Category: Press Release

മകളുടെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി സാബുവും മായയും ഡല്‍ഹിയില്‍

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി നിര്‍ധന കുടുംബം ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തി. ഇടുക്കി ജില്ലയില്‍ തൊടുപുഴ (more…)

മുഖ്യമന്ത്രി അഭിനന്ദിച്ചു

തൃശ്ശൂര്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും വെളിയിട വിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിച്ചുവെന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാവര്‍ക്കും കക്കൂസ് എന്ന സ്വപ്നം അതിവേഗം യഥാര്‍ത്ഥ്യത്തോട് അടുക്കുകയാണ്. ഒക്ടോബര്‍ 15-നകം മുഴുവന്‍ പണിയും പൂര്‍ത്തിയാക്കി പ്രഖ്യാപനം നടത്തണമെന്ന് ജില്ലാ ‘ഭരണാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് വെളിയിട വിസര്‍ജ്ജനമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൃശ്ശൂര്‍ ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലായി 3002 കുടുംബങ്ങള്‍ക്കാണ് 4.79 കോടി രൂപാ ചെലവഴിച്ച് കക്കൂസ് നിര്‍മ്മിച്ചു നല്‍കിയത്. ജില്ലയുടെ ഈ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരേയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് പരിഗണിക്കും: മുഖ്യമന്ത്രി

കൊച്ചി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച നിയമപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശകളില്‍ പ്രായോഗികമായവ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴത്തില്‍ പഠനം നടത്തി നൂറോളം നിയമങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ സമര്‍പ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ജഡ്ജിയെന്ന നിലയില്‍ നീതിന്യായവ്യവസ്ഥയെയും മന്ത്രിയെന്ന നിലയില്‍ ഭരണവ്യവസ്ഥയെയും പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ സാമൂഹ്യവ്യവസ്ഥയെയും നവീകരിക്കാന്‍ ശ്രമിച്ച അപൂര്‍വവ്യക്തിത്വമാണ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. അനീതിക്കും ചൂഷണത്തിനുമെതിരെ പൊരുതുകയും സാധാരണക്കാരന് നീതി ഉറപ്പാക്കാന്‍ വിധിന്യായങ്ങളെഴുതുകയും ചെയ്ത മറ്റൊരു ജഡ്ജിയെ കാണാനാകില്ലെന്നാണ് കൃഷ്ണയ്യരെ കുറിച്ച് ജസ്റ്റിസ് പി.എന്‍. ഭഗവതി അഭിപ്രായപ്പെട്ടത് – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സാമൂഹ്യനീതിയെ തത്വചിന്താപരമായി സമീപിച്ച് സ്വാര്‍ത്ഥതാ സ്പര്‍ശമില്ലാതെ കൃഷ്ണയ്യര്‍ നടത്തിയ നീതിന്യായ ഇടപെടലുകള്‍ മനസില്‍ സൂക്ഷിച്ച് അദ്ദേഹത്തിന്റെ നീതിദര്‍ശനം മുന്നോട്ടു കൊണ്ടുപാകുകയാണ് വര്‍ത്തമാനകാല സമൂഹത്തിന്റെ കടമ. കര്‍ഷക, തൊഴിലാളി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലമാണ് കൃഷ്ണയ്യരുടെ വ്യക്തിത്വത്തെ വാര്‍ത്തെടുത്തത്. എ.കെ.ജിയ്ക്കു വേണ്ടി കോടതിയില്‍ വാദിച്ച കൃഷ്ണയ്യരെ തൊട്ടടുത്ത ദിവസം കാത്തിരുന്നത് അറസ്റ്റും ജയില്‍വാസവുമായിരുന്നു. ഹൈക്കോടതിയിലെയും സൂപ്രീം കോടതിയിലേയും മറ്റേതെങ്കിലും ന്യായാധിപന് ഇത്തരമൊരു പൂര്‍വാനുഭവമുണ്ടാകുമോ എന്ന് സംശയമാണ് – മുഖ്യമന്ത്രി പറഞ്ഞു.

കോടതിയുടെ തീരുമാനങ്ങള്‍ യാന്ത്രികമായി നിര്‍വഹിക്കപ്പെടേണ്ടവയല്ലെന്ന ഓര്‍മപ്പെടുത്തലാണ് കൃഷ്ണയ്യരുടെ ജീവിതം. നിയമവ്യാഖ്യാനത്തിലൂടെ സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അര്‍ത്ഥതലങ്ങള്‍ നല്‍കുന്ന സചേതനപ്രക്രികയയാണ് ന്യായാധിപന്‍ നിര്‍വഹിക്കേണ്ടത്. മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായ സാമൂഹ്യവീക്ഷണവും നിയമത്തിന്റെ ചലനാത്മകതയെ കുറിച്ചുള്ള ധാരണയും കൈമുതലായുള്ള ന്യായാധിപന് നിയമത്തിന്റെ സാങ്കേതികച്ചട്ടക്കൂടുകള്‍ ഒരിക്കലും തടസമാകില്ല. നീതിപീഠത്തിന്റെ മുന്‍തീരുമാനങ്ങളിലേക്കുള്ള പിന്നോട്ടുനോക്കലുകളില്‍ തടസപ്പെട്ടു നില്‍ക്കാതെ മുന്നോട്ടുപോകാനാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ ശ്രമിച്ചത്.

സാമൂഹ്യനീതിയും മൗലികാവകാശങ്ങളും സമന്വയിക്കുന്ന സംവരണം സര്‍ക്കാരിന്റെ സൗജന്യമല്ലെന്നും അവകാശമാണെന്നും വിധിന്യായത്തിലൂടെ വ്യക്തമാക്കിയ ന്യായാധിപനാണ് കൃഷ്ണയ്യര്‍. മന്ത്രിയെന്ന നിലയില്‍ നയരൂപീകരണത്തില്‍ അദ്ദേഹം നല്‍കിയ അവിസ്മരണീയമായ സംഭാവനകളുടെ സദ്ഫലങ്ങള്‍ നാം ഇപ്പോഴും അനുഭവിക്കുന്നു – മുഖ്യമന്ത്രി അനുസ്മരിച്ചു.

ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഇ. ഷാനവാസ് ഖാന്‍ അധ്യക്ഷനായിരുന്നു. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് അനു ശിവരാമന്‍, അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സി. ശ്രീധരന്‍ നായര്‍, എം. ഷറഫുദ്ദീന്‍, എസ്.യു. നാസര്‍, കെ.എന്‍. അനില്‍കുമാര്‍, ടി.എസ്. അജിത്ത്, സി.ടി. സാബു, എന്‍. നഗരേഷ്, കെ ജയരാജന്‍, എം.വി.എസ്. നമ്പൂതിരി, ടി.എച്ച്. അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു

കൊച്ചി വിമാനത്താവളം ഓഹരി ഉടമകള്‍ക്ക് 25% ലാഭവിഹിതം

കൊച്ചി രാജ്യാന്തര വിമാനത്താവളകമ്പനി(സിയാല്‍)യിലെ ഓഹരി ഉടമകള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി (more…)

തീവണ്ടിയാത്രക്കാരുടെ ആശങ്ക പരിഹരിക്കണം

കേരളത്തിലെ റെയില്‍വെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വെ വകുപ്പുമന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം മൂന്ന് തീവണ്ടി അപകടങ്ങള്‍ ഉണ്ടായ (more…)

ജയലളിത എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ഡോ. ജെ. ജയലളിത എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. രോഗവിവരം കത്തില്‍ ആരാഞ്ഞു. താങ്കള്‍ അസുഖ ബാധിതയാണെന്ന വാര്‍ത്ത (more…)

ഉപഗ്രഹ സഹായത്തോടെ മത്സ്യലഭ്യത അറിയാന്‍ ജനകീയ സംവിധാനം

ഉപഗ്രഹ ഡാറ്റയുടെ സഹായത്തോടെ കടലിലെ മത്സ്യസമ്പത്ത് കൂടിയ മേഖലകള്‍ യഥാസമയം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരെ അറിയിക്കാനുള്ള ജനകീയ സംവിധാനം വരുന്നു. വിദേശ രാജ്യങ്ങളില്‍ പ്രയോഗിക്കുന്ന ഈ സംവിധാനം ഏറ്റവും ആധുനികമായ രീതിയില്‍ കേരളത്തില്‍ നടപ്പാക്കും. ഒരുമാസത്തിനുള്ളില്‍ ഇതിന്‍റെ ഫലം മത്സ്യബന്ധന മേഖലയില്‍ ലഭ്യമാക്കും. (more…)

ജാതിയില്ലെന്ന് പഠിപ്പിച്ച ഗുരുവിനെ ജാതി പറഞ്ഞ് നിന്ദിക്കരുത്

ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വിവാദം ഗുരുനിന്ദയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കേരള സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ നിര്‍വഹിക്കുയായിരുന്നു അദ്ദേഹം. ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നിതിനിടെ നിര്‍ഭാഗ്യകരമായ സംവാദങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല എന്ന ജാതിയില്ലാ വിളംബരത്തിന്റെ കാതല്‍ തന്നെ തകര്‍ക്കുകയാണ് സംഘ്പരിവാര്‍. ഇതിന്റെ ഭാഗമായാണ് ഗുരുവിനെ ഹിന്ദുമത സന്യാസിയാക്കാനുള്ള ശ്രമം. (more…)

സമഗ്ര കേരള വികസനത്തിനായുള്ള കര്‍മ്മ പദ്ധതികള്‍

കേരളത്തിന്‍റെ സമഗ്ര വികസനത്തിനുവേണ്ടി താഴെപ്പറയുന്ന നാല് ബൃഹത്തായ പദ്ധതികള്‍ മിഷന്‍ മാതൃകയില്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു.

1. സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി.
2. ജനസൗഹാര്‍ദ സര്‍ക്കാര്‍ ആശുപത്രികള്‍
3. സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി
4. ശുചിത്വം – മാലിന്യസംസ്കരണം, കൃഷി വികസനം, ജലവിഭവ സംരക്ഷണം എന്നീ മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഹരിത കേരളം പദ്ധതി. (more…)

റിയാദില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണം

സൗദി അറേബ്യയിലെ റിയാദില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെ 72 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. റിയാദ് കിങ് അബ്ദുള്ള എക്കണോമിക് സിറ്റി പ്രോജക്ടിന് വേണ്ടി ദുബായില്‍ നിന്നും എത്തിച്ചവരാണ് ഇവര്‍. കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് റിയാദിലെ എക്സിറ്റ് 8 ന് അടുത്തുള്ള ലേബര്‍ ക്യാമ്പില്‍ കഴിയുന്ന ഇവര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിന് മേലെയായി ശമ്പളവും ലഭിക്കുന്നില്ല. ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ടെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. (more…)