Month: April 2017

പാലിയേറ്റീവ് കെയര്‍ ചികിത്സാ ഇനിയും മെച്ചപ്പെടാനുണ്ട്

കേരളത്തില്‍ പാലിയേറ്റീവ് കെയര്‍ ചികിത്സാ സംവിധാനം ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ ചുറ്റുപാടുമുള്ള മുഴുവന്‍ രോഗബാധിതര്‍ക്കും ആശ്വാസമെത്തിക്കാന്‍ കഴിയുന്നുണ്ടോ എന്ന് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ സ്വയംവിമര്‍ശനപരമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറ്റിങ്ങല്‍ എം.പി ഡോ. എ. സമ്പത്തിന്റെ പ്രാദേശിക വികസനഫണ്ടില്‍ നിന്നുള്ള പാലിയേറ്റീവ് കെയര്‍ ആംബുലന്‍സുകളുടെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

അഭിഭാഷകരും മാധ്യമങ്ങളും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉണ്ടാകണം

അഭിഭാഷക സമൂഹവും മാധ്യമ സമൂഹവും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതില്ലാതിരിക്കുന്നതുകൊണ്ട് ആര്‍ക്കാണു ഗുണമുണ്ടാവുക എന്നു നാം ചിന്തിക്കണം. വാര്‍ത്തകള്‍ മറച്ചുവയ്ക്കുന്ന അവസ്ഥ വരുമ്പോള്‍ അത് ചില വാര്‍ത്തകള്‍ പുറത്തു വരരുത് എന്നു ചിന്തിക്കുന്നവര്‍ക്കാണ് ഗുണം ചെയ്യുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റി സംഘടിപ്പിച്ച വര്‍ധിപ്പിച്ച അഭിഭാഷക ക്ഷേമനിധിയുടെയും ചികിത്സാ സഹായത്തിന്റെയും വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാട്ടില്‍ നീതിയും ന്യായവും ഉറപ്പു വരുത്താന്‍ വലിയ പങ്കാണ് അഭിഭാഷകര്‍ നിര്‍വഹിക്കുന്നത്. പ്രത്യേകിച്ച് പാവപ്പെട്ടവരും സാധാരണക്കാരും നീതിക്കുവേണ്ടിയും അവകാശങ്ങള്‍ സംരക്ഷിക്കുവാനും നടത്തുന്ന ശ്രമങ്ങള്‍ നടത്തുമ്പോള്‍ അവര്‍ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നത് അഭിഭാഷകരെയാണ്. അതു മനസ്സിലാക്കി പൊതുതാത്പര്യപ്രകാരമുള്ള വിഷയങ്ങളില്‍ സ്വമേധയാ പ്രതിഫലേച്ഛയില്ലാതെ ഇടപെടുന്ന ധാരാളം അഭിഭാഷകര്‍ നമ്മുടെ നാട്ടിലുണ്ട്. (more…)

പഠന മലയാള ബില്‍

മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം, മലയാളികളെ സംബന്ധിച്ചിടത്തോളം അതീവ ധന്യമായ ഒരു ദിനമാണിത്. കേരള ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെടേണ്ട ദിനം. മലയാളികളായ കുഞ്ഞുങ്ങള്‍ക്ക് മാതൃഭാഷയായ മലയാളം പഠിക്കാന്‍ നിയമപരമായ അധികാരം ലഭിക്കുന്നതിന്‍റെ തുടക്കമായി ചരിത്രപ്രധാനമായ ഒരു ബില്‍ അവതരിപ്പിക്കുകയാണിവിടെ.

സ്വാതന്ത്ര്യലബ്ധിയോടെ ജനങ്ങള്‍ക്ക് രാഷ്ട്രീയാധികാരം ലഭിച്ചു. തങ്ങളെ ഭരിക്കേണ്ടതാര് എന്നു തീരുമാനിക്കാനുള്ള ജനാധിപത്യാവകാശം അതിലൂടെ ജനങ്ങള്‍ക്ക് ലഭിച്ചു. എന്നാല്‍, സ്വന്തം ഭാഷ പഠിക്കാനുള്ള അധികാരം ലഭിക്കുകയുണ്ടായില്ല.

നിഷേധിക്കപ്പെട്ടത് സാമൂഹികവും സാംസ്കാരികവുമായ ഒരു സമൂഹത്തിന്‍റെ അവകാശമാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏഴുപതിറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടിരുന്ന മാതൃഭാഷാ പഠനാവകാശം സ്ഥാപിക്കാനുള്ള നിയമനിര്‍മാണത്തിന് ഈ ദിനത്തില്‍ നാം തുടക്കം കുറിക്കുകയാണ്. (more…)

കെഎസ്എഫ്ഇ: സമ്പൂര്‍ണ കമ്പ്യൂട്ടര്‍ ശൃംഖല ഉദ്ഘാടനം

967ലെ ഇ എം എസ് മന്ത്രിസഭയാണ് കെഎസ്എഫ്ഇ എന്ന പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത്.
പ്രൈവറ്റ് ചിട്ടി കമ്പനികള്‍ക്കൊരു ബദല്‍ ജനകീയ സംവിധാനം എന്ന നിലയ്ക്കാണ് കെഎസ്എഫ്ഇ വിഭാവനം ചെയ്തത്. സ്വകാര്യ ചൂഷകരുടെ വലയില്‍പ്പെടാതെ പൊതുജനത്തെ വലിയ ഒരളവില്‍ രക്ഷിച്ചെടുക്കാന്‍ കെഎസ്എഫ്ഇക്കു സാധിച്ചു. ചിട്ടി എന്ന സാമ്പത്തിക ഉല്‍പന്നത്തെ നിയമാനുസൃതവും ആധുനികവുമാക്കി മാറ്റാന്‍ കെഎസ്എഫ്ഇക്ക്
കഴിഞ്ഞു. അങ്ങനെ ഒരു ജനകീയ ധനകാര്യ പൊതുമേഖലാ സ്ഥാപനമായി കെഎസ്എഫ്ഇ ഇന്നു വളര്‍ന്നുനില്‍ക്കുന്നു.

പുതിയ എല്‍ഡിഎഫ് ഗവണ്‍മെന്‍റ് വികസനത്തിന്‍റെ വലിയ സാധ്യതകളാണ് കെഎസ്എഫ്ഇക്കു മുന്നില്‍ തുറന്നിട്ടത്. എന്നാല്‍, അതിനെയൊക്കെ അട്ടിമറിക്കുന്ന വിധത്തില്‍ സമീപകാലത്ത് കേന്ദ്ര ഗവണ്‍മെന്‍റ് ആവിഷ്കരിച്ച പല നയങ്ങളും കേരളത്തിലെ ഇതര സാമ്പത്തിക സ്ഥാപനങ്ങളെയെന്ന പോലെ കെഎസ്എഫിഇയെയും പ്രതിസന്ധിയിലാക്കുകയുണ്ടായി. (more…)

മന്ത്രിസഭ 60-ാം വാര്‍ഷികം അധ്യക്ഷ പ്രസംഗം

ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭ നിലവില്‍ വന്നതിന്‍റെ അറുപതാം വാര്‍ഷികമാണ് നാം ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ ആഘോഷിച്ചത്. 1956ല്‍ ഭാഷാടിസ്ഥാനത്തില്‍ ഒന്നായി ഐക്യകേരളം രൂപപ്പെട്ടു എന്നത് ഓരോ മലയാളിയുടെയും സ്വപ്നത്തിന്‍റെ സാഫല്യമായിരുന്നു. 57ല്‍ തെരഞ്ഞെടുപ്പിലൂടെ ഇ എം എസ് മന്ത്രിസഭ ഉണ്ടാകുന്നു. ആ മന്ത്രിസഭയാകട്ടെ ലോകചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെടും വിധം ബാലറ്റിലൂടെ കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലേറിയതിന്‍റെ ആദ്യരാഷ്ട്രീയാനുഭവമായിരുന്നു.

കേവലം 28 മാസമേ ഇ എം എസ് മന്ത്രിസഭ അധികാരത്തിലിരുന്നുള്ളു. ചുരുങ്ങിയ ഘട്ടത്തിലേ നിലനിന്നുള്ളുവെങ്കിലെന്ത്. ആധുനിക കേരളത്തിന്‍റെ വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള അടിത്തറ ഒരുക്കാന്‍ അതിനു കഴിഞ്ഞു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 26/04/2017

ബീക്കണ്‍ ലൈറ്റ് ഒഴിവാക്കുന്നു; മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും രെജിസ്റ്റ്രേഷന്‍ നമ്പര്‍

സര്‍ക്കാര്‍ തലത്തില്‍ വാഹനങ്ങളുടെ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അതോടൊപ്പം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ രെജിസ്റ്റ്രേഷന്‍ നമ്പര്‍ കൂടി വയ്ക്കാനും തീരുമാനമായി. ഇപ്പോള്‍ മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് രെജിസ്റ്റ്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നില്ല. പകരം 1, 2, 3 തുടങ്ങിയ നമ്പറുകളാണ് നല്‍കുന്നത്. ആംബുലന്‍സ്, ഫയര്‍, പൊലീസ് മുതലായ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം.

ആറ് വ്യവസായ പാര്‍ക്കുകളില്‍ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ്

കിന്‍ഫ്രയുടെ മെഗാ ഫുഡ് പാര്‍ക്‍ (കോഴിപ്പാറ, പാലക്കാട്), കോഴിക്കോട് രാമനാട്ടുകര വ്യവസായ പാര്‍ക്‍, കുറ്റിപ്പുറം വ്യവസായ പാര്‍ക്‍, തൃശൂര്‍ പുഴക്കല്‍പ്പാടം വ്യവസായ പാര്‍ക്‍, കെഎസ്ഐഡിസിയുടെ അങ്കമാലി ബിസിനസ് പാര്‍ക്‍, പാലക്കാട് ലൈറ്റ് എഞ്ചിനിയറിങ് പാര്‍ക്‍ എന്നിവക്ക് ബാധകമായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. (more…)

സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

മാധ്യമ രംഗത്തെ ധാര്‍മികത ലംഘിക്കപ്പെടുന്നതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍.സ്ഥാപനത്തിന്റെ വാണിജ്യ താത്പര്യം മാത്രമല്ല അവര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. പുതിയതായി രംഗത്തെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുതിര്‍ന്നവര്‍ ഇത് മനസ്സിലാക്കിക്കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടാഗോര്‍ തിയറ്ററില്‍ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം ലഭിച്ച 500ല്‍പരം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാസ് ബുക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.

പലപ്പോഴും വിവാദപരമായ കാര്യങ്ങളില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് താത്പര്യം. വികസന കാര്യങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് എന്താണെന്ന് ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്. (more…)

സര്‍ക്കാര്‍ ശ്രമിക്കുന്നത് വിദ്യാഭ്യാസരംഗത്ത് കാലാനുസൃത പുരോഗതിയുണ്ടാക്കാന്‍

വിദ്യാഭ്യാസരംഗത്ത് കേരളത്തിന് കാലാനുസൃതമായ പുരോഗതി കൈവരിക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാക്ഷരതാ മിഷന്റെ നേതൃത്വത്തിലുള്ള തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നവകേരളസൃഷ്ടിക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതിന്റെ 26-ാം വാര്‍ഷികം സംസ്ഥാനതല ആഘോഷം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം വിദ്യാഭ്യാസരംഗത്ത് നേടിയ പുരോഗതികള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയെടുത്തതാണ്. കേരളം ഇന്ന് കൈവരിച്ച വിദ്യാഭ്യാസ പുരോഗതികള്‍ക്കു പിന്നില്‍ ഏറ്റവും പ്രധാന പങ്ക് വഹിച്ചത് നവോത്ഥാന കാലഘട്ടമാണ്. (more…)