സർക്കാർ പൂർത്തീകരിക്കുകയാണ്.എല്ലാ പ്രതിബന്ധങ്ങളും ഒഴിവാക്കിക്കൊണ്ട് ജനങ്ങളുടെ വിശ്വാസവും സഹകരണവും ആർജ്ജിച്ചുകൊണ്ടാണ് ഓരോ പദ്ധതിയും ലക്ഷ്യം നേടുന്നത്.


കണ്ണൂർ വിമാനത്താവളം

വികസന പ്രവർത്തനങ്ങളുടെ വിജയത്തിൽ ഏറ്റവും പ്രധാനം ഉത്തരമലബാറിന്റെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനമാരംഭിച്ചു എന്നതാണ്.

കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിൽ ഇപ്പോൾ നാല്  അന്തരാഷ്ട്ര വിമാനത്താവളങ്ങളായി.രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും ഇ നേട്ടം അവകാശപ്പെടാനാകില്ല.

സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തമുള്ള രണ്ടാമത്തെ വിമാനത്താവളമാണ് കണ്ണൂർ.ലോകനിലവാരമുള്ള സൗകര്യങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയും സമന്വയിക്കുന്ന ഈ വിമാനത്താവളം യാത്രക്കാർക്ക് ഏറെ പ്രയാജനപ്രദമാണ് .അതോടൊപ്പം ഭാവി വികസനം കൂടി യാതാർഥ്യമാകുന്നതോടെ ഉത്തരമലബാറിന്റെ വികസനകുതിപ്പുകൾ കണ്ണൂർ വിമാനത്താവളം വഴിയാകും.


മറ്റു വിമാനത്താവളങ്ങളിലും വികസന പ്രവർത്തനങ്ങൾ

കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് കേന്ദ്രത്തിനു മേൽ സമ്മർദ്ദം ചെലുത്തിവരുകയാണ്.കരിപ്പൂരിൽ ഇപ്പോൾ വലിയ വിമാനങ്ങൾ ഇറങ്ങാൻ തുടങ്ങിയിട്ടുണ്ട്.കോഴിക്കോടിന്


കൊച്ചി മെട്രോ

ആലുവ മുതൽ മഹാരാജാസ് വരെ 18കി.മീ ദൂരത്തിലാണ് കൊച്ചി മെട്രോ റെയിൽ ഇപ്പോൾ സർവീസ് നടത്തുന്നത്.മഹാരാജാസ് മുതൽ പെട്ട വരെയും അടുത്ത ഘട്ടമായി തൃപ്പുണിത്തുറ വരെയും മെട്രോ ദീർഘിപ്പിക്കും.മെട്രോ പദ്ധതിയുടെ ഭാഗമായി കാക്കനാട്ട് ടൗൺഷിപ്പ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട് .


കടമ്പകൾ കടന്ന് ഗെയിൽ

കൊച്ചിയിലെ എൽ എൻ ജി ടെർമിനലിൽ നിന്ന് മംഗലാപുരത്തേക്ക് പ്രകൃതി വാതകം കൊണ്ട് പോകുന്ന പൈപ്പ് ലൈൻ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പ്രധാനപ്പെട്ടതാണ്.

444 കി.മീ ദൂരത്തിൽ പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തി പുരോഗമിക്കുകയാണ് .ഇതിനോടകം 400 കി. മീ ദൂരത്തിൽ പൈപ്പിടൽ പൂർത്തീകരിച്ചു കഴിഞ്ഞു.2012 ലാണ് കേരളത്തിൽ പ്രകൃതിവാതക പൈപ്പ് ലൈൻ സ്ഥാപിക്കുവാനുള്ള നടപടി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ചത്.എന്നാൽ പലയിടത്തും നാട്ടുകാരുടെ എതിർപ്പ് കാരണം 2013 ൽ പദ്ധതി നിർത്തിവെച്ചു.കരാറുകൾ റദ്ദായി.എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പൈപ്പിടൽ പുനരാരംഭിക്കാൻ ഉറച്ച തീരുമാനമെടുത്തു.സ്ഥലം ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കി.തർക്കമുള്ള സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ജനങ്ങളുമായി സംസാരിച്ച് പരിഹരിച്ചതോടെയാണ് പദ്ധതി അതിവേഗത്തിൽ പൂർത്തിയാകുന്നത്.


മുൻപെങ്ങും ഇല്ലാത്ത വേഗത്തിൽ ദേശീയപാത വികസനം

ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ സ്ഥലമേറ്റെടുക്കുനുള്ള എതിർപ്പുകൾ കാരണം ഉപേക്ഷിച്ച മട്ടായിരുന്നു സംസ്ഥാനത്തെ ദേശീയപാത വികസനം.

ദേശീയ പാത അതോറിറ്റിയും പദ്ധതിയിൽ നിന്ന് പിന്മാറിയ തരത്തിലായിരുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ദേശീയ പാത 45 മീറ്ററായി വികസിപ്പിക്കണം എന്ന കാര്യത്തിൽ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയി. അതോടൊപ്പം സ്ഥലവും വീടും നഷ്ടപ്പെടുന്നവർക്ക് മികച്ച നഷ്ടപരിഹാര-പുനരധിവാസ പാക്കേജ് ദേശീയപാത അതോറിയറ്റിയെ കൊണ്ട് അംഗീകരിപ്പിക്കുവാനും സർക്കാരിന് സാധിച്ചു.ജനങ്ങളുടെ പൂർണ്ണ സഹകരണത്തോടെയാണ് പൊതുവിൽ എല്ലായിടത്തും പാതാവികസനം അതിവേഗത്തിൽ പുരോഗമിക്കുന്നത്.85,500 കോടി രൂപ ചെലവിൽ കാസർകോട് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം വരെ ദേശീയ പാത 47 ഉം 17 വികസിപ്പിച്ചുള്ള പുതിയ നാലുവരിപ്പാത 2020 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.


ദേശീയ ജലപാത ആദ്യഘട്ടം അടുത്ത വർഷം

കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുന്ന പദ്ധതിയാണ് കോവളം മുതൽ ബേക്കൽ വരെയുള്ള ദേശീയ ജലപാത.599 കി.മീ വരുന്ന ജലപാതയുടെ ഒന്നാം ഘട്ടം 2020 ൽ പൂർത്തീകരിക്കാൻ ആണ് ലക്ഷ്യമിടുന്നത്.നിലവിലുള്ള ജലപാതകൾ ഗതാഗത യോഗ്യമാക്കുകയും പരസ്പരം ബന്ധിപ്പിക്കാൻ പുതിയ കനാലുകൾ നിർമ്മിക്കുകയുമാണ് ചെയ്യുന്നത്. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം വിനോദസഞ്ചാര സാധ്യതകൾ കൂടി ലക്ഷ്യമിട്ടാണ് ജലപാത നടപ്പാക്കുന്നത്.


റെയിൽ വികസനം
സമാന്തര പാത ,ഹൈസ്പീഡ് തീവണ്ടി

കേരളത്തിൽ റെയിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിന് റെയിൽവേയുമായി സഹകരിച്ച് സംസ്‌ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട് .ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിനും റെയിൽവേയ്ക്കും തുല്യ ഓഹരി പങ്കാളിത്തമുള്ള കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ എന്ന കമ്പനി രൂപികരിച്ചു.കാസർകോട് മുതൽ തിരുവനന്തപുരം വരെ നിലവിലുള്ള റെയിൽ പാതയ്ക്ക് സമാന്തരമായി പുതിയ പാത നിർമ്മിക്കുവാനാണ് ഉദ്ദേശിക്കുന്നത്.സെമി ഹൈസ്പീഡ് തീവണ്ടികൾ ഈ പാതയിലൂടെ ഓടിക്കുവാൻ കഴിയും . ആറ് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തുവാൻ കഴിയും.റെയിൽവേ സഹകരിക്കുകയാണെങ്കിൽ ഈ പദ്ധതിയുടെ നിർമ്മാണം വൈകാതെ ആരംഭിക്കുവാൻ കഴിയും.


കൂടംകുളം പവർ ഹൈവേ 2021ൽ പൂർത്തീകരിക്കും

കൂടംകുളം ആണവ നിലയത്തിൽ നിന്ന് കേരളത്തിലേക്ക് വൈദ്യുതി കൊണ്ടുവരുന്ന പദ്ധതിയാണിത്.തിരുനെൽവേലിയിൽ നിന്ന് മാടക്കത്തറ വരെ 310 കി.മീറ്ററിൽ 400 കെ.വി ലൈൻ സ്ഥാപിക്കുകയാണ് .മൊത്തം 447 ടവറുകൾ ആണ് സ്ഥാപിക്കേണ്ടത്.ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 64 ടവറുകൾ മാത്രമാണ് പൂർത്തിയായിരുന്നത്.ഇപ്പോൾ 428 ടവറുകൾ പൂർത്തിയായി.ഇനി 63 കി.മീ മാത്രമേ ലൈൻ വലിക്കേണ്ടതുള്ളൂ.2021 മാർച്ചിൽ പദ്ധതി പൂതിയാകും .സൗരോർജ്ജ മേഖലയിലും വലിയ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.


വിഴിഞ്ഞം പദ്ധതി മുന്നോട്ട്

നാലു ഘട്ടമായി 7,700 കോടി രൂപ മുതൽമുടക്കിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖ പദ്ധതി പുരോഗമിക്കുകയാണ് .2019 ൽ ആദ്യഘട്ടം പൂർത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഓഖി,പ്രളയം എന്നീ ദുരന്തങ്ങൾ കാരണം പദ്ധതിയുടെ നടത്തിപ്പിൽ ചില തടസങ്ങൾ നേരിട്ടു.ഇപ്പോൾ അതെല്ലാം പരിഹരിച്ചു പദ്ധതി മുന്നോട്ട് നീങ്ങുകയാണ് .93 ശതമാനം ഭൂമിയും ഏറ്റെടുത്തു.ഇനി 12 ഏക്കർ സ്ഥലം മാത്രമാണ് ഏറ്റെടുക്കാനുള്ളത്


വാട്ടർ മെട്രോ

കൊച്ചി മെട്രോയുടെ തുടർച്ചയായി സോളാർ ബോട്ടുകൾ ഉപയോഗിച്ച് കായലിലൂടെ ഗതാഗത സൗകര്യം ഉണ്ടാക്കുന്നതാണ് പദ്ധതി.76കി.മീ ദൈർഘ്യമുള്ള റൂട്ടിൽ 78 ബോട്ടുകളുണ്ടാകും.744 കോടി രൂപ ചെലവിൽ പദ്ധതി പൂർത്തികരിക്കുന്നതോടെ ദ്വീപ് നിവാസികൾക്ക് കുറഞ്ഞ സമയത്തിൽ കുറഞ്ഞ ചെലവിൽ നഗരത്തിൽ എത്താം.


തീരദേശ,മലയോര ഹൈവേകൾ

ദേശീയപാത വികസനത്തിന് സമാന്തരമായി മലയോര ഹൈവേയും (1267 കി.മീ) തീരദേശ ഹൈവേയും(657കി.മീ) 2020 ലെ തന്നെ പൂർത്തീകരിക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.രണ്ടു ഹൈവേകൾക്കും കൂടി 10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.