Month: July 2017

ദേശീയ ഗെയിംസ് ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി

നാടിന് കായികനേട്ടങ്ങള്‍ സമ്മാനിച്ച താരങ്ങള്‍ക്കൊപ്പം നാടുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന പ്രതിഭകള്‍ക്ക് എല്ലാതലത്തിലുള്ള പ്രോത്‌സാഹനങ്ങളും നല്‍കും. ഒരു ദുഷ്പ്രവണതകളും കായികരംഗത്ത് ഉണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. 35ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന്‌വേണ്ടി മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിന്റെ ഉത്തരവ് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായികരംഗത്ത് പ്രാഗത്ഭ്യമുള്ളവര്‍ തങ്ങള്‍ക്ക് പിന്നാലേ വരുന്ന ഇളംകുരുന്നുകളെ വിവേചനമില്ലാതെ ഒരേ കണ്ണോടെ കാണണം. വ്യക്തിതാത്പര്യങ്ങള്‍ ഈ രംഗത്ത് കടന്നുവന്നാല്‍ കുട്ടികളുടെ അപാരമായ സാധ്യതകള്‍ക്ക് തിരിച്ചടിയുണ്ടാകും. കുട്ടികളുടെ പ്രത്യാശകള്‍ പോലും ഇത്തരം താത്പര്യങ്ങളുണ്ടായാല്‍ തകരും. അത്തരം പ്രവണതകള്‍ കായികരംഗത്തിന്റെ ഭാവിയെ അന്ധകാരത്തിലാക്കും. നാമുണ്ടാക്കിയ നേട്ടങ്ങളെ തകര്‍ക്കാന്‍ ഇതിടയാക്കും. (more…)

കെ.ഇ. മാമ്മന്‍ തികഞ്ഞ ഗാന്ധിയന്‍ വിപ്ലവകാരി

തികഞ്ഞ ഗാന്ധിയന്‍ വിപ്ലവകാരിയായിരുന്നു അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി കെ.ഇ. മാമ്മനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. വി.ജെ.ടി. ഹാളില്‍ തിരുവനന്തപുരം പൗരാവലി സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധീരതയുടെ എക്കാലത്തെയും മികച്ച പര്യായമായിരുന്നു കെ.ഇ.മാമ്മന്റെ തലമുറ. അക്കാലത്ത് ഭരിക്കുന്നവര്‍ക്കെതിരേ സമരത്തിനിറങ്ങിയാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടാവുന്ന സാഹചര്യമായിരുന്നു. അമ്മേ ഞങ്ങള്‍ പോകുന്നു, വന്നില്ലെങ്കില്‍ കരയരുത് എന്നൊക്കെയായിരുന്നു അന്നത്തെ മുദ്രാവാക്യങ്ങളെന്ന് കെ.ഇ. മാമ്മന്‍ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍  27/07/2017

പി.എസ്.സിയില്‍ ഏഴ് പുതിയ അംഗങ്ങള്‍

പബ്ലിക്‍ സര്‍വീസ് കമ്മീഷന്‍ അംഗങ്ങളുടെ നിലവിലുളള ഒഴിവുകളില്‍ ഏഴുപേരെ നിയമിക്കാന്‍ മന്ത്രിസഭ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.

1. ഡോ.കെ.പി. സജിലാല്‍ (അസോസിയേറ്റ് പ്രൊഫ. ഡിപ്പാര്‍ട്മെന്റ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍, ഡി.ബി. കോളേജ് കോട്ടയം)
2. പി.കെ.വിജയകുമാര്‍, (സ്റ്റോര്‍ കീപ്പര്‍, ആര്‍വിറ്റിഐ, തിരുവനന്തപുരം)
3. ഡോ. ഡി. രാജന്‍, അസി. പ്രൊഫ., ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് തിരുവനന്തപുരം)
4. റ്റി.ആര്‍. അനില്‍കുമാര്‍ (ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ലൈബ്രറി, കാലടി)
5. മുഹമമദ് മുസ്തഫ കടമ്പോട്ട് (റ്റീച്ചര്‍, റ്റി.എസ്.എ.എം. യു.പി.സ്കൂള്‍, ഒതുക്കുങ്ങല്‍, മലപ്പുറം)
6. പി.എച്ച്. മുഹമ്മദ് ഇസ്മയില്‍ (റിട്ട. ജൂനിയര്‍, സൂപ്രണ്ട്, പി.ഡബ്ല്യു.ഡി, ആലുവ)
7. റോഷന്‍ റോയ് മാത്യൂ (റാന്നി)

എന്നിവരെയാണ് ശുപാര്‍ശ ചെയ്തത് (more…)

ബ്രിട്ടീഷ് കൗണ്‍സില്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

ബ്രിട്ടീഷ് കൗണ്‍സില്‍ ഇന്ത്യ ഡയറക്ടര്‍ അലന്‍ ജമ്മല്‍, ബ്രിട്ടിഷ് കൗണ്‍സില്‍ സൗത്ത് ഇന്ത്യ ഡയറക്ടര്‍ മേയ് ക്വേയ് ബാര്‍ക്കര്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷാ ടൈറ്റസ്, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒ.എസ്.ഡി) എം.ശിവശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മുഖ്യമന്ത്രി അനുശോചിച്ചു

സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ദേശീയപ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച ഗാന്ധിയനായിരുന്നു മാമ്മന്‍. മഹാത്മാഗാന്ധിയുടെ അടിയുറച്ച അനുയായിയായിരുന്നു. പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച് സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച മഹദ് വ്യക്തിയായിരുന്നു മാമ്മന്‍ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

മുഖ്യമന്ത്രി അനുശോചിച്ചു

പ്രമുഖ ബഹിരാകാശശാസ്ത്രജ്ഞനായ യു.ആര്‍. റാവുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. 1984 മുതല്‍ 1994 വരെ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനായിരുന്നു അദ്ദേഹം. ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണവാഹനങ്ങള്‍ (GSLV), ക്രയോജെനിക്‍ സാങ്കേതികവിദ്യ എന്നിവയുടെ ഗവേഷണം അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് ഐ.എസ്.ആര്‍.ഒ. ആരംഭിച്ചത്. മുന്നൂറ്റി അമ്പതോളം ഗവേഷണപ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടിട്ടുണ്ട്.

ഐ.എസ്.ആര്‍.ഓയില്‍ നിന്നും വിരമിച്ചതിന് ശേഷം തിരുവനന്തപുരത്തെ ഐ.ഐ.എസ്.റ്റിയുടെ ചാന്‍സലര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. (more…)

മുഖ്യമന്ത്രി ലൈറ്റ് മെട്രോ സംബന്ധിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുന്നു


മുഖ്യമന്ത്രി ലൈറ്റ് മെട്രോ സംബന്ധിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുന്നു    – 19th July 2017

മന്ത്രിസഭാ തീരുമാനങ്ങള്‍  19/07/2017

ശബരിമല വിമാനത്താവളം

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം നിര്‍മിക്കുന്ന വിമാനത്താവളം കാഞ്ഞിരപ്പളളി താലൂക്കില്‍ ഹാരിസണ്‍ പ്ലാന്റേഷന്റെ ചെറുവളളി എസ്റ്റേറ്റില്‍ ആയിരിക്കും. സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് ചെറുവളളി എസ്റ്റേറ്റില്‍ വിമാനത്താവളം പണിയാന്‍ തീരുമാനിച്ചത്. ഇവിടെ 2263 ഏക്കര്‍ ഭൂമിയുണ്ട്. രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് സ്ഥലം. ഇവിടെ നിന്ന് ശബരിമലയിലേക്ക് നാല്പത്തിയെട്ട് കിലോമീറ്ററാണ് ദൂരം. കൊച്ചിയില്‍ നിന്ന് 113 കിലോമീറ്റര്‍ ദൂരമുണ്ട്.

നിയമസഭാസമ്മേളനം

പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ആഗസ്റ്റ് 7 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. (more…)

Letter to the Prime Minister (Trivandrum Railway Division issue)

Dear Shri. Narendra Modiji,

I would like to bring to your kind attention to the critical issues related to rail development in the State and the urgency for formation of the Peninsular Railway Zone with headquarters at Ernakulam to speed up ongoing projects as well as those in the pipeline.

As you are aware that Kerala has inadequate rail infrastructure and with the railways not able to make the required investment, the state has incorporated a joint venture company with 51:49 equity with railways. With the zonal office located in Chennai, the decision making has been slow and many projects like Rapid Rail transit system, Thalassery-Mysore, Angamaly-Sabari, Guruvayoor-Thirunavaya and the coach factory at Palakkad are pending for a very long time. (more…)

Letter to the Minister of Railways

Dear Shri. Suresh Prabhuji,

I would like to bring to your kind attention to the critical issues related to rail development in the State and the urgency for formation of the Peninsular Railway Zone with headquarters at Ernakulam to speed up ongoing projects as well as those in the pipeline.

As you are aware that Kerala has inadequate rail infrastructure and with the railways not able to make the required investment, the state has incorporated a joint venture company with 51:49 equity with railways. With the zonal office located in Chennai, the decision making has been slow and many projects like Rapid Rail transit system, Thalassery-Mysore, Angamaly-Sabari, Guruvayoor-Thirunavaya and the coach factory at Palakkad are pending for a very long time. (more…)