Month: February 2017

സ്വദേശാഭിമാനി-കേസരി അവാര്‍ഡ് 2017

മാധ്യമമേഖലയില്‍ സ്വതന്ത്രചിന്തയുടെ പ്രാധാന്യവും നിര്‍ഭയത്വത്തിന്‍റെ അനിവാര്യതയും എത്ര പ്രധാനമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയ രണ്ടു ത്യാഗധനരായിരുന്നു സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയും കേസരി എ ബാലകൃഷ്ണപിള്ളയും. ആദര്‍ശശുദ്ധിയുടെ മാത്രമല്ല, ചില മൂല്യങ്ങളോടുള്ള അര്‍പ്പണബോധത്തിന്‍റെയും സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്‍റെയും പ്രതിരൂപങ്ങള്‍ കൂടിയായിരുന്നു ഇരുവരും.

പത്രപ്രവര്‍ത്തനം എന്നും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. സ്വദേശാഭിമാനിയെ നാടുകടത്തുകയാണുണ്ടായതെങ്കില്‍ പില്‍ക്കാല പത്രപ്രവര്‍ത്തകരെ നേരിന്‍റെയും സത്യത്തിന്‍റെയും മാര്‍ഗത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ അനുനയം മുതല്‍ ഭീഷണി വരെ ഉണ്ടായി. പലയിടത്തും അവര്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ടത് അവിടങ്ങളില്‍ പലര്‍ക്കും പലതും മറച്ചുവെയ്ക്കാനുണ്ടായിരുന്നതു കൊണ്ടാണ്.
എന്നാല്‍, ആ മറ സ്ഥായിയല്ലെന്ന് ഇതുവരെയുള്ള മാധ്യമചരിത്രം തെളിയിച്ചിട്ടുണ്ട്. ഇനിയുള്ള നാളുകള്‍ വ്യക്തമാക്കാന്‍ പോകുന്നതും അതുതന്നെയാണ്. ഏതു ഭീഷണി എവിടെ നിന്നുണ്ടായാലും മാധ്യമ സ്വാതന്ത്ര്യത്തെ പരിരക്ഷിക്കാന്‍ എന്നും ജനങ്ങളുണ്ടാവും. സ്വദേശാഭിമാനിയുടെ നിര്‍ഭയത്വമാര്‍ന്ന വ്യക്തിത്വം അതിനുള്ള പ്രചോദനത്തിന്‍റെ കേന്ദ്രമായി തുടരുകയും ചെയ്യും. (more…)

സ്വദേശാഭിമാനി-കേസരി പുരസ്‌കാരം തോമസ് ജേക്കബിന് സമ്മാനിച്ചു

കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്കെതിരെ മാധ്യമസമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സാങ്കേതികമായ വളര്‍ച്ച മൂല്യങ്ങളുടെ കാര്യത്തില്‍ പ്രതിഫലിച്ചിട്ടുണ്ടോയെന്ന് മാധ്യമങ്ങള്‍ സ്വയം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രൗഢഗംഭീര ചടങ്ങില്‍ 2015ലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് ദേശസേവനത്തിനായിരുന്നു മാധ്യമനടത്തിപ്പ്. അത് ബിസിനസായി ഇക്കാലത്ത് പൊതുവില്‍ മാറി. പത്രപ്രവര്‍ത്തനം പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന അക്കാലത്തെ അവസ്ഥയില്‍ നിന്ന് ഇന്ന് തൊഴില്‍മേഖലയായി. എന്നാല്‍, ഇക്കാലത്തും പത്രപ്രവര്‍ത്തനത്തെ മഹനീയ സേവനരംഗമായി കരുതി ജീവിതം നീക്കിവെച്ച ഒട്ടേറെ പേരുണ്ട്. സ്വന്തം പ്രയത്‌നത്തിലൂടെ നാടിനെ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചവരുണ്ട്. അത്തരക്കാരെ കണ്ടെത്തി ആദരിക്കാനാണ് സ്വദേശാഭിമാനി-കേസരി പുരസ്‌കാരം നല്‍കുന്നത്. (more…)

റോള്‍ബോള്‍ ലോകകപ്പില്‍ സുവര്‍ണനേട്ടം

ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന റോള്‍ ബോള്‍ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ലോക കപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമില്‍ അംഗമായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി അഖില്‍ മുഖ്യമന്ത്രിയെ കണ്ട് നന്ദി പറയാനെത്തി.
കോച്ച് നാസര്‍, റോള്‍ ബോള്‍ ഫെഡറേഷന്‍ ദക്ഷിണേന്ത്യ വൈസ് പ്രസിഡന്റ് ജ്യോതിപ്രകാശ്, വട്ടിയൂര്‍ക്കാവിലെ അഖില്‍ സൗഹൃദ സംഘം ഭരവാഹികള്‍ എന്നിവര്‍ക്കൊപ്പം ചേമ്പറിലെത്തിയ അഖിലിനെ നിറഞ്ഞ ചിരിയോടെ ഹസ്തദാനം നല്‍കി മുഖ്യമന്ത്രി സ്വീകരിച്ചു. യുവ കായികപ്രതിഭ നല്‍കിയ മധുരം കഴിച്ചു. ഒപ്പം നിന്ന് ഫോട്ടോയെടുത്തും മുഖ്യമന്ത്രിയുടെ അനുഗ്രഹം നേടിയുമാണ് അഖില്‍ മടങ്ങിയത്. നിര്‍ധന കുടുംബാംഗമായ അഖിലിന് മുഖ്യമന്ത്രി നല്‍കിയ ഒരു ലക്ഷം രൂപയുടെ ധന സഹായമാണ് 2017 ഫെബ്രുവരി 14 മുതല്‍ 22 വരെ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനും സുവര്‍ണനേട്ടം കൈവരിക്കാനും സഹായിച്ചത്.<!–more–> പൂനെയില്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നതിനുളള ഒരു ലക്ഷം രൂപയോളം വരുന്ന തുക കണ്ടെത്താന്‍ കഴിയാതെ പ്രതിസന്ധിയിലായിരുന്നു അഖില്‍. അഖിലിന്റെ അച്ഛന്‍ അനില്‍ കുമാര്‍ ഡ്രൈവറാണ്. അമ്മ ലിസി ഒരു സ്‌കൂളില്‍ ആയയും. അങ്ങനെയാണ് ജനുവരി 20ന് മുഖ്യമന്ത്രിയെ കണ്ട് സഹായമഭ്യര്‍ത്ഥിച്ചത്. പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ സെലക്ഷന്‍ ലഭിക്കാതെവരുമെന്ന് മനസ്സിലാക്കി മുഖ്യമന്ത്രി ഉടന്‍ തന്നെ 50,000 രൂപയുടെ ധനസഹായം അനുവദിച്ചു. സെലക്ഷന്‍ ലഭിച്ച ശേഷം ബാക്കി തുകയും അനുവദിച്ചു. ധാക്ക ചാമ്പ്യന്‍ഷിപ്പില്‍ ഇറാനെ തോല്പിച്ചാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്.

പ്രിസണ്‍ പാസിങ് ഔട്ട്

അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍മാരാകുന്നതിനുള്ള ഒമ്പതുമാസത്തെ അടിസ്ഥാന പരിശീലനം കഴിഞ്ഞ് ഇന്ന് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്ന എല്ലാവരെയും ഞാന്‍ ആദ്യമായി അഭിവാദ്യം ചെയ്യുന്നു.

128 പേരാണ് ഇന്നത്തെ ഈ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ പരിശീലന കേന്ദ്രങ്ങളില്‍നിന്ന് വിദഗ്ധ പരിശീലനം നേടിയാണ് നിങ്ങള്‍ പൂര്‍ണ ജയില്‍ ജീവനക്കാരായി മാറുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും ബിടെക്, ബിഎഡ് പോലുള്ള പ്രൊഫഷണല്‍ യോഗ്യതകളുള്ളവരുമാണ് നിങ്ങളില്‍ ഭൂരിഭാഗവും എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

പരിശീലന കാലയളവില്‍ ജയില്‍ നിയമങ്ങള്‍, ക്രിമിനല്‍ നിയമങ്ങള്‍, മനഃശാസ്ത്രം, സാമൂഹിക ശാസ്ത്രം, പ്രഥമ ശുശ്രൂഷ, ക്രിമിനോളജി, ജയില്‍ ഭരണം, സാങ്കേതിക വിദ്യകളുടെ ഉപയോഗം, ഡ്രൈവിങ്, നീന്തല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ധ പരിശീലനം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ വിദഗ്ധ പരിശീലനവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളും നിങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ കൂടുതല്‍ മികവോടെ നിര്‍വ്വഹിക്കുവാന്‍ നിങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. (more…)

ജയിലുദ്യോഗസ്ഥര്‍ നിയമവാഴ്ചയില്‍ വിശ്വസിക്കുന്നവരാവണം

ജയില്‍ ഉദ്യോഗസ്ഥര്‍ എല്ലാറ്റിലുമുപരി നിയമവാഴ്ചയെ വിശ്വസിക്കുന്നവരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഈശ്വരനെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് സര്‍ക്കാരിന് പ്രശ്‌നമല്ല. അവര്‍ നിയമവാഴ്ചയെ അംഗീകരിക്കുന്നുണ്ടോ എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. ഈശ്വരന്‍ പല രൂപത്തിലാണ് വരുന്നത്. കഴിഞ്ഞദിവസം കേരളത്തിലെ ഒരു ജയിലില്‍ പശുവിന്റെ രൂപത്തിലാണ് ഈശ്വരന്‍ വന്നത്. പശുദൈവത്തെ പൂജിക്കാനും ചിലര്‍ തയ്യാറായി. അത് നിയമ വിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂജപ്പുരയില്‍ തിരുവനന്തപുരം സിക്കാ, വിയ്യൂര്‍ കണ്ണൂര്‍ സിക്കാ എക്സ്റ്റന്‍ഷന്‍ സെന്ററുകളിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

ധനസഹായം 02/02/2017 – 15/02/2017

1. കണ്ണൂര്‍, കക്കാട്, മുണ്ടയാല്‍ ലെയിനില്‍ പ്രദീപന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

2. തൃശൂര്‍, ഇരിങ്ങാലക്കുട, പട്ടേപ്പാടം, ചെതലന്‍ വീട്ടില്‍ ജോജോ ആന്‍റണിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ

3. ഹെപ്പറ്റൈറ്റീസ്-സി രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, ആനാവൂര്‍, പിറവിളാകത്ത് റോഡരികത്ത് വീട്ടില്‍ പ്രജീതയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരും രൂപ

4. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ഞാറയ്ക്കല്‍, പെരുമ്പിള്ളി, താമരപ്പറമ്പില്‍ വീട്ടില്‍ ഡെയ്ലറ്റ് ഡിസൂസയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

5. ബ്ലഡ് കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന എറണാകുളം, വരാപ്പുഴ, പീലിപ്പോസ് പറമ്പില്‍ അമൃതയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ. (more…)

Letter to the Minister of State for Environment, Forests & Climate Change

Dear Shri. Anil Madhav Dave ji,

I would like to bring to your kind attention the urgency to finalise the draft notification of the Ministry dated 04/09/2015 before 04/03/2017 so as to bring to closure the concerns and apprehension of the people in the ESA villages listed in the draft notification of the Ministry dated 10/03/2014.

The primary objective of demarcating the ESA and non-ESA areas of the Western Ghats is to ensure protection and conservation of the natural landscape and to facilitate the sustainable development of the cultural landscape of non-ESA regions. Based on the report and the recommendations of the State, the Ministry accepted an area of 9993.7 sq. km forming part of ESA in Kerala as against 13108 sq. Km in 123 villages given in Dr Kasturirangan report (HLWG), while issuing the draft notification dated 10/03/2014. (more…)

സംയോജിത ധനമാനേജ്മെന്‍റ് ട്രഷറി

സോഷ്യല്‍ ഓഡിറ്റിങ്ങിലൂടെ കരുപ്പിടിപ്പിച്ച നിദ്ദേശപ്രകാരം നടപ്പാക്കിയ കോര്‍ ബാങ്കിങ് ഉള്‍പ്പെടെയുള്ള സംയോജിത ധനമാനേജ്മെന്‍റ് സംവിധാനത്തിന്‍റെ ഉദ്ഘാടനമാണ് ഇന്നിവിടെ നടക്കുന്നത്.

ആധുനികമായ എല്ലാ സാദ്ധ്യതകളും ഉള്‍പ്പെടുത്തിയാണ് ഈ സംവിധാനം വികസിപ്പിച്ചു നടപ്പാക്കിയിരിക്കുന്നതെന്നാണു ഞാന്‍ മനസിലാക്കുന്നത്. അക്കൗണ്ടന്‍റ് ജനറല്‍, റിസര്‍വ്വ് ബാങ്ക്, ഏജന്‍സി ബാങ്ക് തുടങ്ങിയവയെല്ലാമായും ട്രഷറികളെ ബന്ധിപ്പിച്ച് ധനപരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇതിലൂടെ കഴിയും. സംസ്ഥാനത്തിന്‍റെ സാമ്പത്തികയിടപാടുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന എല്ലാവരുംഈ സമഗ്രസംവിധാനതിന്‍റെ കീഴില്‍ വരികയാണ്.

സങ്കീര്‍ണ്ണമായിരുന്ന ഒട്ടനവധി നടപടിക്രമങ്ങള്‍ ഇതിലൂടെ ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ട്രഷറികളുടെ ഗുണഭോക്താക്കളെയും ഉദ്യോഗസ്ഥരെയും സംബന്ധിച്ച് ഏറ്റവും ആശ്വാസകരമായ കാര്യം. ഇടപാടുകളെല്ലാം ഇതോടെ സുഗമവും സുതാര്യവുമാകും. ധനസ്ഥിതിയെയും ധനകാര്യയിടപാടുകളെയും സംബന്ധിച്ചു സര്‍ക്കാരിനും അപ്പപ്പോള്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ കഴിയും. ലോകത്ത് എവിടെനിന്നും 24 മണിക്കുറും സര്‍ക്കാരിലേക്ക് പണം സ്വീകരിക്കാന്‍ ഇനിമുതല്‍ സാധിക്കും. ഇടപാടുകളെല്ലാം കറന്‍സിരഹിതം ആയിരിക്കുന്നു. ഇപ്പോള്‍ ഇവിടെ കണ്ടതുപോലെ വിവിധ നിധികളിലേക്കൊക്കെ സംഭാവന നല്‍കാന്‍ ഇനി ബുദ്ധിമുട്ടുകളില്ല. (more…)

എച്ച്എംടി ജീവനക്കാരുടെ പെന്‍ഷന്‍

കളമശ്ശേരി എച്ച്എംടിയില്‍നിന്ന് വിരമിച്ച 1058 ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടും എച്ച്എംടി അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. മികച്ച സേവനം നല്‍കിയവരായിട്ടും ഈ മുന്‍ ജീവനക്കാര്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. അതിനാല്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ട് ജീവനക്കാര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ട്രഷറികളില്‍ സംയോജിത ധനമാനേജ്‌മെന്റ് സംവിധാനം

ട്രഷറികളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് സര്‍ക്കാരിന്റെയും സഹകരണമേഖലയുടെയും കീഴിലുള്ള സ്ഥാപനങ്ങളില്‍നിന്നു സാധനങ്ങളും സേവനങ്ങളും ഓണ്‍ലൈനായി വാങ്ങാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൊബൈല്‍ ഫോണിലൂടെ ഇത്തരം ഇടപാടുകള്‍ നടത്താനുള്ള സംവിധാനവും ഉണ്ടാക്കും. ട്രഷറികളില്‍ ഏര്‍പ്പെടുത്തിയ സംയോജിത ധനമാനേജ്മെന്റ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാങ്കേതികവിദ്യാരംഗത്തു ട്രഷറി കൈവരിച്ചിരിക്കുന്നനേട്ടം അഭിമാനകരമാണ്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ധനമാനേജ്മെന്റ് സാമ്പത്തിക സുതാര്യത ഉറപ്പാക്കും. ഇത് സര്‍ക്കാരിനു പലതരത്തില്‍ മെച്ചമുണ്ടാക്കും. ട്രഷറിയിലെ യഥാര്‍ത്ഥധനസ്ഥിതി അപ്പപ്പോള്‍ അറിയാന്‍ കഴിയുന്നതിനാല്‍, ഊഹത്തിന്റെ അടിസ്ഥാനത്തില്‍ കടമെടുക്കുന്നത് ഒഴിവാക്കാനാകും. പലിശയിനത്തില്‍ വലിയ തുക ഇതുവഴി ലാഭിക്കാനാകും. ആവശ്യമില്ലാത്ത കടഭാരം പേറേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഇത് സര്‍ക്കാരിനെ സഹായിക്കും. (more…)