യു.എസ് കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

യു.എസ് കോണ്‍സല്‍ ജനറല്‍ (ചെന്നൈ) റോബര്‍ട്സ് ജി. ബര്‍ഗസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഐറ്റി നിക്ഷേപം, വിദ്യാഭ്യാസരംഗത്തെ സഹകരണം, അടിസ്ഥാനസൗകര്യവികസന മേഖലയിലെ നിക്ഷേപം, ഖരമാലിന്യസംസ്കരണത്തിനുളള സാങ്കേതികവിദ്യ, വിനോദസഞ്ചാരം മുതലായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.