സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ്

2018ലെ ജെ.സി. ദാനിയേൽ പുരസ്‌കാരവും  2018 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും വിതരണം ചെയ്തു.  2018ലെ ജെ.സി. ദാനിയേൽ പുരസ്‌കാരം നടി ഷീല മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. 2018 ലെ  മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിൻ ഷാഹിറും പങ്കിട്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷ സജയൻ, മികച്ച ചിത്രത്തിനുളള പുരസ്‌കാരം കാന്തൻ-ദി ലവർ ഓഫ് കളറിന്റെ സംവിധായകൻ ഷെരീഫ് സി, മികച്ചരണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഒരു ഞായറാഴ്ചയുടെ സംവിധായകൻ ശ്യാമപ്രസാദ് തുടങ്ങിയവർ ഏറ്റുവാങ്ങി. മലയാള സിനിമയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ ചലച്ചിത്രപ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. ആർ.എസ്.പ്രഭു, ടി.ആർ. ഓമന, സി.എസ്. രാധാദേവി, നെയ്യാറ്റിൻകര കോമളം, വിപിൻ മോഹൻ, ശിവൻ, ശ്രീലതാ നമ്പൂതിരി, ലതാ രാജു, ബി. ത്യാഗരാജൻ, രഘുനാഥ് തുടങ്ങിയവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള പ്രത്യേക അവാർഡ് സുഡാനി ഫ്രം നൈജീരിയ അണിയറ പ്രവര്‍ത്തകര്‍ക്കും നല്‍കി.