Category: Uncategorized

വാര്‍ത്താകുറിപ്പ്: 01-05-2020


ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല

9 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 102 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 392

പുതുതായി 10 ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനമാണ്. ആര്‍ക്കും തന്നെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല . അതേസമയം 9 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 106 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 1862 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 999 സാമ്പിളുകള്‍ നെഗറ്റീവായി. സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 3089 എണ്ണം നെഗറ്റീവ് ആണ്. ഇതില്‍ പോസിറ്റീവായ 4 ഫലങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ച 14 സാമ്പിളുകള്‍ ലാബുകളില്‍ പരിശോധിച്ച് വരികയാണ്. ഇതുകൂടാതെ ലാബുകള്‍ തിരസ്‌കരിച്ച 21 സാമ്പിളുകളും ലാബുകള്‍ പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്.

പുതുതായി 10 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 80 ആയി.

ടെക്‌നോസിറ്റിക്ക് സ്ഥലംനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക മാര്‍ച്ച് 31ന് മുമ്പ് നല്‍കും

ടെക്‌നോസിറ്റിക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ക്കുള്ള അധിക നഷ്ടപരിഹാര കുടിശ്ശിക മാര്‍ച്ച് 31ന് മുമ്പ് കൊടുത്തുതീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പള്ളിപ്പുറത്ത് ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ തറക്കല്ലിട്ട സര്‍ക്കാര്‍ മന്ദിരം 2019 ല്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗത ഐ.ടി പാര്‍ക്കുകളുടെ വിപണന രീതികളില്‍നിന്ന് മാറി ചിന്തിച്ചാണ് പുതിയ ഐ.ടി നയരേഖയ്ക്ക് രൂപം നല്‍കിയത്. അതുപ്രകാരമുള്ള സുപ്രധാന ചുവടുവെപ്പാണ് ടെക്‌നോസിറ്റി പദ്ധതി. രാജ്യത്തിനാകെ മുതല്‍ക്കൂട്ടാവുന്ന വിധം ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായാണ് ടെക്‌നോസിറ്റി യാഥാര്‍ഥ്യമാകുന്നത്. (more…)

വനിതാ മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയെ കാണുന്നു


വനിതാ മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയെ കാണുന്നു – July 13th 2017

മംഗളം ടിവി ഉദ്ഘാടനം

മംഗളം ദൃശ്യമാധ്യമ രംഗത്തേക്ക് കടക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഈ സല്‍സംരംഭവുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. വായനക്കാരുടെ സ്വീകാര്യതയായിരുന്നു എന്നും മംഗളത്തിന്‍റെ മൂലധനം. വാരിക എന്ന നിലയില്‍നിന്ന് പത്രം എന്ന നിലയിലേക്കു വളരാന്‍ പിന്‍ബലമായത് മലയാള വായനാസമൂഹത്തിന്‍റെ നിര്‍ലോഭമായ പിന്തുണയും സഹകരണവുമാണ്. ദിനപ്പത്രം എന്ന നിലയ്ക്ക് വ്യക്തിത്വവും സ്വീകാര്യതയും ഉറപ്പിച്ച ഈ മാധ്യമസ്ഥാപനം ദൃശ്യമാധ്യമ രംഗത്തേക്ക് കടക്കുമ്പോഴും ഈ ജനപിന്തുണ ഒപ്പമുണ്ടാവുമെന്നത് നിശ്ചയമാണ്. പ്രേക്ഷകരുടെ സാര്‍വത്രികമായ സ്വീകാര്യത മംഗളം ടിവിക്കുണ്ടാവട്ടെ എന്ന് തുടക്കത്തില്‍ തന്നെ ആശംസിക്കുന്നു.
മംഗളം പത്രരൂപത്തില്‍ വന്നപ്പോള്‍, മലയാളത്തില്‍ ഇനി ഒരു പത്രത്തിനിടമുണ്ടോ എന്നു ചോദിച്ചവരുണ്ട്. എന്നാല്‍, ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ മംഗളം വേറിട്ട വ്യക്തിത്വവുമായി ‘ഇടമുണ്ട്’ എന്നു തെളിയിച്ചു. മംഗളം ടിവി വരുന്ന ഈ ഘട്ടത്തിലും പഴയ ചോദ്യം പുതിയ രൂപത്തില്‍ ആവര്‍ത്തിച്ചേക്കാം. മലയാള ദൃശ്യമാധ്യമ രംഗത്ത് ഇനി ഒരു ചാനലിന് ഇടമുണ്ടോ? ഉണ്ട് എന്നു തെളിയിക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ മംഗളത്തിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഇടമുണ്ട് എന്നു തെളിയിക്കാന്‍ എന്തുവേണം? പ്രേക്ഷകന്‍റെ മനസ്സില്‍ ഇടമുണ്ടാക്കിയെടുക്കാന്‍ കഴിയണം. <!–more–>അതിന് എളുപ്പവഴികളൊന്നുമില്ല. സത്യസന്ധത, സുതാര്യത, വിശ്വാസ്യത എന്നീ വഴികളിലൂടെ മാത്രമേ പ്രേക്ഷകന്‍റെ മനസ്സില്‍ സ്ഥാനം പിടിക്കാന്‍ കഴിയൂ. ആരുടെയും പ്രീതിക്ക് നില്‍ക്കരുത്. ആരെയും ഭയക്കുകയും ചെയ്യരുത്. മനസ്സ് നിര്‍ഭയവും ശിരസ്സ് സമുന്നതവുമാവുന്ന ഒരു അവസ്ഥയെക്കുറിച്ച് മഹാകവി രവീന്ദ്രനാഥ് ടാഗോര്‍ സ്വപ്നം കണ്ടില്ലേ? ആ സ്വപ്നം തന്നെയാവണം മംഗളത്തിന്‍റെയും സ്വപ്നം. ആ സ്വപ്നത്തെ സാക്ഷാല്‍ക്കരിക്കാന്‍ ദൃഢനിശ്ചയത്തോടെ മുമ്പോട്ടുപോയാല്‍ മതി. ആര്‍ക്കും നിഷേധിക്കാനാവാത്ത സ്ഥാനം നമ്മുടെ ദൃശ്യമാധ്യമരംഗത്ത് കൈവരിക്കാനാവും. അതിനു നിങ്ങള്‍ക്കു കഴിയട്ടെയെന്ന് ആശംസിക്കുന്നു.
1969ല്‍ 250 കോപ്പി മാത്രമുള്ള മാസികയായി തുടങ്ങിയ മംഗളത്തിന് പ്രചാരണകാര്യത്തില്‍ ലക്ഷങ്ങളിലേക്കു കടക്കാന്‍ കഴിഞ്ഞു. അതേ തോതിലുള്ള സമാനതകളില്ലാത്ത വളര്‍ച്ച ദൃശ്യമാധ്യമരംഗത്തും നേടാന്‍ കഴിയണം. അതിന് ചില നിഷ്കര്‍ഷകള്‍ വേണം. സത്യം പറയുമെന്ന കാര്യത്തില്‍, സത്യമേ പറയൂ എന്ന കാര്യത്തില്‍, ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന സത്യം മാത്രമല്ല, ഇഷ്ടപ്പെടാത്ത സത്യവും പറയുമെന്ന കാര്യത്തില്‍, നഷ്ടമുണ്ടാവുമോ എന്നു നോക്കാതെ തന്നെ വസ്തുത വെളിച്ചത്തു കൊണ്ടുവരുമെന്ന കാര്യത്തില്‍ ഒക്കെയുള്ള നിഷ്കര്‍ഷ. അതു പാലിക്കാന്‍ നിങ്ങള്‍ക്കു കഴിയട്ടെ.
മാധ്യമധര്‍മമായി പലരും ഉയര്‍ത്തിക്കാട്ടുന്ന ഒരു മൂല്യം നിഷ്പക്ഷതയാണ്. നിഷ്പക്ഷത നല്ല കാര്യം തന്നെയാണ്. എന്നാല്‍, ചില മേഖലകളില്‍ പക്ഷം പിടിക്കേണ്ടിവരും. സത്യവും അസത്യവും തമ്മില്‍ ഏറ്റുമുട്ടുന്നിടത്ത്, ധര്‍മവും അധര്‍മവും ഏറ്റുമുട്ടുന്നിടത്ത്, നീതിയും അനീതിയും ഏറ്റുമുട്ടുന്നിടത്ത് നിഷ്പക്ഷതയാണോ വേണ്ടത് എന്നാലോചിക്കണം. ആട്ടിന്‍കുട്ടിക്കും ചെന്നായ്ക്കുമിടയില്‍ നിഷ്പക്ഷരാവുക എന്നതിനര്‍ത്ഥം ആട്ടിന്‍കുട്ടിക്കെതിരെ ചെന്നായയുടെ പക്ഷം ചേരുക എന്നതു തന്നെയാണ്. ധര്‍മവും അധര്‍മവും തമ്മില്‍ ഏറ്റുമുട്ടുന്നിടത്ത് നിഷ്പക്ഷരാവുക എന്നു പറഞ്ഞാല്‍ ധര്‍മത്തിന്‍റെ കഥ കഴിക്കാന്‍ അധര്‍മത്തിന്‍റെ ഭാഗത്തുചേരുക
എന്നതു തന്നെയാണ്. മതനിരപേക്ഷതയും വര്‍ഗീയതയും ഏറ്റുമുട്ടുന്നിടത്ത് നിഷ്പക്ഷരാവുക എന്നു പറഞ്ഞാല്‍ മതനിരപേക്ഷതയെ ഇല്ലാതാക്കാന്‍ വര്‍ഗീയതയെ സഹായിക്കുക എന്നതുതന്നെയാണ്. ഈ വിധത്തിലുള്ള നിഷ്പക്ഷത ഉചിതമാണോ എന്ന് ആലോചിക്കണം. ഇരുപക്ഷത്തും സത്യമാണുള്ളതെങ്കില്‍ നിഷ്പക്ഷതയാവാം. പക്ഷെ, സത്യം ഒന്നല്ലേ ഉണ്ടാവൂ. ഒരു കാര്യത്തില്‍ രണ്ടു സത്യമുണ്ടാവുക വയ്യല്ലൊ. അതുകൊണ്ട് നിഷ്പക്ഷതയെ സത്യാത്മകമായി വിലയിരുത്തി നിലപാടെടുക്കാന്‍ നിങ്ങള്‍ക്കു കഴിയണമെന്നാണ് പറയാനുള്ളത്.
ശബ്ദമില്ലാത്തവരുടെ ശബ്ദമാവാന്‍ കഴിയണം.
അധികാരത്തിന്‍റെ ഇടനാഴികളിലേക്ക് ആ ശബ്ദത്തെ ആനയിക്കാന്‍ കഴിയണം. ജനങ്ങളുടെ പക്ഷത്തു നില്‍ക്കാന്‍ കഴിയണം. അതാണ് ജനമനസ്സുകളില്‍ ഇടം നേടാനുള്ള വഴി. പൊതുവേ നോക്കിയാല്‍ മാധ്യമസ്ഥാപനങ്ങളുടെ വളര്‍ച്ചയുടെ കാലമാണിത് എന്നു പറയാനാവുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ലോകത്തിന്‍റെ പലയിടങ്ങളിലും പല മാധ്യമസ്ഥാപനങ്ങളും പൂട്ടുന്നു. ബിബിസി കുറേ ആളുകളെ പിരിച്ചുവിട്ടു. പല പത്രങ്ങളുടെയും ബ്യൂറോകള്‍ അടച്ചുപൂട്ടുന്നു. ചില പത്രങ്ങള്‍ പൂര്‍ണമായും ‘ഛിഹശില’ലേക്കു മാറുന്നു. ശാസ്ത്ര സാങ്കേതിക വിജ്ഞാന വിസ്ഫോടനത്തിന്‍റെ ഉപോല്‍പന്നമാവാം ഈ അവസ്ഥ. പണ്ട് ബ്യൂറോകളായിരുന്നു വാര്‍ത്താസ്രോതസ്സുകള്‍.
എന്നാലിന്ന് ഒരു ഫോണുള്ള ആരെവിടെയൊക്കെയുണ്ടോ അവിടമാകെ വാര്‍ത്താസ്രോതസ്സുകളാണ്. അപ്പോള്‍ പിന്നെ ബ്യൂറോകള്‍ വേണ്ട എന്നാവുന്നു. ഇന്ത്യയില്‍ ഈ പ്രതിഭാസം മറ്റൊരു രൂപത്തിലാണ് പ്രതിഫലിക്കുന്നത്. ടെലിവിഷന്‍ വാര്‍ത്താ വ്യവസായത്തിന്‍റെ അറുപതു ശതമാനത്തിലേറെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം കയ്യടക്കി. പതിനെട്ടോളം പത്ര-ടിവി ശൃംഖലകള്‍ രണ്ടാഴ്ച സമയംകൊണ്ട് റിലയന്‍സ് ഗ്രൂപ്പിന്‍റെ കൈയിലായി. അതായത്, പ്രാദേശിക സാംസ്കാരിക തനിമകളുള്ള ഭാഷാ-പത്ര-ചാനലുകളൊക്കെ ആ സംസ്കാരം പോലും കൈവെടിഞ്ഞ് കോര്‍പ്പറേറ്റ് സംസ്കാരത്തിന്‍റെ വക്താക്കളായി. ആ ചാനലുകള്‍ ജനങ്ങളുടെ താല്‍പര്യം പ്രതിഫലിക്കുമോ അതോ കോര്‍പ്പറേറ്റ് താല്‍പര്യം പരിരക്ഷിക്കുമോ? സാര്‍വദേശീയവും ദേശീയവുമായ ചിത്രത്തില്‍നിന്നു വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതി.
ഇവിടെ ഒന്നുരണ്ടു ചാനലുകള്‍ ഇതിനിടെ പൂട്ടി. എന്നാല്‍, പൂട്ടുന്നതിനേക്കാള്‍ കൂടുതല്‍ ചാനലുകള്‍ പുതുതായി വരുന്നു. ചാനലുകളുടെ കോര്‍പ്പറേറ്റ്വല്‍ക്കരണം പലയിടത്തും നടക്കുമ്പോള്‍ ഇവിടെ കോര്‍പ്പറേറ്റ് പിടിയിലമരാത്ത സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്കു മാത്രമേ നാടിന്‍റെയും ജനങ്ങളുടെയും അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കാന്‍ സാധിക്കൂ. ദൃശ്യമാധ്യമരംഗത്ത് ജനകീയ സംരംഭങ്ങളുണ്ടായാലേ ഈ കോര്‍പ്പറേറ്റ്വല്‍ക്കരണത്തിന്‍റെ വിപത്തുകളെ മറികടക്കാനാവൂ. കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ താല്‍പര്യത്തിലല്ലാത്ത മേഖലകളില്‍ തന്നെ വാര്‍ത്തകളുടെ വലിയ ഖനികളുണ്ട്. ആദിവാസി ജീവിതം, പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം തുടങ്ങിയവ. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ദൃശ്യങ്ങളുടെ വര്‍ണപ്പൊലിമയില്‍ അഭിരമിക്കുമ്പോള്‍ ഇപ്പറഞ്ഞ ദുര്‍ബല വിഭാഗങ്ങളുടെ പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് തിരിയണം നിങ്ങളുടെ ക്യാമറ. ജനങ്ങള്‍ക്കൊത്തു നില്‍ക്കുന്നതിന്‍റെ രീതി അതാണ്. ജനവിശ്വാസമാര്‍ജിക്കുന്ന രീതിയും അതാണ്.
കൈരളി ടിവി തുടങ്ങിയ സന്ദര്‍ഭം ഞാന്‍ ഇപ്പോള്‍ ഓര്‍മിച്ചുപോവുകയാണ്. അന്ന് ചില കൂട്ടര്‍ അതിനെ എതിര്‍ത്തു. എന്നാല്‍, എതിര്‍ത്തവര്‍ പോലും പിന്നീട് സ്വന്തമായി ചാനല്‍ തുടങ്ങുന്നതാണ് നാം കണ്ടത്. ചില പാര്‍ടിക്കാര്‍ തുടക്കത്തില്‍ കൈരളിയുടെ മൈക്കിനുമുമ്പില്‍ സംസാരിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍, പിന്നീട് അവര്‍ ചര്‍ച്ചയിലടക്കം കൈരളി സ്റ്റുഡിയോയിലെത്തുന്ന നിലയുണ്ടായി. പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റിയെടുത്ത് മുമ്പോട്ടുപോകാന്‍ കഴിയണമെന്നു പറയാനാണ് ഞാന്‍ ഈ അനുഭവങ്ങള്‍ വിവരിച്ചത്.
ചാനലുകളെ സംബന്ധിച്ചിടത്തോളം എല്ലാം അനുകൂലമായ കാലാവസ്ഥയാണിത് എന്ന ധാരണ വേണ്ട. അധികാരസ്ഥാനങ്ങളില്‍നിന്ന് പ്രതികാര നടപടികള്‍ പോലും ഉണ്ടാവുന്ന കാലമാണിത്. ചഉഠഢ ഒരു ദിവസത്തേക്കെങ്കിലും പൂട്ടിക്കാന്‍ നീക്കമുണ്ടായ കാര്യം നിങ്ങള്‍ക്ക് അറിയാമായിരിക്കും. പത്താന്‍കോട്ടെ ഭീകരാക്രമണം സംബന്ധിച്ച ചില ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതു മുന്‍നിര്‍ത്തിയായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ ആ നടപടി. അതേ ദൃശ്യങ്ങള്‍ കാണിച്ച മറ്റു ടിവികള്‍ക്കൊന്നും നേര്‍ക്കു  നടപടിയുണ്ടായില്ല. ചഉഠഢക്കെതിരെ നടപടിയുണ്ടായി. എന്താ കാര്യം? ജെഎന്‍യുവില്‍ പ്രക്ഷോഭഘട്ടത്തില്‍ വിദ്യാര്‍ഥികളെ ദേശദ്രോഹികളായി ചിത്രീകരിക്കാന്‍ വ്യാജ സിഡി ഉണ്ടാക്കി വ്യാജ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത ചാനലുകളുണ്ട്. ചഉഠഢ അതിനു തയ്യാറായില്ല. എന്നുമാത്രമല്ല വര്‍ഗീയവിരുദ്ധമായ മതനിരപേക്ഷ നിലപാട് കൈക്കൊണ്ടു. അതുകൊണ്ടുതന്നെ ചഉഠഢ അധികാരികളുടെ പ്രതികാരം നേരിടേണ്ട നിലയിലായി. മാധ്യമരംഗത്ത് വന്‍ പ്രതിഷേധമുയര്‍ന്നതു കൊണ്ടാണ് ചഉഠഢക്കെതിരായ നിരോധന ഉത്തരവ് നടപ്പാവാതിരുന്നത്. എന്തായാലും ‘വിമര്‍ശിച്ചാല്‍ പൂട്ടിക്കും’ എന്ന ഒരു മുന്നറിയിപ്പ് ആ നീക്കത്തിലുണ്ട്. അത് ചഉഠഢക്കു മാത്രമല്ല എല്ലാ മാധ്യമങ്ങള്‍ക്കുമെതിരായ മുന്നറിയിപ്പാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അധികാരികളുടെ കല്‍പനകള്‍ക്കു കീഴടങ്ങാതെ എങ്ങനെ ഒരു മാധ്യമസ്ഥാപനം തങ്ങള്‍ക്കൊത്തു നില്‍ക്കും, മതനിരപേക്ഷതയുടെ പക്ഷത്തു നില്‍ക്കും എന്ന കാര്യം ജനങ്ങള്‍ ഉറ്റുനോക്കുന്നുണ്ട് എന്നത് ഒരു സ്ഥാപനവും മറന്നുകൂട.
കേരളത്തില്‍ ചാനലുകളുടെ വസന്തമാണ് ഇപ്പോള്‍ ഉണ്ടാവുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരംതന്നെ മുപ്പത്തേഴു ചാനലുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ഇടയ്ക്ക് നിന്നുപോയി. 35 എണ്ണം പ്രവര്‍ത്തനക്ഷമതയോടെ തുടരുന്നു. പതിനാല് എന്‍റര്‍ടെയിന്‍മെന്‍റ് ചാനലും ഏഴ് ന്യൂസ് ചാനലും ഇതില്‍പ്പെടും.
ഒന്നോര്‍ത്താല്‍ ഇത് അത്ഭുതകരമാണ്. ഈ ചെറിയ നാട്ടില്‍ ഇത്രയേറെ ചാനലുകള്‍ക്ക് ഇടമുണ്ടോ? ഉണ്ട് എന്നാണ് തെളിയുന്നത്. ഇക്കാര്യം ആവര്‍ത്തിച്ചു നമ്മെ ബോധ്യപ്പെടുത്തുകയാണ് മംഗളം എന്ന ഈ പുതിയ ചാനല്‍. മറ്റു രംഗങ്ങളിലെ സ്വകാര്യസംരംഭങ്ങളെ പോലെയല്ല വാര്‍ത്താവിതരണ രംഗത്തെ സ്വകാര്യ സംരംഭങ്ങള്‍. മറ്റു രംഗങ്ങളിലെ സ്വകാര്യ സംരംഭങ്ങളെ നയിക്കുന്നത് മുതല്‍മുടക്കിന്‍റെ താല്‍പര്യങ്ങള്‍ മാത്രമാവും. ചാനല്‍ രംഗത്ത് മുതല്‍മുടക്കിന്‍റെ താല്‍പര്യങ്ങള്‍ മാത്രം പരിരക്ഷിച്ചാല്‍ പോരാ.
പ്രേക്ഷകന്‍റെ താല്‍പര്യംകൂടി പരിഗണിക്കണം. കൈയില്‍ റിമോട്ടുമായി ഇരിക്കുന്ന സാധാരണ പ്രേക്ഷകനാണവിടെ പരമാധികാരി. ഇഷ്ടമില്ലാത്തതു കണ്ടാല്‍ പ്രേക്ഷകന് ആ നിമിഷം അടുത്ത ചാനലിലേക്ക് പോകാം. ഏതു ചാനലിനെയാണോ പ്രേക്ഷകന്‍ കൈവിടുന്നത്, ആ ചാനലിന്‍റെ റേറ്റിംഗ് താഴും. ജനങ്ങളെ വിശ്വാസത്തിലെടുത്തേ ചാനലുകള്‍ക്ക് മുന്നോട്ട് പോകാനാവൂ എന്നര്‍ത്ഥം.
ഇത്രയേറെ ചാനലുകള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായും അവയ്ക്കിടയിലെ മത്സരത്തിന്‍റെ തീവ്രതയും കൂടും. മത്സരം കൂടുമ്പോള്‍ ചാനലുകളുടെ ഉള്ളടക്കത്തിന്‍റെ നിലവാരവും വിശ്വാസ്യതയും കുറയാനിടയുണ്ട്. ആധികാരികത ഉറപ്പാക്കിയ ശേഷം വാര്‍ത്ത കൊടുക്കാനിരുന്നാല്‍ ആ വാര്‍ത്ത എതിര്‍ ചാനല്‍ മത്സരബുദ്ധിയോടെ ആദ്യം ബ്രേക്ക് ചെയ്താലോ എന്നാവും ഉത്ക്കണ്ഠ. അപ്പോള്‍ ആധികാരികത ഉറപ്പാക്കാന്‍ കാത്തുനില്‍ക്കാതെ വാര്‍ത്ത കൊടുത്തു തുടങ്ങും. അത് ചാനലിന്‍റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്നു. ഒരുദിവസം ഒരു സെന്‍സേഷന്‍ ഉണ്ടാക്കി പിടിച്ചുനില്‍ക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍, എല്ലാ ദിവസവും വിശ്വാസ്യതയോടെ നില്‍ക്കുമെന്നുറപ്പുള്ള വാര്‍ത്തയേ കൊടുക്കാവൂ. അതല്ലെങ്കില്‍ എന്നേക്കുമായി വിശ്വാസ്യത തകരും.
ചാനലുകളുടെ പരസ്പര മത്സരംകൊണ്ട് ഇങ്ങനെയൊരു ദോഷമുണ്ടാവാം. എന്നാല്‍, ദോഷം മാത്രമല്ല, ഗുണവുമുണ്ട്. ഒന്നോ രണ്ടോ ചാനലേ ഉള്ളുവെങ്കില്‍ അവര്‍ വിചാരിച്ചാല്‍ വളരെ പ്രധാനപ്പെട്ട ഒരു വാര്‍ത്ത വേണമെങ്കില്‍ മൂടിവെക്കാം. ഒരുപാടു ചാനലുകള്‍ ഉള്ളപ്പോള്‍ ഇത്തരം തമസ്ക്കരണങ്ങള്‍ നടക്കില്ല. രണ്ട് ചാനലുകള്‍ ഒരു വാര്‍ത്ത മൂടിവെച്ചാല്‍, വേറെ നാലു ചാനലുകള്‍ ഇതേ വാര്‍ത്ത
അതിഗംഭീരമായി പ്രേക്ഷകരിലെത്തിക്കും. ഫലമോ? തമസ്ക്കരിച്ച ചാനലുകള്‍ക്ക് ആ വാര്‍ത്ത കിട്ടിക്കാണില്ല എന്നു ജനം കരുതും. അതല്ലെങ്കില്‍ സ്ഥാപിത താല്‍പര്യത്തോടെ വാര്‍ത്ത മറച്ചുവെയ്ക്കുന്ന ചാനലുകളാണതെന്ന് ജനം കരുതും. രണ്ടായാലും, വിശ്വാസ്യതയെ അത് ഇല്ലാതെയാക്കും. മത്സരത്തില്‍ നിന്ന് ആ ചാനലുകള്‍ പുറത്താവും. മത്സരാധിഷ്ഠിത ചാനല്‍ വ്യവസായരംഗത്ത് അത്തരം ബുദ്ധിമോശം കാട്ടി സ്വയം ഇല്ലാതാവാന്‍ ഏതെങ്കിലും ചാനലുകളോ, അതിന്‍റെ ഉടമകളോ തയ്യാറാവുമെന്നു തോന്നുന്നില്ല.
ഞാന്‍ പറഞ്ഞുവരുന്നത്, നിരവധി ചാനലുകളും അവയ്ക്കിടയില്‍ മത്സരവും ഉണ്ടാവുന്നതുകൊണ്ട് ഗുണവുമുണ്ടെന്ന് സൂചിപ്പിക്കാനാണ്. അത്തരത്തിലുള്ള ബഹുസ്വരതയും ആരോഗ്യകരമായ മത്സരവുമുണ്ടാവണം. ആരോഗ്യകരമെന്നത് ഞാന്‍ ഊന്നി പറയുകയാണ്. മത്സരം ആരോഗ്യകരമല്ലാത്തതായാല്‍ വിശ്വാസ്യതയില്ലായ്മയിലേക്ക് വീഴും. അവയ്ക്ക് പിന്നെ രക്ഷയുണ്ടാവില്ല. ചാനലുകളുടെ വൈവിധ്യം നമ്മുടെ വാര്‍ത്താരംഗത്തേയും പൊതുരംഗത്തേയും സുതാര്യമാക്കാന്‍ വലിയ ഒരളവില്‍ സഹായകമാവും.
നമ്മുടെ ഭാഷയെ, സാഹിത്യത്തെ, സംസ്ക്കാരത്തെ ഒക്കെ പരിപോഷിപ്പിക്കുന്നതില്‍ ചാനലുകള്‍ എത്രത്തോളം പങ്ക് വഹിക്കുന്നുണ്ട്  എന്നതും പരിശോധിക്കണം. റേറ്റിംഗ് മാത്രമാണ് മാനദണ്ഡമെന്നു വന്നാല്‍ റേറ്റിങ്ങിനുവേണ്ടി ഏതറ്റം വരെയും പോകാമെന്ന സ്ഥിതിയാവും. അത് സംസ്ക്കാരത്തിന് ആപത്തുണ്ടാക്കും. ചാനലുകള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം.
മാധ്യമങ്ങള്‍ക്കുമേല്‍ ഏതു തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും എതിരാണ് ഈ സര്‍ക്കാര്‍. അത്തരത്തിലുള്ള ഒരു നീക്കവും ഈ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാവില്ല. അഴിമതികളും മറ്റും തുറന്നു കാട്ടുന്നതില്‍ ചാനലുകളും പത്രങ്ങളും വഹിച്ച പങ്കിനെ ആദരിക്കുന്നുണ്ട്. എന്നാല്‍, ഒരു കാര്യം പറയാതിരിക്കാന്‍ നിര്‍വാഹമില്ല. രാജ്യത്തെയും നാടിനെയും ബാധിക്കുന്ന ഗൗരവതരമായ പ്രശ്നങ്ങളെ അവഗണിക്കുകയും അവയെ നിസ്സാര കാര്യങ്ങള്‍കൊണ്ടു പകരംവെയ്ക്കുകയും ചെയ്യുന്ന പ്രവണത മാധ്യമങ്ങളില്‍ ശക്തിപ്പെട്ടുവരുന്നുണ്ടോ? ഇക്കാര്യം മാധ്യമങ്ങള്‍തന്നെ പരിശോധിക്കണം എന്നു ഓര്‍മ്മിപ്പിക്കട്ടെ. പുതുതായി കടന്നു വരുന്ന മംഗളത്തിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.