Month: August 2017

മന്ത്രിസഭാ തീരുമാനങ്ങള്‍  30/08/2017

  • ചീഫ് സെക്രട്ടറിയായി ഡോ.കെ.എം. അബ്രഹാമിനെ നിയമിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അബ്രഹാം. അദ്ദേഹത്തിന് 2017 ഡിസംബര്‍ 31 വരെ കാലാവധിയുണ്ട്. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലാണ് അബ്രഹാമിന്റെ നിയമനം.
  • നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു.
  • കോട്ടയം കലക്റ്ററായി ബി.എസ്. തിരുമേനിയെ നിയമിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഗ്രാമവികസന കമ്മീഷണറാണ് തിരുമേനി.
  • പരീക്ഷാ കമ്മീഷണറുടെ ചുമതല എം.എസ് ജയയ്ക്ക് നല്‍കാന്‍ തീരുമാനിച്ചു.

(more…)

ഓണസമൃദ്ധി- നാടന്‍ പഴം പച്ചക്കറി വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം

വിപണിയില്‍ ഇടപെട്ട് വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ലക്ഷ്യം കണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തവണ എല്ലാവര്‍ക്കും ഓണം സമൃദ്ധമായി ആഘോഷിക്കാം. നാട്ടിലെവിടെയും ന്യായവില ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നത് ഇതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി, സഹകരണ, പൊതു വിതരണ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഓണസമൃദ്ധി- നാടന്‍ പഴം പച്ചക്കറി വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ആഘോഷത്തിന്റെ കാലമാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ദു:ഖകരമാണ്. മനുഷ്യര്‍ സ്വയം ദൈവമാണ് എന്നു പറഞ്ഞ് ജനങ്ങളുടെ സൈ്വര്യം കെടുത്തുന്നു. ആള്‍ദൈവത്തിന്റെ പേരില്‍ രാജ്യം കത്തുന്നു. എന്നാല്‍ നമ്മുടെ നാട്ടിലെ അവസ്ഥ അതല്ല. ഇവിടെ സൈ്വര്യവും സാമാധാനവുമുണ്ട്. (more…)

പട്ടികജാതി-പട്ടികവര്‍ഗ്ഗ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ജാഗ്രത കാണിക്കും

പട്ടികജാതി-പട്ടികവര്‍ഗ്ഗ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഗൗരവമായി പരിഗണിച്ച് പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സാമൂഹിക സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മേഖലയില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. കഴിഞ്ഞ 1 വര്‍ഷത്തിനുളളില്‍ സര്‍ക്കാര്‍ കുറെ നല്ല കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. അത് എത്രത്തോളം ഫലപ്രദമാക്കാനാവുമെന്ന് മനസ്സിലാക്കാനാണ് യോഗം ചേര്‍ന്നത്. ലൈഫ് പദ്ധതി വരുമ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ നിലവിലുളള ഭവനനിര്‍മ്മാണ പദ്ധതികള്‍ക്ക് ചില തടസ്സങ്ങള്‍ വരും എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. (more…)

നളിനി നെറ്റോ മാതൃകയാക്കാവുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ

സിവില്‍ സര്‍വീസിലേക്ക് കടന്നു വരുന്നവര്‍ക്ക് മാതൃകയാക്കാവുന്ന ഗുണങ്ങളുള്ള ഉദ്യോഗസ്ഥയാണ് നളിനി നെറ്റോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് യാത്രയയപ്പ് നല്‍കി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റി അവലോകനം നടത്തണം. എന്തൊക്കെ തിരുത്തണം, ചെയ്യേണ്ട രീതിയെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ സ്വയം വിലയിരുത്താനാകും. എന്നാല്‍, ഏതെല്ലാം ചുമതലകള്‍ വഹിച്ചിട്ടുണ്ടോ അവിടെയെല്ലാം നല്ല പേര് മാത്രമാണ് നളിനി നെറ്റോ നേടിയിട്ടുള്ളത്. അതിനാല്‍ത്തന്നെ പല സുപ്രധാന സ്ഥാനങ്ങളിലും അവര്‍ക്ക് ദീര്‍ഘകാലം സേവനമനുഷ്ഠിക്കാനായി. (more…)

60 ആധുനിക അഗ്‌നിശമന വാഹനങ്ങള്‍ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

അപകടമേഖലകളില്‍ നൂതന സാങ്കേതികവിദ്യകള്‍ നല്ലതോതില്‍ ഉപയോഗിക്കാന്‍ അഗ്‌നിരക്ഷാസേന സജ്ജമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉയര്‍ന്ന സാങ്കേതികതകള്‍ സ്വായത്തമാക്കുന്നതിനുള്ള എല്ലാ പിന്തുണയും നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അഗ്‌നിരക്ഷാ വകുപ്പിന്റെ 60 ആധുനിക അഗ്‌നിശമന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ മാളുകളിലും പൂരപ്പറമ്പുകളിലുമൊക്കെ തീകെടുത്തുന്നതിന് ജലലഭ്യത പലപ്പോഴും പ്രശ്‌നമാകാറുണ്ട്. ഈ ന്യൂനത പരിഹരിക്കുന്നതിന് 12,000 ലിറ്റര്‍ വെള്ളം വരെ വഹിക്കാന്‍ കഴിയുന്ന ‘വാട്ടര്‍ ബ്രൗസര്‍’ ഉടന്‍ സേനയ്ക്ക് ലഭ്യമാക്കും. (more…)

കിഫ്ബി ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

പരമ്പരാഗത നിക്ഷേപസങ്കല്‍പം കൊണ്ട് സാധ്യമല്ലാത്ത അവിശ്വസനീയമായ കുതിച്ചുചാട്ടം വികസനരംഗത്ത് കിഫ്ബിയിലൂടെ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വന്തം വിഭവങ്ങളില്‍നിന്ന് തന്നെ കിഫ്ബിക്ക് കടങ്ങള്‍ വീട്ടാനാകുമെന്നും അദ്ദേഹം പറഞ്ഞു. ‘പശ്ചാത്തലസൗകര്യ വികസന ധനസമാഹരത്തിലെ അവസരങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചുകൊല്ലം കൊണ്ട് പതിനായിരക്കണക്കിന് കോടിയുടെ വികസന നിക്ഷേപം എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ നെറ്റിചുളിച്ചവരുണ്ട്. എന്നാല്‍ ആദ്യ രണ്ട് ബജറ്റുകളിലൂടെ മാത്രം കിഫ്ബി വഴി നടപ്പാക്കാനായി പ്രഖ്യാപിച്ചത് 51,000 കോടി രൂപയുടെ പദ്ധതികളാണ്. ഇത് വികസനരംഗത്ത് അവിശ്വസനീയമായ കുതിച്ചുചാട്ടം സൃഷ്ടിക്കും. 12,600 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിക്കഴിഞ്ഞു. 2612 കോടിയുടെ പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. (more…)

Letter to the Prime Minister (Crisis Developing in some Northern States)

Dear Shri. Narendra Modiji,

It is worrying that widespread instances of violence, rioting and arson are being reported in several north Indian states, following the verdict convicting Gurmeet Ram Rahim by a CBI special court in Panchkula. Reports indicate that the death count and the number of injured are increasing by the hour.

I have personally been receiving calls from Malayalees who are in fear of their life and property, from the affected areas. May I request you to take immediate and necessary action to ensure that the life and property of all our citizens are protected without fail. Strict action against those behind these unprecedented acts of violence may also be ensured. (more…)

ഗ്രാമീണ വ്യാപാരമേളകള്‍ വന്‍കിട ചൂഷകര്‍ക്കെതിരായ പ്രതിരോധമാകണം

വന്‍കിട ചൂഷകര്‍ക്കെതിരായ പ്രതിരോധമായി വേണം ഗ്രാമീണ വ്യാപാര മേളകളെ കാണാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘നെയ്യാര്‍മേള 2017’ നെയ്യാറ്റിന്‍കരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമീണമേളകളെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും സര്‍ക്കാര്‍ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുകിട തൊഴില്‍ മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ സ്വന്തം നാട്ടില്‍ തന്നെ വില്‍ക്കാനും സ്വാശ്രയത്വ സങ്കല്‍പത്തെ ഉയര്‍ത്തിക്കാട്ടാനും സഹായിക്കും. ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന വിധം ആഗോള ഭീമന്‍മാരെ ക്ഷണിക്കുകയാണ് രാജ്യം ഭരിക്കുന്നവര്‍. പൊതുവിപണിയില്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.നാട്ടുകാരുടെ ഐക്യബോധം ഊട്ടിയുറപ്പിക്കാന്‍ സഹായകമാകുന്ന ഗ്രാമീണ മേളകള്‍ പുതുതലമുറയ്ക്ക് പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (more…)

മുഖ്യമന്ത്രി അനുശോചിച്ചു

സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടര്‍ കോഴിക്കോട് സ്വദേശി വി.കെ. മൊയ്തീന്‍ കോയ ഹാജിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. കെ. അമ്പാടിയും അനുശോചനമറിയിച്ചു. വകുപ്പിന് വേണ്ടി കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. സജീവ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ എന്നിവര്‍ പരേതന്റെ വസതിയിലെത്തി അനുശോചനമറിയിച്ചു. പി.എന്‍.

കുടിയിറക്കപ്പെട്ട വൃദ്ധദമ്പതികളെ പുനരധിവസിപ്പിക്കാന്‍ നടപടിയെടുക്കും

തൃപ്പൂണിത്തുറയില്‍ കുടിയിറക്കിയ വൃദ്ധദമ്പതികളെ ആ വീട്ടില്‍ പുനരധിവസിപ്പിക്കാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാധാരണഗതിയില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണുണ്ടായത്. നിയമപ്രശ്‌നങ്ങളുണ്ടെങ്കിലും പാവപ്പെട്ട വൃദ്ധദമ്പതികള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകണം. വായ്പയെടുത്തതിന്റെ പേരില്‍ ആരെയും വീട്ടില്‍നിന്ന് ഇറക്കിവിടരുതെന്ന് നിയമസഭയില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.