ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടു

ശബരിമല തീര്‍ത്ഥാടനത്തിന് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും എത്തുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുളള ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിന് ദേവസ്വം ബോര്‍ഡുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പിട്ടു.