Category: Public Speeches

കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍

ഇവിടെ തലശേരിയിലും കൂടാതെ തൃക്കരിപ്പൂര്‍, കുമ്പള, അര്‍ത്തുങ്കല്‍, മുനക്കകടവ് എന്നീ നാലു സ്ഥലങ്ങളിലും പുതുതായി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്. ഈ അഞ്ച് തീരദേശ പൊലീസ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം നിങ്ങളേവരുടെയും അനുമതിയോടെ നിര്‍വഹിച്ചതായി അറിയിക്കുന്നു.

നീണ്ടകര, ഫോര്‍ട്ട് കൊച്ചി, വിഴിഞ്ഞം, തോട്ടപ്പള്ളി, അഴീക്കോട്, ബേപ്പൂര്‍, അഴീക്കല്‍, ബേക്കല്‍ എന്നിവിടങ്ങളില്‍ തീരദേശ പൊലീസ് സ്റ്റേഷനുകള്‍ ആദ്യഘട്ടത്തില്‍ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ ആരംഭിക്കുന്ന പത്തു സ്റ്റേഷനുകളില്‍ അഞ്ചെണ്ണമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. രണ്ടാംഘട്ടത്തിലുള്‍പ്പെട്ട പൂവാര്‍, അഞ്ചുതെങ്ങ്, പൊന്നാനി, ഏലത്തൂര്‍, വടകര, എന്നീ സ്ഥലങ്ങളില്‍ കൂടി സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. അവയും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. (more…)

മമ്പറം ഹയര്‍സെക്കന്‍ററി സ്കൂള്‍

അങ്ങേയറ്റം അഭിമാനത്തോടെയാണ് മമ്പറം ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ ഈ വേദിയില്‍ ഞാന്‍ നില്‍ക്കുന്നത്. അതിനു കാരണം നിങ്ങള്‍ക്കറിയാം. ഈ വിദ്യാലയം ഇന്ന് അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുകയാണ്.

അതിന്‍റെ ആദ്യഘട്ടമായി പതിനഞ്ചോളം ഡിജിറ്റല്‍ ക്ലാസ് മുറികളും ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബുകളുമാണ് ഇന്നിവിടെ കുട്ടികള്‍ക്കായി
ഒരുക്കിയിട്ടുള്ളത്. തലശേരി താലൂക്കിലെ ഏറ്റവും വലിയ സ്കൂളുകളില്‍ ഒന്നാണ് നമ്മുടെ ഈ വിദ്യാലയം. 1980ല്‍ ശ്രീ. മമ്പറം മാധവന്‍റേയും ശ്രീ. വി നാരായണന്‍റേയും നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് സ. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അനുവദിച്ച വിദ്യാലയമാണ് ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നത്. 220 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്നിപ്പോള്‍ 2600ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു വലിയ സ്കൂളായി മാറി എന്നത് അഭിമാനകരമായ കാര്യമാണ്. (more…)

ശിശുക്ഷേമ സമിതി

സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാര്‍, ക്രെഷ് ജീവനക്കാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് ശിശുക്ഷേമസമിതിക്ക് കീഴില്‍ അങ്കണവാടി പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ 10 ജില്ലകളില്‍ ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പിണറായിയിലെ അങ്കണവാടി പരിശീലന കേന്ദ്രത്തിനായി സര്‍ക്കാരിന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും സഹായത്തോടുകൂടി പുത്തന്‍കണ്ടത്ത് നിര്‍മിച്ച ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുളളത്. അശരണരായ കുട്ടികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവ നിറവേറ്റാനുതകുന്ന സഹായങ്ങള്‍ ചെയ്യുക എന്ന മഹത്തായ ദൗത്യമാണ് ശിശുക്ഷേമസമിതി നിറവേറ്റുന്നത്. ജില്ലാ ശിശുക്ഷേമസമിതിയുടെ ഓഫീസ്, ദത്തെടുക്കല്‍ കേന്ദ്രം, അങ്കണവാടി പരിശീലനം തുടങ്ങിയ നിരവധി സംരംഭങ്ങള്‍ ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന കേന്ദ്രത്തില്‍ ആരംഭിക്കാനിരിക്കുകയാണ് എന്നാണ് മനസ്സിലാക്കുന്നത്. ഇതൊക്കെത്തന്നെ ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സമിതിയുടെ സ്വീകാര്യത ജനങ്ങള്‍ക്കിടയില്‍ വര്‍ധിപ്പിക്കുന്നതിനും ഇത് ഉപകരിക്കും. (more…)

സാംസ്കാരികരംഗത്തെ പ്രമുഖരുമായുള്ള കൂടിക്കാഴ്ച

ബഹുമാന്യരേ,

ആദ്യംതന്നെ നിങ്ങളോരോരുത്തരെയും ഞാന്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. കലാസാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമായി ഇങ്ങനെയൊരു കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതിന് പ്രത്യേക കാരണമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം നാടിന്റെ പ്രശ്നങ്ങളും വികസനവും രാഷ്ട്രീയവും ഒക്കെയായി ബന്ധപ്പെട്ട വ്യക്തമായ നിലപാടുകളുള്ളവരും ആ വിഷയങ്ങളിലെല്ലാം സജീവമായി ഇടപെടുന്നവരും ശക്തമായിത്തന്നെ പ്രതികരിക്കുന്നവരുമാണ് സാംസ്കാരിക പ്രവര്‍ത്തകര്‍. നിരന്തരമായ വായനയിലൂടെയും ആശയവിനിമയത്തിലൂടെയും പൊതുപ്രവര്‍ത്തനങ്ങളിലൂടെയും നാടിന്റെ സ്പന്ദനങ്ങള്‍ അറിയുന്നവരും അതില്‍ പലതിനെ പറ്റിയും ഉല്‍ക്കണ്ഠപ്പെടുന്നവരുമാണ് നിങ്ങള്‍ ഓരോരുത്തരും.

ഞങ്ങളെപ്പോലെയുള്ളവര്‍ക്കു തെറ്റുകള്‍ പറ്റുമ്പോള്‍ അവ ചൂണ്ടിക്കാട്ടാനും വിമര്‍ശിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം എടുക്കുന്നവരുമാണ് നിങ്ങള്‍. പല കാര്യത്തിലും ആധികാരികമായ അറിവുള്ള നിങ്ങളോരോരുത്തര്‍ക്കും അത്തരം കാര്യങ്ങളില്‍ പുതിയ ആശയങ്ങളും അനുഭവങ്ങളും മാതൃകകളും ഒക്കെ മുമ്പോട്ടുവെക്കാന്‍ ഉണ്ടാകും എന്നും അറിയാം. പതിവുരീതികള്‍ക്കപ്പുറം പുതിയ കീഴ്വഴക്കങ്ങളും പുതിയ ചിന്തകളും സമീപനങ്ങളുമൊക്കെ ആവശ്യപ്പെടുന്നതാണല്ലോ പുതിയ കാലഘട്ടം. അതുകൊണ്ട്, തീര്‍ച്ചയായും നിങ്ങളുടെ അഭിപ്രായനിര്‍ദ്ദേശങ്ങള്‍ക്കു പ്രത്യേക പ്രാധാന്യം ഉണ്ട്. (more…)

സ്കൂള്‍ പ്രവേശനോത്സവം

അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാന്‍ പുതിയ സ്കൂള്‍ അധ്യയന വര്‍ഷത്തില്‍ അക്ഷരമുറ്റത്തേക്ക് കടന്നുവരുന്ന എല്ലാ കുട്ടികളെയും ഞാന്‍ സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു. കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ഇന്ന് ആഘോഷത്തിന്‍റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അറിവിന്‍റെ വെളിച്ചം തേടി കുഞ്ഞുങ്ങള്‍ സ്കൂളിലേക്ക് എത്തുമ്പോള്‍ ഉണ്ടാകുന്ന ആഘോഷാന്തരീക്ഷത്തേക്കാള്‍ വലുതായി മറ്റെന്താണ് ഉള്ളത്. അങ്ങനെ എത്തുന്നവരെ ഔപചാരികമായി സ്വീകരിക്കാനുള്ള സംവിധാനം കൂടി ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. ആര്‍ക്കും ആഹ്ലാദകരമാണിത്.

ഇപ്പോള്‍ സ്കൂളുകളിലേക്കെത്തുന്ന കുഞ്ഞുങ്ങള്‍ പലരും വിശപ്പ് എന്താണ് എന്ന് അറിഞ്ഞിട്ടുണ്ടാവില്ല. വീട്ടിലും സ്കൂളിലും ഒരുപോലെ വിശന്ന് ഇരിക്കേണ്ടിവന്നിട്ടുള്ള പല തലമുറകള്‍ ഇതുപോലെയുള്ള സ്കൂളുകളില്‍ പഠിച്ചിട്ടുണ്ട് എന്ന കാര്യം ഓര്‍മിപ്പിക്കുന്നതുകൊണ്ട് ഈ ആഹ്ലാദ അന്തരീക്ഷത്തിന് മങ്ങലേല്‍ക്കില്ല എന്നുതന്നെയാണ് എന്‍റെ വിശ്വാസം. കഴിക്കാന്‍ ആഹാരമില്ലാതെ പഠിക്കാന്‍ പുസ്തകമില്ലാതെ മാറ്റിയുടുക്കാന്‍ മറ്റൊരുടുപ്പില്ലാതെ വളര്‍ന്നുവന്ന എത്രയോ ആളുകള്‍ പോയ തലമുറകളിലുണ്ട്. (more…)

മിശ്രഭോജനം – ശതാബ്ദി ആഘോഷം

ശ്രീനാരായണ സഹോദര സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിശ്രഭോജന ശതാബ്ദി ആഘോഷ പരിപാടികള്‍ സന്തോഷപൂര്‍വം ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു.ജാതിയുടെ ഭീകരത സാമൂഹ്യ ജീവിതത്തിന്‍റെ സമസ്ത രംഗങ്ങളെയും ഗ്രസിച്ചുനിന്ന ഘട്ടത്തില്‍ അതിനെ നേരിട്ടു വെല്ലുവിളിച്ചുകൊണ്ട് സഹോദരനയ്യപ്പന്‍ 1917ല്‍ നടത്തിയ സാഹസികമായ ഒരു നീക്കത്തിന്‍റെ വാര്‍ഷികമാണിത്.

ജാതീയമായ ദുരാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഇതര ജീര്‍ണതകള്‍ക്കുമെതിരെ നൂറുവര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ശാസ്ത്രചിന്തയുടെ പിന്‍ബലത്തോടെ സഹോദരനയ്യപ്പനെ പോലുള്ളവര്‍ പൊരുതാനുണ്ടായി എന്നത് നമുക്ക് അഭിമാനകരമാണ്. എന്നാല്‍, മിശ്രഭോജനത്തിന്‍റെ നൂറാം വാര്‍ഷികഘട്ടത്തില്‍പ്പോലും ജാതിചിന്തയില്‍നിന്നും അനാചാരങ്ങളില്‍നിന്നും സമൂഹത്തെ നമുക്ക് പൂര്‍ണമായി വിടുവിച്ചെടുക്കാനാവുന്നില്ല എന്നത് നമുക്ക് അപമാനകരവുമാണ്. (more…)

മലയാളം സര്‍വകലാശാല

ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്‍റെ പേരില്‍ സ്ഥാപിതമായ മലയാള സര്‍വകലാശാലയില്‍ വരാന്‍ സാധിച്ചതില്‍ വലിയ ആനന്ദവും അഭിമാനവും തോന്നുന്നു. ഭാഷയെ സ്നേഹിക്കുകയും മലയാളത്തിന്‍റെ മഹത്വം തിരിച്ചറിയുകയും ചെയ്ത അനേകം ഭാഷാസ്നേഹികളുടെ അഭിലാഷമായിരുന്നു മലയാളത്തിന് വേണ്ടി ഒരു സര്‍വകലാശാല. ആ ആശയം യാഥാര്‍ത്ഥ്യമായി. അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സര്‍വകലാശാല അതിന്‍റെ ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയുകയും അവ നിറവേറ്റുന്നതിനുവേണ്ട അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു എന്നത് അഭിനന്ദനാര്‍ഹമാണ്.

ഇവിടെ എല്ലാ വിഷയങ്ങളും ബിരുദാനന്തരതലത്തില്‍ മലയാളത്തില്‍ പഠിക്കുന്നുവെന്നതും, ഗവേഷണ പ്രബന്ധരചന മലയാളത്തില്‍ നടത്തുന്നുവെന്നതും കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ തന്നെയാണ്. അര്‍ത്ഥപൂര്‍ണവും ധീരവുമാണ് മലയാള സര്‍വകലാശാലയുടെ ഈ കാല്‍വയ്പ്. സര്‍വകലാശാലാ വിദ്യാഭ്യാസവും ഭരണവും ഇംഗ്ലീഷിലായിരിക്കണമെന്ന വിചാരം, കൊളോണിയല്‍ കാലഘട്ടം തന്നുപോയ ദാസ്യമനോഭാവത്തിന്‍റെ നീക്കിയിരിപ്പാണ്. (more…)

സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ഏറെ സന്തോഷത്തോടെയും ഒപ്പം അഭിമാനത്തോടെയുമാണ് ഞാനീ ചടങ്ങില്‍ പങ്കെടുക്കുന്നത്. ഒട്ടേറെ കാര്യങ്ങളില്‍ രാജ്യത്തിനു മാതൃകയായ കേരളം ഇന്ന് സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്‍റെ കാര്യത്തിലും ആ സ്ഥാനം നേടിയെടുത്തിരിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും അങ്കണവാടികളിലും വൈദ്യുതി എത്തിച്ചാണ് നാം ഈ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ ഒരു വാഗ്ദാനം കൂടി ഇതിലൂടെ നിറവേറ്റപ്പെടുകയാണ്. നാടിന്‍റെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരിമിതികളില്ലാത്ത ഒരു നവകേരളം നമുക്കു സൃഷ്ടിച്ചേതീരൂ. അതിനുള്ള ഒരു സമഗ്ര കര്‍മ്മപരിപാടിയാണ് ഞങ്ങള്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടനപത്രികയിലൂടെ മുന്നോട്ടുവെച്ചത്. അതിനു നിങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അധികാരത്തിലേറ്റിയത്. ആ ഉത്തരവാദിത്വം അതിന്‍റെ എല്ലാ ഗൗരവത്തോടും കൂടി നിറവേറ്റാനുള്ള പ്രവര്‍ത്തനത്തിലാണ് ഇക്കഴിഞ്ഞ ഒരുവര്‍ഷമായി ഞങ്ങള്‍ വ്യാപൃതരായിരുന്നത്. അതിന്‍റെ ഫലമായി നിങ്ങളെ അഭിമാനപൂര്‍വ്വം അഭിമുഖീകരിക്കാന്‍ കഴിയുന്ന ഒട്ടേറെ നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. (more…)

സൈബര്‍ പാര്‍ക്ക് ഉദ്ഘാടനം

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് മലബാറിന്‍റെ മുന്നേറ്റത്തിന് അടിത്തറയിടുന്ന പ്രധാന പദ്ധതിക്കാണ് ഇന്ന് നാം ഇവിടെ തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ആദ്യ കെട്ടിട സമുച്ചയം അഭിമാനത്തോടെ നാടിന് സമര്‍പ്പിക്കുകയാണ്. കേരളത്തിന്‍റെ ഐടി മുന്നേറ്റത്തില്‍ നിര്‍ണായക സാന്നിധ്യമായി ഇതോടെ കോഴിക്കോട് മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ഏകദേശം മൂന്നുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ‘സഹ്യ’ എന്ന് പേരിട്ട കെട്ടിടത്തില്‍ 2500 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് ഐടി വകുപ്പ് കണക്കാക്കിയിട്ടുള്ളത്. അതിന്‍റെ മൂന്നിരട്ടി പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കും ആ നഗരങ്ങളുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. അല്‍പ്പം വൈകിയാണെങ്കിലും ആ പട്ടികയിലേക്ക് കോഴിക്കോടും വരികയാണ്. (more…)

പഠന മലയാള ബില്‍

മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം, മലയാളികളെ സംബന്ധിച്ചിടത്തോളം അതീവ ധന്യമായ ഒരു ദിനമാണിത്. കേരള ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെടേണ്ട ദിനം. മലയാളികളായ കുഞ്ഞുങ്ങള്‍ക്ക് മാതൃഭാഷയായ മലയാളം പഠിക്കാന്‍ നിയമപരമായ അധികാരം ലഭിക്കുന്നതിന്‍റെ തുടക്കമായി ചരിത്രപ്രധാനമായ ഒരു ബില്‍ അവതരിപ്പിക്കുകയാണിവിടെ.

സ്വാതന്ത്ര്യലബ്ധിയോടെ ജനങ്ങള്‍ക്ക് രാഷ്ട്രീയാധികാരം ലഭിച്ചു. തങ്ങളെ ഭരിക്കേണ്ടതാര് എന്നു തീരുമാനിക്കാനുള്ള ജനാധിപത്യാവകാശം അതിലൂടെ ജനങ്ങള്‍ക്ക് ലഭിച്ചു. എന്നാല്‍, സ്വന്തം ഭാഷ പഠിക്കാനുള്ള അധികാരം ലഭിക്കുകയുണ്ടായില്ല.

നിഷേധിക്കപ്പെട്ടത് സാമൂഹികവും സാംസ്കാരികവുമായ ഒരു സമൂഹത്തിന്‍റെ അവകാശമാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏഴുപതിറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടിരുന്ന മാതൃഭാഷാ പഠനാവകാശം സ്ഥാപിക്കാനുള്ള നിയമനിര്‍മാണത്തിന് ഈ ദിനത്തില്‍ നാം തുടക്കം കുറിക്കുകയാണ്. (more…)