‘രക്ഷാ’ പ്രദര്‍ശനം

വനിതാദിനത്തില്‍ പെണ്‍കരുത്ത് വിളിച്ചോതി 6000 ഓളം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കരാട്ടെ പ്രദര്‍ശനം ഗിന്നസ് ലോക റെക്കോര്‍ഡിലേക്ക്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ‘രക്ഷാ’ കരാട്ടെ പരിശീലന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കരാട്ടെ ഡിസ്‌പ്ലേയാണ് സ്ത്രീശാക്തീകരണത്തിന്റെ വിജയപ്രകടനമായി ചരിത്രം സൃഷ്ടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ‘രക്ഷാ’ കരാട്ടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.