Category: Press Release

എസ്. ആദികേശവന്റെ സ്ഥലമാറ്റം; പരാതി പരിശോധിക്കണം

എസ്‌ബി‌റ്റി ചീഫ് ജനറല്‍ മാനേജറായിരുന്ന എസ്. ആദികേശവനെ നിര്‍ദിഷ്ട ലയനം നടപ്പാവുകപോലും ചെയ്യും മുമ്പ് എസ്‌ബി‌ഐയുടെ ഹൈദരാബാദ് ഓഫീസിലേക്ക് സ്ഥലംമാറ്റിയതു പ്രതികാരപരമാണെന്ന പരാതി പരിശോധിച്ച് ഉചിതമായ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് അഭ്യര്‍ത്ഥിച്ചു.
(more…)

കമൽഹാസന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഫ്രഞ്ച്‌ സർക്കാരിന്റെ ഷെവലിയര്‍ പുരസ്‌ക്കാരം നേടിയ പ്രശസ്‌ത നടന്‍ കമൽഹാസനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ബഹുമുഖ പ്രതിഭയിലൂടെ ഇന്ത്യന്‍ സിനിമയെ ലോകസിനിമയുടെ നെറുകയില്‍ എത്തിച്ചതിനാലാണ്‌ ഫ്രഞ്ച്‌ സർക്കാരിന്റെ ലീജീയന്‍ ഓഫ്‌ ഹോണര്‍ അവാർഡ് താങ്കൾക്ക് ലഭിച്ചത്‌. ഇന്ത്യന്‍ സിനിമയുടെ അഭിമാനം അതിരുകളില്ലാതെ ചക്രവാളത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന്‌ ഈ അവാർഡിന് സാധിച്ചു. ഈ പുരസ്കാരം ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും സമർപ്പിച്ചത് വഴി താങ്കളുടെ വിനയമാണ്‌ പ്രകടമാകുന്നത്‌. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പേരില്‍ ഞാന്‍ അങ്ങയെ ആത്മാര്ത്ഥമായി അഭിനന്ദിക്കുന്നു. കമൽഹാസന് അയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി അനുശോചിച്ചു

മാതൃഭൂമി മുന്‍പത്രാധിപര്‍ കെ.കെ.ശ്രീധരന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള പത്രപ്രവര്‍ത്തനരംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീധരന്‍ നായര്‍, പത്രാധിപര്‍ എന്ന നിലയില്‍ ആദരിക്കപ്പെട്ട വ്യക്തിത്വമാണ്. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ കുടുംബാംഗങ്ങളോടൊപ്പം ദുഖത്തില്‍ പങ്ക് ചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു

തെരുവുനായ ശല്യം : കര്‍ശന ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ശന ഇടപെടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഉടന്‍ നടപടികള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. (more…)

/ In Press Release / Tags: , / By CM Kerala / Comments Off on തെരുവുനായ ശല്യം : കര്‍ശന ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട നാല് മലയാളികളികളില്‍ ഒരാള്‍ ഇന്നെത്തും

സൗദി അറേബ്യയിലെ കമ്പനിയില്‍ നിന്നും പിരിച്ചു വിടപ്പെട്ട നാല് ഇന്‍ഡ്യാക്കാരില്‍ ഒരാള്‍ ഇന്ന് ( ആഗസ്റ്റ് 22) 7.30 ന് ജിദ്ദയില്‍ നിന്നും മുംബൈയില്‍ എത്തിച്ചേരുമെന്ന് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. (more…)

പി.വി. സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു

റിയൊ ഒളിമ്പിക്‌സിലെ ബാഡ്മിന്റണ്‍ മത്സരത്തില്‍ വെളളി കരസ്ഥമാക്കിയ പി.വി.സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഇന്ത്യക്കാകെ അഭിമാനിക്കാവുന്ന തിളക്കമാര്‍ന്ന പ്രകടനമാണ് സിന്ധു കാഴ്ചവച്ചതെന്നും സിന്ധുവിന്റെയും സാക്ഷി മാലിക്കിന്റെയും, ദീപ്കര്‍മാക്കറിന്റെയും നേട്ടങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന സന്ദേശം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം അഭിനന്ദനക്കുറിപ്പില്‍ പറഞ്ഞു. രാജ്യത്തിന്റെ യശസ്സുയര്‍ത്താന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നുളള സന്ദേശമാണ് ഇവരുടെ വിജയത്തിലൂടെ ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.