Month: May 2017

മന്ത്രിസഭാ തീരുമാനങ്ങള്‍ 31/05/2017

1. കേരള മുനിസിപ്പാലിറ്റീസ് ആക്റ്റും കേരളാ പഞ്ചായത്ത് രാജ് ആക്റ്റും ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്താകെ ഒരേതരത്തില്‍ അബ്കാരിനയം നടപ്പാക്കുന്നതിനും നിലവിലുളള ലൈസന്‍സികളും പുതിയ അപേക്ഷകരും തമ്മിലുളള വിവേചനം അവസാനിപ്പിക്കുന്നതിനും മുനിസിപ്പാലിറ്റി ആക്റ്റിലെ 447-ാം വകുപ്പും പഞ്ചായത്ത് രാജ് ആക്റ്റിലെ 232-ാം വകുപ്പുമാണ് ഭേദഗതി ചെയ്യുന്നത്. ഭേദഗതി ഓര്‍ഡിനന്‍സായി നടപ്പാക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

2. പുരാരേഖാ വകുപ്പില്‍ മൂന്ന് ഹെഡ്ക്ലാര്‍ക്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

3. മത്സ്യബന്ധന തുറമുഖവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയിംസ് വര്‍ഗീസിന് നിലവിലുള്ള ചുതമലകള്‍ക്കു പുറമെ വനം-വന്യജീവി വകുപ്പിന്‍റെ അധിക ചുമതലയും നികുതി (എക്സൈസ്) വകുപ്പിന്റെ ചുമതലയും നല്‍കി.

4. രാജു നാരായണസ്വാമിയെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. (more…)

മിശ്രഭോജനം – ശതാബ്ദി ആഘോഷം

ശ്രീനാരായണ സഹോദര സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിശ്രഭോജന ശതാബ്ദി ആഘോഷ പരിപാടികള്‍ സന്തോഷപൂര്‍വം ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു.ജാതിയുടെ ഭീകരത സാമൂഹ്യ ജീവിതത്തിന്‍റെ സമസ്ത രംഗങ്ങളെയും ഗ്രസിച്ചുനിന്ന ഘട്ടത്തില്‍ അതിനെ നേരിട്ടു വെല്ലുവിളിച്ചുകൊണ്ട് സഹോദരനയ്യപ്പന്‍ 1917ല്‍ നടത്തിയ സാഹസികമായ ഒരു നീക്കത്തിന്‍റെ വാര്‍ഷികമാണിത്.

ജാതീയമായ ദുരാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഇതര ജീര്‍ണതകള്‍ക്കുമെതിരെ നൂറുവര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ശാസ്ത്രചിന്തയുടെ പിന്‍ബലത്തോടെ സഹോദരനയ്യപ്പനെ പോലുള്ളവര്‍ പൊരുതാനുണ്ടായി എന്നത് നമുക്ക് അഭിമാനകരമാണ്. എന്നാല്‍, മിശ്രഭോജനത്തിന്‍റെ നൂറാം വാര്‍ഷികഘട്ടത്തില്‍പ്പോലും ജാതിചിന്തയില്‍നിന്നും അനാചാരങ്ങളില്‍നിന്നും സമൂഹത്തെ നമുക്ക് പൂര്‍ണമായി വിടുവിച്ചെടുക്കാനാവുന്നില്ല എന്നത് നമുക്ക് അപമാനകരവുമാണ്. (more…)

മാലിന്യ നിര്‍മാര്‍ജ്ജനം സര്‍ക്കാര്‍ അടിയന്തരമായി ഇടപെടും

ഹരിതകേരളം ദൗത്യത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ മാതൃകാപരമായി ഏറ്റെടുത്ത പ്രദേശങ്ങളില്‍ അതിന്റേതായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം മാലിന്യ നിര്‍മാര്‍ജ്ജനം അടക്കമുള്ള കാര്യങ്ങളില്‍ ശുഷ്‌കാന്തി പുലര്‍ത്താത്ത സ്ഥലങ്ങളില്‍ പനിയും പകര്‍ച്ചവ്യാധികളും വ്യാപകമായി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അടിയന്തരമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ അമ്പത് ദിനം നൂറു കുളം പദ്ധതിയുടെ സമാപനം കുറിച്ച് വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ പന്നിക്കുഴിച്ചിറയുടെ ശുചീകരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയില്‍ ശുചീകരിക്കുന്ന 151-ാമത്തെ കുളമാണ് പന്നിക്കുഴിച്ചിറ. (more…)

Letter to Chief Ministers : Restrictions on Cattle Slaughter

Dear Chief Minister,

I am sure that you are already conversant with the Notification containing the Prevention of Cruelty to Animals (Regulation of Livestock Markets) Rules, 2017 issued by the Ministry of Environment, Forest and Climate Change on 23rd May, 2017. The Rules impose a number of restriction on cattle trade which would have serious repercussions on the livelihood of millions of people, especially those in the agricultural sector, in our country.

It appears strange that the Rules are promulgated under the Prevention of Cruelty to Animals Act, 1960 since they have nothing to do with the objects of the Act. Neither are the Rules covered by the express delegation of legislative powers contained in the Act. (more…)

മലയാളം സര്‍വകലാശാല

ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്‍റെ പേരില്‍ സ്ഥാപിതമായ മലയാള സര്‍വകലാശാലയില്‍ വരാന്‍ സാധിച്ചതില്‍ വലിയ ആനന്ദവും അഭിമാനവും തോന്നുന്നു. ഭാഷയെ സ്നേഹിക്കുകയും മലയാളത്തിന്‍റെ മഹത്വം തിരിച്ചറിയുകയും ചെയ്ത അനേകം ഭാഷാസ്നേഹികളുടെ അഭിലാഷമായിരുന്നു മലയാളത്തിന് വേണ്ടി ഒരു സര്‍വകലാശാല. ആ ആശയം യാഥാര്‍ത്ഥ്യമായി. അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സര്‍വകലാശാല അതിന്‍റെ ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയുകയും അവ നിറവേറ്റുന്നതിനുവേണ്ട അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു എന്നത് അഭിനന്ദനാര്‍ഹമാണ്.

ഇവിടെ എല്ലാ വിഷയങ്ങളും ബിരുദാനന്തരതലത്തില്‍ മലയാളത്തില്‍ പഠിക്കുന്നുവെന്നതും, ഗവേഷണ പ്രബന്ധരചന മലയാളത്തില്‍ നടത്തുന്നുവെന്നതും കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ തന്നെയാണ്. അര്‍ത്ഥപൂര്‍ണവും ധീരവുമാണ് മലയാള സര്‍വകലാശാലയുടെ ഈ കാല്‍വയ്പ്. സര്‍വകലാശാലാ വിദ്യാഭ്യാസവും ഭരണവും ഇംഗ്ലീഷിലായിരിക്കണമെന്ന വിചാരം, കൊളോണിയല്‍ കാലഘട്ടം തന്നുപോയ ദാസ്യമനോഭാവത്തിന്‍റെ നീക്കിയിരിപ്പാണ്. (more…)

സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ഏറെ സന്തോഷത്തോടെയും ഒപ്പം അഭിമാനത്തോടെയുമാണ് ഞാനീ ചടങ്ങില്‍ പങ്കെടുക്കുന്നത്. ഒട്ടേറെ കാര്യങ്ങളില്‍ രാജ്യത്തിനു മാതൃകയായ കേരളം ഇന്ന് സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്‍റെ കാര്യത്തിലും ആ സ്ഥാനം നേടിയെടുത്തിരിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും അങ്കണവാടികളിലും വൈദ്യുതി എത്തിച്ചാണ് നാം ഈ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ ഒരു വാഗ്ദാനം കൂടി ഇതിലൂടെ നിറവേറ്റപ്പെടുകയാണ്. നാടിന്‍റെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരിമിതികളില്ലാത്ത ഒരു നവകേരളം നമുക്കു സൃഷ്ടിച്ചേതീരൂ. അതിനുള്ള ഒരു സമഗ്ര കര്‍മ്മപരിപാടിയാണ് ഞങ്ങള്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടനപത്രികയിലൂടെ മുന്നോട്ടുവെച്ചത്. അതിനു നിങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അധികാരത്തിലേറ്റിയത്. ആ ഉത്തരവാദിത്വം അതിന്‍റെ എല്ലാ ഗൗരവത്തോടും കൂടി നിറവേറ്റാനുള്ള പ്രവര്‍ത്തനത്തിലാണ് ഇക്കഴിഞ്ഞ ഒരുവര്‍ഷമായി ഞങ്ങള്‍ വ്യാപൃതരായിരുന്നത്. അതിന്‍റെ ഫലമായി നിങ്ങളെ അഭിമാനപൂര്‍വ്വം അഭിമുഖീകരിക്കാന്‍ കഴിയുന്ന ഒട്ടേറെ നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. (more…)

സൈബര്‍ പാര്‍ക്ക് ഉദ്ഘാടനം

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് മലബാറിന്‍റെ മുന്നേറ്റത്തിന് അടിത്തറയിടുന്ന പ്രധാന പദ്ധതിക്കാണ് ഇന്ന് നാം ഇവിടെ തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ആദ്യ കെട്ടിട സമുച്ചയം അഭിമാനത്തോടെ നാടിന് സമര്‍പ്പിക്കുകയാണ്. കേരളത്തിന്‍റെ ഐടി മുന്നേറ്റത്തില്‍ നിര്‍ണായക സാന്നിധ്യമായി ഇതോടെ കോഴിക്കോട് മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ഏകദേശം മൂന്നുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ‘സഹ്യ’ എന്ന് പേരിട്ട കെട്ടിടത്തില്‍ 2500 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് ഐടി വകുപ്പ് കണക്കാക്കിയിട്ടുള്ളത്. അതിന്‍റെ മൂന്നിരട്ടി പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കും ആ നഗരങ്ങളുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. അല്‍പ്പം വൈകിയാണെങ്കിലും ആ പട്ടികയിലേക്ക് കോഴിക്കോടും വരികയാണ്. (more…)

രാജ്യത്തെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍

രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലബാര്‍ മേഖലയിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ക്കായ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിന്റെ പ്രഥമ ഐ.ടി. കെട്ടിടം ‘സഹ്യ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്റര്‍നെറ്റ് രംഗത്തെ വ്യവസായികളുടെ കൂട്ടായ്മയായ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍ സ്ഥാപിക്കുന്നത്. സൈബര്‍ പാര്‍ക്കില്‍ അതിനു വേണ്ടി പതിനായിരം ചതുരശ്ര അടി സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. (more…)

കേരളം സൗരോര്‍ജ മേഖലയിലേക്ക് ചുവടുവയ്ക്കണം

ജലവൈദ്യുത പദ്ധതികളില്‍ കേന്ദ്രീകരിച്ച് കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി ഇനി പരിഹരിക്കാനാവില്ലെന്നും വന്‍കിട ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമായതിനാല്‍ സൗരോര്‍ജ മേഖലയിലേക്ക് വേഗത്തില്‍ ചുവടുവയ്ക്കുകയാണ് വൈദ്യുതി പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം കോഴിക്കോട് മാനാഞ്ചിറ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണി അധ്യക്ഷനായി.

ജലവൈദ്യുതി പദ്ധതികളെ കേരളത്തിന് കൂടുതല്‍ കാലം ആശ്രയിക്കാനാവില്ല. സൗരോര്‍ജം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാനാകും എന്ന് നാം ഗൗരവമായി ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. (more…)

കന്നുകാലി കശാപ്പ് നിയന്ത്രണം

കന്നുകാലി കശാപ്പിന് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഫെഡറലിസത്തിന്റെ ലംഘനമാണ് ഇതില്‍ നടന്നിരിക്കുന്നത്. സംസ്ഥാനങ്ങളുടെ നിയമനിര്‍മാണസംവിധാനത്തിന് മേലുള്ള ഈ കടന്നുകയറ്റം അനുവദിച്ചുകൂടാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് വിരുദ്ധവും, ജനാധിപത്യവിരുദ്ധവും, മതനിരപേക്ഷവിരുദ്ധവുമായ ഈ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും. നമ്മുടെ രാജ്യത്തിന്റെ ഫെഡറല്‍ജനാധിപത്യമതനിരപേക്ഷ പാരമ്പര്യത്തിന്റെ തകര്‍ച്ചയ്ക്കും കൂടി ഇത് ഇടയാക്കും. (more…)