Month: December 2016

പുതുവത്സര ആശംസകള്‍ നേര്‍ന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ മലയാളികള്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്നു. പിന്നിട്ട വര്‍ഷത്തില്‍ നിന്ന് ലഭിച്ച അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടുവേണം പുതിയ പുലരിയെ വരവേല്‍ക്കാന്‍. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി ചിന്തിക്കുകയും മനുഷ്യന്‍ ഒന്നാണെന്ന കാഴ്ചപ്പാടു പുലര്‍ത്തുകയും വേണം. ഏവര്‍ക്കും പരസ്പര സ്‌നേഹത്തിലും സാഹോദര്യത്തിലും ഐശ്വര്യത്തിലും സമൃദ്ധിയിലും അധിഷ്ഠിതമായ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

ശിവഗിരി തീര്‍ത്ഥാടനം

ഗുരുദേവ സന്ദേശങ്ങള്‍ക്ക് സാര്‍വദേശീയതലത്തില്‍ തന്നെ വര്‍ധിച്ച പ്രസക്തിയുള്ള ഒരു ഘട്ടത്തിലാണ് ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും മതത്തിന്റെ പേരിലുള്ള ചിന്തകള്‍ തീവ്രവാദത്തിലേക്കും അതിനപ്പുറം ഭീകരവാദത്തിലേക്കും നീങ്ങുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നിത്യേന നമ്മുടെ മനസ്സുകളെ കലുഷമാക്കുന്നു. വംശീയ വേര്‍തിരിവുകളാലും അതിന്റെ അടിസ്ഥാനത്തിലുള്ള സംഘര്‍ങ്ങളാലും ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ചോരപ്പുഴകളൊഴുകുന്നു. മനുഷ്യര്‍ക്ക് വംശീയമായ വിദ്വേഷത്തിന്റെ തീജ്വാലകളില്‍നിന്നു രക്ഷപ്പെടാന്‍ കൂട്ടപലായനം ചെയ്യേണ്ടിവരുന്നു. മനുഷ്യന്‍ മനുഷ്യനെ കഴുത്തറുത്തു കൊല്ലുന്നതിന്റെ മുതല്‍ ഒരു ജനതയെ മുച്ചൂടും നശിപ്പിക്കുന്ന കാര്‍പ്പറ്റ് ബോംബിങ്ങിന്റെ വരെ വാര്‍ത്തകള്‍ നമ്മളെ വിറങ്ങലിപ്പിക്കുന്നു. എല്ലായിടത്തും ചോര്‍ന്നുപോകുന്നതു മനുഷ്യത്വമാണ്. (more…)

നിര്‍ഭയ ദിനാചരണം ഉദ്ഘാടനം

നിര്‍ഭയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 2017 പുതുവര്‍ഷാഘോഷങ്ങളുടെ ആരംഭംകുറിച്ചു കൊണ്ട് മുഖ്യമന്ത്രി കേക്ക് മുറിച്ച് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലെകുട്ടികള്‍ക്ക് വിതരണം നടത്തുകയും ചെയ്തു. ആരോഗ്യ സാമൂഹ്യ നീതി മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയിച്ച 40 കുട്ടികള്‍ക്കുളള സമ്മാനങ്ങള്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു വിതരണം ചെയ്തു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, അനുപമ.റ്റി.വി, പാളയം വാര്‍ഡ് കൗണ്‍സിലര്‍ ഐഷ ബേക്കര്‍, സംസ്ഥാന ആസൂത്രണ ബേര്‍ഡ് മെമ്പര്‍ ഡോ. മൃദുല്‍ ഈപ്പന്‍, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. മിനി നായര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംസ്ഥാനത്തെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലെ കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി

Letter to Union Minister of Railways

Dear Sri. Suresh Prabhuji,

I would like to bring your kind notice to the problem of death of Elephants and other wild animals by speeding trains at Walayar-Kottekkad section under Palakkad Railway Division in Kerala State. The Railway track of 30 KM from Palakkad in Kerala running to Coimbatore in Tamilnadu passes through thick forest areas having large number of Elephants and other wild animals. In the last couple of months, 4 Elephants and a large number of other wild animals including Deers were hit and killed by the speeding trains. It may kindly be noted that hitting of Elephants by trains may cause derailment of trains causing human causalities in addition to the loss of precious Wildlife. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 28/12/2016

1. നിലവിലുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റുകളില്‍ നാളിതുവരെ കാലാവധി നീട്ടി ലഭിക്കാത്തതും 31.03.2017 നകം കാലാവധി പൂര്‍ത്തിയാക്കുന്നതുമായ ലിസ്റ്റുകള്‍ 30.6.2017 വരെ നീട്ടാന്‍ തീരുമാനിച്ചു.

2. സെക്രട്ടേറിയേറ്റിലെ പൊതുഭരണ വകുപ്പ്, ധനകാര്യ വകുപ്പ് ഉള്‍പ്പടെ 30 വകുപ്പുകളില്‍ കേരള അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസ് നടപ്പാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു.

3. പി.എസ്.സി. അംഗങ്ങളുടെ നിലവിലുള്ള നാല് ഒഴിവുകളിലേക്ക് ചുവടെ പറയുന്നവരെ നിയമിക്കുന്നതിന് ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കി. സുരേഷന്‍. സി, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യൂ.ഡി. ബില്‍ഡിംഗ്സ് ഡിവിഷന്‍, കാസര്‍കോട്, ഡോ. എം.ആര്‍. ബൈജു, പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍, ഗവ: എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം, ഡോ. ജിനു സക്കറിയ ഉമ്മന്‍, മനകുപ്പിയില്‍ ഹൗസ്, ഇടനാട് പി.ഒ, ചെങ്ങന്നൂര്‍, അഡ്വ. രഘുനാഥന്‍ എം.കെ, മാരാത്ത് ഹൗസ്, കോടന്നൂര്‍ പി.ഒ, തൃശൂര്‍ എന്നിവരാണ് അംഗങ്ങള്‍. (more…)

യുവപാര്‍ലമെന്റേറിയന്മാര്‍ സന്ദര്‍ശിച്ചു

കേരളത്തിന്റെ വടക്കേയറ്റത്തുനിന്ന് മുഖ്യമന്ത്രിയെ കാണാനായി തലസ്ഥാനത്തേക്കു യാത്ര തിരിക്കുമ്പോള്‍ ബദിയടുക്കയിലെ കാവ്യ എന്ന വിദ്യാര്‍ഥിനി ഒരു ചോദ്യം മനസ്സില്‍ കരുതിയിരുന്നു. പൂര്‍ണമായും കാഴ്ചശേഷിയില്ലാത്ത കാവ്യക്ക് വ്യക്തിപരമായ സങ്കടങ്ങളൊന്നുമല്ല മുഖ്യമന്ത്രി പിണറായി വിജയനോടു പറയാനുണ്ടായിരുന്നത്. ഉന്നത ചികിത്സാസൗകര്യങ്ങള്‍ കുറവായ ജില്ലയായ കാസര്‍കോട് മെഡിക്കല്‍ കോളേജ് എത്രയും പെട്ടെന്ന് സാധിതമാക്കണം എന്നായിരുന്നു കാവ്യയുടെ അപേക്ഷ.ജില്ലയ്ക്കാകെ പ്രയോജനമുണ്ടാകുന്ന രീതിയില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രാവര്‍ത്തികമാക്കാമെന്ന് വാത്സല്യത്തോടെ മുഖ്യമന്ത്രിയുടെ മറുപടി വന്നപ്പോള്‍ കാസര്‍കോട് ഗവ.കോളേജില്‍ ഇംഗ്‌ളീഷ് സാഹിത്യം ഒന്നാംവര്‍ഷ ബിരുദത്തിനു പഠിക്കുന്ന കാവ്യയുടെ മുഖത്ത് പ്രകാശം നിറഞ്ഞു. (more…)

മതേതരത്വവും ആധുനിക ഇന്ത്യയും സെമിനാര്‍ ഉദ്ഘാടനം

ഏകശിലാ രൂപത്തിലുള്ള മത, വര്‍ഗീയ ശാസനത്തിന്‍ കീഴില്‍ ഇന്ത്യയെ കൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സംഘപരിവാര്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് 77ാം സെഷന്റെ ഭാഗമായി കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ നടന്ന മതേതരത്വവും ആധുനിക ഇന്ത്യയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

Letter to Union Minister of Railways

Dear Sri. Suresh Prabhuji,

May I point out your visit to Kerala and our meeting this morning has been extremely productive.

I would like to place one record my gratitude to you and your team for proactively accepting our request to sanction Sabari Rail, Angamali-Erumeli-Sabari Rail Line, Ettumanoor-Sabari Link Line as well as doubling of railway lines between Thiruvananthapuram-Kanyakumari. I assure you our total co-operation in development of Railway Infrastructure and other developmental projects in Kerala by way of timely completion of land acquisition. Your assurance to engage RITES to do a master plan and assist to implement the same is appreciated. (more…)

റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീസഹായകേന്ദ്രം ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളുടെ ഉദ്ഘാടനം കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍വഹിച്ചു. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വൈ-ഫൈ സൗകര്യം, ട്രെയിന്‍ വിവരങ്ങള്‍ നല്‍കാന്‍ ലെഡ് ഡിസ്പ്‌ളേ ബോര്‍ഡുകള്‍, സ്ത്രീകളുടെ നവീകരിച്ച കാത്തിരിപ്പുകേന്ദ്രം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍, എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ പണമടച്ച് ഉപയോഗിക്കാവുന്ന എയര്‍കണ്ടീഷന്‍ഡ് വെയിറ്റിംഗ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും നിര്‍വഹിച്ചു. (more…)

സംസ്ഥാന റെയില്‍ വികസനം

സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. സംസ്ഥാനത്ത് അതിവേഗ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജധാനി എക്‌സ്പ്രസ് ആഴ്ചയില്‍ അഞ്ചു ദിവസമാക്കുമെന്നും സംസ്ഥാനത്തെ റെയില്‍വേയുടെ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്താന്‍ റൈറ്റ്‌സിനെ ചുമതലപ്പെടുത്തുമെന്നും വെളിയിട വിസര്‍ജന രഹിത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സംസ്ഥാനത്തെ ട്രെയ്‌നുകളില്‍ ബയോ ടോയ്‌ലറ്റ് സംവിധാനം നടപ്പിലാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. (more…)