Author: CM Kerala

വൈറൽ വ്യാധികളെ പ്രതിരോധിക്കാൻ ലോകോത്തര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം അഭിമാനിക്കുമ്പോഴും നമ്മുടെ കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി വിവിധ തരത്തിലുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. വൃത്തിയും വെടിപ്പും പരിസര ശുചിത്വവുമൊക്കെ  മറ്റാരേക്കാളുംനിത്യജീവിതത്തിൽ പുലർത്തുന്ന ഒരു ജനതയാണ് നാം.എന്നിട്ടും  ഇത്തരത്തിൽ പകർച്ചവ്യാധികൾ നമ്മുടെ നാടിനെ രോഗാതുരമാക്കിയത് എങ്ങനെയെന്നും  അവയെ എങ്ങനെ നിർമ്മാർജ്ജനം ചെയ്യാമെന്നുമുള്ള ആലോചനയിലാണ്  ലോകോത്തര നിലവാരമുള്ള ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആശയം ഉദിച്ചത്.  മുൻകാലങ്ങളിൽ പൂർണ്ണമായും തുടച്ചു നീക്കപെട്ടുവെന്ന് നാം വിശ്വസിച്ച പകർച്ച വ്യാധികളും,മറ്റു ചില പുതിയ രോഗങ്ങളും, പ്രായമുള്ളവർ നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഈ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ അഭിമുഖീകരിച്ചിരുന്നു. അതിനെ പ്രതിരോധിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടുകയും സ്വീകരിച്ച നടപടികൾക്ക് പ്രയോജനം ഉണ്ടാവുകയും ചെയ്തു. അപ്പോഴും ചികുൻ ഗുനിയ,ഡെങ്കിപ്പനി,എച്ച് വൺ എൻ വൺ എന്നീ രോഗങ്ങൾ ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ അവശേഷിച്ചു.ഈ പശ്ചാത്തലത്തിലാണ് പകർച്ചവ്യാധികളെയും പുതിയ രോഗങ്ങളെയും കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കാനുള്ള വഴികൾ ആലോചിച്ചത്. രോഗനിർണ്ണയവും ഗവേഷണവും പ്രതിവിധികളിൽ പ്രധാനം എന്ന വിദഗ്ദഭിപ്രായമാണ്  തിരുവനന്തപുരം തോന്നയ്ക്കൽ ബയോലൈഫ് സയൻസ് പാർക്കിൽ ആരംഭിച്ച  അന്താരാഷ്ട നിലവാരമുള്ള വൈറോളജി ഇൻസ്റ്റിട്യൂട്ട്  യാഥാർഥ്യമാക്കിയത്.
                    ആദ്യ ഘട്ടമെന്ന നിലയിൽ പകർച്ച വ്യാധികൾ ഫലപ്രദമായി നേരിടുന്നതിൽ ഏറ്റവും വിദഗ്ദരായ ആഗോള പ്രശസ്തരായ ശാസ്ത്രജ്ഞരുമായി  ഒരു കൂടിക്കാഴ്ച നടത്തി. കേരളത്തിൽ ഒരു വൈറോളജി ഇൻസ്റ്റിട്യൂട്ട് സ്ഥാപിക്കുന്നതിന്റെ ആവശ്യകത അവരിൽ നിന്നും മനസിലാക്കി.  തുടർന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ (KSCSTE) പദ്ധതി സമയബന്ധിതമായി സ്ഥാപിക്കുവാൻ വേണ്ട നടപടികൾ ഏറ്റെടുത്ത് നടപ്പിലാക്കുവാൻ കഴിഞ്ഞ വർഷം ചുമതലപ്പെടുത്തുകയുണ്ടായി. അവർ വളരെ ചിട്ടയോടും ഗൗരവത്തോടും കൂടി പല ശ്രേണിയിലുള്ള വൈറോളജി വിദഗ്ധരുമായി ഈകാര്യം കൂടിയാലോചന നടത്തി. ഇതിന്റെ ഭാഗമായി തന്നെ 2017 ഡിസംബറിൽ ഒരു അന്താരാഷ്ട്ര വൈറോളജി സംഗമവും നടത്തുകയുണ്ടായി.അതിൽ പങ്കെടുത്ത ലോക പ്രശസ്ത വൈറോളജി ശാസ്ത്രജ്ഞരുടെ നിർദ്ദേശങ്ങൾ ഏകോപിപ്പിച്ച്  ഒരു രൂപരേഖ തയ്യാറാക്കുകയും ചെയ്തു. അത് സർക്കാർ അംഗീകരിക്കുകയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി 202 കോടി രൂപയുടെ പദ്ധതി വിഹിതം അനുവദിക്കുകയും 15 കോടി രൂപ ബജറ്റിൽ  ഉൾപ്പെടുത്തുകയും ചെയ്തു.പിന്നീട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിലേക്കായി ആലോചനകൾ. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനുമായി (KSIDC) ചർച്ച നടത്തുകയും തിരുവനന്തപുരം തോന്നയ്ക്കലുള്ള ലൈഫ് സയൻസ് പാർക്കിൽ  25 ഏക്കർ സ്ഥലം നൽകാമെന്ന് അവർ സമ്മതിക്കുകയും ചെയ്തു.അങ്ങനെ സ്ഥലം കണ്ടെത്തുക എന്ന അടിസ്ഥാന ആവശ്യത്തിനും  വേഗത്തിൽ പരിഹാരമായി. നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നടപടി ആരംഭിക്കുകയും ചെയ്തു.
                       ഈ ഘട്ടത്തിലാണ് നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. നിപയെ നാം ഫലപ്രദമായി തുരത്തി ഓടിച്ചു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദ്ദേശം ഈ ഘട്ടത്തിൽ നൽകി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  അഡ്വാൻസ്ഡ്  വൈറോളജി രണ്ടു ഘട്ടങ്ങളിലായി നിർമ്മിക്കാനായിരുന്നു തീരുമാനം. ആദ്യഘട്ടത്തിൽ  2.07 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന  പ്രീ ഫാബ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന് നൽകി..ഇതിനായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ 2.07 ഏക്കർ സ്ഥലം ഒരു പ്രത്യേക ധാരണാപത്രത്തിലൂടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കൈമാറുകയും ചെയ്തു.വിദഗ്ധരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി ഈ കെട്ടിടത്തിന്റെ രൂപരേഖയ്ക്ക്  അംഗീകാരം നൽകി .തുടർന്ന് മെയ് 30 നു സ്ഥാപനത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു.പ്രീ ഫാബ് കെട്ടിടത്തിന്റെ സിവിൽ സ്‌ട്രക്‌ചറിന്റെ നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തീകരിച്ച്  2019 ഫെബ്രുവരി 9 നു ഉത്ഘാടനം നടത്തണമെന്നും നിർദേശിച്ചു.ആ നിർദേശങ്ങൾ എല്ലാം പാലിച്ചുകൊണ്ട് സമയബന്ധിതമായി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച്  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആദ്യ ഘട്ടം ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്.
 80,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ  അന്താരാഷ്ട്ര നിലവാരവും മാനദണ്ഡവുമനുസരിച്ചുള്ള പ്രധാന കെട്ടിട സമുച്ചയത്തിന്റെ നിർമാണചുമതല കെ.എസ്.ഐ.ഡി.സിക്കാണ് നൽകിയിരിക്കുന്നത്. നൂതന സൗകര്യങ്ങളുള്ള ഈ പ്രധാന ഇൻസ്റ്റിറ്റ്യൂട്ട് മന്ദിരത്തിന്റെ നിർമ്മാണം  ഈ വർഷം പൂർത്തിയാകും.
മാരക പ്രഹരശേഷിയുള്ള നിപ പോലുള്ള വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകൾ തിരിച്ചറിഞ്ഞ് കാലവിളംബം കൂടാതെ പ്രതിവിധി സ്വീകരിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നതോടെ കഴിയും.

രോഗനിർണയവും ഉന്നതതല ഗവേഷണവുമാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ചുമതലകൾ. രോഗബാധ സംബന്ധിച്ച സാമ്പിളുകൾ ശേഖരിച്ച് എത്തിച്ചാൽ പൂനെയിലെ വൈറോളജി ലാബിൽ ലഭ്യമാകുന്നതിനേക്കാൾ നിലവാരത്തിലുള്ള നിർണയത്തിന് ഇവിടെ സാധ്യമാകും. വിവിധ വൈറസുകൾക്കുള്ള പ്രതിരോധ മരുന്ന് നിർമാണത്തിനുള്ള ആധുനിക ഗവേഷണത്തിനും സൗകര്യമുണ്ടാകും. പകർച്ചവ്യാധികൾ കണ്ടെത്താനും പ്രതിരോധിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായിരിക്കും പുതിയ ഇൻസ്റ്റിറ്റ്യൂട്ട്. പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ ലോകത്തെതന്നെ മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലും ഇത് ഇടംപിടിക്കും.കൂടാതെ, അന്താരാഷ്ട്രതലത്തിൽ ഗവേഷണസംബന്ധ സൗകര്യങ്ങൾ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജൻസിയായ ‘ഗ്‌ളോബൽ വൈറൽ നെറ്റ്‌വർക്കി’ന്റെ സെന്റർ കൂടി ഇവിടെ പ്രവർത്തിപ്പിക്കാൻ സൗകര്യമൊരുക്കും. ഇന്ത്യയിൽ ആദ്യമായാണ് ഈ ഏജൻസിയുടെ സെന്റർ വരുന്നത്. ഈ നെറ്റ്വർക്കിന്റെ ഭാഗമാകുന്നതോടെ ഗവേഷണരംഗത്തെ നൂതനമായ എല്ലാ പരിഷ്കാകാരങ്ങളും അറിയാനും അവ ഏർപ്പെടുത്താനും കഴിയും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായി ബയോ സേഫ്റ്റി ലെവൽ-3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബിൽ ഒരുക്കുക. ഭാവിയിൽ ഇത് ബയോ സേഫ്റ്റി ലെവൽ-4 ലേക്ക് ഉയർത്തും. എട്ടുലാബുകളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുക. ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്‌നോസ്റ്റിക്‌സ്, വൈറൽ വാക്‌സിൻസ്, ആന്റി വൈറൽ ഡ്രഗ് റിസർച്ച്, വൈറൽ ആപ്ലിക്കേഷൻസ്, വൈറൽ എപിഡെർമോളജി-വെക്ടർ ഡൈനാമിക്‌സ് ആന്റ് പബ്‌ളിക് ഹെൽത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇൻഫർമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറൽ വൈറോളജി എന്നീ ഗവേഷണ വിഭാഗങ്ങളാണിവ. പരീക്ഷണത്തിനുള്ള ആധുനിക അനിമൽ ഹൗസുകളും പ്രധാന സമുച്ചയം പൂർത്തിയാകുമ്പോൾ സജ്ജമാകും. വിവിധ അക്കാദമിക പദ്ധതികളും ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടാകും. പി.ജി ഡിപ്ലോമ (വൈറോളജി)-ഒരു വർഷം, പി.എച്ച്.ഡി (വൈറോളജി) എന്നിവയാണ് ആരംഭിക്കക.

/ In നേട്ടങ്ങൾ / By CM Kerala / Comments Off on വൈറൽ വ്യാധികളെ പ്രതിരോധിക്കാൻ ലോകോത്തര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

വടക്കൻ കേരളത്തിന്റെ വികസന വിഹായസ്സിലേക്കൊരു ടേക്ക് ഓഫ്

നമ്മുടെ നാടിന്റെ ശരിയായ വികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം വൻകിട പദ്ധതികളൂം അത്യന്താപേക്ഷിതമാണ്. വലിയ വ്യവസായ സംരംഭങ്ങൾ യാഥാർഥ്യമാകുവാൻ അതിന് അനുസരിച്ചുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതായിട്ടുണ്ട് .വിമാനത്താവളങ്ങൾ,മെട്രോ റെയിൽ,അതിവേഗ പാതകൾ എന്നിവയൊക്കെ വൻകിട പദ്ധതികൾക്കും വ്യവസായ സംരംഭങ്ങൾക്കും നമ്മുടെ നാട്ടിലേക്ക് സ്വാഗതമോതുവാനുള്ള കവാടങ്ങളാണ്.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായതോടെ മലബാറിന്റെ വികസന വിഹായസ്സിന്റെ കവാടമാണ് തുറന്നിരിക്കുന്നത്. അടിസ്ഥാന വികസന മേഖലയിൽ പിന്നാക്കം നിന്ന ഒരു മേഖലയുടെ ദീർഘകാലത്തെ സ്വപ്നങ്ങളുടെ സാക്ഷത്കാരം കൂടിയാണിത്.കേരളം മാത്രമല്ല കർണാടകയുടെ അതിർത്തി ജില്ലകളും കണ്ണൂർ വിമാനത്താവളത്തെ വരവേറ്റത് വലിയ പ്രതീക്ഷയോടെയാണ്. എല്ലാ പ്രതീക്ഷകളും ഏറ്റെടുത്തുകൊണ്ട് ഏറ്റവും ആധുനികവും സൗകര്യപ്രദവുമായ നിലയിൽ തന്നെയാണ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതെന്ന് എടുത്തുപറയേണ്ട വസ്തുതയാണ്.ഉദ്‌ഘാടന ഘട്ടത്തിൽ തന്നെ വാണിജ്യാടിസ്ഥാനത്തിൽ ദേശീയ അന്തർദേശീയ സർവീസ് ആരംഭിക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ രാജ്യത്തെ മുൻനിര വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകളാണ് സജ്ജമാക്കിയിരിക്കുന്നത്.ലോക വ്യോമയാന ഭൂപടത്തിൽ കണ്ണൂർ ഇടം നേടാൻ കാരണമായ വിമാനത്താവളം യാഥാർഥ്യമാകാൻ ഇടയാക്കിയത് 1996 ൽ ഇ.കെ നായനാർ മന്ത്രിസഭയുടെ കാലത്ത് തുടക്കമിട്ട കണ്ണൂർ വിമാനത്തവാള പദ്ധതിയാണ് . ആ പദ്ധതി വിജയകരമായി പൂർത്തീകരിക്കാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്.വടക്കൻ കേരളത്തിന്റെ വികസനത്തിന്റെ താക്കോൽ കൂടിയാകുന്ന കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായതോടെ വിനോദസഞ്ചാരം,വ്യവസായം,വാണിജ്യം,കയറ്റുമതി,കൃഷി,ഐ.ടി തുടങ്ങിയ അനേകം മേഖലകളുടെ മുഖച്ഛായ മാറാൻ വഴിതുറന്നു.ജനങ്ങളുടെ പൂർണ്ണ പങ്കാളിത്തവും അകമഴിഞ്ഞ പിന്തുണയുമാണ് ഈ ബൃഹദ് പദ്ധതി ഇത്രയും മികച്ചനിലയിൽ പൂർത്തീകരിക്കാൻ സാധിച്ചതിന്റെ പ്രധാന കാരണം.നേരത്തെ തന്നെ ചെറുകിട വിമാനത്താവളങ്ങൾ ഉണ്ടായിരുന്ന സ്ഥലങ്ങളിലാണ് പിന്നീട് വലിയ വിമാനത്താവളങ്ങൾ വന്നിട്ടുള്ളത്.എന്നാൽ കണ്ണൂരിൽ ഇതിൽ നിന്നും വ്യത്യസ്തമാണ് സ്ഥിതി.വിമാനത്താവളങ്ങളെ ഇല്ലാതിരുന്ന വടക്കൻ മലബാറിൽ കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്ന ഒരു മേഖലയ്ക്ക് വികസനത്തിന്റ വിഹായസ്സിലേക്ക് കുതിച്ചു ചാട്ടത്തിനുള്ള അവസരമാണ് വന്നു ചേർന്നിരിക്കുന്നത്.

അത്യാധുനികവും അതിവിപുലവുമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി .1892 കോടി രൂപയാണ് പദ്ധതിയുടെ ആകെ മുതൽമുടക്ക് .ഇതിൽ 1000 കോടി ഓഹരി മൂലധനവും 892 കോടി വായ്പയുമാണ്. 2050 ഏക്കറാണ് വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ സ്ഥലവിസ്തൃതി ,ഭാവി വികസനം കൂടി മുന്നിൽക്കണ്ട് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ കൂടി പൂർത്തിയാകുമ്പോൾ വിസ്‌തൃതി 2500 ഏക്കറാകും.
നിലവിൽ 3050 മീറ്ററാണ് റൺവേ,ഇത് 4000 മീറ്ററാക്കുവാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.ഇത് പൂർത്തീകരിക്കുന്നതോടെ കേരളത്തിലെ ഏറ്റവും നീളം കൂടിയ റൺവേ ആകും കണ്ണൂർ വിമാനത്താവളത്തിലേത്.കണ്ണൂരിൽ നിന്നും ആഭ്യന്തര -വിദേശ സർവീസുകൾ നടത്താൻ നിലവിൽ 17 കമ്പനികളാണ് രംഗത്തുള്ളത്.എമിറേറ്റ്സ്,ഇത്തിഹാദ്,ഫ്ലൈ ദുബൈ,എയർ അറേബ്യ,ഒമാൻ എയർ,ഖത്തർ എയർവെയ്‌സ്,ഗൾഫ് എയർ,സൗദിയ,സിൽക്ക് എയർ,എയർ ഏഷ്യ,മലിൻഡോ എയർ എന്നിവയും, ഇന്ത്യൻ കമ്പനികളായ എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ്സ്,ജെറ്റ് എയർവെയ്‌സ്,ഇൻഡിഗോ,സ്‌പൈസ് ജെറ്റ്,ഗോ എയർ എന്നിവയുമാണ് നിലവിൽ കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ രംഗത്തുള്ള വിമാനക്കമ്പനികൾ.കൂടുതൽ വിദേശ വിമാന കമ്പനികൾ താല്പര്യം അറിയിച്ചിട്ടുമുണ്ട്.വിമാനത്താവളവുമായി ബന്ധപ്പെട്ട് ആയിരകണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.എയർ കണക്ടീവിറ്റി സജീവമാകുന്നതോടെ മറ്റൊരു ഐ ടി ഹബ്ബായി മാറാനുള്ള സാധ്യതയും കണ്ണൂരിന് മുന്നിൽ തുറക്കും.

പലവിധ പ്രത്യേകതകളാൽ ഈ വിമാനത്താവളം യാത്രക്കാരെ ആകർഷിക്കും.വിപുലമായ കാച്ച്മെന്റ് ഏരിയ, വിസ്ത്രതമായ മേഖലകളിൽ നിന്ന് യാത്രക്കാരെ സ്വീകരിക്കാൻ കണ്ണൂർ വിമാനത്താവളത്തിന് സാധ്യമാകും.മട്ടന്നൂരിൽ സ്ഥിചെയ്യുന്ന വിമാനത്താവളം കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗങ്ങൾ,വയനാട്,കണ്ണൂർ , കാസർകോഡ് ജില്ലകൾക്ക് പുറമെ മാഹിയിലെയും കർണാടകയിലെ കൂർഗ്,ദക്ഷിണ കന്നഡ ജില്ലകളിലെയും ജനങ്ങൾക്ക് ആകാശ യാത്ര എളുപ്പമാക്കും. യാത്രക്കാർക്ക് ഹൃദ്യമായ അനുഭവമായിരിക്കും കണ്ണൂർ വിമാനത്താവളം.യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന കടമ്പകൾ ഒഴിവാക്കി,സുരക്ഷയിൽ തെല്ലും വിട്ടുവീഴ്ച്ചയില്ലാതെ എന്നാൽ യാതൊരു അസൗകര്യവും ഉണ്ടാക്കാതെ ലോക നിലവാരത്തിലാണ് ഈ സൗകര്യങ്ങൾ.97000 ചതുരശ്ര മീറ്ററാണ് (10.43 ലക്ഷം ചതുരശ്ര അടി) ടെർമിനൽ ഏരിയ.അന്തരാഷ്ട്ര-ആഭ്യന്തര ടെർമിനലുകൾ ഒരേ സമുച്ചയത്തിൽ തന്നെയാണ് .നിലവിൽ 24 ചെക്ക് ഇൻ കൗണ്ടറുകൾ ഉള്ളത് ഭാവിയിൽ 48 കൗണ്ടറുകളായി വർദ്ധിക്കുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും.16 ഇമിഗ്രെഷൻ കൗണ്ടറുകൾ,4 ഇ-വിസ കൗണ്ടറുകൾ.8 കസ്റ്റംസ് കൗണ്ടറുകൾ എന്നിവയും യാത്രക്കാർക്ക് സൗകര്യപ്രദമാണ് .കൂടാതെ ഡയറക്ട് ചെക്കിങ്,സെൽഫ് ചെക്കിങ് മെഷീനുകൾ,സെൽഫ് ബാഗേജ് ഡ്രോപ്,കഫ്‌റ്റേരിയ,ഷോപ്പിംഗ് ലോഞ്ചുകൾ,ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ എന്നിവയും കണ്ണൂർ വിമാനത്താവളത്തിലെ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.സെൽഫ് ബാഗേജ് ഡ്രോപ് സംവിധാനമുള്ള രാജ്യത്തെ ആദ്യ വിമാനത്താവളമാണ് കണ്ണൂർ.കൗണ്ടറിൽ കാത്തു നിൽക്കാതെ ബഗേജിന്റെ ഭാരം മെഷീന്റെ സഹായത്തോടെ പരിശോധിക്കുകയും,ഭാരം ക്രമീകരിക്കുകയോ അധികം ഉണ്ടെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി തുക അടയ്ക്കുകയോ ചെയ്യാം.ഒരു മണിക്കൂറിൽ 2000 യാത്രക്കാരെ ഉൾകൊള്ളാൻ ഈ സംവിധാനത്തിന് കഴിയും.കയറ്റുമതി ഇറക്കുമതി സാധ്യത മുന്നിൽ കണ്ട് ഒരു വർഷത്തിനകം കാർഗോ കോംപ്ലക്സ് നിർമ്മിക്കും.ഇതിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ കണ്ണൂർ,കാസർകോഡ്,വയനാട്,കോഴിക്കോടിന്റെ വടക്കൻ മേഖലകൾ,കർണാടകയിലെ കുടക് എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ ഉത്പന്നങ്ങളുടെ എയർ കാർഗോ ഹബ്ബായി കണ്ണൂർ വിമാനത്താവളം മാറും.കോഡ് സി വിഭാഗത്തിൽപെട്ട 20 വിമാനങ്ങൾ നിർത്താൻ കഴിയുന്ന ഏപ്രൺ സൗകര്യം ഇവിടെയുണ്ട്.എയർബസ് -380 വിഭാഗത്തിൽപെട്ട ഡബിൾഡക്കർ വിമാനങ്ങൾക്കും ഇറങ്ങുവാൻ സൗകര്യമുണ്ട്.ആറ് അത്യാധുനിക എയറോബ്രിഡ്ജുകളും കണ്ണൂർ വിമാനത്താവളത്തിൽ സജ്ജമാണ്.വിമാനത്താവളത്തിലേക്കുള്ള ആറ് അനുബന്ധ റോഡുകൾ നാലുവരിപ്പാതകളാക്കി വികസിപ്പിക്കുന്ന നടപടിക്രമങ്ങൾ ത്വരിതഗതിയിൽ നടക്കുകയാണ്.കണ്ണൂർ ജില്ലയിൽ ദേശീയപാത 45 മീറ്ററിൽ നാലുവരിയാക്കുന്ന പ്രവർത്തനങ്ങളും ഊർജ്ജിതമായി നടക്കുകയാണ്.കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂരിലേക്ക് റെയിൽപാത നിർമ്മിക്കാനുള്ള സർവേ പൂർത്തീകരിച്ചു കഴിഞ്ഞു.

കണ്ണൂർ വിമാനത്താവളം യാതാർഥ്യമായതോടെ ചെറുകിട,വൻകിട വ്യവസായങ്ങൾക്കാവിശ്യമായ 5000 ഏക്കർ സ്ഥലം മട്ടന്നൂർ,കൂത്തുപറമ്പ്,പാനൂർ മേഖലയിൽ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചുകഴിഞ്ഞു.കിൻഫ്രയ്ക്കാണ് ഇതിന്റെ ചുമതല.വിമാനത്താവളത്തിൽ നിന്നുള്ള കയറ്റുമതി സാധ്യത മുന്നിൽകണ്ട് മട്ടന്നൂരിലെ വെളിയാംപറമ്പിൽ സർക്കാർ ഏറ്റെടുത്ത 140 ഏക്കർ സ്ഥലത്ത് കിൻഫ്ര വ്യവസായ പാർക്കിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.കണ്ണൂരിന്റെ അഭിമാന വ്യവസായമായ കൈത്തറിയുടെ പെരുമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനും വിനോദ സഞ്ചാരികൾക്കിടയിൽ അവയ്ക്ക് പ്രചാരണം നൽകുവാനും വിമാനത്താവളം യാഥാർഥ്യമായതോടെ ഊർജ്ജം ലഭിച്ചിരിക്കുകയാണ്.കണ്ണൂരിന്റെ ഫലഭൂയിഷ്ഠമായ മണ്ണിൽ കാർഷിക സമൃദ്ധിക്ക് കളമൊരുക്കിയിരിക്കുകയാണ് വിമാനത്താവളം.കൂടാതെ ഉത്തരമലബാറും അവിടുത്തെ സാസ്കാരിക -ചരിത്ര പൈതൃകങ്ങളും തനത് കലാ രൂപങ്ങളും പ്രകൃതിഭംഗി വിളിച്ചോതുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും വിമാനത്താവളം യാഥാർഥ്യമായതോടെ പുത്തൻ പ്രതീക്ഷകളുടെ ഉണർവ്വിലാണ്.

/ In നേട്ടങ്ങൾ / By CM Kerala / Comments Off on വടക്കൻ കേരളത്തിന്റെ വികസന വിഹായസ്സിലേക്കൊരു ടേക്ക് ഓഫ്

പ്രളയ ബാധിതര്‍ക്ക് വീടൊരുങ്ങുന്നു, 231 കെയര്‍ഹോം കൈമാറി

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സമയബന്ധിതമായി വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനമായിരുന്നു. 2000 വീടുകള്‍ നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്തം സഹകരണവകുപ്പ് ഏറ്റെടുത്തു. ഇതില്‍ 231 വീടുകള്‍ പൂര്‍ത്തിയായി. സഹകരണ വകുപ്പ് സമാഹരിച്ച ഫണ്ടിൽ നിന്നും ഒരു വീടിന് നാലു ലക്ഷം രൂപ വീതവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വീതം ചേർത്ത് അഞ്ചു ലക്ഷം രൂപയാണ് ഒരു വീടിനായി മുടക്കിയത്. പലയിടങ്ങളിലും കൂടുതൽ തുക കണ്ടെത്തി അതും വീട് നിർമ്മാണത്തിന് ഉപയോഗിച്ചു. നിർമ്മാണ പുരോഗതി ദിവസവും വിലയിരുത്തി സമയബന്ധിതമായാണ് വീട് നിർമ്മാണം നടത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിനാണ് കെയർ ഹോം പദ്ധതിക്ക് ചെങ്ങന്നൂരിൽ തുടക്കം കുറിച്ചത്. ഏപ്രില്‍മെയ് മാസങ്ങളില്‍ മുഴുവന്‍ വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.

സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍

ആയിരം ദിനങ്ങള്‍ക്കുള്ളില്‍ 937.45കോടി രൂപ ധനസഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് 937.45കോടി രൂപ. 2.57 ലക്ഷം പേര്‍ക്കാണ് ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം അനുവദിച്ചത്. ഓഖി, പ്രളയ ദുരിതാശ്വാസ സഹായം ഉള്‍പ്പെടാതെയാണ് ഈ തുക . മുന്‍സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനകം നല്‍കിയതിനേക്കാള്‍ തുക ആയിരം ദിനത്തിനകം സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞു.

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ദുരിതാശ്വാസ നിധി നിബന്ധനകളില്‍ ആവശ്യമായ മാറ്റങ്ങള്‍ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വരുത്തി. ദുരിതാശ്വാസ സഹായം ലഭിക്കുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിക്ക് നേരിട്ട് അനുവദിക്കാന്‍ കഴിയുന്ന ധനസഹായ പരിധി മൂന്ന് ലക്ഷമായി ഉയര്‍ത്തി.ഗുരുതരമായ കാന്‍സര്‍ ചികിത്സക്കും അവയവമാറ്റ ശസ്ത്രക്രിയക്കും മൂന്ന് ലക്ഷം വരെ ധനസഹായം നല്‍കും.

ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് . https://cmdrf.kerala.gov.in/ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കാം. അപേക്ഷയുടെ പുരോഗതി നിരീക്ഷിക്കാന്‍ അപേക്ഷകന് സാധിക്കും. കുറ്റമറ്റ സാങ്കേതികവിദ്യയുടെ സഹായത്തോടെ അപേക്ഷ പരിശോധനാ സംവിധാനം നിലവില്‍ വന്നതിനാല്‍ നടപടികള്‍ വേഗത്തിലായി. തീരുമാനമെടുത്ത് ഉത്തരവിറങ്ങിയാല്‍ ദിവസങ്ങള്‍ക്കകം അക്കൗണ്ടില്‍ പണം എത്തും. മുന്‍കാലങ്ങളില്‍ ഉത്തരവിറക്കി മാസങ്ങള്‍ കഴിയുമായിരുന്നു ധനസഹായം ലഭ്യാമാകാന്‍. എന്നാല്‍ ഇപ്പോള്‍ വേഗത്തില്‍ തന്നെ ഇടനിലക്കാര്‍ ഇല്ലാതെ അത് ദുരിത ബാധിതതരുടെ അക്കൗണ്ടില്‍ എത്തും.


ആയിരം ദിനം 1,03,361 പട്ടയങ്ങൾ

സംസ്ഥാനത്ത് വിവിധ ഇനങ്ങളിലായി ഇതുവരെ 1,03,361 പട്ടയങ്ങൾ വിതരണം ചെയ്തു. 63,617 പട്ടയങ്ങൾ/ ക്രയ സർട്ടിഫിക്കറ്റുകൾ അനുവദിച്ചിട്ടുണ്ട്. പട്ടയവിതരണത്തിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് നടപടിക്രമങ്ങൾ സുതാര്യമാക്കി പ്രത്യേക മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലുണ്ടായിരുന്ന 31 ലാൻഡ് ട്രിബ്യൂണലുകൾക്ക് പുറമെ 15 ലാൻഡ് ട്രിബ്യൂണലുകളും 14 ദേവസ്വം ട്രിബ്യൂണലുകളും ഉൾപ്പെടെ വിവിധ ജില്ലകളിലായി 29 സ്‌പെഷ്യൽ ട്രിബ്യൂണലുകൾ കൂടി രൂപീകരിച്ചു. ലാൻഡ് ട്രിബ്യൂണലിലെ കേസുകൾ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലപരിശോധന ഉൾപ്പെടെ റവന്യൂ ഇൻസ്‌പെക്ടർമാർ ചെയ്തിരുന്ന ജോലി ചെയ്യുന്നതിന് വില്ലേജ് ഓഫീസർമാരെ കൂടി ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഉപാധിരഹിത പട്ടയമെന്ന ദീർഘകാല ആവശ്യത്തിന് അംഗീകാരം നൽകി.1964ലെ ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്തു. 1964ലെ ഭൂമി പതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി കൈവശത്തിലുള്ള ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുണ്ടായിരുന്ന വരുമാന പരിധി ഒഴിവാക്കി.കൈവശത്തിലില്ലാത്ത ഭൂമി പതിച്ചു കിട്ടുന്നതിന് കൈമാറ്റത്തിനുള്ള കാലപരിധി 25 വർഷത്തിൽ നിന്നും 12 വർഷമാക്കി കുറവ് ചെയ്തു . കൈവശമുണ്ടായിരുന്ന ഭൂമി പതിച്ചുകിട്ടിയാലും കൈവശമില്ലാത്ത ഭൂമി പതിച്ചുകിട്ടിയാലും അത് എല്ലാതരം ബാങ്കുകളിലും ഈടുവച്ച് ലോൺ എടുക്കുന്നതിനും മറ്റും ഉതകുന്ന തരത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്തു.

1964ലെ ചട്ടങ്ങൾ പ്രകാരം നൽകിയ പട്ടയ ഭൂമിയിൽ കൃഷിക്കാർ വച്ചുപിടിപ്പിക്കുന്ന ചന്ദനം ഒഴികെയുള്ള മരങ്ങളുടെ അവകാശം കൃഷിക്കാർക്കു തന്നെ ലഭിക്കുന്ന തരത്തിൽ ചട്ടങ്ങൾ ഭേദഗതി വരുത്തി. ഇടുക്കി പദ്ധതി പ്രദേശത്ത് പത്ത് ചങ്ങലയിൽ മൂന്ന് ചങ്ങല വിട്ടുള്ള പ്രദേശത്ത് പട്ടയം വിതരണം ചെയ്യുന്നതിനു പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു.അരനൂറ്റാണ്ടിലധികം നീണ്ട ആവശ്യത്തിന് ഗുണപരമായ പര്യവസാനമാണ് ഇതുവഴി ഉണ്ടായത്.പെരിഞ്ചാം കുട്ടിയിലെ ആദിവാസികളുടെ ദീർഘകാല ഭൂപ്രശ്‌നത്തിന് പരിഹാരം കണ്ടു.കുടിയിറക്കപ്പെട്ട 158 കുടുംബത്തിനും പട്ടയം നൽകാൻ തീരുമാനിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.എറണാകുളം ജില്ലയിൽ ചേരാനല്ലൂരിൽ കാലങ്ങൾകൊണ്ട് രണ്ട് മുതൽ നാല് വരെ സെന്റ് പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന 179 കുടുംബങ്ങൾക്ക് പട്ടയം നൽകി.

വൻകിട കൈയ്യേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചതായി മന്ത്രി പറഞ്ഞു


ആയിരം ദിനം 8.21 ലക്ഷം ലിറ്റർ പാലുല്‍പ്പാദനം

ക്ഷീരസഹകരണ സംഘങ്ങളിലൂടെ ഉള്ള പാൽ സംഭരണത്തിൽ റെക്കാർഡ് വർദ്ധനവ് ആണ് 2016-17, 2017-18 എന്നീ വർഷങ്ങളിൽ കേരളം സാക്ഷിയായത്. 2016-17 വർഷം 16.27 ലക്ഷം ലിറ്റർ പ്രതിദിനം ആയിരുന്നത് 2017-18 വർഷം 18.21 ലക്ഷം ലിറ്റർ ആയി ഉയർന്നു. ഇത് ഒരു സർവ്വകാല റെക്കാർഡ് ആണ്. 2018-19 ഒക്ടോബർ മാസം ക്ഷീരസംഘങ്ങളിൽ കൂടി ഉള്ള പ്രതിദിന സംഭരണം 18.60 ലക്ഷം ലിറ്റർ ആണ്.

അന്യസംസ്ഥാനത്ത് നിന്നും മിൽമ മേഖലാ യൂണിയനുകൾ ഇറക്കുമതി ചെയ്യുന്ന പാലിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി – 2015-16 വർഷം പ്രതിദിനം ഏകദേശം 4.7 ലക്ഷം ലിറ്റർ പാൽ ഇറക്കുമതി ചെയ്തിരുന്നു എങ്കിൽ 2018 നവംബർ മാസം ഇത് 2 ലക്ഷം ലിറ്ററിൽ താഴെ ആയി ചുരുങ്ങി. ഇത് പ്രാദേശിക പാൽ സംഭരണത്തിൽ വർദ്ധനവ് വന്നു എന്നതിന്റെ കൃത്യമായ സൂചനയാണ്.

പശുക്കളുടെ പ്രതിദിന പാൽ ഉല്പാദന ശേഷിയിൽ വർദ്ധനവ് – 2014-15 വർഷം കേരളത്തിലെ സങ്കര ഇനം ഉരുക്കളുടെ ഉല്പാദന ശേഷി 8.62 ലിറ്റർ പ്രതിദിനം എന്നായിരുന്നത് 2017 വർഷത്തിൽ 10.22 ലിറ്റർ പ്രതിദിനം ആ‍യി ഉയർന്നു എന്നത് സർക്കാർ സ്വീകരിച്ച പ്രജനന നയത്തിന്റെ ഒരു വിജയം ആണ്. ക്ഷീരവികസന വകുപ്പ് നടപ്പിലാക്കിയ നൂതന പദ്ധതികൾ ഈ രംഗം ശാക്തീകരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു – 2016-17, 2017-18 വർഷം നടപ്പിലാക്കിയ സമഗ്ര ക്ഷീരവികസന പദ്ധതി, ഡെയറി സോൺ രൂപീകരണ പദ്ധതി, ക്ഷീരഗ്രാമം പദ്ധതി എന്നിവ സംസ്ഥാനത്ത് ക്ഷീരവികസന രംഗം ശാക്തീകരിക്കുവാനും സ്ഥിരത പുലർത്തുവാനും സഹായിച്ചു. 2018-19 വർഷം നടപ്പിലാക്കി വരുന്ന കിടാരി പാർക്ക് പദ്ധതിയും, കന്നുകുട്ടി ദെത്തെടുക്കൽ പദ്ധതിയും പാൽ ഉല്പാദനം വർദ്ധിപ്പിക്കുവാനും ഗുണമേന്മ ഏറിയ ഉരുക്കളെ സംസ്ഥാനത്ത് നിലനിർത്തുവാനും സഹായിക്കും


ആയിരം ദിനം 45,000 ക്ലാസ് റൂമുകള്‍ ഹൈടെക്

8 മുതല്‍ 12 വരെ ക്ലാസുകളില്‍ സാങ്കേതികവിദ്യാ സഹായക വിദ്യാഭ്യാസം സാധ്യമാക്കുന്ന ഹൈടെക് സ്കൂള്‍ പദ്ധതി പൂര്‍ത്തിയായി. സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലങ്ങളിലുള്ള 4752 സ്കൂളുകളില്‍ 58430 ലാപ്.ടോപ്പുകള്‍, 42227 മള്‍ട്ടിമീഡിയാ പ്രൊജക്ടറുകള്‍, 40594 മൗണ്ടിംഗ് കിറ്റുകള്‍, 40621 എച്ച്.ഡി.എം.ഐ. കേബിള്‍, 40614 ഫേസ് പ്ലേറ്റ്, 21847 സ്ക്രീനുകള്‍, 41544 യു.എസ്.ബി. സ്പീക്കറുകള്‍, 4688 ഡി.എസ്.എല്‍.ആര്‍. ക്യാമറകള്‍, 4522 നാല്പത്തിരണ്ടിഞ്ച് എല്‍.ഇ.ഡി. ടെലിവിഷനുകള്‍, 4720 ഫുള്‍ എച്ച്.ഡി. വെബ് ക്യാമുകള്‍ എന്നിവയുടെ വിന്യാസം പൂര്‍ത്തിയാക്കി. 9046 പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകള്‍ ഉള്‍പ്പടെ 13798 സര്‍ക്കാര്‍ ,എയിഡഡ് വിദ്യാലയങ്ങള്‍ക്ക് ബ്രോഡ്‌ബാന്റ് കണക്ടിവിറ്റി നല്‍കി. എല്ലാ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ 300 കോടി രൂപ അനുവദിച്ചു.

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ’ലിറ്റില്‍ കൈറ്റ്സ്’ ഐ.ടി. ക്ലബ്ബുകളില്‍ 1898 ഹൈസ്കൂളുകളിലെ 58247 കുട്ടികള്‍ അംഗങ്ങളായി.ഹൈടെക് ക്ലാസ്‌മുറികളില്‍ വിനിമയം നടത്തുന്നതിനായി ‘സമഗ്ര’ വിഭവ പോര്‍ട്ടല്‍ സജ്ജമായി. ‘സമഗ്ര’യില്‍ 5.5 ലക്ഷം സമഗ്രാസൂത്രണ രേഖകളും 8.89 ലക്ഷം സൂക്ഷ്മാസൂത്രണ രേഖകളും 24388 ഡിജിറ്റല്‍ റിസോഴ്സുകളും ലഭ്യമാക്കി. അധ്യയന സമയം നഷ്ടമാകാത്ത വിധം അധ്യാപക പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതി നായി കൂള്‍ (KITE’s Open Online Course) എന്ന ഓണ്‍ലൈന്‍ പരിശീലന സംവിധാനം ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമായ ‘സമേതം’ പോര്‍ട്ടല്‍ സജ്ജമാക്കി.


ആയിരം ദിനം 3,41,293 കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍

കാല്‍ നൂറ്റാണ്ടിനു ശേഷം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ കൂടി . 2017 ല്‍ 156565 കുട്ടികളും 2018 ല്‍ 184728 കുട്ടികളുമാണ് പുതുതായി സ്കൂളുകളില്‍ എത്തിയത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളാണ് കുട്ടികളുടെ വര്‍ധനവിന് കാരണം. പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാർ അടച്ചു പൂട്ടാന്‍ ഉത്തരവിട്ട മലാപ്പറമ്പ് സ്കൂളടക്കം സ്കൂൾ മാനേജ്മെന്റുകൾ വാണിജ്യ താല്പര്യത്തോടെ അടച്ചുപൂട്ടാൻ നടപടികൾ സ്വീകരിച്ച 4 സ്കൂളുകൾ സർക്കാർ എറ്റെടുത്തു. സ്കൂളുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന രണ്ടായിരം കോടി രൂപയുടെ വന്‍ പദ്ധതിയും നടപ്പാക്കി വരുന്നു.


ആയിരം ദിനം 17182 കി.മീ നീര്‍ച്ചാലുകള്‍ വീണ്ടെടുത്തു

ഒഴുക്കു നിലക്കുകയും മാലിന്യവാഹകരാവുകയും ചെയ്ത നീര്‍ച്ചാലുകള്‍ പുനര്‍ജനിക്കുക ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ഹരിത കേരളം മിഷന്‍ ചരിത്രമെഴുതുകയായിരുന്നു. ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പ്രവര്‍ത്തനം കേരളത്തിലെ പരിസ്ഥിതിയെ വീണ്ടെടുക്കുന്നതില്‍ സുപ്രധാനമായ ചുവടു വെപ്പായി മാറി. ജലസ്രോതസ്സുകളുടെ സംരക്ഷണം, പരിപാലനം, നഷ്ടപ്പെട്ട ജലസ്രോതസ്സുകളുടെ പുനരുജ്ജീവനവും അനുബന്ധ പ്രവര്‍ത്തനങ്ങളും, കിണര്‍ റീചാര്‍ജ്ജിംഗ്, മഴവെള്ള സംഭരണം തുടങ്ങിയ മേഖലകളില്‍ ഹരിതകേരളം മിഷന്‍ നടത്തിയ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.

കിള്ളിയാര്‍, കോലറയാര്‍, വടക്കേപ്പുഴ, ചാലംകോട് തോട്, മുട്ടം പറപ്പാ തോട്, കമ്പ്രയാര്‍, പെരുംതോട്, പൂനൂര്‍ പുഴ എന്നീ മലിനമായിക്കിടന്ന ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനും നീരൊഴുക്ക് സാധ്യമാക്കുന്നതിനും കഴിഞ്ഞു. മീനച്ചിലാര്‍-മീനന്തലയാര്‍-കൊടൂരാര്‍ പുനസംയോജനം സാധ്യമാക്കി. 800 ഹെക്ടര്‍ കൃഷി ഇവിടെ പുനരാരംഭിച്ചു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര പാണ്ടണ്ടിവയല്‍ തോട് പുനരുജ്ജീവിപ്പിച്ച പ്രദേശത്തെ നെല്‍കൃഷി പുനരാരംഭിച്ചു. വരട്ടാര്‍ നദി പുനരുജ്ജീവനം സാധ്യമാക്കി. ആദിപമ്പ-വരട്ടാര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറായി. പുനരുജ്ജീവിപ്പിച്ച മറ്റ് നദികളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാനാമ്പുഴ – വരട്ടാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. തുടര്‍ പ്രവര്‍ത്തനങ്ങളാരംഭിച്ചു. പെരുംതോടില്‍ പ്രത്യേക പദ്ധതിക്ക് അനുമതി ലഭിച്ചു പുതിയ കുളങ്ങളുടെ നിര്‍മ്മാണത്തിലൂടെയും നിലവിലുള്ള കുളങ്ങളുടെ പുനരുദ്ധാരണത്തിലൂടെയും 8066058 ഘനമീറ്റര്‍ വെള്ളം സംഭരിക്കുവാന്‍ സാധിക്കും.

പുനരുജ്ജീവിപ്പിച്ച പുഴ/തോടുകള്‍ – 17182 കി.മീ

റീചാര്‍ജ്ജ് ചെയ്ത കിണറുകള്‍ – 48936

നവീകരിച്ച കുളങ്ങള്‍ – 9889

നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയ തദ്ദേശസ്ഥാപനങ്ങള്‍ 843


ആയിരം ദിനം ഐടി യില്‍ 50 ലക്ഷം ചതുരശ്ര അടി അധിക സ്പേസ്

കാല്‍ നൂറ്റാണ്ടിനിടയിലെ മികച്ച വളര്‍ച്ചാ നിരക്കുമായി സംസ്ഥാനത്തെ ഐ ടി മേഖല . ഭരണത്തിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വന്‍ നേട്ടമാണ് ഐ ടി വികസനരംഗത്ത് കൈവരിച്ചത് . ഭരണത്തിലേറുമ്പോള്‍ 1.6കോടി ചതുരശ്രഅടി ഐ ടി മേഖലയായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. അത് ആയിരം ദിവസങ്ങള്‍ക്കുളളില്‍ 2.1 കോടി ചതുരശ്ര അടിയിലേക്ക് എത്തിച്ചിരിക്കുന്നു. അര കോടി ചതുരശ്ര അടി അധിക സ്ഥലം ഐ ടി വികസനത്തിന് വികസിപ്പിച്ചെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. ടെക്നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക് എന്നീ ഐ ടി പാര്‍ക്കുകളില്‍ കൂടുതല്‍ ഐ ടി കെട്ടിടങ്ങള്‍ ഉയര്‍ന്നു. സൈബര്‍ പാര്‍ക്കിന്റെ ഒന്നാം ഘട്ടം പൂര്‍ണ്ണപ്രവര്‍ത്തന സജ്ജമാക്കിയതും ഈ ആയിരം ദിനങ്ങള്‍ക്കുള്ളിലാണ്. അടുത്ത രണ്ട് വര്‍ഷത്തിനകം ഐ ടി സ്പേസ് 2.6 കോടി ചതുരശ്ര അടിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഐ ടി പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഐ ടി നയത്തിന്റെ ചുവടു പിടിച്ച് ഐ ടി പാര്‍ക്കുകളെ ആകര്‍ഷകമാക്കിയതോടെ കൂടുതല്‍ കമ്പനികളും സംസ്ഥാനത്ത് എത്തി. 165 ല്‍ അധികം പുതിയ കമ്പനികളാണ് ഐ ടി പാര്‍ക്കുകളില്‍ എത്തിയത്. വന്‍കിട കമ്പനികളുടെ വരവും ഐ ടി മേഖയില്‍ വലിയ ചലനം ഉണ്ടാക്കി. നേരിട്ടും അല്ലാതെയുമായി അരലക്ഷത്തോളം തൊഴിലവസരങ്ങള്‍ സംസ്ഥാനത്തെ ഐ ടി മേഖലയിലാകെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാനായി.


1000  ദിനം,  8.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയൂണിഫോം, കൈത്തറി തൊഴിലാളികള്‍ക്ക് നൂറ് കോടി 

വിദ്യാര്‍ത്ഥികള്‍ക്ക്  കൈത്തറി യൂണിഫോം , നിശ്ചലമായിരുന്ന തറികള്‍ക്ക് ജീവന്‍, സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടത് ഇതായിരുന്നു. ആദ്യവര്‍ഷം തന്നെ 2.2 ലക്ഷം  കുട്ടികള്‍ക്ക്  9.6 ലക്ഷം മീറ്റര്‍ യൂണിഫോം തുണി വിതരണം ചെയ്തു.സര്‍ക്കാര്‍ സ്കൂളുകളിലെ  ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കാണ്  യൂണിഫോം  നല്‍കിയത്. 2018-19 അധ്യയന വര്‍ഷം  4.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക്  23 ലക്ഷം മീറ്റര്‍ യൂണിഫോം ആണ് വിതരണം ചെയ്തത്. സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് യൂണിഫോം വിതരണം ചെയ്തത്.  അടുത്ത വര്‍ഷം എയ്ഡഡ് എല്‍ പി സ്കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും. 8.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി 43 ലക്ഷം മീറ്റര്‍ യൂണിഫോം തുണി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി വഴി 300 ദിവസത്തോളം തൊഴില്‍ ഉറപ്പാക്കാന്‍ കഴിഞ്ഞു. 87 കോടിയിലധികം രൂപ കൂലി ഇനത്തില്‍ മാത്രം നല്‍കി.  ഉത്പാദന പ്രോത്സാഹനം എന്ന നിലയില്‍ അധിക ജോലി ചെയ്ത ഇനത്തില്‍ 16.72 കോടി രൂപയും  തൊഴിലാളികള്‍ക്ക് നല്‍കി. കൂടാതെ യുവ തലമുറയെ നെയ്ത്തിലേക്ക് ആകര്‍ഷിക്കാന്‍ യുവവീവ്  പദ്ധതിയും ഒരു വീട്ടില്‍ ഒരു തറി പദ്ധതിയും നടപ്പാക്കുന്നു. കൈത്തറി വസ്ത്ര വിതരണം പ്രത്യേകബ്രാന്റുകളില്‍ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.


ആയിരം ദിനം 22,000 ഹെക്ടര്‍ അധിക നെല്‍ കൃഷി

നെല്‍കൃഷിയുടെ വിസ്തൃതി 1.98 ലക്ഷം ഹെക്ടറില്‍ നിന്നും 2.20 ലക്ഷം ഹെക്ടറാക്കി ഉയര്‍ത്തി. തരിശു നിലങ്ങളിലെ കൃഷി പദ്ധതിയിലൂടെയാണ് ഈ മുന്നേറ്റം സാധ്യമായത്. റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നികത്താനായി മാറഅറി വെച്ചിരുന്ന ഭൂമിയില്‍ കൃഷി ഇറക്കാനായി എന്നതും നേട്ടമാണ്. ആറന്മുളയില്‍ 800 ഹെക്ടര്‍, റാണിചിത്തിര കായലില്‍ 525 ഏക്കര്‍, മെത്രാന്‍ കായയില്‍ 404 ഏക്കര്‍, കൊല്ലം വട്ടക്കായലില്‍ 600 ഏക്കര്‍,ശേതതാട്ടറപുഞ്ചയില്‍ 500 ഏക്കര്‍, ചൂര്‍ണിക്കര ചവറുപാടം, ആവളപാണ്ടി തുടങ്ങിയവിടങ്ങളില്‍ ഒരിടവേളക്കു ശേഷം നെല്‍ക്കതിരുകള്‍ വിളയിച്ചു. ചെറുകിടനാമമൊത്ര നെല്‍കര്‍ഷകരുെടെ ഉത്പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിനായി കൃഷിയിടത്തില്‍ വച്ചു തന്നെ അരിയാക്കുക എന ആശയ രൂപീകരണം പ്രാവര്‍ത്തികമാക്കുന്നതിനായി സംസ്ഥാനത്ത് എമ്പാടും 475 മിനി റൈസ് മില്ലുകളും 16 പ്രോസസിംഗ് യൂനിറ്റുകളും സ്ഥാപിച്ചു.

അഭിനന്ദന്‍ തിരികെ എത്തിയതില്‍ മുഖ്യമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു

എയര്‍ഫോഴ്സ് വിങ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യന്‍ മണ്ണില്‍ തിരികെ എത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്ലാദം പ്രകടിപ്പിച്ചു. അഭിനന്ദന്‍ പ്രകടിപ്പിച്ച നിശ്ചയ ദാര്‍ഢ്യവും ധീരതയും അഭിമാനകരമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വരുത്തി സമാധാനത്തിന്റെ സന്ദേശം നല്‍കിയാണ് അഭിനന്ദന്റെ ആഗമനം എന്നത് ഏറെ സന്തോഷം പകരുന്നു. കേരള ജനതയ്ക്കു വേണ്ടി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് 28-02-2019

തിരുവനന്തപുരം വിമാനത്താവളം:
പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവെപ്പിക്കുന്നതിനും കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് വിമാനത്താവളം നടത്തിപ്പിന്‍റെ ചുമതല നല്‍കുന്നതിനും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും താല്പര്യം അതുവഴി സംരക്ഷിക്കാന്‍ കഴിയുമെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ വിമാനത്താവളം വികസിപ്പിക്കാന്‍ വഴിയൊരുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 27-02-2019

ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി ശബരിമല, പമ്പ, നിലയ്ക്കല്‍, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

(more…)

Letter to Prime Minister – Trivandrum Airport

Dear Shri. Modiji,

I would like to seek your kind urgent intervention to direct the concerned authorities not to provide further with the bid finalization and halt the issue of letter to highest bidder to develop Thiruvananthapuram International Airport and instead allow the State Government designated entity that has participated in the bid the right of first refusal without range parameter to match the highest bidder to take over and run the airport on fifty year concession. (more…)

Letter to Minister of Commerce & Industry and Civil Aviation – Trivandrum Airport

Dear Shri. Suresh Prabhu ji,

I would like to seek your kind urgent intervention to direct the concerned authorities not to provide further with the bid finalization and halt the issue of letter to highest bidder to develop Thiruvananthapuram International Airport and instead allow the State Government designated entity that has participated in the bid the right of first refusal without range parameter to match the highest bidder to take over and run the airport on fifty year concession. (more…)

“കേരളത്തിന്റെ സൈന്യം ” ഇനി പൊലീസ് സേനയില്‍

ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി തീരദേശജനതയ്ക്ക് നല്‍കിയ ഒരു വാഗ്ദാനം കൂടി പാലിച്ചു. തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റല്‍ വാര്‍ഡന്മാരായി നിയമനം നല്‍കുമെന്ന വാഗ്ദാനമാണ് സാക്ഷാത്ക്കരിച്ചത്. പൊലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 180 പേര്‍ക്ക് നിയമന ഉത്തരവ് മുഖ്യമന്ത്രി കൈമാറി. വനിതകള്‍ അടക്കമുള്ളവരെയാണ് താരദേശ പൊലീസിന്റെ ഭാഗമായി നിയമിക്കുന്നത്.   ഓഖി ദുരന്ത ബാധിതരുടെ ആശ്രിതര്‍ക്കടക്കമുള്ളവര്‍ക്ക് നിയമനം ലഭിച്ചു. കടലിലെ രക്ഷാ പ്രവര്‍ത്തനത്തിനടക്കം ഇവരെ നിയോഗിക്കും. നിയമനം ലഭിച്ചവര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ് , തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നാലു മാസത്തെ പരിശീലനത്തിനു ശേഷമാകും ഇവര്‍ സേനയില്‍ പ്രവര്‍ത്തനം തുടങ്ങുക.