യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്‌സ് പ്രചാരണ പരിപാടി

ക്രിക്കറ്റ് കളിക്കൂ, ലഹരി ഉപേക്ഷിക്കൂ എന്ന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കൈകോര്‍ത്തു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയോടെ കേരള പോലീസ് ലഹരിമരുന്നുകള്‍ക്കെതിരെ ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്‌സ് പ്രചാരണ പരിപാടിയിലാണ് ഇരുവരും ഒന്നിച്ചത്.