Month: January 2017

സംസ്ഥാന ക്ഷീര സംഗമം പട്ടാമ്പി

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പാലുല്‍പാദനരംഗത്ത് സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലെത്തിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതിനായി വിവിധ വകുപ്പുകളെയും ഏജന്‍സികളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ക്ഷീര സംഘങ്ങളെയും സംയോജിപ്പിച്ചുള്ള കര്‍മ്മപദ്ധതികള്‍ക്ക് രൂപം കൊടുത്ത് മുന്നോട്ടുപോകുന്ന ഘട്ടമാണിത്. ഈ ഘട്ടത്തില്‍ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തില്‍ പങ്കെടുക്കാനാകുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആവശ്യമുള്ള പാലിന്‍റെ 75 മുതല്‍ 80 വരെ ശതമാനം ഇവിടെത്തന്നെ ഉല്‍പാദിപ്പിക്കുന്നുണ്ട്. (more…)

മുഖ്യമന്ത്രി അനുശോചിച്ചു

മാതൃകാ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനങ്ങളുടെ അംഗീകാരം നേടിയ കാസര്‍കോഡ് പടന്ന ടി.പി. മുഹമ്മദലി ഹാജിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളില്‍ നേതൃശേഷിയോടെ ഇടപെട്ട മുഹമ്മദലി ഹാജി ആ മേഖലയിലെ കമ്മ്യൂമിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് നല്‍കിയത്. അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധമുണ്ടായിരുന്നു. കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

കേരളത്തിന് മഹത്തായ ഒരു വിദ്യാഭ്യാസ പാരമ്പര്യമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ല്‍ തന്നെ നമ്മുടെ നവോത്ഥാന നായകന്‍മാരുടെ ചിന്തകളില്‍ കേരളസമൂഹം അറിവ് ആര്‍ജ്ജിക്കേണ്ടതിന്‍റെ പ്രാധാന്യം നിറഞ്ഞുനിന്നിരുന്നു. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ചതും ജാതി വിവേചനങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞു നിന്നതുമായ ഒരു പ്രദേശത്തെ ജനങ്ങളെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ കേവലം സാമുദായിക പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ മാത്രം മതിയാവില്ല എന്നവര്‍ മനസിലാക്കി. ശ്രീനാരായണഗുരു അറിവിന്‍റെ ആവശ്യകതയെക്കുറിച്ച് കാവ്യങ്ങളില്‍ തന്നെ എഴുതുകയും ശിവഗിരിയില്‍ പാഠശാല തുടങ്ങുകയും ചെയ്തു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പിന്നോക്കാവസ്ഥയിലുള്ള ജനങ്ങള്‍ക്കായി വിദ്യാലയം ആരംഭിച്ചുകൊണ്ട് അയ്യങ്കാളി ഒരു വിപ്ലവത്തിന് തിരികൊളുത്തി. അങ്ങനെ എത്രയോ മുന്നേറ്റങ്ങള്‍. (more…)

കലാ-സാംസ്‌കാരിക പാര്‍ക്ക് അനുവദിച്ചു

മലയിന്‍കീഴിലെ വിവിധതരം സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സമുച്ചയത്തില്‍ കലാ-സാംസ്‌കാരിക പാര്‍ക്ക് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. മാധവകവി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബോയ്‌സ് സ്‌കൂള്‍, ഐ.ടി.െഎ തുടങ്ങി ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടം പ്രത്യേക വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിക്കണമെന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്വാഗത പ്രസംഗത്തില്‍ ഐ.ബി. സതീഷ് എം.എല്‍.എ അഭ്യര്‍ഥിച്ചിരുന്നു. (more…)

വിദ്യാലയങ്ങള്‍ കാലാനുസൃതമാക്കും

മികവിന്റെ വിദ്യാലങ്ങളൊരുക്കാന്‍ ‘പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി’ന് തുടക്കമായി കേരളത്തിന് വിദ്യാഭ്യാസമേഖലയില്‍ യശസ് നേടാനായത് പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനഫലമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പൊതുവിദ്യാലയങ്ങള്‍ക്ക് കാലാനുസൃതമായ പുരോഗതി ഉണ്ടാകാത്തതാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ആകര്‍ഷണം വര്‍ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പഠന സമ്പ്രദായങ്ങളുമായി വിദ്യാലയങ്ങള്‍ കാലാനുസൃതമാക്കും. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന ‘പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി’ന്റെ ഉദ്ഘാടനം മലയിന്‍കീഴ് ഗവ: ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

ഇ ഹെല്‍ത്ത് കേരള

കേരളത്തിന്‍റെ ആരോഗ്യമേഖലയില്‍ ഒരു നൂതന സാങ്കേതിക ആരോഗ്യ പദ്ധതിക്കു കൂടി ഇന്നു തുടക്കമാകുകയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ അലോപ്പതി ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും പരസ്പരം ബന്ധിപ്പിക്കുന്ന څഇ ഹെല്‍ത്ത് കേരളچ പദ്ധതി ഇന്നു മുതല്‍ നിലവില്‍ വരും.

രണ്ടു ഘട്ടങ്ങളിലായാണു പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ ശ്രേണികളിലുളള സ്ഥാപനങ്ങളെയാണ് പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാനായി തെരഞ്ഞെടുത്തിട്ടുളളത്. ഇതിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ്, മലപ്പുറം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ എന്നിങ്ങനെ ഏഴു ജില്ലകളില്‍ ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതി നടപ്പാക്കും. (more…)

റിപബ്ലിക് ദിനം

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ദിക്കുമുമ്പുതെ 1946 ല്‍ രൂപീകരിച്ച കോണ്‍സ്റ്റിറ്റ്യുന്‍റ് അസംബ്ലി മൂുവര്‍ഷത്തെ ശ്രമഫലമായാണ് നമ്മുടെ ഭരണഘടന എഴുതി തയ്യാറാക്കിയത്. 1949 നവംബര്‍ 26ന് പൂര്‍ത്തിയായ ഭരണഘടന 1950 ജനുവരി 26ന് പ്രാബല്യത്തില്‍ വു. അതോടെ ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപബ്ലിക്കായിമാറി. വിവിധ സംസ്ഥാനങ്ങളെ ഒരു രാഷ്ട്രത്തിന്‍റെ അഭിഭാജ്യഘടകങ്ങളായി സംയോജിപ്പിക്കു ഫെഡറല്‍ സംവിധാനമാണ് ഇന്ത്യ കൈക്കൊണ്ടത്. (more…)

അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ ഉടനെ തുറക്കണം

അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ അടിയന്തരമായി തുറന്നു പ്രവര്‍ത്തക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വി.എല്‍.സി അടക്കമുള്ള തൊഴിലുടമകളോട് അഭ്യര്‍ത്ഥിച്ചു. വ്യവസായത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. എന്നാല്‍ അതിനു സഹായകരമായി ആദ്യം ഫാക്ടറി തുറക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. ഇതിനോട് യോജിച്ച ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ഫാക്ടറി തുറന്നു പ്രവര്‍ത്തക്കണമെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ മുഖ്യമന്ത്രിയോടൊപ്പം കശുവണ്ടി വ്യവസായ മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ, മുന്‍മന്ത്രി പി.കെ. ഗുരുദാസന്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, വി.എല്‍.സി, കെ.പി.പി, മാര്‍ക്ക് മാനേജ്‌മെന്റ് പ്രതിനിധികള്‍, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

മന്ത്രിസഭാ തീരുമാനങ്ങള്‍ 25/01/2017

വനിതാ പോലീസ് ബറ്റാലിയന്‍ രൂപീകരിച്ചു
സംസ്ഥാനത്ത് വനിതാ പോലീസിന്റെ ഒരു ബറ്റാലിയന്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചു. കണ്ണൂരോ തിരുവനന്തപുരമോ ആസ്ഥാനമാക്കി 1 കമാണ്ടന്റ്, 20 വനിതാ പോലീസ് ഹവില്‍ദാര്‍, 380 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, 5 ഡ്രൈവര്‍, 10 ടെക്‌നിക്കല്‍ വിഭാഗം, 1 ആര്‍മറര്‍ എസ്.ഐ, 20 ക്യാമ്പ് ഫോളോവര്‍മാര്‍, 1 അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, 1 ജൂനിയര്‍ സൂപ്രണ്ട്, 1 കാഷ്യര്‍ / സ്റ്റോര്‍ അക്കൗണ്ടന്റ്, 8 ക്ലാര്‍ക്ക്, 2 ടൈപ്പിസ്റ്റ്, 1 ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. വനിതാ പോലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

74 കായിക താരങ്ങള്‍ക്ക് സായുധ സേനയില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കും
പോലീസ് സേനയില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് വിവിധ കായിക ഇനങ്ങളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചവരും പ്രത്യേക തെരഞ്ഞെടുക്കല്‍ പ്രക്രിയയിലൂടെ നിയമന യോഗ്യത നേടിയവരുമായ 74 കായിക താരങ്ങള്‍ക്ക് സായുധ സേനയില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കും. അത്‌ലറ്റിക്‌സ് (സ്ത്രീകള്‍) വിഭാഗത്തില്‍ 12 പേര്‍ക്കും പുരഷന്‍മാരുടെ വിഭാഗത്തില്‍ ഒമ്പത് പേര്‍ക്കും ബാസ്‌കറ്റ് ബോള്‍ വിഭാഗത്തില്‍ സ്ത്രികള്‍ക്കും പുരുഷന്മാര്‍ക്കും നാലു വീതവും നിയമനം ലഭിക്കും. ഫുട്‌ബോള്‍ വിഭാഗത്തില്‍ ആറും, ജൂഡോ വിഭാഗത്തില്‍ പത്തും നീന്തല്‍ വിഭാഗത്തില്‍ പന്ത്രണ്ടും, വാട്ടര്‍ പോളോ വിഭാഗത്തില്‍ പന്ത്രണ്ടും, ഹാന്റ് ബോള്‍ വിഭാഗത്തില്‍ പന്ത്രണ്ടും പേര്‍ക്ക് നിയമനം ലഭിക്കും. (more…)

ധനസഹായം 25/01/2017

1. പത്തനംതിട്ട, അയിരൂര്‍, തേക്കുങ്കല്‍, പ്ലാന്തോട്ടത്തില്‍ വീട്ടില്‍ അജിത് ജെയിംസിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

2. അജ്ഞാത വാഹനം ഇടിച്ച് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം കാട്ടാക്കട, തൂങ്ങാംപാറ, ബെഥേല്‍ വീട്ടില്‍ അഖില്‍ സാമിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

3. കോട്ടയം, വൈക്കം, താലൂക്ക്, ഞീഴൂര്‍, കാപ്പുംതല, കണ്ണംകുഴിയില്‍ വീട്ടില്‍ ജെയിംസ് ജോസഫിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ

4. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, വില്ല്യാപ്പളളി, എളയടം കുറ്റിയില്‍ വീട്ടില്‍ കുഞ്ഞബ്ദുളളയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ. (more…)