Month: November 2016

ഫിദല്‍ അനുസ്മരണം

വിപ്ലവത്തിന്‍റെ വിരേതിഹാസമായി സ്വന്തം ജീവിതത്തെ മാറ്റിയ ധീരനായകര്‍ ചരിത്രത്തില്‍ അങ്ങിങ്ങായുണ്ട്. ആ ശൃംഖലയിലെ ഇങ്ങേയറ്റത്ത് നമ്മോടേറ്റവും അടുത്തുനിന്ന കണ്ണിയായിരുന്നു ഫിദല്‍ കാസ്ട്രോ. ഐതിഹാസിക വ്യക്തിത്വത്തിന്‍റെ കാര്യത്തില്‍ സമാനതയുള്ള മറ്റൊരാള്‍ അതിനിപ്പുറത്ത് ലോകത്തെവിടെയുമില്ല. ഈ വസ്തുതയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോഴാണ് ഫിദല്‍ കാസ്ട്രോയുടെ ഉന്നതമായ മഹത്വവും അദ്ദേഹത്തിന്‍റെ വിയോഗം സൃഷ്ടിക്കുന്ന അഗാധമായ നഷ്ടവും നമുക്ക് കൂടുതല്‍ മനസ്സിലാവുക.

സ്വതന്ത്ര രാഷ്ട്രങ്ങളെയും ലോക സോഷ്യലിസ്റ്റ് സമ്പ്രദായങ്ങളെയും സംഹരിക്കാന്‍ വ്യഗ്രതപൂണ്ടു നില്‍ക്കുന്ന സാമ്രാജ്യത്വത്തെ വിറപ്പിക്കാന്‍ പോരുന്ന ആയുധങ്ങളൊന്നും കൈയിലുണ്ടായിരുന്നില്ല. ഒരു ചെറിയ രാഷ്ട്രം. ഒരു ചെറിയ ജനത. സാമ്പത്തികമായി നോക്കിയാലും സൈനികമായി നോക്കിയാലും ഏറ്റുമുട്ടി തോല്‍പിക്കാന്‍ വേണ്ട ശക്തിയില്ല. എന്നിട്ടും വിജയിച്ചു. എന്നിട്ടും അതിജീവിച്ചു. ക്യൂബയുടെ ആ ചരിത്രം ലോക ചരിത്രത്തിലെ മഹാവിസ്മയങ്ങളിലൊന്നാണ്. (more…)

സഹകരണപ്രതിസന്ധി ഒറ്റക്കെട്ടായി നേരിടണം

സഹകരണമേഖലയിലെ പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണമേഖലയിലെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണപ്രതിസന്ധി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയമസഭ പാസാക്കിയ നിയമത്തിന് അനുസൃതമായാണ് കേരളത്തിന്റെ സഹകരണമേഖല പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം സംഘങ്ങളും കെ.വൈ.സി നിബന്ധനകള്‍ പാലിക്കുന്നുണ്ട്. ഒരു പരിശോധനയ്ക്കും സര്‍ക്കാര്‍ എതിരല്ല. (more…)

മന്ത്രിസഭാ തീരുമാനങ്ങൾ 30/11/2016

1. നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്ന് വായ്പാ തുക തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സഹകരണ ബാങ്കുകള്‍ /സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്തിട്ടുള്ള വായ്പകളുടെ തിരിച്ചടവിന് 31.03.2017 വരെ മോറോട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

2. ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസില്‍ ഉള്‍പ്പെട്ട തസ്തികകളുടെ യോഗ്യത പരിഷ്ക്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന് 01.07.2011 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയ നടപടി മന്ത്രിസഭായോഗം റദ്ദാക്കി. 04.06.2016 ന് ശേഷം പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ക്കുമാത്രമെ ഇനി ഭേദഗതി ബാധകമാവുകയുള്ളു.

3. സംരക്ഷിത അദ്ധ്യാപകരുടെ പുനര്‍വിന്യാസം, സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയം എന്നീ വിഷയങ്ങളില്‍ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തും.

4. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ഈ അധ്യയന വര്‍ഷം 20 സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിക്കും. (more…)

ഫിദല്‍ കാസ്‌ട്രോ അനുസ്മരണ പ്രഭാഷണം

ഫിദല്‍ കാസ്‌ട്രോ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചത് പുതിയ വികസന മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കും വിധേയമാകാതെ എങ്ങനെ ആത്മാഭിമാനത്തോടെ ഉയര്‍ന്നുനില്‍ക്കാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കാസ്‌ട്രോയും ക്യൂബയും ലോകത്തിന് നല്‍കിയത്. സെനറ്റ് ഹാളില്‍ നടന്ന ഫിദല്‍ കാസ്‌ട്രോ അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. കീഴടങ്ങാതെ എങ്ങനെ പൊരുതി അതിജീവിക്കാം എന്നു കാസ്‌ട്രോ കാട്ടിത്തന്നു. സാമ്രാജ്യത്തെ വിറപ്പിക്കാന്‍പോന്ന ഒരു ആയുധവും കൈയിലില്ലാത്ത ചെറിയ രാഷ്ട്രമായിരുന്നു ക്യൂബ. എന്നിരുന്നാലും ക്യൂബയുടെ അതിജീവനം ലോകവിസ്മയങ്ങളില്‍ ഒന്നാണ്. ക്യൂബയ്ക്കും കാസ്‌ട്രോയ്ക്കും ഇതിനായത് ശാസ്ത്രീയതയുള്ള രാഷ്ട്രീയദര്‍ശനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും രാഷ്ട്രീയ ഇച്ഛാശക്തിയും കൊണ്ടാണ്. (more…)

ഹരിതകേരളം മിഷന്‍: ജനപങ്കാളിത്തം ഉറപ്പാക്കണം

ഹരിതകേരളം മിഷന്‍ സാക്ഷരതാ പ്രസ്ഥാനത്തിനുശേഷമുള്ള ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പരിപാടിയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിസംബര്‍ എട്ടിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ വലിയ തോതില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായി ഡിസംബര്‍ എട്ട് മാറണം. കേരളം ഹരിതവും, ശുചിത്വ പൂര്‍ണ്ണവും, കൃഷിയില്‍ സ്വയം പര്യാപ്തവുമാകുക എന്നതാണ് മിഷന്റെ ലക്ഷ്യം. ഹരിതകേരളം മിഷന്റെ സംസ്ഥാനതല പ്രവര്‍ത്തനങ്ങളുടെ ആരംഭം കുറിക്കുന്നതുമായി ബന്ധപ്പെട്ട് 14 ജില്ലകളുടെയും ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ കളക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

Letter to the Prime Minister : Rapid Rail

Dear Narendra Modiji,

Kerala is the State with highest mobility as people travel to and fro a lot, particularly for work. The roads are congested and it is not feasible to widen all the roads. Therefore, for the core routes, Railways have a significant role.

I am happy to inform you that the State is forming a Joint Venture [JV] with the Railways for undertaking rail development works projects specific to Kerala. The Rapid Rail Transit System between Thiruvananthapuram and Chengannur is proposed as the first important project of the Joint Venture Company. What is intended is to improve the signalling system, introduce new rolling stock and convert all Railway (more…)

ധനസഹായം 29/11/2016

1. എറണാകുളം, കാലടി, പടയാട്ടില്‍ വീട്ടില്‍ ദേവസ്സിക്കുട്ടിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

2. വില്‍സന്‍സ് ഡിസീസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ചെല്ലാനം, പാല്യതയ്യില്‍ ആന്‍റണിയുടെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

3. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമ്പലപ്പുഴ, പുറക്കാട്, കാവുപറമ്പില്‍ വീട്ടില്‍ രാഘവന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

4. പിത്താശയ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, കളര്‍കോട്, സനാതനപുരം, അരുണ്‍നിവാസില്‍ ചന്ദ്രബോസിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

5. മലപ്പുറം, കൊണ്ടോട്ടി, നെടിയിരിപ്പ്, മുസലിയാരങ്ങാടി, ചോലക്കണിച്ചോട്ട് വീട്ടില്‍ ഉസ്മാന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ (more…)

Letter to the Prime Minister

Dear Narendra Modiji,

I would like to bring to your attention that the Kerala Legislative Assembly had convened an extra ordinary one day session on 22.11.2016 to discuss the situation faced by the state following demonetisation of high denomination currency notes with special reference to the crisis faced by the co-operative sector in the state. The Assembly had authorised an all party delegation to meet you in person, convey our concerns and have a productive discussion in this regard to explore possibilities of finding solutions to the impasse.

However, the turning down of our request to meet you in person has come as a real shock for all of us here. I am writing this letter to convey our concern on the issue and the anguish of about nineteen million co-operators and all the legislators of the state. (more…)

തദ്ദേശവിളകള്‍ ഉത്പാദിപ്പിക്കുന്നതില്‍ സംസ്ഥാനം മുന്‍ഗണന നല്‍കണം

സംസ്ഥാനത്ത് കാര്‍ഷിക മേഖലയുടെ വികസനത്തിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ തദ്ദേശ വിളകളുടെ ഉത്പാദനത്തില്‍ വര്‍ധനയുണ്ടാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ജൈവകൃഷി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക സര്‍വകലാശാലകള്‍ നടത്തുന്ന ഗവേഷണങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യുന്നതായിരിക്കണം. (more…)

മന്ത്രിസഭാ തീരുമാനങ്ങൾ 23/11/2016

1.ആറന്മുള ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് തത്വത്തിൽ അംഗീകാരം നൽകിയതുൾപ്പെടെ ഈ വിഷയവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ എല്ലാം റദ്ദാക്കാൻ തീരുമാനിച്ചു.

2.കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ പുതിയ ITI സ്ഥാപിക്കാൻ തീരുമാനിച്ചു.

3.സ്റ്റാറ്റ്യൂട്ടറി കമ്മീഷനുകളിൽ അംഗങ്ങളായി നിയമിതരാകുന്ന സർക്കാരുദ്യോഗസ്ഥരല്ലാത്ത അംഗങ്ങൾക്ക് റിട്ടയർമെന്റ് ആനുകൂല്യം നൽകാൻ തീരുമാനിച്ചു. രണ്ടു മുതൽ മൂന്നു വർഷം വരെ അംഗങ്ങളായിരുന്നവർക്ക് പ്രതിമാസം 7000 രൂപയും അഞ്ചോ അതിലധികമോ വർഷം അംഗങ്ങളായിരുന്നവർക്ക് പ്രതിമാസം 10000 രൂപയുമാണ് ആനുകൂല്യമായി നിശ്ചയിച്ചിരിക്കുന്നത്.

4.പ്രശസ്ത സംഗീതസംവിധായകനായ എം.കെ. അർജുനന്റെ ചികിത്സാച്ചെലവ് സംസ്ഥാനസർക്കാർ വഹിക്കാൻ തീരുമാനിച്ചു. (more…)