എല്‍ ആന്‍റ് ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് അധികൃതര്‍ കൂടിക്കാഴ്ച നടത്തി

കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് എല്‍ ആന്‍റ് ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് എല്‍ ആന്‍റ് ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡി.കെ. സെന്‍ ഇക്കാര്യം അറിയിച്ചത്.