ഹഡിൽ കേരള രണ്ടാം പതിപ്പിന് തുടക്കം

ഒരു ഡിജിറ്റൽ സമൂഹത്തിലേക്കും വിജ്ഞാനാന്തരീക്ഷത്തിലേക്കും സംസ്ഥാനത്തെ പരിവർത്തിപ്പിക്കുന്ന പ്രക്രിയയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ജനങ്ങളുടെ പുരോഗതിക്കായും സാമൂഹികപരിവർത്തനത്തിനായും പ്രയോജനപ്പെടുത്തുകയാണ് സർക്കാരിന്റെ ദർശനം. നൂതനമായ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന സമഗ്രമായ സ്റ്റാർട്ട് അപ്  നയമാണ് കേരളത്തിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസ്സിയേഷൻ ഓഫ് ഇന്ത്യയുടെ (ഐഎഎംഎഐ) സഹകരണത്തോടെ കേരള സ്റ്റാർട്ട്അപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ കേരള ദ്വിദിന സമ്മേളനത്തിന്റെ രണ്ടാം പതിപ്പ് കോവളം ലീല റാവിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.